ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2022′ ഓഗസ്റ്റ് 25,26,27 തീയതികളിൽ

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ കോറോണയുടെ നിയന്ത്രണങ്ങള്‍ മാറിവന്നതോടെ 2022ല്‍ പുനരാരംഭിക്കുന്നു. 2022 ഓഗസ്റ്റ് 25, 26, 27 (വ്യാഴം ,വെള്ളി ,ശനി) തീയതികളില്‍ ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്. മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം. കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. റോബിന്‍ തോമസ് : 0894333124…

Share This News
Read More

വീടുകളുടെ വിലയില്‍ നേരിയ കുറവെന്നു പഠനങ്ങള്‍

രാജ്യത്തെ ജനങ്ങള്‍ക്ക് ഏറെ തിരിച്ചടിയായ ഒരു പ്രതിഭാസമായിരുന്നു വീടുകളുടെ വിലയിലെ വര്‍ദ്ധനവ്. ഓരോ മാസവും അടിക്കടി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഉയര്‍ച്ചയുടെ തോതില്‍ നേരിയ കുറവുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. വീടി അനേഷിക്കുന്നവര്‍ക്ക് അല്‍പ്പം ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. മെയ് മാസത്തില്‍ അവസാനിച്ച ഒരുവര്‍ഷത്തിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി പ്രൈസ് ഇന്‍ഡക്‌സില്‍ വിടുകളുടെ വില വര്‍ദ്ധനവ് 14.4 ശതമാനമാണ്. കഴിഞ്ഞ മാസം അവസാനിച്ച കാലയളവിലെ ഇന്‍ക്‌സില്‍ ഇത് 14.5 ശതമാനമായിരുന്നു. ഇന്‍ഫ്‌ളേഷന്‍ 15 ശതമാനത്തിന് മുകളില്‍ നില്‍ക്കുമ്പോഴാണ് വിടുകളുടെ വില വര്‍ദ്ധനവില്‍ നേരിയ തോതില്‍ കുറയുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം കൂടുതല്‍ പ്രോജക്ടുകള്‍ വീണ്ടും ആരംഭിച്ചതും നിര്‍മ്മാണ മേഖല കൂടുതല്‍ ഉഷാറായതും വിലവര്‍ദ്ധനവിന്റെ വേഗത കുറയ്ക്കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍. പണി പൂര്‍ത്തിയായി കൂടുതല്‍ വീടുകള്‍ വില്‍പ്പനയ്‌ക്കെത്തുന്നതോടെ വിലവര്‍ദ്ധനവിനെ പിടിച്ചുകെട്ടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. Share This News

Share This News
Read More

കോവിഡ് : തീവ്രപരിചരണ കേസുകളില്‍ നേരിയ വര്‍ദ്ധനവ്

രാജ്യത്ത് കോവിഡ് വീണ്ടും ആശങ്ക പടര്‍ത്തുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് ആശങ്കയ്ക്കിട നല്‍കുന്നത്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം 46 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. എപ്രില്‍ മാസത്തിന്റെ മധ്യഭാഗത്താണ് ഇതിന് മുമ്പ് ഇത്രയധികം കോവിഡ് രോഗികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയത്. ഇതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം 1035 രോഗികളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 38.1 ശതമാനമാണ്. BA.2.75 എന്ന ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ കൂടുതല്‍ ആളുകളിലും സ്ഥിരീകരിക്കുന്നത്. കോവിഡ് ബാധിച്ച് ആശുപത്രികളിലെത്തുന്ന കൂടുതല്‍ ആളുകളും പ്രായമേറിയവരാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ആശുപത്രികളില്‍ കഴിയുന്ന നാലില്‍ മൂന്നുപേരും 65 വയസ്സിന് മുകളിലുള്ളവരാണെന്നാണ് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി മാധ്യമങ്ങളോട് പറഞ്ഞത്. പ്രായമായവരില്‍ സെക്കന്‍ഡ് ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ്…

Share This News
Read More

ബാക്ക് ടു സ്‌കൂള്‍ അലവന്‍സ് : വര്‍ദ്ധിപ്പിച്ച തുക അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യും

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസുകള്‍ , ചെരുപ്പ് എന്നിവ വാങ്ങാനായി സര്‍ക്കാര്‍ നല്‍കുന്ന ബാക്ക് ടു സ്‌കൂള്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടുത്തയാഴ്ച മുതല്‍ വര്‍ദ്ധിപ്പിച്ച തുക നല്‍കി തുടങ്ങുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി അറിയിച്ചു. അടുത്ത മാസം മുതല്‍ ഇത് നല്‍കി തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 84 മില്ല്യണ്‍ മുടക്കി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ സ്‌കീമില്‍ 1,51,000 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. 4 മുതല്‍ 11 വയസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 160 ല്‍ നിന്നും 260 യൂറോ ആയും 11 വയസ്സിന് മുകളിലേയ്ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 285 ല്‍ നിന്നും 385 യൂറോ ആയുമാണ് അലവന്‍സ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സാധാരണ നിലയിലുള്ള അലവന്‍സ് ഇന്നലെ മുതല്‍ നല്‍കി തുടങ്ങി. വര്‍ദ്ധിപ്പിച്ച 100 യൂറോ അടുത്തയാഴ്ച മുതല്‍ അക്കൗണ്ടുകളില്‍ വന്നു തുടങ്ങും. യുക്രൈനില്‍ നിന്നും അഭയാര്‍ത്ഥികളായി…

