റോയല്‍ കേറ്ററിംഗ്-റിം ജിം 2022 ലേയ്ക്ക് ഏവരേയും ക്ഷണിച്ചുകൊണ്ട് ശ്യാമപ്രസാദ്

അയര്‍ലണ്ട് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഘോഷരാവായ റോയല്‍ കേറ്ററിംഗ് – ഫുഡ് മാക്‌സ് റിം ജിമ്മിലേയ്ക്ക് ഏവരേയും ക്ഷണിച്ചു കൊണ്ട് വീണ്ടും മലയാളികളുടെ ഇഷ്ടതാരം ശ്യാമപ്രസാദ് പരിപാടിയെ കുറിച്ചുള്ള വിശദീകരണവുമായി ശ്യാമപ്രസാദ് തന്നെയാണ് വീഡിയോയില്‍ എത്തിയിരിക്കുന്നത്. അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോകം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് ആണ് ഈ പ്രോഗ്രാം അയര്‍ലണ്ട് മലയാളികള്‍ക്ക് മുന്നിലെത്തിക്കുന്നതെന്നത് ഏറെ സന്തോഷകരമാണെന്നും  അദ്ദേഹം പറയുന്നു. നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ് ആന്‍ഡ് ഇവന്‍സും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ പ്രധാന സ്പോണ്‍സര്‍ ഫുഡ് മാക്സും കോ-സ്പോണ്‍സര്‍മാര്‍ എലൈറ്റും കിച്ചന്‍ ട്രഷേഴ്‌സുമാണ്. ഈ കലാവിരുന്നിന്റെ ടിക്കറ്റ് വില്‍പ്പന ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്നതാണ് മറ്റൊരു സന്തോഷ വാര്‍ത്ത. താഴെ പറയുന്ന…

Share This News
Read More

ഇനി ഇന്‍സ്റ്റയെ പറ്റിക്കാനാവില്ല : പ്രായമറിയാന്‍ പുതിയ ടെക്നോളജി

ഇനി പ്രായത്തിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമിനെ പറ്റിക്കാം എന്നാരും കരുതേണ്ട. കാരണം പ്രായമറിയാന്‍ പുതിയ ടെക്നോളജി കമ്പനി നടപ്പിലാക്കുകയാ ണ് . യുകെയിലും യൂറോപ്പിലും ഇത് നടപ്പിലായി തുടങ്ങി. പ്രായപൂര്‍ത്തിയാകാത്തവര്‍ 18 നു മുകളിലേയ്ക്ക് തങ്ങളുടെ ഡേറ്റ് ഓഫ് ബെര്‍ത്ത് മാറ്റുമ്പോളാണ് പിടി വീഴുന്നത്. ഇനി 18 വയസ്സിന് താഴെയുള്ളവര്‍ തങ്ങളുടെ ഡേറ്റ് ഓഫ് ബെര്‍ത്ത് മാറ്റുമ്പോള്‍ വയസ്സ് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ കൂടി അപ് ലോഡ് ചെയ്യണം. തിരിച്ചറിയില്‍ കാര്‍ഡ് നല്‍കാത്തവര്‍ ഒരു സെല്‍ഫി വീഡിയോ എടുത്ത് അപ് ലോഡ് ചെയ്യണം. ഈ വീഡിയോ വയസ്സ് തിരിച്ചറിയാന്‍ സാധിക്കുന്ന ടെക്നോളജി ഉപയോഗിച്ചു പരിശോധിച്ച ശേഷം മാത്രമാകും ഡേറ്റ് ഓഫ് ബര്‍ത്ത് മാറ്റാന്‍ അനുമതി നല്‍കുന്നത്. 18 നു വയസ്സിന് താഴെയുള്ളവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ മറികടക്കാനാണ് പലരും തങ്ങളുടെ ഡേറ്റ് ഓഫ് ബെര്‍ത്ത് മാറ്റി പ്രായപൂര്‍ത്തിയായെന്നും വരുത്തി തീര്‍ക്കുന്നത്. യുകെയിലും…

Share This News
Read More

അയര്‍ലണ്ടില്‍ RSV ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ശ്വാസകോശ രോഗമായ RSV(respiratory syncytial virus) ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രി തന്നെ ഇത് സംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഈ ഒരു സമയത്ത് ലോകത്താകമാനം ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അയര്‍ലണ്ടില്‍ താരതമ്യേന കേസുകള്‍ കൂടുതലാണെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു. ഒരു ജലദോഷം പോലെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതെങ്കിലും ശിശുക്കളിലും പ്രായമേറിയവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് കൂടുതല്‍ അപകടങ്ങളിലേയ്ക്ക് പോകും. എല്ലാ വര്‍ഷങ്ങിലും ഈ സമയത്താണ് RSV ബാധിക്കുന്നതെന്നും എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗ ലക്ഷണങ്ങളുള്ളവര്‍ ചികിത്സ തേടണമെന്നും ശിശുക്കളില്‍ ഇത് ബ്രോങ്കൈറ്റിസിലേയ്ക്കോ ന്യൂമോണിയയിലേയ്ക്കോ പോകാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ദര്‍ പറയുന്നു. സാധരണയായി ഇതിന്റെ ലക്ഷണങ്ങള്‍ക്കാണ് ചികിത്സ നല്‍കുന്നത്. കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങള്‍ കാണുന്നവരെ ഓക്സിജന്‍ തെറാപ്പിക്ക് വിധേയരാക്കും. Share This News

