ഊര്‍ജ്ജ വില വര്‍ദ്ധനവ് അയര്‍ലണ്ടിലെ കുടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിച്ചിരിക്കുകയാണ്. ഇനിയും ഊര്‍ജ വില വര്‍ദ്ധിച്ചേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. Oireachtas committee ക്കു മുമ്പില്‍ പ്രമുഖ ഊര്‍ജ്ജ വിതരണ കമ്പനിയായ ഇലക്ട്രിക് അയര്‍ലണ്ടാണ് ഈ വിവരം നല്‍കിയത്. യൂറോപ്പില്‍ വൈദ്യുതിയുടെ മൊത്തവില ഉയര്‍ന്നു നില്‍ക്കുകയാണെന്നും മൂന്നൂറ് ശതമാനത്തിലധികമാണ് വിലവര്‍ദ്ധനവെന്നും ഇങ്ങനെ പോയാല്‍ ഇനിയും വില വര്‍ദ്ധിക്കാനാണ് സാധ്യതയെന്നും അങ്ങനെ വന്നാല്‍ ഉപഭോക്താക്കളില്‍ നിന്നും കൂടിയ ചാര്‍ജ് ഈടാക്കേണ്ടി വന്നേക്കുമെന്നുമാണ് ഇലക്ട്രിക് അയര്‍ലണ്ട് വ്യക്തമാക്കിയത്. ഗ്യാസിന്റെ വിലയും അസ്ഥിരമായാണ് നിലനില്‍ക്കുന്നതെന്നും ഇതിനാലാണ് ഗ്യാസ് വിലയില്‍ വര്‍ദ്ധനവിന് സാധ്യത കാണുന്നതെന്നും ഇലക്ട്രിക് അയര്‍ലണ്ട് വ്യക്തമാക്കി. Share This News
കുട്ടികള്‍ക്ക് മെനിഞ്ചെറ്റീസ് വാക്സിന് നല്‍കിയെന്ന് ഉറപ്പ് വരുത്തണമെന്ന് എച്ച്എസ്ഇ
അയര്‍ലണ്ടിലെ കുട്ടികള്‍ക്ക് മെന്‍ബി വാക്സിന് നല്‍കിയെന്ന് രക്ഷിതാക്കള്‍ ഉറപ്പു വരുത്തണമെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടീവ് അറിയിച്ചു. മെനിഞ്ചെറ്റിസിനെതിരെ നല്കുന്ന വാക്സിനാണിത്. രാജ്യത്ത് മൂന്ന് മെനിഞ്ചെറ്റീസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. സാധാരണയായി രണ്ട് മാസം മുതല്‍ നാല് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കും സെക്കന്ററി സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുമാണ് ഈ വാക്സിന് നല്‍കുന്നത്. മെനിന്‍ഞ്ചെറ്റീസ് സംബന്ദമായി ലക്ഷണങ്ങള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍, പനി , വയറുവേദന , തലവേദന, വയറിളക്കം പേശി വേദന എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങള്‍. Share This News
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വീണ്ടും കോവിഡ് തരംഗ മുന്നറിയിപ്പ്
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വീണ്ടും കോവിഡ് തരംഗ മുന്നറിയിപ്പ്. ചീഫ് സയന്റിഫിക് അഡൈ്വസര്‍ ഇയാന്‍ യംഗ് ആണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ഈ തരംഗം എത്രത്തോളം വലുതായിരിക്കുമെന്നതും ഒപ്പം ഇതിന്റെ ഇംപാക്ട് എന്തായിരിക്കുമെന്നതുമാണ് ഇനി അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസറുമായി ചേര്‍ന്നാണ് ഇദ്ദേഹം ഈ പ്രസ്താവന നടത്തിയത്. വരാനിരിക്കുന്ന കോവി്ഡ് തരംഗത്തെ മറി കടക്കാന്‍ വിന്ററില്‍ വാക്സിനേഷന് വ്യാപകമാക്കണമെന്നും ജനങ്ങള്‍ ഇതിനോട് പരമാവധി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 വാക്സിനൊപ്പം ഫ്ളൂ വാക്സിനും നല്‍കാനാണ് നോര്‍ത്തേണ്‍ അയര്‍ലണ്ട് സര്‍ക്കാരിന്റെ പദ്ധതി. Share This News
ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ട് ഉടന്‍
