ക്രിസ്തുമസ് എന്നും സന്തോഷത്തിന്റെയും ആഘോഷത്തിന്റേയും ദിനമാണ്. കൂട്ടുകാരും വീട്ടുകാരുമെല്ലാം ഒന്നിച്ചുകൂട്ടുന്ന വർഷത്തിലെ ഒരു പക്ഷേ ഏറ്റവും വലിയ ആഘോഷത്തിന്റെ ദിനം കൂടിയാണ് ക്രിസ്തുമസ്സ് ഏവർക്കും. അയർലണ്ടിലെ ഈ വർഷത്തെ ക്രിസ്തുമസ് ദിനം ആഘോഷമാക്കാൻ രുചിക്കൂട്ടുമായി എത്തുകയാണ് റോയൽ കേറ്ററിംഗ്. കൊതിയൂറും ക്രിസ്തുമസ് കിറ്റുമായി എത്തിയിരിക്കുകയാണ് റോയൽ കേറ്ററിംഗ് ഈ വർഷം. ഇതിനായുള്ള പ്രീ ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. സിംഗിൾ പായ്ക്ക് ആയോ ഫാമിലി പായ്ക്ക് ആയോ ഓർഡർ ചെയ്യാവുന്നതാണ്. സിംഗിൾ പായ്ക്ക്ക്കിന് 25 യൂറോയും ഫാമിലി പായ്ക്കിന് 85 യൂറോയുമാണ്. കൂടാതെ അഡിഷണൽ സൈഡ് ഡിഷുകളും പ്രത്യേകമായി ഓർഡർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ചുവടെ കൊടുത്തിരിക്കുന്ന പോസ്റ്റർ കാണാവുന്നതാണ്. ഡിസംബർ 24ആം തിയതി പ്രീ ബുക്കിങ് ക്ലോസ് ചെയ്യുമെന്ന് റോയൽ കേറ്ററിംഗ് അറിയിച്ചു. ഇപ്പോൾ തന്നെ വിളിക്കാം: റോയൽ കേറ്ററിംഗ്: 0894562231, 0892570852 Collection Time:…
ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാനയും ക്രിസ്മസ് കരോൾ സർവീസ് പ്രോഗ്രാമും
ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാനയും ക്രിസ്മസ് കരോൾ സർവീസ് പ്രോഗ്രാം December 22 നു. ഡബ്ലിന് Nazareth Marthoma Church ന്റെ ഭാഗമായ ലിമറിക്ക് മാര്ത്തോമ പ്രെയര് ഗ്രൂപ്പിന്റെ വിശുദ്ധ കുര്ബ്ബാനയും കരോൾ സർവീസ് ഡിസംബർ 22 നു Adare St Nicholas Church ഇൽ വെച്ച് 22ന് വൈകുന്നേരം നാല് മണിക്ക്, കുര്ബ്ബാനയ്ക്ക് Rev Varughese Koshy നേത്രതും വഹിക്കും. . Share This News
കുട്ടികളുടെ സിറ്റിസൺഷിപ് ആപ്ലിക്കേഷനും ഇപ്പോൾ ഓൺലൈനിൽ
