അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോക തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് സ്പോണ്‍സറായി എത്തുന്ന റിമി ടോമിയുള്‍പ്പെടെ നിരവധി പ്രമുഖര്‍ അണി നിരക്കുനന്ന കലാവിരുന്നിന്റെ ടിക്കറ്റ് വില്‍പ്പന ഉടന്‍ ആരംഭിക്കുന്നു. ജൂലൈ ഒമ്പത് രാത്രി 9:30 ന് ആഷ്ബൗണിലെ റോയല്‍ ഇന്ത്യന്‍ കുസിന്‍ റെസ്റ്റേറന്റിലാണ് ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നടക്കുന്നത്. പ്രമുഖ മ്യൂസിക്കല്‍ ബാന്‍ഡായ കുടില്‍ ബാന്‍ഡ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് കൊഴുപ്പേകും. അയര്‍ലണ്ടിലെ മലയാളികള്‍ക്ക് സംഗീതത്തിന്റേയും പൊട്ടിച്ചിരിയുടേയും പുത്തന്‍ വസന്തം തീര്‍ക്കാന്‍ മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരികയും ഗായികയുമായ റിമി ടോമിയും സംഘവുമാണ് അയര്‍ലണ്ടിലെത്തുന്നത്. പേരെടുത്ത പ്രമുഖ കലാകാരന്മാരാണ് റിമി ടോമിയുടെ സംഘത്തിലുള്ളത്. ഫുഡ്മാക്സ് റിംജിം 2022 എന്ന കലാവിരുന്ന് നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ലിമെറിക്കിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് നടത്തുന്നത്. റോയല്‍ കേറ്ററിംഗും റോയല്‍ ഇന്ത്യന്‍ കുസിനും അണിയിച്ചൊരുക്കുന്ന ഈ…
ബാക്ക് ടു സ്കൂള്‍ അലവന്‍സ് 100 യൂറോ വര്‍ദ്ധിപ്പിക്കും
വിദ്യാലയങ്ങളിലേയ്ക്ക് മടങ്ങുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സഹായമായ ബാക്ക് ടു സ്കൂള്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് 100 യൂറോ എന്ന നിരക്കിലാണ് വര്‍ദ്ധനവ്. ആഗസ്റ്റ് മാസം മുതല്‍ വര്‍ദ്ധനവ് നിലവില്‍ വരും. നാല് മുതല്‍ 11 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ 160 യൂറോ നല്‍കിയിരുന്നത് 260 യൂറോയായി വര്‍ദ്ധിപ്പിക്കും. 11 വയസ്സിന് മുകളിലുള്ളവര്‍ക്ക് നേരത്തെ 285 യൂറോ നല്‍കിയിരുന്നത് 385 യൂറോയായി വര്‍ദ്ധിപ്പിക്കും. സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണിത്. Share This News
ഓരോ മൂന്നു മിനിറ്റിലും മെട്രോ ; യാത്ര സുഗമമാക്കാന്‍ വമ്പന്‍ പദ്ധതി വരുന്നു
രാജ്യത്തെ പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന വമ്പന്‍ മെട്രോ പദ്ധതി അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 2030 ഓടെ നടപ്പില്‍ വരുത്താന്‍ സാധിക്കുന്ന മെട്രോ ലിങ്ക് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. നോര്‍ത്ത് സ്വോര്‍ഡ്സില്‍ (North of Swords) നിന്നും ആരംഭിച്ച് ഡബ്ലിന്‍ സിറ്റി സെന്ററിലെ ചാള്‍മോണ്ട് സ്ട്രീറ്റിലാണ് (Charlemont ) ഈ മെട്രോ പാത അവസാനിക്കുന്നത്. 