സമ്മര്‍ സീസണില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അഞ്ച് പാര്‍ട്ട് ടൈം ജോലികള്‍

സമ്മര്‍ സീസണിലേയ്ക്ക് കടക്കുന്നതോടെ വിവിധയിടങ്ങളില്‍ പാര്‍ട്ട് ടൈമായി സീസണിലേയ്ക്ക് മാത്രം ആളുകളെ ജോലിക്കാരെ നിയമിക്കുന്നുണ്ട്. സീസണല്‍ ജോലികളായതിനാല്‍ ഇവയില്‍ പലതിനും മികച്ച ശമ്പളവും ലഭ്യമാണ്. ഇതിനാല്‍ തന്നെ ഇത്തരം അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം ഏറെ പ്രയോജനപ്പെടും. ഡബ്ലിനില്‍ ലഭ്യമായ അഞ്ച് പാര്‍ട്ട് ടൈം ജോലികളാണ് ഇവിടെ സൂചിപ്പിക്കുന്നത്. 1. നാഷണല്‍ മെര്‍ക്കന്‍ഡൈസില്‍ Concert Merchandise Sales Assistant ന്റെ ഒഴിവുകളാണ് ഉള്ളത്. ജൂണ്‍, ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലേയ്ക്കാണ് നിയമനം. മണിക്കൂറിന് 11.30 യൂറോയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അപേക്ഷിക്കുനന്നതിന് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://ie.indeed.com/viewjob?jk=c7bd2a735f308049&q=summer&l=Dublin%2C+County+Dublin&tk=1guun6lkmi9a2801&from=web&advn=4821254121447734&adid=410856326&ad=-6NYlbfkN0BUPCgJBJdSbsF6WIE0OXiBiPYGj9rbiqc8DV6PfbX6M2hi_YLZosWxp9r9zqAsKiTDYEvh2f4hXX0hl7C_KiqGrEkZMXbJiq164C4_kivEennuNgq2-y-udDebF29cdkFMamseqjZof8QUF-RHNCkbyH02MHcGZZttAn4HoOyj2zt7Kq0Ppa4YzqoX02_7pt82YfaFet2zD64FYYfpXlesteBUI37BF3gGR_eeYo8TtQBqgj0OQK6lERAno8_74Ui1N6uDpYH9tET4R2mj3jKWo6wwRTBDYekuZUmcMMYjtK2Pa1wRklXO2jLgqRRqaAuMHx_C-dEtl4kJEDg7U8wheh_n7HeHSQNOp6R6VVr79rmJl5zuOfOlRAQVe5K9mwq9LY1-7ED5b1ktc4PK4Q7CllNtdjzCekI%3D&pub=4a1b367933fd867b19b072952f68dceb&xkcb=SoCC-_M3QemVbJQFiR0KbzkdCdPP&vjs=3 2. സ്റ്റുഡന്‍സ് ഹൗസിംഗ് സ്ഥാപനമായി യുഗോയില്‍ (YUGO) യില്‍ സമ്മര്‍ ഹൗസ് കീപ്പേഴ്‌സിന്റെ ഒഴിവുകളാണ് ഉള്ളത്. മേയ് 22 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെയാണ് നിയമനം. മണിക്കൂറിന് 11.30 യൂറോയാണ് ശമ്പളം ഇവിടെ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക. https://ie.indeed.com/viewjob?jk=8bb941095fd1a9f2&tk=1guun6lkmi9a2801&from=serp&vjs=3 3.…

Share This News
Read More

എമറാള്‍ഡ് എയര്‍ലൈന്‍സ് ഗ്രൗണ്ട് സ്റ്റാഫിനെ നിയമിക്കുന്നു

എമറാള്‍ഡ് എയര്‍ലൈന്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലാണ് നിയമനം. 26000 യൂറോയാണ് തുടക്കശമ്പളം വാഗ്ദാനം ചെയ്യുന്നത്. ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ കമ്പനി മുന്‍ പരിചയം മാനദണ്ഡമാക്കിയിട്ടില്ല എന്നതാണ് പ്രത്യേകത. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ബാഗേജ് ഹാളിവും റാംപിലുമായിരിക്കും നിയമിക്കപ്പെടുക. ആഴ്ചയില്‍ 42.5 മണിക്കൂറാണ് ജോലി ചെയ്യേണ്ടി വരിക., Two Early, Two Late, Two off എന്ന റോസ്റ്റര്‍ പാറ്റേണിലായിരിക്കും ജോലി ചെയ്യേണ്ടി വരിക. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഉത്തരവാദിത്വങ്ങള്‍ താഴെ പറയുന്നവ ആയിരിക്കും. എയര്‍ ക്രാഫ്റ്റ് സര്‍വ്വീസ് ഏരിയായിലെ സെറ്റിംഗ് അപ് പ്രിപ്പറേഷന്‍ ബാഗേജ് ഹാന്‍ഡ്‌ലിംഗ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ബാഗേജുകള്‍ കൊണ്ടുപോകുന്നതിനുള്ള ചെറുവണ്ടികള്‍ ഓപ്പറേറ്റ് ചെയ്യുക യാത്രക്കാരെ സഹായിക്കുക അപേക്ഷിക്കുന്നതിനുള്ള യോഗ്യതകള്‍ താഴെ പറയുന്നു Be aged 18 Have a clean Irish driver’s licence Fluency in English, both spoken and written. Flexibility…