അയര്‍ലണ്ടിലെ ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കും. ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എക്സാം സംബന്ധിച്ച അപ്പീലുകളിന്മേല് നടപടി സ്വീകരിച്ചശേഷമായിരിക്കും ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ട് പ്രസിദ്ധീകരിക്കുക. വിദ്യാഭ്യാസ വകുപ്പ് മന്ത്രി നോര്‍മ ഫോളിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റിസല്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനാവശ്യമായ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ടുകള്‍ വൈകുന്നു എന്ന ആരോപണവും ഒപ്പം ഉടന്‍ തന്നെ പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്നും ശക്തമാണ്. ലീവിംഗ് സര്‍ട്ടിഫിക്കറ്റ് റിസല്‍ട്ടുകള്‍ നേരത്തെ തന്നെ പ്രസീദ്ധീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് പരാതികള്‍ ഉള്ളവര്‍ക്കായിരുന്നു അപ്പീല്‍ നല്കാന് അവസരം നല്‍കിയത്. Share This News
എനര്‍ജി ക്രെഡിറ്റിന് മന്ത്രിസഭയുടെ അംഗീകാരം
ജീവിത ചെലവുകള്‍ ഉയരുമ്പോള്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് കൈത്താങ്ങായി പ്രഖ്യാപിച്ച എനര്‍ജി ക്രെഡിറ്റിന് സര്‍ക്കാര്‍ അംഗീകാരം. ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്ക് ഇന്നലെയാണ് മന്ത്രിസഭയുടെ അനുമതി ലഭിച്ചത്. 600 യൂറോയാണ് ക്രെഡിറ്റ് ലഭിക്കുക. മൂന്ന് തവണയായാവും ഇത് ആളുകളിലേയ്ക്കെത്തുക. നവംബര്‍, ജനുവരി , മാര്‍ച്ച് മാസങ്ങളില്‍ 200 യൂറോ വീതമാണ് ലഭിക്കുക. ഈ പദ്ധതി വളരെ വേഗത്തില്‍ നടപ്പിലാക്കുമെന്നും സഹായം എല്ലാവരിലേയ്ക്കുമെത്തിക്കുമെന്നും പൊതു ചെലവ് വകുപ്പ് മന്ത്രി മെക്കിള്‍ മഗ്രാത്ത് പറഞ്ഞു. ഇതിനായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഊര്‍ജ്ജ മേഖലയിലെ മൊത്തവിലയുടെ വര്‍ദ്ധനവാണ് രാജ്യത്തെ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിക്കുന്നതിനുള്ള കാരണമെന്നും ഊര്‍ജ്ജ വിതരണ കമ്പനികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം മന്ത്രി പറഞ്ഞു. Share This News
പണപ്പെരുപ്പം ഉടനെ കുറയില്ലെന്ന് സെന്‍ട്രല്‍ ബാങ്ക്
അടുത്ത സാമ്പത്തീക വര്‍ഷം രാജ്യത്തെ സാമ്പത്തീക മേഖലയില്‍ വലിയ വളര്‍ച്ചയുണ്ടാകാനുള്ള സാധ്യതയില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. എന്നാല്‍ രാജ്യം സാമ്പത്തീക പ്രതിസന്ധിയിലേയ്ക്ക് പോകില്ലെന്നും പിടിച്ചു നില്ക്കാന് കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണപ്പെരുപ്പവും ഇതേ രീതിയില്‍ തുടരാനാണ് സാധ്യത. ഉര്‍ജ്ജ പ്രതിസന്ധിയ തന്നെയായിരിക്കും പ്രധാന വില്ലന്‍. എന്നാല്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതാണ് സാമ്പത്തീക പ്രതിസന്ധിയിലേയ്ക്ക് പോകാതെ സാമ്പത്തിക മേഖല പിടിച്ചു നില്ക്കും എന്നു കരുതാന്‍ കാരണം. ഊര്‍ജ്ജ പ്രതിസന്ധിയും