പുതിയ ഒമിക്രോണ്‍ വകഭേദം അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചു

പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ വകഭേദം അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചു. പുതിയ വകഭേദമെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച BA.4 ആണ് അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചത്. രണ്ട് പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സംശയം തോന്നിയ രോഗികളുടെ സാംപിള്‍ ജനിതക ശ്രേണീകരണം നടത്തയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തീവ്രവ്യാപനശേഷിയുള്ള വൈറസെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നിലവില്‍ അയര്‍ലണ്ടില്‍ നിരവധി പേരില്‍ സ്ഥിരീകരിച്ചിരിക്കുന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ തന്നെ മറ്റൊരു വിഭാഗമാണ് BA.4. ഇക്കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയിലാണ് ഇത് സ്ഥിരീകരിച്ചത്. Share This News

Share This News
Read More

അയര്‍ലണ്ടില്‍ ഐപി ,ഒപി ഫീസുകള്‍ ഒഴിവാക്കിയേക്കും

അയര്‍ലണ്ടിലെ ഹോസ്പിറ്റലുകളില്‍ ഇന്‍ പേഷ്യന്റ് , ഔട്ട് പേഷ്യന്റ് ചാര്‍ജുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ് ഇക്കാര്യം പറഞ്ഞത്. ആരോഗ്യമേഖലയില്‍ എല്ലാവര്‍ക്കും സൗജന്യ സേവനം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഐപി, ഒപി ഫീസുകള്‍ അടുത്തവര്‍ഷം മുതല്‍ പൂര്‍ണ്ണമായി ഒഴിവാക്കിയേക്കും. എന്നാല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ സേവനത്തിന് ഫീസ് ഉണ്ടാകുമെന്നും ജിപിയുടെ റഫറന്‍സ് ഇല്ലാതെയെത്തുന്നവര്‍ക്ക് 100 രൂപതന്നെയായിരിക്കും ഫീസെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ആറ്, ഏഴ് വയസ്സുള്ള കുട്ടികള്‍ക്ക് ജിപിയുടെ സേവനം സൗജന്യമാക്കുമെന്നും 17 നും 25 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന ശാസ്ത്രക്രിയ സൗജന്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 14000 ജീവനക്കാര്‍ ആരോഗ്യവകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും 4000 നഴ്‌സുമാരും മിഡ്‌വൈഫുമാരും 2200 സോഷ്യല്‍ കെയര്‍ പ്രഫഷണലുകളും 1300 ഡോക്ടര്‍മാരും ഡന്റിസ്റ്റുകളും ജോലിയില്‍ പ്രവേശിച്ചതായും 2500 പേര്‍…

Share This News
Read More

റയാന്‍ എയറില്‍ 200 ജോലി ഒഴിവുകള്‍

പ്രമുഖ ഐറീഷ് വിമാന കമ്പനിയായ റയാന്‍ എയറില്‍ 200 ജോലി ഒഴിവുകള്‍. ഷാനണ്‍ എയര്‍പോര്‍ട്ടില്‍ കമ്പനി ആംഭിച്ച മെയിന്റനന്‍ സെന്ററിലാണ് ഒഴിവുകള്‍. ബുധനാഴ്ചയാണ് സെന്റര്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചത്. കമ്പനിയുടെ ആദ്യത്തെ എയര്‍ക്രാഫ്റ്റ് ഹെവി മെയിന്റനന്‍സ് സെന്റാണിത്. പത്ത് മില്ല്യണ്‍ യൂറോയാണ് ഇതിനായി മുതല്‍മുടക്ക് നടത്തിയിരിക്കുന്നത്. മെക്കാനിക്കുകള്‍, എഞ്ചിനിയേഴ്‌സ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവര്‍ക്കാണ് ഇവിടെ അവസരം. കമ്പനിയുടെ വിമാനങ്ങളുടെ എണ്ണം 2026 ആകുമ്പോഴേയ്ക്കും 600 ആക്കി ഉയര്‍ത്താനാണ് നീക്കം. ജോലി ഒഴിവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉടന്‍ തന്നെ കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. Share This News