Share This News
Read More

പൊതുഗതാഗത സംവിധാനങ്ങളിലും സുരക്ഷ ഉറപ്പിക്കാന്‍ ഗാര്‍ഡ

അയര്‍ലണ്ട്, പൊതുഗാതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ പൊതു ഗതാഗതമേഖലയില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗാര്‍ഡയും രംഗത്തിറങ്ങുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ രണ്ട് റെയില്‍ വേ സ്റ്റേഷനുകളില്‍ ഗാര്‍ഡ ഉടന്‍ ഡ്യൂട്ടി ആരംഭിക്കും. Hueston സ്റ്റേഷനില്‍ മേയ് മാസം അഞ്ചിന് ഗാര്‍ഡയുടെ ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബ് പ്രവര്‍ത്തനമാരംഭിക്കും. ആദ്യമായാണ് ഒരു റെയില്‍വേ സ്റ്റേഷനില് ഗാര്‍ഡ സ്ഥിരസാന്നിധ്യം ഉറപ്പിക്കുന്നത്. Connolly സ്‌റ്റേഷനിലും ഉടന്‍ തന്നെ ഗാര്‍ഡ പ്രവര്‍ത്തനം ആരംഭിക്കും. ബസുകളിലും ട്രെയിനുകളിലുമടക്കം ഗാര്‍ഡയുടെ നിരീക്ഷണം വരും നാളുകളില്‍ കൂടുതല്‍ ശക്തമാകും. സുരക്ഷിത യാത്ര ഉറപ്പാക്കുകയാണ് ഗാര്‍ഡയുടെ ലക്ഷ്യം. Share This News

Share This News
Read More

സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടുകള്‍ ഇത്തവണ നേരത്തെ അക്കൗണ്ടുകളില്‍ എത്തും

സര്‍ക്കാരിന്റെ വിവിധ സാമൂഹ്യ സുരക്ഷാ ഫണ്ടുകള്‍ സ്വീകരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട പണം ഇത്തവണ നേരത്തെ അക്കൗണ്ടുകളില്‍ എത്തും എന്നാണ് ലഭിക്കുന്ന വിവരം. മേയ് മാസം ആദ്യം ലഭിക്കേണ്ട പണമാണ് നേരത്തെ എത്തുക. ശനി, ഞായര്‍ അവധി ദിവസങ്ങള്‍ക്ക് ശേഷം വരുന്ന മേയ് ഒന്ന് തിങ്കളാഴ്ച ബാങ്ക് അവധി ദിനമായതിനാല്‍ അന്നേ ദിവസം ലഭിക്കേണ്ട തുകയാണ് നേരത്തെ നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. ഈ പണം ഏപ്രീല്‍ 28 വെള്ളിയാഴ്ച ഗണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ എത്തുമെന്നാണ് വിവരം. മേയ് ഒന്നിന് ലഭിക്കേണ്ട സാമൂഹ്യ സുരക്ഷാ ഫണ്ടുകള്‍ പോസ്റ്റ് ഓഫീസുകള്‍ വഴി സ്വീകരിക്കുന്നവര്‍ക്കും ബാങ്ക് വഴി ലഭിക്കുന്നവര്‍ക്കും ഏപ്രീല്‍ 28 ന് തന്നെ ലഭിക്കും. മെയ് മാസം രണ്ടിന് ലഭിക്കേണ്ട ചൈല്‍ഡ് ബെനഫിറ്റും ഇത്തവണ നേരത്തെ ലഭിച്ചേക്കും. Share This News

