വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള എനര്‍ജി സപ്പോര്‍ട്ട് സ്‌കീം രണ്ട് മാസം കൂടി നീട്ടുന്നു

രാജ്യത്ത് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന എനര്‍ജി സപ്പോര്‍ട്ട് സ്‌കീം രണ്ട് മാസം കൂടി നീട്ടും. Temporary business energy support sceheme (TBESS) എന്ന പദ്ധതിയാണ് ജൂലൈ 31 വരെ നീട്ടിയത്. ഈ മാസം അവസാനം വരെയായിരുന്നു പദ്ധതിയുടെ കാലയളവ്. പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം 50 ശതമാനം വരെ വൈദ്യുതി, ഗ്യാസ് വിലകളില്‍ ഇളവ് ലഭിക്കുന്നതാണ് പദ്ധതി. കോവിഡ് കാലത്തെ പ്രതിസന്ധി അതിജീവിക്കാന്‍ ആരംഭിച്ച പദ്ധതി ഏറെ ബിസിനസ് സ്ഥാപനങ്ങളെ പിടിച്ചു നില്‍ക്കാന്‍ സഹായിച്ചിരുന്നു. പദ്ധതിയിലേയ്ക്ക് അര്‍ഹരായ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഊര്‍ജ്ജവില മൊത്തവില കുറയുന്നുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചു തുടങ്ങിയില്ലെന്നാണ് വിലയിരുത്തല്‍. Share This News

Share This News
Read More

ലിമറെക്കില്‍ 600 പേര്‍ക്ക് ജോലി നല്‍കാനൊരുങ്ങി യുഎസ് ടെക് ഭീമന്‍

ടെക് മേഖലയിലെ വമ്പന്‍മാരായ യുഎസ് കമ്പനി അനലോഗ് ഡിവൈസസ് ലിമറെക്കില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. 630 മില്ല്യണ്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ലിമറിക്കിലെ തങ്ങളുടെ പ്ലാന്റില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് മേഖലയിലാണ് നിക്ഷേപം നടത്തുന്നത്. ഇത്ര വലിയ നിക്ഷേപം നടത്തുന്നതിലൂടെ പ്ലാന്റില്‍ 600 പേര്‍ക്ക് അധികം തൊഴില്‍ നല്‍കാനാവുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതോടെ ഇവിടുത്തെ ജോലിക്കാരുടെ എണ്ണം 2000 ത്തിനു മുകളിലാവും. പ്രധാനമായും ചിപ്പ് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 1970 മുതല്‍ ലിമറിക്കില്‍ പ്രവര്‍ത്തിക്കുന്നു. ഒഴിവുകളും നിയമനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. Share This News

Share This News
Read More

കെയറേഴ്‌സിന് ശമ്പളത്തോട് കൂടിയ പ്രത്യേക അവധി പ്രഖ്യാപിച്ച് വോഡാഫോണ്‍ അയര്‍ലണ്ട്.

പ്രായമായവരേയോ അല്ലെങ്കില്‍ എന്തെങ്കിലും വൈകല്ല്യങ്ങളുള്ളവരെയോ സംരക്ഷിക്കേണ്ടി വരുന്ന തങ്ങളുടെ ജീവനക്കാര്‍ക്ക് പ്രത്യേക അവധി പ്രഖ്യാപിച്ച് വോഡഫോണ്‍ അയര്‍ലണ്ട്്. കമ്പനി നല്‍കുന്ന സാധാരണ അവധികള്‍ കൂടാതെ പത്ത് ദിവസത്തെ ശമ്പളത്തോടു കൂടിയ അധിക അവധിയാണ് ഇപ്പോള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങള്‍ പരിചരിക്കുന്ന ആള്‍ തങ്ങളുടെ കുടുംബാംഗം തന്നെയാകണമെന്നില്ലെന്നതാണ് ഈ ആനുകൂല്ല്യത്തിന്റെ മറ്റൊരു സവിശേഷത. ഇത്തരം ആളുകളെ പരിചരിക്കുന്നവര്‍ ഏറെ സംഘര്‍ഷങ്ങളനുഭവിക്കുന്നുണ്ടെന്നും വര്‍ക്ക് -ലൈഫ് ബാലന്‍സ് ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നതുമുള്ള കമ്പനിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. റിമോട്ട് വര്‍ക്കിംഗോ അല്ലെങ്കില്‍ ഫ്‌ളെക്‌സിബിളായുള്ള ടൈംമിംഗോ ഇവര്‍ക്കോ തെരഞ്ഞെടുക്കാവുന്നതാണ്.   Share This News