19.4 കിലോമീറ്റര്‍ വരുന്ന ഈ ദൂരത്തില്‍ 16 സ്റ്റേഷനുകളാണ് ഉണ്ടാവുക. ഓരോ മൂന്നുമിനിറ്റിലും ട്രെയിന്‍ സര്‍വ്വീസ് ഉണ്ടാകും. കൂടുതല്‍ സ്റ്റേഷനുകളും ഭൂമിയുടെ അടിയിലാകാനാണ് സാധ്യത. ഒരു മണിക്കൂറില്‍ 20,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഗതാഗത വകുപ്പുമന്ത്രിക്ക് ഇതു സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ ക്യാബിനറ്റ് അധികാരം നല്‍കിയതായാണ് അയര്‍ലണ്ടിലെ ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പരമാവധി 23 ബില്ല്യണ്‍ യൂറോയാണ് ഈ പദ്ധതിക്ക്…
സംരഭങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ലോണ്‍
കോവിഡ് പ്രതിസന്ധിയില്‍ നിന്നും ഇനിയും കരകയറാത്ത സംരഭങ്ങള്‍ക്ക് സഹായപ്രഖ്യാപനവുമായി സര്‍ക്കാര്‍. കുറഞ്ഞ ചെലവില്‍ വായ്പ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി. ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്കാണ് വായ്പകള്‍ നല്‍കുക, കര്‍ഷകര്‍, മീന്‍പിടുത്തവുമായി ബന്ധപ്പെട്ട സംരഭങ്ങള്‍, ഭക്ഷ്യസംരഭങ്ങള്‍ എന്നിവയ്ക്കും വായ്പ ലഭിക്കും. ഒരു വര്‍ഷം മുതല്‍ ആറു വര്‍ഷം വരെയുള്ള കാലയളവില്‍ 25000 യൂറോ മുതല്‍ 15,00,000 യൂറോ വരെയാണ് വായ്പയായി ലഭിക്കുക. 5,00,000 വരെയുള്ള വായ്പകള്‍ക്ക് ഈട് നല്‍കേണ്ട ആവശ്യമില്ല. നിലവില്‍ മാര്‍ക്കറ്റിലുള്ള മറ്റ് ബിസിനസ് ലോണുകളേക്കാള്‍ കുറഞ്ഞ പലിശയ്ക്കായിരിക്കും വായ്പ ലഭിക്കുക. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കച്ചവടത്തിലോ അല്ലെങ്കില്‍ ലാഭത്തിലോ 15 ശതമാനം ഇടിവ് സംഭവിച്ച സംരഭങ്ങള്‍ക്കാണ് ഈ വായ്പയ്ക്ക് അപേക്ഷിക്കുവാന്‍ അര്‍ഹതയുള്ളത്. നിലവിലുള്ള ഹ്രസ്വകാല വായ്പകള്‍ തിരിച്ചടയ്ക്കാനും പുതിയ പദ്ധതി പ്രകാരം വായ്പ ലഭ്യമാണ്. വിവിധ ബാങ്കുകള്‍ വഴി സ്റ്റാറ്റര്‍ജിക് ബാങ്കിംഗ് കോര്പ്പറേഷന് ഓഫ് അയര്‍ലണ്ടായിരിക്കും (SBCI)…
വിലക്കയറ്റത്തില്‍ കൈത്താങ്ങാകാന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
രാജ്യത്തെ ജീവിത ചെലവ് അനുദിനം ഉയരുമ്പോള്‍ ജനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ പുത്തന്‍ പദ്ധതികളുമായി രംഗത്ത് വന്നിരിക്കുകയാണ് സര്‍ക്കാര്‍. ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തു വിടുന്ന വിവരം. ബജറ്റ് അവതരിപ്പിക്കുന്ന സെപ്റ്റംബര്‍ 27 നാകും പദ്ധതികള്‍ പ്രഖ്യാപിക്കുക. പെന്ഷന് ലഭിക്കുന്നവര്‍ക്കും സോഷ്യല്‍ വെല്‍ഫെയര്‍ സ്കീമില്‍ സഹായം ലഭിക്കുന്നവര്‍ക്കും ജോബ് സീക്കേഴ്സ് അലവന്‍സ് ലഭിക്കുന്നവര്‍ക്കും കഴിഞ്ഞ ക്രിസ്മസിന് നല്കിയ മാതൃകയില്‍ ഇത്തവണ ഡബിള്‍ പേയ്മെന്റ് നല്‍കാനാണ് പദ്ധതി. കഴിഞ്ഞ തവണ ജോബ് സീക്കേഴ്സ് അലവന്‍സ് വാങ്ങുന്നവര്‍ക്ക് ഈ പേയ്മെന്റ് ലഭിച്ചിരുന്നില്ല. മാത്രമല്ല കുടുംബങ്ങള്‍ക്ക് എക്സ്ട്രാ ഫ്യൂവല്‍ അലവന്‍സും ഒപ്പം എന്‍ര്‍ജി ക്രെഡിറ്റും പ്രഖ്യാപിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. പണപ്പെരുപ്പവും ഒപ്പം ജീവിത ചെലവുകളും കുതിച്ചുയരുമ്പോള്‍ ആശ്വാസ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് വനിന്നുണ്ടാകണമെന്ന ആവശ്യം വിവിധ കേന്ദ്രങ്ങളില്‍ നിന്നും ശക്തമാണ്. Share This News