Share This News
Read More

റോയല്‍ ഇന്ത്യന്‍ ക്യൂസീനിന്റെ പുതിയ ബ്രാഞ്ച് ഇനി ഡ്രൊഗേഡയിലും

അയര്‍ലണ്ട് മലയാളികളുടെ നാവില്‍ നാടന്‍ രുചിയുടെ വര്‍ണ്ണ വസന്തങ്ങള്‍ തീര്‍ത്ത് റോയല്‍ ഇന്ത്യന്‍ കുസിന്റെ പുതിയ ബ്രാഞ്ച് ഡ്രൊഗേഡയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ബ്രയാന്‍ടൗണ്‍ സെന്ററിലെ ഡബ്ലിന്‍ റോഡിലാണ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഏപ്രീല്‍ 26 ന് വൈകുന്നേരം നാല് മണിക്കാണ് ഉദ്ഘാടനം. തുടര്‍ന്നുള്ള ഒരാഴ്ചക്കാലം 25 ശതമാനം ഡിസ്‌കൗണ്ടോടെ ഇവിടെ നിന്നും രുചിയേറിയ വിഭങ്ങള്‍ ലഭിക്കും. ഡൈന്‍ ഇന്‍ ഓപ്ഷന് പുറമെ ഫ്രീ പാര്‍ക്കിംഗ്, പാര്‍ട്ടി ഹാള്‍ എന്നിവയും ഇവിടെ ലഭ്യമാണ്. ബര്‍ത്ത് ഡേ സെലബ്രേഷനുകള്‍, മീറ്റിംഗുകള്‍, മറ്റ് ഫംങ്ഷനുകള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക 041 983 2433 , 041 980 4352 Share This News

Share This News
Read More

ഐറീഷ് റെയില്‍ പുതിയ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു

ഐറീഷ് റെയില്‍ പുതിയ അപ്രന്റീസ് ഷിപ്പ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു. നാല് ട്രേഡുകളിലായി ഈ വര്‍ഷം തന്നെ പ്രോഗ്രാമുകള്‍ ആരംഭിക്കും. സെപ്റ്റര്‍ 2023 ലേയ്ക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ തന്നെ നല്‍കാവുന്നതാണ്. താഴെ പറയുന്ന മൂന്ന് ട്രേഡുകളിലാണ് അപ്രന്റീസ്ഷിപ്പിന് അവസരമുള്ളത്. Apprentice Heavy Vehicle Mechanic Apprentice Fitter Apprentice Electrician Apprentice (OEM) Original Equipment Manufacturing മേയ് 15 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. 2023 സെപ്റ്റര്‍ ഒന്നിന് കുറഞ്ഞത് 16 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.irishrail.ie/en-ie/about-us/company-information/career-opportunities-at-iarnrod-eireann/apprenticeship-programme Share This News

Share This News
Read More

ഗാല്‍വേ നഗരത്തില്‍ 24 മണിക്കൂര്‍ ബസ് സര്‍വ്വീസ് ആരംഭിക്കുന്നു

ഗാല്‍വേ നഗരത്തിലെ ബസ് സര്‍വ്വീസുകള്‍ 50 ശതമാനം വര്‍ദ്ധിപ്പാക്കാനൊരുങ്ങി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. കൂടുതല്‍ റൂട്ടുകളും കൂടുതല്‍ സര്‍വ്വീസുകളളും ഉള്‍പ്പെടുന്നതാണ് ബസ് സര്‍വ്വീസിന്റെ പുനക്രമീകരിച്ച പ്ലാന്‍. നഗരത്തിന്‍ . കിഴക്കന്‍ പ്രദേശത്തേയും പടിഞ്ഞാറന്‍ പ്രദേശത്തേയും ബന്ധിപ്പിച്ച് 24 മണിക്കൂറും സര്‍വ്വീസ് നടത്താനും പദ്ധതിയുണ്ട്. പൊതുഗതാഗത സംവിധാനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. Galway, Bearna, Oranmore എന്നിവിടങ്ങളിലെ സര്‍വ്വീസുകളില്‍ 50 ശതമാനം വര്‍ദ്ധനവ് വരുത്തും. സബ് അര്‍ബന്‍ മേഖലകളിലേയ്ക്കും കൂടുതല്‍ സര്‍വ്വീസുകള്‍ ഉണ്ടാകും. റസിഡന്‍ഷ്യല്‍ ഏരിയകളുമായി പരമാവധി 400 മീറ്റര്‍ അകലെയാവും ബസ് സ്റ്റോപ്പുകള്‍. പുതിയ പ്ലാന്‍ അനുസരിച്ച് നഗരത്തിലെ മൂന്നില്‍ രണ്ട് ആളുകള്‍ക്കും അഞ്ച് മിനിറ്റ് സമയം കൊണ്ട് ബസ്റ്റോപ്പിലെത്താന്‍ കഴിയും. തിരക്കുള്ള റൂട്ടുകളില്‍ പത്തു മുതല്‍ 20 മനിറ്റ് വരെ ഇടവിട്ട് സര്‍വ്വീസുകളും ഉണ്ടാവും. ബസ് സര്‍വ്വീസുകള്‍ സംബന്ധിച്ച പുതിയ പദ്ധതി…

