രാജ്യത്തെ തൊഴില്‍ മേഖലയില്‍ കാര്യമായ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. സീസണല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കാനാണ് സര്‍ക്കാരിന്റെ ആലോചന. കാര്‍ഷിക മേഖലയിലെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിയെ കുറിച്ച് ആലോചിക്കുന്നത്. കാര്‍ഷികമേഖലയിലെ ജോലികള്‍ക്കായി കുറഞ്ഞ കാലത്തേയ്ക്ക് രാജ്യത്ത് താമസിക്കാനും ഈ വര്‍ക്ക് പെര്‍മിറ്റ് വഴിയൊരുക്കും. പഴങ്ങളുടേയും പച്ചക്കറികളുടേയും മറ്റും വിളവെടുപ്പ് സമയത്ത് വലിയ തോതിലാണ് ജോലിക്കാരെ ആവശ്യമായി വരുന്നത്. എന്നാല്‍ വിളവെടുപ്പ് സീസണ് കഴിഞ്ഞാല്‍ ഈ മേഖലയില്‍ ഇത്രയധികം ആളുകളെ വേണ്ടതാനും മീറ്റ് പ്രൊസസിംഗ്, ഡയറി ഫാമുകള്‍ എന്നിവിടങ്ങളിലും ഇത്തരത്തില്‍ സീസണല്‍ ആയി ജോലിക്കരെ ആവശ്യമുണ്ട്. ഇത്തരം ആവശ്യകതകള്‍ പരിഗണിച്ചാണ് സര്‍ക്കാരും സീസണല്‍ വര്‍ക്കേഴ്സിന് വര്‍ക്ക് പെര്‍മിറ്റ് നല്കുന്ന കാര്യം പരിഗണിക്കുന്നത്. കാര്‍ഷിക മേഖലയിലെ തൊഴിലാളികളുടെ ക്ഷാമത്തിന് ഈ മാറ്റത്തിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് കരുതുന്നത്. Share This News
ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 25,26,27 തീയതികളിൽ നടക്കും.
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്വെന്ഷന് കോറോണയുടെ നിയന്ത്രണങ്ങള്‍ മാറിവന്നതോടെ 2022ല്‍ പുനരാരംഭിക്കുന്നു. 2022 ഓഗസ്റ്റ് 25, 26, 27 (വ്യാഴം ,വെള്ളി ,ശനി) തീയതികളില്‍ ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്വെന്ഷന് നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഈ വര്‍ഷത്തെ കണ്വെന്ഷന് നയിക്കുന്നത്. മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം. കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. ധ്യാന ദിവസങ്ങളിൽ രാവിലേയും വൈകിട്ടും മുൻകൂട്ടി ബുക്ക് ചെയ്ത് ഭക്ഷണം വാങ്ങാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് . കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍…
മാക്ഡൊണാള്‍ഡ് വിഭവങ്ങള്‍ക്ക് വില വര്‍ദ്ധിക്കും
അയര്‍ലണ്ടിലെ ഔട്ട്ലെറ്റുകളില് വിതരണം ചെയ്യുന്ന മാക് ഡൊണാള്‍ഡ് ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കും. ഇക്കാര്യം കമ്പനി തന്നെ സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ മെയിലും ലഭിക്കുന്നുണ്ട്. കൂടുതല്‍ ആളുകളും ഇഷ്ടപ്പെടുന്ന cheeseburgers , Chicken McNuggets. എന്നിവയുടെ വിലയിലും വര്‍ദ്ധനവുണ്ടാകും. എല്ലാതത്തരത്തിലുമുള്ള ചെലവുകള്‍ വര്‍ദ്ധിച്ചതിനാല്‍ പിടിച്ചു നില്‍ക്കാനാണ് കമ്പനിയുടെ പുതിയ തീരുമാനം. ചീസ്ബര്‍ഗറിന്റെ വില 1.50 യൂറോയില്‍ നിന്നും 1.70 യൂറോയായാണ് വര്‍ദ്ധിക്കുന്നത്. കൂടാതെ താഴെപ്പറയുന്ന മറ്റ വിഭവ ങ്ങളുടെ വിലയിലും വര്‍ദ്ധനവുണ്ടാകും. McDonald’s breakfast itesm, Main meals,Large coffees, McNugget shareboxse ‘Go Large’ optiosn എന്നാല്‍ നിലവില്‍ വില വര്‍ദ്ധനവ് ഉണ്ടാകാത്ത വിഭവങ്ങള്‍ Salads,wraps,Chicken mayo എന്നിവയാണ്. Share This News
അയര്‍ലണ്ടില്‍ ഇനി സൗജന്യ കോവിഡ് പരിശോധനകളില്ല