Share This News
Read More

ഡബ്ലിനില്‍ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില

കാലാവസ്ഥ വകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഡബ്ലിനില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില. ഡബ്ലിന്‍ ഫോണിക്‌സ് പാര്‍ക്കില്‍ 27.7 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു ഇന്നലെ അനുഭവപ്പെട്ടത്. രാജ്യത്തെ എല്ലായിടങ്ങളിലും 20 ഡിഗ്രിക്ക് മുകളിലായിരുന്നു ഇന്നലത്തെ താപനില. ക്ലെയര്‍, കാര്‍ലോ, മീത്ത് കൗണ്ടികളില്‍ താപനില 25 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ചൂടിന് അല്‍പം കുറവുണ്ടായേക്കുമെന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍. ചിലയിടങ്ങളില്‍ 23 ഡിഗ്രി സെല്‍ഷ്യസില്‍ തന്നെ തുടരാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച ചെറിയ മഴയുടെ സാധ്യത പറയുന്നുണ്ടെങ്കിലും ബുധന്‍ വ്യാഴം ദിവസങ്ങളില്‍ 17 മുതല്‍ 23 ഡിഗ്രി വരെയായിരിക്കും ചൂട്. Share This News

Share This News
Read More

വാഹന കച്ചവടത്തിൽ കബളിക്കപ്പെട്ട് അയർലണ്ടിലെ മലയാളികൾ

സൂക്ഷിച്ചാൽ ദുഖിക്കേണ്ട. അയർലണ്ടിൽ പുതിയതായി എത്തിയ മലയാളികളെ ചതിയിൽ പെടുത്തി സെക്കന്റ് ഹാൻഡ് കാർ കച്ചവടക്കാർ. ഈ ചതി ചെയ്യുന്നത് മലയാളികളായ ചെറുകിട കച്ചവടക്കാർ തന്നെയെന്നതും ശ്രദ്ധിക്കണം. രെജിസ്റ്റർ ചെയ്യാതെ നിയമ വിരുദ്ധമായി സെക്കന്റ് ഹാൻഡ് കാർ വില്പന നടത്തുന്ന മലയാളികളുടെ ചതിയിൽ പെട്ട നിരവധി പുതിയ കുടിയേറ്റക്കാരായ മലയാളികൾ അയർലണ്ടിലുണ്ട്. പറ്റിയ അബദ്ധം നാണക്കേട് മൂലം പുറത്തു പറയാത്തവരുമുണ്ട് എന്നറിയുന്നു. പുതിയതായി അയർലണ്ടിലേക്ക് കുടിയേറുന്നവരുടെ അജ്ഞതയെ ചൂഷണം ചെയ്യുകയാണ് ഈ ചതിയന്മാരായ വാഹന വിൽപനക്കാർ ചെയ്യുന്നത്. പ്രധാനമായും ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത കാറുകൾ ഇമ്പോർട്ട് ചെയ്തതാണെന്ന വിവരം വെളിപ്പെടുത്താതെയാണ് ഇവർ വാഹനങ്ങൾ വിൽക്കുന്നത്. ഇമ്പോർട്ട് ചെയ്‌ത വാഹനങ്ങൾക്ക് അയർലണ്ടിൽ ഡിമാൻഡും വിലയും കുറവാണെന്ന വിവരം അറിയാത്തവരാണ് ചതിയിൽ പെടുന്നത്. ഇമ്പോർട്ട് ചെയ്ത വാഹനങ്ങളിൽ പലതും അതാത് രാജ്യങ്ങളിൽ വലിയ ആക്‌സിഡന്റിൽ പെട്ടവയാണെന്നതും ഒരു വസ്തുതയാണ്.…

Share This News
Read More

ഹ്രസ്വകാല വാടകകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി സര്‍ക്കാര്‍

രാജ്യത്ത് ദീര്‍ഘകാലത്തേയ്ക്ക് താമസസൗകര്യം അന്വേഷിക്കുന്നവര്‍ക്ക് വീടുകള്‍ ലഭ്യമാക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട്. ഹ്രസ്വകാലത്തേയ്ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിനാണ് പുതുതായി കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നത്. റെന്റ് പ്രഷര്‍ സോണുകളിലെ നോണ്‍ – പ്രിന്‍സിപ്പല്‍ പ്രൈവറ്റ് റെസിഡന്‍സുകള്‍ക്കാണ് നിലവില്‍ നിയന്ത്രണങ്ങള്‍ ബാധകമാകുന്നത്. പ്ലാനിംഗ് കമ്മീഷന്റെ അനുമതിയില്ലാതെ ഓണ്‍ലൈനില്‍ ഇത്തരം കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നു എന്ന പരസ്യം നല്‍കാന്‍ ഇനി അനുവദിക്കില്ല. വീട് 90 ദിവസത്തിലധികം വാടകയ്ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ പ്ലാനിംഗ് കമ്മീഷന്റെ അനുമതി വാങ്ങണം. ഇല്ലാത്തപക്ഷം വാടകയ്ക്ക് നല്‍കുന്നവരും വാങ്ങുന്നവരും കുറ്റക്കാരാകും. പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് മന്ത്രി സഭ അനുമതി നല്‍കി. Share This News