Share This News
Read More

98 ബെഡുകളുള്ള അത്യാധുനീക ബ്ലോക്ക് തുറന്ന് മാറ്റര്‍ ഹോസ്പിറ്റല്‍

ഡബ്ലിനിലെ മാറ്റര്‍ ഹോസ്പിറ്റലില്‍ അത്യാധുനിക ചികിത്സ സംവിധാനങ്ങളോടെ 98 ബെഡുകളുടെ പുതിയ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിച്ചു. ഒമ്പത് നിലകളിലായാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒരു നാഷണല്‍ ഐസിയു ഉള്‍പ്പെടെ 16 ഐസിയുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എല്ലാം സിംഗിള്‍ റൂമുകളായാണ് ഒരുക്കിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ രോഗികളെ കിടത്തി ചികിത്സ ആരംഭിക്കും. എബോള പോലുള്ള അതിമാരക രോഗങ്ങളെ നേരിടാന്‍ കഴിയുന്ന വിധത്തിലാണ് നാഷണല്‍ ഐസിയു ഒരുക്കിയിരിക്കുന്നത്. ഇത് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകാന്‍ കുറച്ച് മാസങ്ങളെടുക്കുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇവിടേക്കുള്ള റിക്രൂട്ട്‌മെന്റുകളും നടന്നുകൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം ശരാശരി 5000 രോഗികള്‍ക്ക് സേവനം ലഭിക്കുമെന്നാണ് കരുതുന്നത്. Share This News

Share This News
Read More

225 ജീവനക്കാരെ പിരിച്ചു വിട്ട് ഇന്‍ഡീഡ്

ആഗോളതലത്തില്‍ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുന്നു. പ്രമുഖ ജോബ് സേര്‍ച്ചിംഗ് വെബ്‌സൈറ്റായ ഇന്‍ഡീഡ് തങ്ങളുടെ 225 ജീവനക്കാരെ പിരിച്ചു വിട്ടെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 1400 പേരാണ് ഇന്‍ഡീഡിനായി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നത്. ആഗോളതലത്തില്‍ 15 ശതമാനം ജീവനക്കാര്‍കക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കമ്പനി നേരത്തെ നല്‍കിയിരുന്നു.വരുമാനത്തിലുണ്ടായ വലിയ ഇടിവാണ് ജോലിക്കാരുടെ എണ്ണം കുറയ്ക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെനന്ന് ഇന്‍ഡീഡ് സിഇഒ ക്രിസ് ഹ്യാമ്‌സ് പറഞ്ഞു. ആഗോളതലത്തില്‍ റിക്രൂട്ട്‌മെന്റുകള്‍ കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്ല്യങ്ങളും സമയവും നല്‍കി അവരെ പിരിച്ചു വിടണമെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. Share This News

Share This News
Read More

Dungarvan Malayali Association ന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

Dungarvan Malayali Association ന്റെ ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ April 15, വൈകീട്ട് 5 മണി മുതൽ 9 മണി വരെ Dungarvan Fusion Centre Hall ഇൽ DMA യിലെ 60 ഇൽ പരം അംഗങ്ങളുടെയും കുഞ്ഞുങ്ങളുടെയും സജീവ സാനിദ്ധ്യത്തോടെ മനോഹരമായി കൊണ്ടാടി. വേദിയിൽ നിറസാനിധ്യമായി ഒരുക്കിയ വിഷുകണി എല്ലാവരുടെയും കണ്ണിന് കുളിർമയേകി. ചടങ്ങിൽ DMA Secretary Milin Joy ഈസ്റ്റർ ന്റെയും വിഷുവിന്റെയും ആശംസകൾ നേരുകയുണ്ടായി. തുടർന്ന് അസോസിയേഷനിൽ പുതുതായി ജോയിൻ ചെയ്ത അംഗങ്ങളുടെ പരിചയപ്പെടുത്തലിനു ശേഷം ഗ്രൂപ്പ്‌ ഡാൻസ്, പാട്ടുകൾ തുടങ്ങിയ കലാപരിപാടികൾ മനോഹരമായി നടന്നു. തുടർന്ന് DMA എവെർ റോളിങ് ട്രോഫി ക്ക് വേണ്ടിയുള്ള വീറും വാശിയും നിറഞ്ഞ ഇൻഡോർ മത്സരങ്ങൾ നടക്കുകയും, ഇക്കുറിയും ലേഡീസ് ടീം ആയ DMA Queens, ജന്റ്സ് ടീം ആയ DMA Kings…

Share This News
Read More