Share This News
Read More

ഡബ്ലിനില്‍ നടക്കാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം വാഹനം ഉപേക്ഷിച്ച് നടക്കാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം ഡബ്ലിന്‍ സിറ്റിയില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സൈക്ലിംഗില്‍ താത്പര്യമുള്ളവരുടേയും ഒപ്പം പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നവരുടേയും എണ്ണത്തിലും വര്‍ദ്ധനവുണ്ടെന്നാണ് കണക്കുകള്‍. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം പുറത്തായത്. ഇതിനായി നടത്തിയ പഠനത്തില്‍ ആയിരത്തിലധികം ആളുകളില്‍ നിന്നുമാണ് പ്രതികരണം തേടിയത്. ഇവരില്‍ 65 ശതമാനം ആളുകളും നടക്കാനോ സൈക്കിളില്‍ പോകാനോ ഇഷ്ടപ്പെടുന്നവരാണ്. ഇതിനായുള്ള അനുബന്ധ സൗകര്യങ്ങള്‍ക്കായി ഇവര്‍ പണം മുടക്കാനും തയ്യാറാണ്. ഇവരില്‍ ഭൂരിഭാഗത്തിന്റേയും മുന്നിലുള്ള മുന്നാമത്തെ ഓപ്ഷന്‍ പൊതുഗതാഗത സംവിദാനം ഉപയോഗിക്കുക എന്നതാണ്. 35 ശതമാനം ആളുകളാണ് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നത്. നടപ്പും സൈക്ലിങ്ങും സാമ്പത്തീകമായും ആരോഗ്യപരമായും ഗുണം ചെയ്യുമെന്നാണ് ഭൂരിഭാഗത്തിന്റേയും അഭിപ്രായം. Share This News

Share This News
Read More

ന്യൂകാസിൽ വെസ്റ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി: “നിറവ് 2022”

പ്രിയസ്നേഹിതരെ, ന്യൂകാസിൽ വെസ്റ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി  സൗഹൃദക്കൂട്ടായ്മയുടെ   ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ മെയ് 15 ന് ഈസ്റ്റർ-വിഷു ഉത്സവാഘോഷങ്ങളും കലാസപര്യയുമായി “നിറവ് 2022” കെങ്കേമമായി കൊണ്ടാടിയ വിവരം ഏവർക്കും അറിവുള്ളതാണല്ലോ. പ്രസ്തുത പരിപാടിയ്ക്ക് സാന്നിധ്യമരുളുകയും  അനുഗ്രഹാശിസ്സുകൾ നേരുകയും ചെയ്ത ബഹുമാന്യരായ റോബിൻ അച്ചനും ഷോജി അച്ചനും ആദ്യം തന്നെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി അറിയിക്കട്ടെ. കോവിഡ് മൂലം രണ്ടര വർഷത്തോളമായി മുടങ്ങി കിടന്ന നമ്മുടെ കൂട്ടായ്മയ്ക്ക് ഒരു നവജീവൻ കൈവന്നു എന്ന് പറയാതെ വയ്യ. മുൻവർഷത്തെ പരിപാടികളെ അപേക്ഷിച്ച് ധാരാളം പുതുമുഖങ്ങൾ നമ്മുടെ ന്യൂകാസിലിൽ എത്തിയിട്ടുണ്ടായിരുന്നു.അവരെയൊന്നും നേരിട്ട് കാണണോ പരസ്പരം പരിചയപ്പെടാനോ ഉള്ള അവസരം തുലോം കുറവായിരുന്നു. ഇവരെയെല്ലാം ഏകോപിപ്പിച്ച് ഇത്ര ബ്രഹത്തായ രീതിയിൽ ഈ പരിപാടി ആസൂത്രണം ചെയ്യുക എന്നത് ഒരു ബാലികേറാമല ആയിരുന്നു. അതിന് കർമ്മനിരതരായി കഠിനയത്നം നടത്തി  പ്രവർത്തിച്ചത് കമ്മറ്റി അംഗങ്ങളായ ജിസ്…