2023 ലാണ് അയർലൻഡ് ആദ്യമായി സിറ്റിസൺഷിപ് അപേക്ഷകൾ ഓൺലൈൻ ആക്കി തുടങ്ങിയത്. എന്നാൽ പ്രായപൂർത്തിയായവരുടെ ആപ്ലിക്കേഷനുകൾ മാത്രമാണ് ഇതുവരെ ഓൺലൈനായി സ്വീകരിച്ചിരുന്നത്. കുട്ടികൾകളുടെ അപേക്ഷകൾ ഓൺലൈനിലേയ്ക്ക് മാറുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ മുതലാണ് (04 ഡിസംബർ) ഇത് നിലവിൽ വന്നത്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമായി, കുട്ടികളുടെ പൗരത്വ അപേക്ഷകൾ ഇപ്പോൾ ഓൺലൈനായി ചെയ്യാം. ഓൺലൈൻ അപേക്ഷകൾ ഉപഭോക്താക്കൾക്ക് പ്രക്രിയ എളുപ്പമാക്കുന്നു, അവർക്ക് പ്രസക്തമായ ഫോമുകൾ എളുപ്പത്തിൽ പൂരിപ്പിക്കാനും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യാനും പേയ്മെന്റുകൾ നടത്താനും ഒരു ബട്ടണിൽ ക്ലിക്ക് ചെയ്യാനും അവരെ അനുവദിക്കുന്നു. ഫോമുകൾ തടസ്സമില്ലാത്ത അപേക്ഷാ പ്രക്രിയ നൽകുകയും ഒരു ആപ്ലിക്കേഷന് ആവശ്യമായ കാര്യങ്ങളിലൂടെ അപേക്ഷകരെ നയിക്കാൻ സഹായിക്കുകയും ചെയ്യും. മൈനർ അപേക്ഷകൾക്കായുള്ള ഒരു ഓൺലൈൻ ഫോമിന്റെ വികസനം (ഫോം 11) ഇപ്പോൾ പൂർത്തിയായി, താഴെയുള്ള ലിങ്കിൽ ലഭ്യമാണ്. https://inisonline.jahs.ie/user/login അപേക്ഷാ ഫോമുകൾ…
2024 ജനുവരി മുതൽ ടോൾ ചാർജ്ജ് വർദ്ധനവ്
അയർലണ്ടിൽ 2024 പുതുവത്സര ദിനത്തിൽ M50, നാഷണൽ റോഡുകൾ, ഡബ്ലിൻ ടണൽ എന്നിവിടങ്ങളിൽ ടോൾ ചാർജ് വർധിപ്പിക്കുന്നു. ജനുവരി ഒന്നിന് എം 50, എട്ട് നാഷണൽ റോഡുകൾ, ഡബ്ലിൻ ടണൽ എന്നിവയിലെ ടോളുകൾ ചില സന്ദർഭങ്ങളിൽ 20 ശതമാനം വരെ വർദ്ധിക്കും. M50-ൽ, നിങ്ങളുടെ വാഹന തരം, നിങ്ങൾ ടാഗ്, വീഡിയോ അക്കൗണ്ട് എന്നിവ ഉപയോഗിക്കുന്നുണ്ടോ അല്ലെങ്കിൽ രജിസ്റ്റർ ചെയ്യാത്തതാണോ എന്നതിനെ ആശ്രയിച്ച്, ടോൾ നിരക്കുകൾ 40c വരെ വർദ്ധിക്കുന്നു. ദേശീയ റോഡുകളിൽ, നിങ്ങളുടെ വാഹനത്തിന്റെ തരം അനുസരിച്ച് വിലകൾ 50c വരെ വർദ്ധിക്കും. തിരക്കുള്ള സമയങ്ങളിൽ ഡബ്ലിൻ പോർട്ട് ടണലിൽ ടോൾ നിരക്കുകൾ 2 യൂറോ വരെ വർദ്ധിക്കുന്നു – അതായത് 20 ശതമാനം വർധന. ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് (ടിഐഐ) ആണ് ടോൾ വർധന ഇന്ന് പ്രഖ്യാപിച്ചത്. വിശദമായി പറഞ്ഞാൽ, M50-ൽ യാത്ര ചെയ്യുന്ന…
കോട്ടയം ജില്ലയിലെ മൂഴൂർ നിവാസികളുടെ പ്രഥമ കൂട്ടായ്മ ‘മുഴൂർ സംഗമം’ വർണാഭമായി .