പണപ്പെരുപ്പവും ജീവിത ചെലവുകള്‍ വര്‍ദ്ധിപ്പിക്കുമെങ്കിലും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കുടുംബങ്ങള്‍ക്ക് പിടിച്ചു നില്ക്കാന് കഴിയുമെന്നും ഇതു തന്നെയാണ് സാമ്പത്തീക പ്രതിസന്ധിയിലേയ്ക്ക് സഹായിക്കുന്നതും. , വൈദ്യുതി അടക്കമുള്ള ഊര്‍ജ്ജവില വളരെ കാലത്തേയ്ക്ക് ഉയര്‍ന്നു നില്‍ക്കുമെന്ന മുന്നറിയിപ്പും സെന്‍ട്രല്‍ ബാങ്ക് നല്കുന്നു. രാജ്യത്ത് നിലവില്‍ ഏകദേശം 1,80,000 കുടുംബങ്ങള്‍ ഇപ്പോഴും ജീവിത ചെലവുകള്‍ കഴിഞ്ഞ ശേഷം 500 യൂറോ പോലും സേവ് ചെയ്യാനാവാതെ…
വിന്ററില്‍ വൈദ്യുതി ഡിസ്കണക്ഷന് ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി
രാജ്യത്ത് വിന്റര്‍ കാലത്ത് വൈദ്യുതി ഡിസ്കണക്ഷന് ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍. പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനാണ് ഇക്കാര്യം പറഞ്ഞത്. ബില്‍ തുക അടച്ചില്ലെന്നതിന്റെ പേരില്‍ പ്രീപെയ്ഡ് ഉപഭോക്താക്കളുടേത് ഉള്‍പ്പെടെ ആരുടേയും വൈദ്യുതി വിഛേദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ ഊര്‍ജ്ജ ദാതാക്കളുമായും റെഗുലേറ്റേഴ്സുമായും സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ എടുക്കുമെന്നും വിന്റ് എനര്‍ജിയെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി അലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബില്ലടയ്ക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ വൈദ്യുതി വിഛേദിക്കുന്നത് ശരിയായ നടപടിയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. Share This News
വിന്റര്‍ വാക്സിഷേനഷന്‍ പ്രോഗ്രാം ആരംഭിച്ചു
രാജ്യത്ത് വിന്റര്‍ വാക്സിനേഷന് പ്രോഗ്രാം ആരംഭിച്ചു. ഫ്ളൂ വാക്സിനും ഒപ്പം കോവിഡ് ബൂസ്റ്റര്‍ ഡോസുമാണ് പ്രോഗ്രാമിന്റെ ഭാഗമായി നല്‍കുന്നത്. രാജ്യത്ത് ഇപ്പോഴും ഒമിക്രോണ്‍ സാന്നിധ്യമുള്ളതിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് ബൂസ്റ്റര്‍ ഡോസും നല്‍കുന്നത്. ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച മുതല്‍ വാക്സിനേഷന് ആരംഭിച്ചു. കോവിഡ് ബൂസ്റ്റര്‍ ഡോസിനൊപ്പം തന്നെയാകും ഫ്ളൂ വാക്സിനും നല്‍കുക. അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് വാക്സിനേഷന് സൗജന്യമായിരിക്കും. എച്ച്എസ്ഇയുടെ നേതൃത്വത്തിലാണ് വാക്സിനേഷന് നടക്കുന്നത്. പ്രായമായവരും ഗുരുതര രോഗങ്ങളുള്ളവരും വാക്സിന് സ്വീകരിച്ച് രോഗ പ്രതിരോധം നേടണമെന്ന് എച്ച്എസ്ഇ ആവശ്യപ്പെട്ടു. 65 വയസ്സിന് മുകളിലുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും രണ്ട് മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികള്‍, ദീര്‍ഘനാളായി രോഗബാധയുള്ളവര്‍, ഗര്‍ഭിണികളായ സ്ത്രീകള്‍ എന്നിവര്‍ക്ക് വാക്സിന് സൗജന്യമായിട്ടായിരിക്കും നല്‍കുക. ആരോഗ്യ വകുപ്പിന്റെ 15 സെന്ററുകള്‍, തെരഞ്ഞെടുക്കപ്പെട്ട ജിപികള്‍, ഫാര്‍മസികള്‍ എന്നിവിടങ്ങളിലൂടെ വാക്സിനേഷന് നടക്കുന്നത്. Share This News