നിരക്ക് വര്‍ദ്ധിപ്പിക്കാനുറച്ച് ഇലക്ട്രിക് അയര്‍ലണ്ടും
അയര്‍ലണ്ടില്‍ കമ്പനികള്‍ ഓരോന്നായി ഊര്‍ജ്ജ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ഇലക്ട്രിക് അയര്‍ലണ്ടും തങ്ങളുടെ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ച് കഴിഞ്ഞു. ആഗസ്റ്റ് ഒന്നുമുതലാണ് വര്‍ദ്ധനവ് നിലവില്‍ വരുന്നത്. ഗ്യാസ് ബില്‍ 29.2 ശതമാനവും വൈദ്യുതി ബില്‍ 10.9 ശതമാനവുമാണ് വര്‍ദ്ധിപ്പിക്കുന്നത്. ഇത് വൈദ്യുതി ചാര്‍ജില്‍ ഒരുമാസം ശരാശരി 13.71 യൂറോയുടേയും വൈദ്യുതി ബില്ലില്‍ 25.96 യൂറോയുടേയും വര്‍ദ്ധനവിനാണ് സാധ്യത. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഇതിന് മുമ്പ് ഇലക്ട്രിക് അയര്‍ലണ്ട് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. യൂറോപ്പിലാകമാനം ഗ്യാസ് നിരക്ക് വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. ഇത്തരമൊരു തീരുമാനമെടുക്കാന്‍ കമ്പനി നിര്‍ബന്ധിതരാകുകയായിരുന്നെന്നും ബില്ലടയ്ക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി ഫ്ളെക്സിബിള്‍ പേയ്മെന്റ് പ്ലാനുകള്‍ കമ്പനി നല്‍കുന്നുണ്ടെന്നും ഇലക്ട്രിക് അയര്‍ലണ്ട് അധികൃതര്‍ പറഞ്ഞു. Share This News
പെന്ഷന് പ്രായം ഉയര്‍ത്തിയേക്കില്ല
അയര്‍ലണ്ടില്‍ പെന്ഷന് പ്രായം ഉയര്‍ത്തുമെന്ന അഭ്യൂഹങ്ങള്‍ അസ്ഥാനത്താകുന്നു. പുറത്തു വരുന്ന ഏററവും പുതിയ വിവരങ്ങള്‍ പ്രകാരം പെന്ഷന് പ്രായം ഉയര്‍ത്താന്‍ നിലവിലെ സര്‍ക്കാരിന് യാതൊരു പദ്ധതിയുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന് തന്നെയാണ് ഇക്കാര്യം സംബന്ധിച്ച് സൂചന നല്‍കിയത്. ഫിന പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പെന്ഷന് പ്രായം 66 ന് മുകളിലേയ്ക്ക് പോകാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹം അര്‍ദ്ധശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞത്. ഇനി ഇത് ഉയര്‍ത്തണമെങ്കില്‍ തന്നെ സഖ്യകക്ഷികളുമായി ഏറെ ആലോചനകള്‍ വേണ്ടി വരുമെന്നും പെന്ഷന് പ്രായം കൂട്ടുന്നത് പിആര്‍എസ്ഐയ്ക്ക് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2031 ഓടെ രാജ്യത്ത് പെന്ഷന് പ്രായം 67 ആയും 2039 ഓടെ 68 ആയും ഉയരുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരങ്ങള്‍. Share This News
റീജണല്‍ വാക്സിനേഷന് സെന്ററുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