Share This News
Read More

നിങ്ങള്‍ കെയറേഴ്‌സ് അലവന്‍സിന് യോഗ്യരാണോ ? ഇതാണ് മാനദണ്ഡങ്ങള്‍

വീടുകളില്‍ പ്രായമായവരെ നോക്കുന്നതിന്റെ പേരില്‍ കാര്യമായ മറ്റ് വരുമാനങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഏറെ സഹായകമായ ഒരു സഹായ പദ്ധതിയാണ് കെയറേഴ്‌സ് അലവന്‍സ്. ഏറെ പേര്‍ ഇതിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോളും അപേക്ഷിക്കാത്തവരും നിരവധിയാണ്. എന്താണ് കെയറേഴ്‌സ് അലവന്‍സ് എന്ന് ആദ്യം നോക്കാം പ്രായമായവരെ നോക്കുന്ന ആളുകള്‍ക്ക് ഒരോ ആഴ്ചയും സര്‍ക്കാര്‍ നല്‍കുന്ന പേയ്‌മെന്റാണ് ഇത്. 66 വയസ്സിന് മുകളിലുള്ള ഒരാളെയാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ 274 യൂറോ ആഴ്ചയില്‍ ലഭിക്കും രണ്ട് പേരെയാണ് നോക്കുന്നതെങ്കില്‍ 411 യൂറോയും ലഭിക്കും. ഇനി നിങ്ങള്‍ സംരക്ഷിക്കുന്നത് 55 വയസ്സിനും 66 വയസ്സിനും ഇടയിലുള്ള ആളണെങ്കില്‍ ഒരാഴ്ച 236 യൂറോയും രണ്ട് പേരാണെങ്കില്‍ 354 യൂറോയും ലഭിക്കും. ഇവരെ ആശ്രയിച്ചു കഴിയുന്ന കുട്ടികളുണ്ടെങ്കില്‍ ലഭിക്കുന്ന തുക വര്‍ദ്ധിക്കും. നിങ്ങള്‍ അപേക്ഷ നല്‍കുമ്പോള്‍ നിങ്ങളുടെ വരുമാനവും കൂടി പരിഗണിച്ചായിരിക്കും അലവന്‍സ് അനുവദിക്കുക കെയറേഴ്‌സ് അലവന്‍സ് ലഭിക്കുന്നതിനുള്ള…

Share This News
Read More

ജൂണിലെ സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടുകള്‍ നേരത്തെ ലഭിച്ചേക്കും

ജൂണ്‍ മാസത്തിലെ സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടുകള്‍ നേരത്തെ ലഭിച്ചേക്കും. ജൂണ്‍ അഞ്ച് തിങ്കളാഴ്ച ബാങ്ക് അവധിയായ സാഹചര്യത്തിലാണ് സോഷ്‌യല്‍ വെല്‍ഫെയര്‍ വകുപ്പ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ജൂണ്‍ അഞ്ചിന് ഏതെങ്കിലും സോഷ്യല്‍ വെല്‍ഫയര്‍ ഫണ്ടുകള്‍ ലഭിക്കാനുള്ളവര്‍ക്കാണ് നേരത്തെ ലഭിക്കുക. ജൂണ്‍ രണ്ട് വെള്ളിയാഴ്ച തന്നെ ജൂണ്‍ അഞ്ചിന് ലഭിക്കേണ്ട വെല്‍ഫെയര്‍ ഫണ്ടും പെന്‍ഷനും പോസ്റ്റ് ഓഫിസുകളിലേയ്ക്കും ബാങ്ക് അക്കൗണ്ടുകളിലേയ്ക്കും എത്തുമെന്നാണ് നിലവിലെ വിവരം. സാധരണയായി മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് ചൈല്‍ഡ് ബെനഫിറ്റ് ലഭിക്കുന്നത്. അങ്ങനെയെങ്കില്‍ ജൂണിലെ ലഭിക്കേണ്ടത് ജൂണ്‍ ആറിനാണ്. ജൂണ്‍ ആറ് ബാങ്ക് ഹോളി ഡേ കഴിഞ്ഞു വരുന്ന ദിവസമായതിവാല്‍ ഇതും നേരത്തെ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത്തവണ ചൈല്‍ഡ് ബെനഫിറ്റിനൊപ്പം 100 യൂറോ ബോണസും ലഭിക്കും Share This News