Share This News
Read More

അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കാന്‍ പോകുന്ന സര്‍ക്കാര്‍ സഹായങ്ങള്‍ ഇവയാണ്

വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന അയര്‍ലണ്ട് ജനതയ്ക്ക് ഏറെ ആശ്വാസമായിരുന്നു കഴിഞ്ഞ ബഡ്ജറ്റിലെ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍. ഇതില്‍ എനര്‍ജി ക്രെഡിറ്റ് ഇതിനകം തന്നെ ആളുകള്‍ക്ക് ലഭിച്ച് തുടങ്ങിക്കഴിഞ്ഞു. ഒന്നിനു പിന്നാലെ ഒന്നായി നിരവധി പേയ്‌മെന്റുകളാണ് അക്കൗണ്ടുകളിലേയ്ക്ക് എത്താനുള്ളത്. ലീവിംഗ് അലോണ്‍ പേയ്‌മെന്റ് ലഭിക്കുന്നവര്‍ക്ക് 200 യൂറോ വീതമാണ് ലഭിക്കുക ഫ്യൂവല്‍ അലവന്‍ ലഭിക്കുന്നവര്‍ക്ക് 400 യൂറോ ലഭിക്കും വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ് ലഭിക്കുന്നവര്‍ക്ക് 500 യൂറോ ലഭിക്കും ഡിസബിലിറ്റി അലവന്‍സ്, ഇന്‍വാലിഡിറ്റി പെന്‍ഷന്‍, ബ്ലൈന്‍ഡ് പെന്‍ഷന്‍. ഇയേര്‍ലി കെയറേര്‍സ് സപ്പോര്‍ട്ട് എന്നിവ ലഭിക്കുന്നവര്‍ക്ക് 500 യൂറോ ലഭിക്കും ഇവയൊക്കെ നവംബര്‍ , ഡിസംബര്‍ മാസങ്ങളിലും അടുത്തമാസം ആദ്യവുമായി ആളുകളുടെ അക്കൗണ്ടിലേയ്‌ക്കെത്തും. Share This News

Share This News
Read More

ട്വിറ്ററിന് പിന്നാലെ ഫേസ് ബുക്കും ; തൊഴില്‍ നഷ്ടഭീതിയില്‍ ടെക് മേഖല

ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ഇക്കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ നിന്നും കൂട്ടപ്പിരിച്ചു വിടലുണ്ടായത്. ഈ അപ്രതീക്ഷിത നീക്കത്തിന്റെ ഞെട്ടല്‍ വിട്ടും മാറും മുമ്പാണ് നിരാശജനകമായ മറ്റൊരു വാര്‍ത്ത കൂടി പുറത്തു വരുന്നത് സോഷ്യല്‍ മീഡിയാ രംഗത്തെ അതികായന്‍മാരായ മെറ്റായും പിരിച്ചു വിടലിലേയ്ക്ക് കടക്കുകയാണ്. ഫേസ്ബുക്കില്‍ നിന്നുള്ള വിശ്വസനീയ ഉറവിടങ്ങളെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്ന് കമ്പനി തങ്ങളുടെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഡബ്ലനില്‍ ഏകദേശം 3000 ത്തോളും ടെക്കികളാണ് മെറ്റയില്‍ ജോലി ചെയ്യുന്നത്. കമ്പനിയുടെ വളര്‍ച്ചയില്‍ കുറവുകാണിച്ചതിനെ തുടര്‍ന്ന് മാര്‍ക്ക് സുക്കര്‍ ബര്‍ഗ് തന്നെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് സെപ്റ്റംബറില്‍ സൂചന നല്‍കിയിരുന്നു. 203 ല്‍ മെറ്റ ഇപ്പോളത്തേതിലും ചെറുതായിരിക്കുമെന്നായിരുന്നു അന്ന് സുക്കര്‍ ബര്‍ഗ് പറഞ്ഞത്. ടെക്‌നിക്കല്‍ മേഖലയിലെ ഭീമന്‍മാര്‍ നടത്തുന്ന പിരിച്ചു വിടലുകള്‍ അയര്‍ലണ്ടിലെ…