കോവിഡ് പ്രതിരോധ വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് വന്നിരുന്ന നിരവധി വാക്സിനേഷന് സെന്ററുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. എന്നീസ് ഹോസ്പിറ്റലിലെ (ENNIS HOSPITAL) വാക്സിനേഷന് സെന്റര്‍ വരുന്ന ശനിയാഴ്ചയും നെനാഗ് ഹോസ്പിറ്റലിലെ വാക്സിനേഷന് സെന്റര്‍ ഞാറാഴ്ചയും പ്രവര്‍ത്തനം അവസാനിപ്പിക്കും. ഫാര്‍മസികള്‍ അടക്കം ഉള്പ്പെടുന്നപതിനഞ്ചോളം വാക്സിനേഷന് സെന്ററുകള്‍ ഈ വര്‍ഷം അവസാനം വരെയും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ ആളുകളിലേയ്ക്കും വാക്സിന് എത്തിയ സാഹചര്യത്തിലും വാക്സിനേഷന് സെന്ററുകളിലെ തിരക്ക് കുറഞ്ഞ സാഹചര്യത്തിലുമാണ് സെന്ററുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. Share This News
വമ്പന്‍ തൊഴിലവസരങ്ങളോരുക്കി ഐഡിഎ അയര്‍ലണ്ട്
ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്റ് ഏജന്‍സിയായ ഐഡിഎ അയര്‍ലണ്ട് വലിയ തോതില്‍ തൊഴില്‍ വാഗ്ദാനങ്ങളുമായി രംഗത്ത്. ചില വന്‍കിട കമ്പനികളുമായി ചോര്‍ന്നാണ് തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 241 പേരെ നിയമിക്കാനാണ് പദ്ധതി. അയര്‍ലണ്ടില്‍ നിക്ഷേപത്തിനും ബിസിനസ് ആരംഭിക്കുന്നതിനും സഹായം നല്കുന്ന കമ്പനിയാണ് ഐഡിഎ അയര്‍ലണ്ട്. യൂറോപ്പിലും അമേരിക്കയിലും പ്രവര്‍ത്തിക്കുന്ന എട്ട് കമ്പനികളിലാണ് അവസരങ്ങള്‍. ഇവ ഐഡിഎ വഴി അയര്ലണ്ടിലേയ്ക്കെത്തുന്നതോടെയാണ് അവസരങ്ങള്‍ ഒരുങ്ങുന്നത്. 241 ഒഴിവുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടെക്നോളജി, ബിസിനസ് സര്‍വ്വീസ് എന്നീ സെക്ടറുകളിലായി മാര്‍ക്കറ്റിംഗ്, സോഫ്റ്റ്വെയര് ഡവലപ്പ്മെന്റ്, എന്‍ജിനീയറിംഗ്, കസ്റ്റമര്‍ റിലേഷന്‍ എന്നീ മേഖലകളിലാണ് ഒഴിവുകള്‍. ഡബ്ലിന്‍, ഗാല്‍വേ, ലെറ്റര്‍ കെന്നി, ലിംറിക്ക് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. Share This News
ഡബ്ലിന്‍ എയര്‍പോര്‍ട്ട് സുരക്ഷ ചുമതല ഇനി സൈന്യത്തിന്
ഡബ്ലിന്‍ എയര്‍ പോര്‍ട്ടിന്റെ സുരക്ഷാ ചുമതല സൈന്യത്തെ ഏല്‍പ്പിക്കാന്‍ തീരുമാനമായി. കഴിഞ്ഞ ആഴ്ചകളില്‍ അഭൂതപൂര്‍വ്വമായ തിരക്കും ഇതേ തുടര്‍ന്ന് നിരവധി പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷ സൈന്യത്തെ ഏല്‍പ്പിക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്. ഈ നിര്‍ദ്ദേശം മന്ത്രി സഭായോഗം അംഗീകരിക്കുകയായിരുന്നു. സുരക്ഷയ്ക്കായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും അടിസ്ഥാന പരിശീലനം നല്‍കും. തിരക്ക് കൂടുന്ന സമയങ്ങളില്‍ ഇവരെ മറ്റുകാര്യങ്ങള്‍ക്കും ഉപയോഗിക്കാനാവും. ഓഗസ്റ്റ് മാസംവരെ ഈ തിരക്ക് തുടരുമെന്നാണ് നിഗമനം. തിരക്ക് കുറഞ്ഞ് പൂര്‍വ്വ സ്ഥിതിയിലെത്തിയാല്‍ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യവും ആലോചിക്കും. Share This News