Share This News
Read More

ലോകോത്തര ഫാഷന്‍ റീടെയ്‌ലറായ SHEIN ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡബ്ലിനില്‍ ; നിരവധി ഒഴിവുകളും

ഫാഷന്‍ രംഗത്ത് ആഗോള തലത്തിലെ പ്രമുഖ റീടെയ്‌ലറായ Shein ഡബ്ലിനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡബ്ലിന്‍ സിറ്റി സെന്ററില്‍ കമ്പനിയുടെ പുതിയ ഹെഡ് ഓഫീസാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഏകദേശം 30 ജോലി ഒഴിവുകളും ഇവിടെ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. യൂറോപ്പ് , മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഇനി കമ്പനി ഏകോപിപ്പിക്കുക ഡബ്ലിനില്‍ നിന്നായിരിക്കും. ഇവര്‍ നടത്തിവരുന്ന ഗ്രാജ്വേറ്റ് പ്രോഗ്രാമിലും നിരവധി പേര്‍ക്ക് അയര്‍ലണ്ടില്‍ നിന്നും അവസരം ലഭിക്കും. വരുന്ന ആറ് മാസത്തിനുള്ളില്‍ തന്നെ മുമ്പ് പറഞ്ഞ 30 ഒഴിവുകളിലേയ്ക്കും നിയമനം നടക്കുമെന്നാണ് നിലവിലെ വിവരം. ഇത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. Share This News

Share This News
Read More

നോക്ക് തീർത്ഥാടനത്തിന് റോയൽ കേറ്ററിങ്ങിന്റെ ബിരിയാണി ബുക്ക് ചെയ്യാം

നോക്ക് തീർത്ഥാടനത്തിന് റോയൽ കേറ്ററിങ്ങിന്റെ ബിരിയാണി ബുക്ക് ചെയ്യാം. നോക്ക് തീർത്ഥാടനത്തിന് എത്തുന്ന വിശ്വാസികൾക്ക് 8 യൂറോയ്ക്ക് ബിരിയാണി നൽകുമെന്ന് റോയൽ കേറ്ററിംഗ് അറിയിച്ചു. എന്നാൽ, ഈ ഓഫർ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ലഭിക്കുക. ഇന്ന് (11 മെയ്) വൈകുന്നേരം 08 മണിക്ക് മുൻപ് ബുക്ക് ചെയ്യുന്നവർക്കാണ് 8 യൂറോയ്ക്ക് ബിരിയാണി ലഭിക്കുക. പിന്നീടുള്ളവർക്ക് ഒരു ബിരിയാണി 10 യൂറോ നിരക്കിൽ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാൽ, ഈ ഓഫർ തീരും മുൻപ് 0899840893 എന്ന നമ്പറിൽ ബന്ധപ്പെട്ട് ബിരിയാണി ബുക്ക് ചെയ്യാവുന്നതാണ്. എല്ലാവർഷവും അയർലണ്ടിലെ സീറോ മലബാർ കാത്തോലിക് സഭ നടത്തിവരുന്ന നോക്ക് പിൽഗ്രിമിലേയ്ക്കുള്ള തീർത്ഥാടനം ഈ വർഷം മെയ് 13 ശനിയാഴ്ച്ചയാണ്. ഈ സന്ദർശനവേളയിൽ ഉച്ച ഭക്ഷണം ആവശ്യമായവർക്ക് അയർലണ്ടിലെ പ്രസിദ്ധമായ റോയൽ കേറ്ററിംഗ് അവരുടെ “ബിരിയാണി സ്റ്റോർ” നോക്ക് പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ…