Share This News
Read More

ഡബ്ലിനില്‍ പാര്‍ക്കിംഗ് നിരക്കുകളില്‍ മാറ്റത്തിന് സാധ്യത

ഡബ്ലിന്‍ സിറ്റിയിലും പരിസര പ്രദേശങ്ങളിലും പാര്‍ക്കിംഗ് ഫീസില്‍ മാറ്റം വരുത്താന്‍ സാധ്യത. ഡബ്ലിന്‍ സിറ്റി കൗണ്‍സിലാണ് ഇത് സംബന്ധിച്ച ആലോചനകള്‍ നടത്തുന്നത്. വിവിധ തരത്തിലുള്ള വാഹനങ്ങള്‍ക്ക് വിവിധ നിരക്കിലാവും പാര്‍ക്കിംഗ് ചാര്‍ജ് ഈടാക്കുക. വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് ഇതിനൊരു മാനദണ്ഡമായേക്കും. കൂടുതല്‍ എമിഷന്‍ ഉള്ള വാഹനങ്ങള്‍ക്ക് ഉയര്‍ന്ന പാര്‍ക്കിംഗ് ചാര്‍ജ് ഈടാക്കാനാണ് പദ്ധതിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ക്ലൈമറ്റ് ആക്ഷന്‍ പ്‌ളാനിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് ടെക്‌നിക്കല്‍ സര്‍വ്വീസസ് ഹെഡ് ബ്രെണ്‍ന്‍ ഒബ്രിയാന്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്കും കുറഞ്ഞ തോതില്‍ മാത്രം എമിഷനുള്ള വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് ഫീസ് താരതമ്യേന കുറവായിരിക്കും. Share This News

Share This News
Read More

പഴയ വാഹനങ്ങള്‍ തേടി ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ്

ഉപയോഗശൂന്യമായ പഴയ വാഹനങ്ങല്‍ എങ്ങനെയെങ്കിലും നശിപ്പിച്ചു കളയാനൊ ആര്‍ക്കെങ്കിലും കൊടുത്തൊഴിയാനോ കാത്തിരിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കൊരു സന്താഷ വാര്‍ത്ത. നിങ്ങളുടെ പഴയ വാഹനങ്ങള്‍ രണ്ടു കൈയ്യും നീട്ടി സന്തോഷത്തോടെ സ്വീകരിക്കാന്‍ ആളുണ്ട്. മറ്റാരുമല്ല ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡാണ് ഇത്തരം വാഹനങ്ങല്‍ തങ്ങള്‍ ഏറ്റെടുത്തു കൊള്ളാമെന്ന് അറിയിച്ചിരിക്കുന്നത്. അഗ്നിശമന സേനാംഗങ്ങള്‍ക്ക് കാര്‍ ക്രാഷുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശീലനം നല്‍കാനാണ് ഇവര്‍ ഇത്തരം വാഹനങ്ങള്‍ അന്വേഷിക്കുന്നത്. ഉപയോഗ്യമല്ലാത്ത കാറുകള്‍ ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന് നല്‍കിയാല്‍ അതൊരു സാമൂഹ്യ പ്രവര്‍ത്തനം കൂടിയായിരിക്കും. റോഡ് ട്രാഫിക്കിലെ കൂട്ടയിടികള്‍ ചിത്രീകരിച്ച് പരിശീലനം നല്‍കാനും ഇത്തരം വാഹനങ്ങള്‍ ആവശ്യമാണ്. ഡബ്ലിനില്‍ നിന്നും സൗജന്യമായി ഇവര്‍ പഴയ വാഹനങ്ങള്‍ കൊണ്ടു പോകുന്നതും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതുമാണ്. കൃത്യമായ രേഖകളുള്ള വാഹനങ്ങള്‍ മാത്രമാണ് സ്വീകരിക്കുക. Share This News

Share This News
Read More

‘നീനാ ചിയേർസ് ‘സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് നവംബർ 5 ന് .

നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേർസ് ‘ സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി .2022 നവംബർ 5 ശനിയാഴ്ച രാവിലെ 11 മണി മുതൽ നീനാ സ്കൗട്ട് ഹാളിൽ വച്ചാണ് ടൂർണമെന്റ് നടക്കുന്നത് . അത്യന്തം വാശിയേറിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 501 യൂറോ ,251 യൂറോ ,101 യൂറോ എന്നിങ്ങനെ സമ്മാനമായി ലഭിക്കുന്നതാണ് . അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്‌ .ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനിയും രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കും . ഇവന്റ് മാനേജ്‌മന്റ് ടീമായ ‘Mass Events Ireland’ ന്റെയും (0892316600) ‘Spice Magic Caterer’s ‘ Nenagh (0871609937) യുടെയും സഹകരണത്തോടെ നടത്തുന്ന ഈ ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങൾക്കും ,രജിസ്‌ട്രേഷനും താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. ഷിന്റോ…

Share This News
Read More