അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ കുടുംബ സംഗമം 2023 ന്റെ രജിസ്ട്രേഷന് ആരംഭിച്ചു സെപ്റ്റംബർ 30, ഒക്ടോബർ 1 (ശനി,ഞായർ) തിയതികളിൽ ഡബ്ലിനിൽ വൈറ്റ് ഹാളിൽ ഉള്ള ഹോളി ചൈൽഡ് ബോയ്സ് നാഷണൽ സ്കൂളിൽ വെച്ച് നടത്തപ്പെടുന്ന യാക്കോബായ കുടുംബ സംഗമത്തിന്റെ (Family Conference 2023 ) രെജിസ്ട്രേഷൻ ഉത്ഘാടനം ഡബ്ലിൻ , കോർക്ക് ഇടവകളിൽ നടത്തപ്പെട്ടു . കോർക്ക് സെ .പീറ്റേഴ്സ് യാക്കോബായ ഇടവകയിൽ മെയ് 27 ശനിയാഴ്ച വി .കുർബ്ബാന ക്ക് ശേഷം വികാരി ബിജോയ് കാരുകുഴി അച്ഛൻ ആദ്യ റെജിസ്ട്രെഷൻ ശ്രീ. ജെയ്മോൻ മാർക്കോസിന് നു നൽകിയും , ഡബ്ലിൻ സെ. ഗ്രീഗോറിയോസ് ഇടവകയിൽ മെയ് 28 ഞായറാഴ്ച സഹ വികാരി ജിനു കുരുവിള അച്ചൻ വർഗീസ് വാഴക്കാലക്കു നൽകിയും ഉത്ഘാടനം നിർവഹിച്ചു. അയർലണ്ടിലെ എല്ലാ യാക്കോബായ ഇടവകകളിലെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചു…
മൈന്‍ഡ് മെഗാ മേളയില്‍ രൂചിക്കൂട്ടുകളുടെ അത്ഭുതലോകമൊരുക്കി റോയല്‍ കേറ്ററിംഗും
തെന്നിന്ത്യന്‍ ചലച്ചിത്രാരാധകരുടെ ആവേശമായ താരസുന്ദരി ഹണി റോസിന്റെ സാന്നിധ്യം കൊണ്ട് ഇതിനകം തന്നെ ചര്‍ച്ചയായ മൈന്‍ഡ് മെഗാ മേളയ്ക്കായി കാത്തിരിക്കുന്ന അയര്‍ലണ്ട് മലയാളികള്‍ക്ക് ഇതാ മറ്റൊരു സന്തോഷ വാര്‍ത്തകൂടി. ആവേശം അലതല്ലുന്ന മൈന്‍ഡ് മെഗാ മേള നഗറില്‍ രുചിക്കൂട്ടുകളുടെ അത്ഭുത ലോകമൊരുക്കി റോയല്‍ കേറ്ററിംഗിന്റെ സ്റ്റാളും ഉണ്ടാകും. മൈന്‍ഡ് മെഗാ മേളയില്‍ രൂചിയുടെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്ത മികച്ച ഭക്ഷണം എവിടെ കിട്ടും എന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായിരിക്കുകയാണ്. വളരെ കുറഞ്ഞ വിലയില്‍ നിങ്ങളുടെ ഇഷ്ടവിഭങ്ങള്‍ ആസ്വദിക്കാനുള്ള സുവര്‍ണ്ണാവസരമാണ് റോയല്‍ ഒരുക്കുന്നത്. കപ്പ ബിരിയാണിയും നാടന്‍ പോത്ത് കറിയും കേരളാ പൊറോട്ടയുമൊക്കെയായി റോയല്‍ കേറ്ററിംഗ് മൈന്‍ഡ് മെഗാ മേളയിലേയ്ക്കെത്തുമ്പോള് ഭക്ഷണം കിട്ടാതെ വരുമോ ? ഭക്ഷണത്തിനായി തിരക്കു കൂട്ടേണ്ടി വരുമോ എന്നൊക്കയുള്ള ആശങ്കകള്‍ റോയലിന്റെ കൈപ്പുണ്യമറിയാവുന്നവര്ക്ക് സ്വാഭാവികമാണ്. എന്നാല്‍ അങ്ങനൊരു ടെന്‍ഷന്‍ ഇനി വേണ്ട. നിങ്ങള്‍ക്കാവശ്യമുള്ള…
ചൈനീസ് ഫുഡ് ചെയിന്‍ കമ്പനി 200 പേര്‍ക്ക് തൊഴിലവസരങ്ങളൊരുക്കുന്നു
ചൈനീസ് ഫുഡ് ചെയിന്‍ കമ്പനിയായ Noodlee അയര്‍ലണ്ടില്‍ തൊഴിലവസരങ്ങളൊരുക്കുന്നു. കോര്‍ക്കിലാണ് കമ്പനി നിക്ഷേപം നടത്തുന്നത്. പുതുതായി തുടങ്ങുന്ന 15 ഔട്ട് ലെറ്റുകള്‍ വഴിയാണ് തൊഴില്‍ സാധ്യതകള്‍ ഒരുങ്ങുന്നത്. മൂന്ന് മില്ല്യണ്‍ യൂറോയാണ് ബിസിനസ് വിപൂലീകരണത്തിനായി കമ്പനി മുതല്‍ മുടക്ക് നടത്തുന്നത്. Western Road, Mahon Road, യൂണിവേഴ്സിറ്റി കോളേജിന് സമീപം എന്നിവടങ്ങളിലാണ് ഇപ്പോള്‍ കമ്പനിക്ക് ഔട്ട്ലെറ്റുകള് ഉള്ളത്. Mallow, Fermoy ,Carrigaline എന്നിവിടങ്ങളിലാണ് ഉടനെ പുതുതായി ഔട്ട്ലെറ്റുകള് തുടങ്ങുന്നത്. Douglas, Ballincollig , Middleton , Blackpool, Mayfield , Cobh എന്നിവിടങ്ങളിലും അധികം താമസിയാതെ ഔട്ട്ലെറ്റുകള് ആരംഭിക്കും Share This News