Share This News
Read More

500 പേര്‍ക്ക് തൊഴിലവസരങ്ങളൊരുക്കി സില്‍വര്‍ സ്ട്രീം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്

ആരോഗ്യമേഖലയില്‍ വമ്പന്‍ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ സില്‍വര്‍ സ്ട്രീം. മൂന്ന് പുതിയ കെയര്‍ ഹോമുകള്‍ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇവിടങ്ങളിലേയ്ക്കാണ് 500 പേരെ ഉടന്‍ നിയമിക്കാനൊരുങ്ങുന്നത്. മീത്തിലെ ഡ്യൂലിക്, കോര്‍ക്കിലെ റിവര്‍ സ്റ്റിക്, ലൂത്തിലെ ഡണ്ടാള്‍ക്ക് എന്നിവിടങ്ങളിലാണ് പുതിയ കെയര്‍ ഹോമുകള്‍ ആരംഭിക്കുന്നത്. ഹോം ഫെസിലിറ്റി ജീവനക്കാര്‍, നഴ്‌സുമാര്‍, കെയര്‍ അസിസ്റ്റന്‍സ്, ഫിസിയോ തെറാപ്പിസ്റ്റുമാര്‍ എന്നി മേഖലകളിലാണ് ജീവനക്കാരെ നിയമിക്കുന്നത്. 11 കെയര്‍ ഹോമുകളാണ് നിലവില്‍ സില്‍വര്‍ സ്ട്രീം ഗ്രൂപ്പിന് അയര്‍ലണ്ടിലുള്ളത്. വയോജന പരിപാലന മേഖലയില്‍ അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരമായാണ് തങ്ങള്‍ കൂടുതല്‍ സെന്ററുകള്‍ ആരംഭിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. റിവര്‍ സ്റ്റിക്കിലെ കെയര്‍ ഹോമിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി മിഹോള്‍ മാര്‍ട്ടിന്‍ നിര്‍വ്വഹിച്ചു. Share This News

Share This News
Read More

റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളൊരുക്കി ബാങ്ക് ഓഫ് അയര്‍ലണ്ട്

തങ്ങളുടെ ജീവനക്കാരുടെ വര്‍ക്ക്-ലൈഫ് ബാലന്‍സിംഗ് സുഗമമാക്കാന്‍ പദ്ധതികളുമായി ബാങ്ക് ഓഫ് അയര്‍ലണ്ട്. പുതുതായി 11 റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളാണ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്. Ballycoolin, Dundalk, Gorey, Mullingar,Northern Cross, Santry, Swords,Balbriggan, Naas, Newbridge, Newlands Cross, എന്നിവിടങ്ങളിലാണ് ഹബ്ബുകള്‍ ആരംഭിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് സെന്‍ട്രല്‍ ഓഫീസിലോ, വീടുകളിലോ , ഹബ്ബുകളിലോ ഇരുന്നു ജോലി ചെയ്യാന്‍ അവസരമുണ്ട്. ഇതുവഴി യാത്രാ സമയവും ചെലവും ലാഭിക്കുന്നതിനൊപ്പം പ്രൊഡക്ടിവിറ്റിയും വര്‍ദ്ധിപ്പിക്കാമെന്നാണ് നിഗമനം. ജീവനക്കാരെ സംബന്ധിച്ചടത്തോളം തങ്ങളുടെ കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ ഇതുവഴി കൂടുതല്‍ സമയവും ലഭിക്കും. Share This News

Share This News
Read More

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ഓഫീസറാകാം

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ഓഫീസറാകാന്‍ സുവര്‍ണ്ണാവസരം. സ്റ്റാമ്പ് 4 യോഗ്യതയുള്ളവര്‍ക്കും ഐറീഷ് പൗരന്‍മാര്‍ക്കും യൂറോപ്യന്‍ യൂണിയനിലെ ഏത് രാജ്യത്തെയും പൗരന്‍മാര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 21 ന് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. മൂന്നൂറോളം ഒഴിവുകള്‍ ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഓണ്‍ലൈന്‍ അസസ്‌മെന്റ് ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകള്‍ സ്വീകരിച്ച ശേഷം മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതില്‍ നിന്നാകും വിളിക്കുക. 12 മണിക്കൂര്‍ ഷിഫ്‌റ്റോ അല്ലെങ്കില്‍ 24 മണിക്കൂറോ ജോലി ചെയ്യാവുന്നതാണ്. ഒരാഴ്ചയില്‍ 37 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. 25,339 യൂറോ മുതല്‍ 41,504 യൂറോ വരെയാണ് ശമ്പള സ്‌കെയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.publicjobs.ie/restapi/campaignAdverts/160731/booklet Share This News

Share This News
Read More