ഡബ്ലിൻ : അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോട്ടയം ജില്ലയിലെ മൂഴൂർ നിവാസികളുടെ പ്രഥമ കൂട്ടായ്മ കഴിഞ്ഞ ശനിയാഴ്ച ഡബ്ലിനിൽ വച്ച് നടന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച കൂട്ടായ്മ സൗഹൃദത്തിന്റെയും,ഒരുമയുടെയും നേർക്കാഴ്ചയായിരുന്നു .പതിനഞ്ചോളം കുടുംബങ്ങൾ പങ്കെടുത്ത സംഗമത്തിൽ എല്ലാവരും ജന്മനാടിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവച്ചത് ഏറെ ഗൃഹാതുരത്വം സൃഷ്ടിച്ച നിമിഷങ്ങൾ ആയിരുന്നു. കൂടാതെ കുട്ടികൾക്കായുള്ള വിവിധ വിനോദ പരിപാടികൾ കൂട്ടായ്മയുടെ മാറ്റ് കൂട്ടി. തുടർന്നുള്ള വർഷങ്ങളിലും കൂട്ടായ്മകൾ നടത്താൻ തീരുമാനിക്കുകയും ,അടുത്ത വർഷം സ്ലൈഗോയിൽ വച്ച് നടത്താൻ നിശ്ചയിക്കുകയും ചെയ്തുകൊണ്ട് 4 മണിയോടെ ‘മൂഴൂർ സംഗമം’ സമാപിച്ചു. വാർത്ത : ജോബി മാനുവൽ . Share This News
Accommodation Available in Citywest
Hi Single/double room available for rent in citywest, from December first week, 3km from Tallaght hospital.200 meter from bus stop,900 meter from Luas station.Bus stop in 2 minutes . Dunes stores and Lidl nearby. Please contact 0894833554 ( WhatsApp ) . Share This News
അയർലണ്ടിലെ മലയാളി നേഴ്സ് സുമനസുകളുടെ സഹായം തേടുന്നു
അയർലണ്ടിലെ കെറിയിൽ കഴിഞ്ഞ 2 വർഷമായി താമസിക്കുന്ന ജെസ്സി ജോയ് എന്ന മലയാളി നേഴ്സ് സുമനസുകളുടെ ധനസഹായം തേടുന്നു. ജെസ്സിക്ക് അടുത്തിടെ സ്റ്റേജ് 4 കാൻസർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ജെസ്സി ഇപ്പോൾ പാലിയേറ്റീവ് കെയറിൽ ശുസ്രൂഷയിലുമാണ്. അടുത്ത കാലം വരെ, ഔവർ ലേഡി ഓഫ് ഫാത്തിമ ഹോമിൽ ജോലി ചെയ്തിരുന്ന ജെസ്സി, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിൽ തന്റെ പുതിയ ജോലി ആരംഭിക്കുകയായിരുന്നു. നിർഭാഗ്യവശാൽ ഇപ്പോൾ അതേ ആശുപത്രിയിൽ പാലിയേറ്റീവ് കെയറിലാണ് എല്ലാവരുടെയും പ്രിയങ്കരിയായ ജെസ്സി ജോയ്. സകുടുംബത്തോടൊപ്പം കഴിഞ്ഞ രണ്ടു വർഷമായി ജെസ്സി അയർലണ്ടിൽ താമസമാക്കിയിട്ട്. ജെസ്സി വിവാഹിതയാണ്. പാർട്ട് ടൈം ജോലിക്കാരനായ ഭർത്താവ് പോൾ ഇപ്പോൾ ജോലിക്ക് പോകാൻ സാധിക്കാത്ത സ്ഥിതിയിലുമാണ്. കൂടാതെ 7 വയസ്സുള്ള സുന്ദരിയായ ഒരു പെൺകുട്ടിയുമുണ്ട് ഇവർക്ക്. ജെസ്സി ഗുരുതരാവസ്ഥയിലാണ്. ഈ ഘട്ടത്തിൽ നിങ്ങളാൽ നൽകാൻ കഴിയുന്ന എല്ലാ സഹായവും ഈ…
നീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2023 നവംബർ 25 ന് .
നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേർസ് ‘ സംഘടിപ്പിക്കുന്ന രണ്ടാമത് ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2023 നവംബർ 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ നീനാ സ്കൗട്ട് ഹാളിൽ വച്ച് നടക്കും . അത്യന്തം വാശിയേറിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 1001 യൂറോ ,401 യൂറോ ,101 യൂറോ ,51 യൂറോ എന്നിങ്ങനെ സമ്മാനമായി ലഭിക്കുന്നതാണ് .അയർലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മത്സരാർത്ഥികളെ നീനയിലേയ്ക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും ,രജിസ്ട്രേഷനും താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. ടോം : 0879057924 റിനു : 0873588780 ഷിന്റോ : 0892281338 വാർത്ത : ജോബി മാനുവൽ . Share This News
ഇസബെൽ ഒരുങ്ങി :,നവംബർ 26 ഞായറാഴ്ച്ച രണ്ട് ഷോകൾ.