18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉത്പ്പന്നങ്ങള്‍ വില്ക്കുന്നതില് വിലക്ക്
രാജ്യത്ത് പുകയില നിര്‍ണ്ണായക നിയമ നിര്‍മ്മാണത്തിനൊരുങ്ങി സര്‍ക്കാര്‍. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ടുബാക്കോ അല്ലെങ്കില്‍ നിക്കോട്ടിന് ഹീലിംഗ് ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള ഇവന്റുകളിലും ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനമുണ്ട്. ചില്ലറ വില്‍പ്പനശാലകളില്‍ ഇത്തരം ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും ലൈസന്‍സിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തും. സ്കൂളുകളുടേയും പൊതുഗതാഗത സംവിധാനങ്ങളുടേയും പരിസരത്തി പുകയില ഉത്പ്പന്നങ്ങളുടെ പരസ്യം നല്‍കുന്നതിനും വിലക്കുണ്ട്. ഒരു വര്‍ഷം 4500 ഓളം ആളുകളാണ് പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം മൂലം മരണപ്പെടുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങളിലും ഇ- സിഗരറ്റ് അടക്കമുള്ള ഉത്പ്പന്നങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വില്ക്കുന്നതില് വിലക്കുണ്ട്. VAPING PRODUCTS BAN UNDER 18 Share This News
An Pots ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും
An Post തങ്ങളുടെ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും. കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് യൂണിയനാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ശമ്പളവര്‍ദ്ധനവുമായി ബന്ധപ്പെട്ട് An Post അധികൃതരുമായി ഉടമ്പടിയില്‍ എത്തിയതായി യൂണിയന് ഭാരവാഹികള്‍ പറഞ്ഞു. പോസ്റ്റല്‍ ഓപ്പറേറ്റീവ് ജീവനക്കാര്‍ക്ക് അതായത് പോസ്റ്റ് മാന്‍ , പോസ്റ്റ് വുമണ്‍ തസ്തികയിലുള്ളവര്‍ക്ക് അഞ്ച് ശതമാനം വര്‍ദ്ധനവാണ് നടപ്പിലാക്കുക. ക്ലറിക്കല്‍ തസ്തികയില്‍ ഉള്ളവര്‍ക്ക് മൂന്ന് ശതമാനവും മാനേജ്മെന്റ് ലെവലില്‍ ഉള്ളവര്‍ക്ക് പെര്‍ഫോമന്‍സ് പേ സ്ട്രക്ചറും ഏര്‍പ്പെടുത്തും. മാത്രമല്ല 750 യൂറോയുടെ ടാക്സ് ഫ്രീ വൗച്ചറും ജീവനക്കാര്‍ക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷം കമ്പനി അഞ്ച് ശതമാനം ശമ്പള വര്‍ദ്ധനവും 10.4 ശതമാനം പെന്ഷന് വര്‍ദ്ധനവും പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പെന്ഷന് വര്‍ദ്ധനവ് സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. പരിമിതമായ മെയില്‍ ഡെലിവറി ഓഫീസുകളുടെ ഏകീകരണം പോലുള്ള കമ്പനിയുടെ പുതിയ നയങ്ങളോട് ജീവനക്കാര്‍ സഹകരിക്കണമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം യൂണിയന് നേതാക്കള്‍…
ജൂണ്‍ ഒന്ന് മുതല്‍ ഇന്ധനവില വര്‍ദ്ധിക്കുമോ ? എതിര്‍പ്പ് ശക്തം