കോവിഡ് ചികിത്സ സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനവുമായി സര്‍ക്കാര്‍. ഇനി കോവിഡ് പിസിആര്‍ ടെസ്റ്റുകള്‍ സൗജന്യമായിരിക്കില്ല. മറിച്ച് ടെസ്റ്റ് നടത്തേണ്ടവര്‍ പണം നല്‍കേണ്ടി വരും. കോവിഡ് പ്രതിരോധത്തിനായുള്ള ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. സാധാണ പകര്‍ച്ചവ്യാധികളുടെ പട്ടികയിലാവും ഇനി കോവിഡിനേയും ഉള്‍പ്പെടുത്തുക. എന്നുമുതലാണ് സൗജന്യ പരിശോധനകള്‍ അവസാനിപ്പിക്കുന്നത് എന്നത് സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല. രോഗ ലക്ഷണമുള്ള 55 വയസ്സിന് മുകളിലുള്ളവര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കും പിസിആര്‍ ടെസ്റ്റുകള്‍ സൗജന്യമായിരുന്നു. ആന്റിജന്‍ ടെസ്റ്റുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗജന്യമായി ലഭിച്ചിരുന്നു. സൗജന്യം ഒഴിവാക്കിയാലും ആന്റിജന്‍ ടെസ്റ്റുകള്‍ കുറഞ്ഞ ചെലവില്‍ നടത്താം. എന്നാല്‍ പിസിആര്‍ ടെസ്റ്റുകള്‍ക്ക് 50 യൂറോയ്ക്ക് മുകളില്‍ ചെലവാകും Share This News
അയര്‍ലണ്ടില്‍ 85 മങ്കി പോക്സ് രോഗികള്‍
ലോകത്ത് മങ്കി പോക്സ് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്കിടെ യൂറോപ്പിലും മങ്കിപോക്സ് വര്‍ദ്ധിക്കുന്നു. അയര്‍ലണ്ടില്‍ ഇതുവരെ 85 കേസുകളാണ് സ്ഥിരീകരിച്ചത്. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വലൈന്‍സ് സെന്ററാണ് ഇത് സംബന്ധിച്ച കണക്കുകല് പുറത്ത് വിട്ടത്. ലോകത്താകമാനം 18000 മങ്കി പോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. 78 രാജ്യങ്ങളിലായാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. ഭൂരിഭാഗവും യൂറോപ്പിലാണെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് മങ്കിപോക്സ് വ്യാപനം ചൂണ്ടിക്കാട്ടി ലോകത്ത് ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അയര്‍ലണ്ടില്‍ മെയ് മാസത്തിലാണ് ആദ്യ മങ്കി പോക്സ് കേസ് സ്ഥിരീകരിച്ചത്. Share This News
റോഡ് നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി ഇരട്ടി പിഴ
അയര്‍ലണ്ടില്‍ റോഡ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ഗതാഗത വകുപ്പ്. അമിത വേഗത, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയ്ക്ക് പിഴ ഇരട്ടിയാക്കുമെന്നാണ് മന്ത്രാലയത്തിന്റെ താക്കീത്. മന്ത്രി ഹില്ടെഗാര്ഡ് നൗടണ്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് റോഡപകടങ്ങളും ഇതുമൂലമുള്ള മരണങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം, പുതിയ നിയമങ്ങളും നിര്‍ദ്ദേശങ്ങളും പ്രകാരം അമിത വേഗതയ്ക്കുള്ള പിഴ 160 യൂറോയാകും. ഇപ്പോള്‍ ഇത് 80 യൂറോയാണ്. സീറ്റ് ബെല്‍റ്റ് ധിരിക്കാത്തവര്ക്കുള്ള പിഴ 120 യൂറോയാകും ഇപ്പോള്‍ ഇത് 60 യൂറോയാണ്. അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും കാല്‍നടയാത്രക്കാരെയും സൈക്കിള്‍ യാത്രക്കാരെയുമടക്കം അപകടത്തില്പെടുത്തുന്നുണ്ട്. പിഴ വര്‍ദ്ധിപ്പിക്കുന്നതോടെ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവണത കുറയുമെന്നാണ് ഗതാഗതവകുപ്പിന്റെ കണക്ക് കൂട്ടല്‍. Share This News
മങ്കി പോക്സ് ബാധിക്കാന്‍ സാധ്യത കൂടുതലുള്ളവര്‍ക്ക് വാക്സിന് നല്‍കും