അയർലണ്ടിലെ നാടകാസ്വാദകർക്ക് ഒരാഘോഷമാകാൻ , സാമൂഹിക സംഗീത നാടകം ‘ഇസബെൽ’ ഈ ഞായറാഴ്ച്ച വൈകിട്ട് 3 നും 6 നും ഡബ്ലിൻ സെന്റോളജി കമ്മ്യുണിറ്റി സെന്ററിൽ അരങ്ങേറും. ആനുകാലിക വിഷയങ്ങൾ കാല്പനികതയും യാഥാർത്ഥ്യവും ഇടകലർന്ന വർണ്ണാഭമായ രംഗങ്ങളിൽ കോർത്തിണക്കി ഇമ്പമുള്ള.ഗാനങ്ങളുടെ അകമ്പടിയിൽ പ്രേക്ഷകർക്ക് സ്വപ്നതുല്യമായ ഒരനുഭൂതി സമ്മാനിക്കുന്ന ഇസബെൽ സീറോ മലബാർ കത്തോലിക്കാ ചർച്ച്, ബ്ലാഞ്ചാസ്ടൌൺ ചാരിറ്റി ഫണ്ട് റൈസർ ഇവന്റായായാണ് അവതരിപ്പിക്കുന്നത്. അഭിനയ മാറ്റുരയ്ക്കുന്ന വൈകാരിക രംഗങ്ങളും, മനോഹര നൃത്തച്ചുവടുകളും, നിറപ്പകിട്ടാർന്ന രംഗവിധാനവും ഉപരി കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ആകർഷകമായ ഒരു മാജിക്കൽ ഡ്രാമയാണ് ഇസബെൽ. ലോസ്റ്റ് വില്ല, പ്രളയം, പ്രണയാർദ്രം, ഒരുദേശം നുണപറയുന്നു, നീതിമാന്റെ രക്തം എന്നീ ജനപ്രീയ നാടകൾക്ക് ശേഷം ഡബ്ലിൻ തപസ്യയാണ് ഇസബെൽ അരങ്ങിലെത്തിക്കുന്നത്. സലിൻ ശ്രീനിവാസിന്റെ രചനയിൽ ബിനു ആന്റണിയും തോമസ് അന്തോണിയും ചേർന്ന് സംവിധാനം നിർവ്വഹിക്കുന്ന ഇസബെല്ലിലെ…
2024 ജനുവരി 1 മുതൽ പെയ്ഡ് സിക്ക് ലീവ് 5 ദിവസമായി വർദ്ധിപ്പിക്കും
2024 ജനുവരി 1-ന് പെയ്ഡ് സിക്ക് ലീവിനുള്ള അർഹത 3 എന്നത് 5 ദിവസത്തേക്ക് വർദ്ധിപ്പിക്കുമെന്ന് ബിസിനസ്, തൊഴിൽ, റീട്ടെയിൽ വകുപ്പ് മന്ത്രി നീൽ റിച്ച്മണ്ട് ടിഡി പ്രഖ്യാപിച്ചു. 2026 ആകുമ്പോൾ ഇത് ക്രമേണ വർധിപ്പിച്ച് 10 ദിവസമാക്കും. മന്ത്രി റിച്ച്മണ്ടിന്റെ വാക്കുകൾ: “സാമ്പത്തിക ഭയം മൂലം അസുഖം വരുമ്പോൾ ജോലിക്ക് ഹാജരാകണമെന്ന് തൊഴിലാളികൾക്ക് തോന്നുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അനാരോഗ്യമോ പരിക്കോ കാരണം യഥാർത്ഥമായി ജോലി ചെയ്യാൻ കഴിയാത്ത ജീവനക്കാർക്ക് സംരക്ഷണം നൽകുന്ന ഒരു പ്രധാന തൊഴിലാളിയുടെ അവകാശമാണ് ശമ്പളമുള്ള അസുഖ അവധി. അസുഖം വരുമ്പോൾ ജോലി നഷ്ടപ്പെടുത്താൻ കഴിയാത്ത താഴ്ന്ന ശമ്പളമുള്ള തൊഴിലാളികൾക്കാണ് ഈ അഞ്ച് ദിവസത്തെ ശമ്പളമുള്ള അസുഖ അവധിയായി വർദ്ധിപ്പിച്ചതിന്റെ ഏറ്റവും പ്രയോജനം ലഭിക്കുന്നത്. ഈ സ്കീം തൊഴിലാളികൾക്ക് ഏറ്റവും കുറഞ്ഞ പരിരക്ഷ നൽകുന്നതിനാൽ തൊഴിലുടമയിൽ നിന്ന് കൂടുതൽ അനുകൂലമായ അസുഖ വേതനം…