Share This News
Read More

ഔട്ട് ഡോര്‍ ഡൈനിംഗുകള്‍ ആറ് മാസത്തേയ്ക്ക് കൂടി

രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് നടപ്പിലാക്കിയ ഔട്ട് ഡോര്‍ ഡൈനിംഗ് ആറ് മാസത്തേയ്ക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതോടെ റസ്‌റ്റോറന്റുകളിലും പബ്ബുകളിലുമടക്കം പുറത്ത് ആളുകളെ ഇരുത്തി മദ്യമടക്കം നല്‍കാന്‍ സാധിക്കും. കോവിഡ് കാലത്ത് റസ്‌റ്റോറന്റുകളിലും പബ്ബുകളിലും ആളുകള്‍ക്ക് നിയന്ത്രണം വന്നതോടെയാണ് പുതിയ നിയമം പാസാക്കി സര്‍ക്കാര്‍ ഔട്ട് ഡോറില്‍ മദ്യവിതരണത്തിനടക്കം അനുമതി നല്‍കിയത്. ഈ നിയമത്തിന്റെ കാലാവധി മേയ് 31 ന് അവസാനിക്കും ഇതോടെയാണ് കാലാവധി നീട്ടി നല്‍കിയത്. രാജ്യത്ത് ഹോസ്പിറ്റാലിറ്റി മേഖല പ്രതിസന്ധിയെ തരണം ചെയ്ത് മുന്നോട്ട് വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉണര്‍വ് പകരാനാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. Share This News

Share This News
Read More

കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങളോരുക്കി സെന്‍ട്രാ

അയര്‍ലണ്ടിലെ പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറായ സെന്‍ട്രാ ബിസിനസ് വിപുലീകരണത്തിനൊരുങ്ങുന്നു. സ്റ്റോറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. 2021 ല്‍ അയര്‍ലണ്ട് വിപണിയില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണമാണ് സെന്‍ട്രാ സ്റ്റോറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് ജോലി ലഭിക്കാനും വഴിയൊരുങ്ങും. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ 18 സ്‌റ്റോറുകള്‍ കൂടി ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. ഇതുവഴി പുതുതായി 430 പേര്‍ക്ക് കൂടി ജോലി ലഭിക്കുമെന്നാണ് കരുതുന്നത്. 25 മില്ല്യണ്‍ യൂറോയുടെ പുതിയ നിക്ഷേപമാണ് കമ്പനി ഉദ്ദേശിക്കുന്നത്. നിലവിലുള്ള സ്റ്റോറുകള്‍ നവീകരിക്കുന്നതിനും ഇതില്‍ കുക നീക്കിവച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് കമ്പനിയ്ക്ക് വലിയ തോതിലുള്ള നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 1.98 ബില്ല്യണ്‍ യൂറോയായിരുന്നു കമ്പനിയുടെ വരുമാനം. വാര്‍ഷിക വളര്‍ച്ച 2.5 ശതമാനമായി ഉയരുകയും ചെയ്തു. Share This News

Share This News
Read More

മദ്യവിതരണത്തിലെ ഇളവ് നീട്ടിയേക്കും

രാജ്യത്ത് നിലവില്‍ ഔട്ട്‌ഡോര്‍ മദ്യ വിതരണത്തിന് നല്‍കിയിരിക്കുന്ന ഇളവുകള്‍ നീട്ടിയേക്കും. കോവിഡ് കാലത്തായിരുന്നു റസ്‌റ്റോറന്റുകളിലും പബ്ബുകളിലുമടക്കം ഔട്ട് ഡോര്‍ മദ്യ വിതരണത്തിന് അനുമതി നല്‍കിയത്. താത്ക്കാലിക നിയമനിര്‍മ്മാണത്തിലൂടെയായിരുന്നു ഇതിന് അനുമതി നല്‍കിയത്. കോവിഡ് കാലത്തായിരുന്നു ഈ ഇളവ് നല്‍കിയത്. മേയ് 31 ഓടെ ഈ നിയമത്തിന്റെ കാലാവധി അവസാനിക്കും. ഇതേ തുടര്‍ന്നാണ് ഔട്ട് ഡോര്‍ മദ്യവിതരണത്തിനുള്ള അനുവാദം നീട്ടിനല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കാനാണ് നിയമത്തില്‍ ഇളവ് അനുവദിക്കാന്‍ ആലോചിക്കുന്നത്. Share This News