രാജ്യം ഉറ്റുനോക്കുന്നത് ജൂണ്‍ ഒന്നിലേയ്ക്കാണ്. വിവിധ കാരണങ്ങളാല്‍ താളം തെറ്റിയ സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റുകള്‍ക്ക് വീണ്ടും തിരിച്ചടിയുണ്ടാകുന്ന തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പെട്രോള്‍ , ഡീസല്‍ എന്നിവയുടെ മേലുള്ള എക്സൈസ് തീരുവ അന്നുമുതല്‍ സര്‍ക്കാര്‍ പുനസ്ഥാപിക്കുമെന്നാണ് ഇപ്പോളത്തെ വിവരം. മറിച്ചൊരു തീരുമാനം ഇതുവരെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ല. കടുത്ത വിലവര്‍ദ്ധനയെ തുടര്‍ന്ന് ജീവിതം ദുസ്സഹമായപ്പോള്‍ 2022 മാര്‍ച്ചിലാണ് സര്‍ക്കാര്‍ താത്ക്കാലിക ആശ്വാസം എന്ന രീതിയില്‍ പെട്രോളിന്റെയും ഡീസലിന്റേയും എക്സൈസ് തീരുവ എടുത്തുുമാറ്റിയത്. എന്നാല്‍ ജീവിത ചെലവിന്റെ കാര്യത്തില്‍ അന്നും ഇന്നും തമ്മില്‍ വലിയ വിത്യാസങ്ങളില്ലെന്നും അതിനാല്‍ ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടാകുന്ന ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നുമാണ് ജനങ്ങളുടെ ആവശ്യം. ഉപഭോക്തൃ സംഘം അടക്കമുള്ള നിരവധി സംഘടനകള്‍ ആവശ്യം മുന്നോട്ട് വെച്ചു കഴിഞ്ഞു. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചാല്‍ അത് എല്ലാ മേഖലകളേയും…
എച്ച്എസ്ഇ – ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ദ്ധനവ്
എച്ച്എസ്ഇയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ഈ വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ നടന്നത് 1,363 അതിക്രമങ്ങള്‍. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 4.6 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ശാരിരികമായും ലൈംഗീകമായും വാക്കുകള്കൊണ്ടുമുള്ള അതിക്രമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പാര്‍ലമെന്റിലെ എഴുതി ചോദിച്ച ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ വസ്തുതകള്‍ പുറത്ത് വന്നത്. എന്നാല്‍ 2019 ല്‍ ഇതേ സമയത്ത് 1517 അതിക്രമങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള മുന്‍നിര ജോലിക്കാര്‍ക്കെതിരായ അതിക്രമങ്ങളുടെ ശിക്ഷ ഏഴ് വര്‍ഷത്തില്‍ നിന്നും 11 വര്‍ഷമായി ഉയര്‍ത്തിക്കൊണ്ടുള്ള നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്. Share This News
ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള പ്രധാന അറിയിപ്പ്
അയര്‍ലണ്ടിലെ ഇന്ത്യന്‍ പൗരന്മാര് ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയുമായി ആശയവിനിമയം നടത്തേണ്ട നമ്പരുകളിലും മെയില്‍ ഐഡികളിലും മാറ്റം വരുത്തിയിട്ടുണ്ട്. എംബസിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എംബസിയുമായി ബന്ധപ്പെടല്‍ ഏത് നിമിഷവും ആര്‍ക്കും ആവശ്യമായി വരുന്നതിനാല്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധയില്‍ വെയ്ക്കുക. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പര്‍ ഇതാണ് (353 899423734) – മരണവുമായി ബന്ധപ്പെട്ടോ, മരണങ്ങളുമായി ബന്ധപ്പെട്ട അടിയന്തര വിസയുടെ കാര്യത്തിനോ അല്ലെങ്കില്‍ അടിയന്തരമായുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ സംബന്ധിച്ചോ മാത്രമെ ഈ നമ്പറില്‍ ബന്ധപ്പെടാവൂ.. ഈ നമ്പര്‍ എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഈ നമ്പരുകളില്‍ വിളിച്ചിട്ട് ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ താഴെ പറയുന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടുക. അടിയന്തര പ്രാധാന്യമില്ലാത്ത മറ്റ് കാര്യങ്ങള്‍ക്ക് 012060932 എന്ന നമ്പര്‍ ഉപയോഗിക്കാവുന്നതാണ്. പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ നാല് മണിവരെയായിരിക്കും ഈ നമ്പര്‍ പ്രവര്‍ത്തിക്കുക. sscons.dublin@mea.gov.in വിശദമായ…
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അപ്രന്റീസുകളെ നിയമിക്കുന്നു
ഡബ്ലിന്‍ എയര്‍പോര്‍ട്ട് അപ്രന്റീസുകളെ നിയമിക്കാനൊരുങ്ങുന്നു. ആറ് അപ്രന്റീസുകളുടെ ഒഴിവുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. കഠിനാദ്ധ്വാനികളും ഉത്സാഹഭരിതരുമായ യുവജനങ്ങള്‍ക്കാണ് അവസരം. വിവിധ ട്രേഡുകളിലായാണ് ആറ് പേര്‍ക്ക് അപ്രന്റീസ്ഷിപ്പിന് അവസരമുള്ളത്. ഫിറ്റേഴ്സ് -2 , ഇലക്ട്രിഷ്യന്‍ -2 കാര്‍പ്പന്റര്‍ -1 അഗ്രിക്കള്‍ച്ചറല്‍ മെക്കാനിക്ക് – 1 എന്നിങ്ങനെയാണ് ഒഴിവുകള്‍. 2023 സെപ്റ്റംബര്‍ ഒന്നിന് കുറഞ്ഞത് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ലീവിംഗ് സര്‍ട്ടിഫിക്കറ്റും അപേക്ഷിക്കുന്ന ട്രേഡില്‍ പരിശീലനും ലഭിച്ചവരായിരിക്കണം അപേക്ഷകര്‍. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ദ പരിശീലനം ലഭിക്കുന്നതാണ്. ഈ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാനുള്ള മറ്റ് യോഗ്യതകള്‍ താഴെ പറയുന്നു. A genuine interest in mechanical or electrical tasks with a technical aptitude Excellent coordination and hand skills Strong problem-solving ability combined with a focus on detail Excellent spoken and written English…
മിനിമം വേതനം ഉയര്‍ത്തണമെന്ന ആവശ്യവുമായി തൊഴിലാളി സംഘടനകള്‍
രാജ്യത്ത് ജീവിത ചെലവ് ഉയരുന്ന സാഹചര്യത്തില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കണമെന്ന ആവശ്യവുമായി തൊഴിലാളി സംഘടനകള്‍. 2024 ജനുവരി മുതല്‍ കുറഞ്ഞ വേതനം മണിക്കൂറിന് രണ്ട് യൂറോ വര്‍ദ്ധിപ്പിച്ച് 13.30 യൂറോയാക്കണമെന്നാണ് ആവശ്യം. ദി ഐറീഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് (ICTU) ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കുറഞ്ഞ വേതനക്കാര്‍ക്ക് മാന്യമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് വേതന വര്‍ദ്ധവ് അത്യന്താപേക്ഷിതമാണെന്ന് ICTU പ്രതിനിധികള്‍ Low Pay Commission നെ അറിയിച്ചു. 2025 ജനുവരി മുതല്‍ വീണ്ടും രണ്ട് യൂറോ ഉയര്‍ത്തി കുറഞ്ഞ വേതനം 15.30 ആക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. 2023 ജനുവരി മുതലാണ് കുറഞ്ഞ വേതനം 0.80 സെന്റ് ഉയര്‍ത്തി 11.30യൂറോയാക്കിത്. 2026 ആകുമ്പോളേക്കും മിനിമം വേജ് എന്ന രീതി എടുത്തുമാറ്റി ലീവിംഗ് വേജ് സമ്പ്രദായം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് ഒരു മണിക്കൂറിലെ ശരാശരി…