യൂറോപ്പിലും ഒപ്പം അയര്‍ലണ്ടിലും മങ്കിപോക്സ് കേസുകള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായ നിയന്ത്രണങ്ങള്‍ പാലിച്ച് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണമെന്നും ഒപ്പം ചെറിയ ലക്ഷണങ്ങളെങ്കിലും കാണുന്നവര്‍ ഉടനടി ചികിത്സ തേടണമെന്നുമാണ് ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദ്ദേശം. ശരീര ശ്രവങ്ങളിലൂടെയാണ് കൂടുതലും മങ്കി പോക്സ് പടരാനുള്ള സാധ്യത. രോഗം പടരാന്‍ സാധ്യത കൂടുതലുള്ളവര്‍ക്ക് വാക്സിന് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്. സ്മോള്‍ പോക്സ് വാക്സിന് രണ്ട് ഡോസായിരിക്കും ഇവര്‍ക്ക് നല്‍കുക. 28 ദിവസത്തെ ഇടവേളയിലായിരിക്കും വാക്സിന് നല്‍കുക. ഗേ വിഭാഗത്തില്‍ പെടുന്നവര്‍ ബൈ സെക്ഷ്വല്‍ ആയിട്ടുള്ളവര്‍ എന്നിവര്‍ക്കും ഒപ്പം ആളുകളുമായി കൂടുതല്‍ സമ്പര്‍ക്കത്തില്‍ വരുന്ന മറ്റുള്ളവര്‍ക്കുമാണ് വാക്സിന് നല്കാന് ഉദ്ദേശിക്കുന്നത്. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ് ഇക്കാര്യം പറഞ്ഞത്. Share This News
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഉടമസ്ഥരെ കാത്ത് കിടക്കുന്നത് നിരവധി ലഗേജുകള്‍
ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ അതിഭീമമായ തിരക്കും ഇതേ തുടര്‍ന്ന് പലര്‍ക്കും കൃത്യ സമയത്ത് ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കാതെ യത്രകള്‍ മുടങ്ങിയതും കഴിഞ്ഞ ആഴ്ചകളില്‍ വാര്‍ത്തയായിരുന്നു. ഇവിടെ വന്നിറങ്ങുന്ന യാത്രക്കാരുടെ ലഗേജുകള്‍ നഷ്ടമാകുന്ന എന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് സംബന്ധിച്ച് ചില കണക്കുകല് പുറത്ത് വന്നിരിക്കുകയാണ്. ആയിരത്തിലധികം ബാഗേജുകള്‍ ഉടമസ്ഥര്‍ക്ക് ലഭിക്കാതെ എയര്‍പോര്‍ട്ടില്‍ കെട്ടികിടപ്പുണ്ടെന്നാണ് കണക്കുകള്‍. ദിവസവും നൂറോളം ബാഗേജുകള്‍ മിസ്സാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച് The Oireachtas Committee on Transport and Communications ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം എയര്‍പ്പോര്‍ട്ടില്‍ ഒരു ഹിയറിംഗ് നടത്തിയിരുന്നു. അനുഭവ പരിചയമുള്ള ജീവനക്കാരുടെ കുറവാണ് യാത്രക്കാരുടെ തിരക്ക് കൂടുമ്പോള്‍ വിവിധ രീതിയിലുള്ള പിഴവുകള്‍ ഉണ്ടാകാന്‍ കാരണമെന്നും ഇതിന്റെ ഭാഗമാണ് ലഗേജ് നഷ്ടപ്പെടുന്ന അവസ്ഥയെന്നുമാണ് കണ്ടെത്തല്‍. Share This News
Shared accommodation for a female
Urgently Require a Share accommodation for a female who will work in Altadore Retirement nursing home from July 29. Preferred Dun Laoghaire or Blackrock. Please contact 0894419182 ജൂലൈ 29 മുതൽ അൾട്ടഡോർ റിട്ടയർമെന്റ് നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് അടിയന്തിരമായി ഒരു ഷെയർ താമസസൗകര്യം ആവശ്യമാണ്. Preferred Dun Laoghaire അല്ലെങ്കിൽ ബ്ലാക്ക് റോക്ക്. ദയവായി 0894419182 എന്ന നമ്പറിൽ ബന്ധപ്പെടുക. Kindly regards, Albin Simon . Share This News
Accommodation needed in Bray
Hi, We are looking for a place to stay in bray for husband wife and a daughter of 8 years old …. Both of the working in a nursing home in bray …. Nurse and a carer .. Number: 0899674478 Regards Sanish . Share This News