Share This News
Read More

അയര്‍ലണ്ടിലും വീടുകള്‍ക്ക് വില കുറഞ്ഞേക്കുമെന്ന് സൂചനകള്‍

അയര്‍ലണ്ടില്‍ വീടുകള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഉയര്‍ന്നു നില്‍ക്കുന്ന ഭവനവില ഉടന്‍ കുറഞ്ഞു തുടങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവും പലിശ നിരക്ക് ഉടന്‍ വര്‍ദ്ധിച്ചേക്കുമെന്ന സൂചനകളും കൂടുതല്‍ ഹൗസിംഗ് പ്രോജക്ടുകളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ മുന്നോട്ടു നീങ്ങുന്നതുമാണ് വില കുറഞ്ഞേക്കുമെന്ന് അഭ്യൂഹങ്ങള്‍ക്ക് കാരണം. അമേരിക്ക, ന്യൂസിലാന്‍ഡ്, കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇവിടങ്ങളലും കഴിഞ്ഞ കാലങ്ങളില്‍ ഭവനങ്ങളുടെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ഭവന വില വര്‍ദ്ധിക്കുകയും എന്നാല്‍ മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ കൊണ്ട് തന്നെ വില കുറയുകയും ചെയ്തിരുന്നു. അയര്‍ലണ്ടില്‍ ജീവിത ചെലവ് ഉയര്‍ന്നത് വീടുകള്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നവരെക്കൂടി അതില്‍ നിന്നും പിന്തിരിപ്പിച്ചു. കയ്യില്‍ ഉള്ള നീക്കിയിരുപ്പ് തല്‍ക്കാലത്തേയ്ക്ക് ഉയര്‍ന്ന വിലയ്ക്ക് വീട് വാങ്ങാന്‍ ഉപയോഗിക്കേണ്ടെന്ന് പലരും തീരുമാനിച്ചു. ഇതോടെയാണ്…

Share This News
Read More

രാജ്യത്ത് വിലക്കയറ്റം രൂക്ഷം ; കുടുംബ ബഡ്ജറ്റുകള്‍ താളം തെറ്റുന്നു

റഷ്യ – യുക്രൈന്‍ യുദ്ധവും ഇതേ തുടര്‍ന്ന് ഉടലെടുത്ത ഇന്ധന ക്ഷാമവും രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയെ തുടര്‍ന്ന് വിലക്കയറ്റം രൂക്ഷമാകുന്നു. കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മാര്‍ക്കറ്റില്‍ നിലനില്‍ക്കുമ്പോള്‍ യുദ്ധവും എത്തിയതാണ് ഇരുട്ടടിയായത്. ഊര്‍ജ്ജ വില റോക്കറ്റ് പോലെ കുതിച്ചതിന് പിന്നാലെ ഗ്രോസറി ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ദ്ധിച്ചിരിക്കുകയാണ്. പാല്‍, ഇറച്ചി, ബ്രെഡ് ഇങ്ങനെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ദ്ധിച്ചിരിക്കുകയാണെന്നും ഇത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാക്കിയിരിക്കുകയാണെന്നും വീട്ടമ്മമാരെ ഉദ്ധരിച്ച് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സൂപ്പര്‍ മാര്‍ക്കറ്റുകളിലോ അല്ലെങ്കില്‍ ഗ്രോസറി ഷോപ്പുകളിലോ മുമ്പ് ലഭിച്ചിരിക്കുന്ന ഓഫറുകള്‍ ഇപ്പോള്‍ കാണാനില്ല. ഉല്‍പ്പന്നങ്ങളുടെ വില കാണുന്നവര്‍ ഓഫറുകള്‍ തെരയുന്നുണ്ടെങ്കിലും ലഭ്യമല്ല. സാധാരണക്കാരുടേയും ഇടത്തരക്കാരുടേയും പോക്കറ്റ് കാലിയാക്കുകയാണ് ഇപ്പോഴത്തെ വിലക്കയറ്റം. ചില ഉത്പ്പന്നങ്ങളുടെ വില ചെറിയ തോതിലാണ് വര്‍ദ്ധിച്ചിരിക്കുന്നതെങ്കിലും ഒരുമാസത്തെ കണക്കുകൂട്ടുമ്പോള്‍ വലിയ രീതിയിലാണ് ബാധിക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പവും ഏറ്റനും ഉയര്‍ന്ന…

Share This News
Read More