യുകെ എന്‍എച്ച്എസില്‍ നിന്നും ഇക്കഴിഞ്ഞ വര്‍ഷം കൊഴിഞ്ഞു പോയത് 40,000 നേഴ്സുമാര്‍
ലോകത്തിലെ പ്രമുഖ തൊഴില്‍ ദാതാക്കളിലൊന്നായ യുകെ എന്‍എച്ച്എസില്‍ നിന്നും നഴ്സുമാര്‍ വലിയ തോതില്‍ ജോലി ഉപേക്ഷിച്ച് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. പുറത്തു വന്ന കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ വര്‍ഷം മാത്രം 40,000 നഴ്സുമാരാണ് ഇവിടെ നിന്നും ജോലി ഉപേക്ഷിച്ചത്. Nuffield Trust think നടത്തിയ പഠന റിപ്പോര്‍ട്ട് ബിബിസിയാണ് പുറത്തു വിട്ടത്. വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയവും സ്കില്ലും ഉള്ള നഴ്സുമാരാണ് ജോലി ഉപേക്ഷിക്കുന്നതെന്നാണ് വിവരം. 44000 നേഴ്സുമാരാണ് എന്‍എച്ച്എസില്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചത്. 50000 പേരെ നിയമിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കൂടുതല്‍ ആളുകള്‍ ജോലിയില്‍ പ്രവേശിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തന പരിചയമുള്ളവരുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നു റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. ഇതിനാല്‍ തന്നെ നഴ്സിംഗ് റിക്രൂട്ട്മെന്റ് നിബന്ധനകളില്‍ എന്‍എച്ച്എസ് ഇളവു വരുത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ജോലി സമ്മര്‍ദ്ദവും ഒപ്പം വര്‍ക്ക് -ലൈഫ് ബാലന്‍സ് മെയിന്റൈന്‍ ചെയ്യാന്‍ സാധിക്കാത്തതുമാണ് പലരേയും ജോലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും…
അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസിയില്‍ ഒഴിവുകള്‍ : ഇപ്പോള്‍ അപേക്ഷിക്കാം
ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന അയര്‍ലണ്ട് ഇന്ത്യന്‍ എംബസിയില്‍ ഒഴിവുകള്‍. മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടിവ് തസ്തികയിലേയ്ക്കാണ് നിയമനം. ഈ മാസം 20 മുമ്പാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യതാ മാനദണ്ഡങ്ങള്‍ താഴെ പറയുന്നു. എക്കണോമിക്സ് / കൊമേഴ്സ് / മാര്‍ക്കറ്റിംഗ്/ ഫിനാന്‍സ് വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാന്‍ സാധിക്കണം റിസേര്‍ച്ച് , റിപ്പോര്‍ട്ടിംഗ് , മോണിറ്ററിംഗ് എന്നിവയില്‍ അനലിറ്റിക്കല്‍ സ്കില്‍ ഉണ്ടാവണം. കംപ്യൂട്ടര്‍ പരിജ്ഞാനവും എംഎസ് ഓഫീസ് ടൂള്‍സ്, വെബ് ആപ്ലിക്കേഷന്‍ , അനലറ്റില്‍ ടൂള്‍സ് എന്നിവയില്‍ ഗ്രാഹ്യം വേണം. മികച്ച ആശയവിനിമയ ശേഷി അനിവാര്യമാണ് (Verbal and Written) സമാന തസ്തികയില്‍ മുമ്പ് ജോലി ചെയ്തുള്ള പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും അയര്‍ലണ്ടില്‍ താമസിക്കാനും ജോ ചെയ്യാനുമുള്ള നിയമപരമായ അനുവാദമുള്ളവരായിരിക്കണം (valid vis / permission to work in ireland) ശമ്പളം Gross…