Share This News
Read More

ലീമെറിക്കിലും കെറിയിലും ഇനി മലയാളി ഡ്രൈവിംഗ് ഇൻസ്ട്രക്ടർ

ലിമെറിക്‌ : ലീമെറിക്കിലും കെറിയിലും ഇനി മലയാളി ഡ്രൈവിംഗ് ഇൻസ്ട്രക്ടർ. ലീമെറിക്കിൽ മാറാനാഥാ സ്കൂൾ ഓഫ് മോടൊറിങ് പ്രവർത്തനം ആരംഭിച്ചു. മലയാളിയായ മിസ്റ്റർ ജോസഫ് മാത്യുവിന്റെ പുതിയ സംരംഭം ആയ മാറാനാഥാ സ്കൂൾ ഓഫ് മോടൊറിങ് പ്രവർത്തനം ആരംഭിച്ചു. മാനുവൽ & ഓട്ടോമാറ്റിക് ക്ലാസ്സുകൾ ഉത്തരവാദിത്തത്തോട് കൂടി കസ്‌ടമറുടെ സമയം അനുസരിച്ചു ലിമെറിക് കൗണ്ടിയിൽ ലിമെറിക് , ന്യൂകാസ്റ്റിൽ വെസ്റ്റ്ലും, കെറിയിൽ ട്രെലീ, കില്ലാർണി തുടങിയ സ്ഥലങ്ങളിലും ക്ലാസ് എടുത്തു കൊടുക്കപെടുന്നതാണ്. ഏവരുടെയും സഹകരണം പ്രതീക്ഷിചു കൊള്ളുന്നു. ക്ലാസ്സുകൾക് ദയവായി താഴെ പറയുന്ന നമ്പറിലൊ മെയിലിലൊ സമീപിക്കുക ജോസഫ് 087 098 9018 Joseph_121@yahoo.com   Share This News

Share This News
Read More

Meteor ഉപഭോക്താക്കള്‍ക്ക് റീഫണ്ട് നല്‍കാന്‍ കമ്പനി

മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവനദാതാക്കളായ Meteor ഉപഭോക്താക്കള്‍ക്ക് റീഫണ്ട് നല്‍കുന്നു. 700,000 യൂറോയാണ് റീ ഫണ്ട് നല്‍കാനായി മാറ്റി വച്ചിരിക്കുന്നത്. 55000 ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 2016 , 2017 കാലഘട്ടത്തില്‍ ഡേറ്റാ ചാര്‍ജുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് നഷ്ടം വന്നിരുന്നു. കമ്മ്യൂണിക്കേഷന്‍ റെഗുലേഷന്‍ കമ്മീഷന്‍ ഈ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പരിഹാര നടപടികള്‍ സ്വീകരിക്കാമെന്ന് കമ്പനി റെഗുലേഷന്‍ കമ്മീഷനുമായി ഉടമ്പടിയിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് റീ ഫണ്ട് നല്‍കാന്‍ തീരുമാനമായത്. ശരാശരി 13.02 യൂറോയാണ് ഒരോരുത്തര്‍ക്കും ലഭിക്കുക. 2016 , 2017 കാലഘട്ടത്തില്‍ കമ്പനിയുടെ ഉപഭോക്താക്കളായിരുന്നവര്‍ നിലവിലും ഉപഭോക്താക്കണാണെങ്കില്‍ അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തും. ഇപ്പോള്‍ ഉപഭോക്താക്കളല്ലെങ്കില്‍ അവര്‍ക്ക് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലെ പേയ് സോണില്‍ ഉപയോഗിക്കാവുന്ന ഒരു ബാര്‍കോഡ് ലഭിക്കും. Share This News

Share This News
Read More

ഗ്രോസറികളുടെ വിലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ സാധ്യമല്ല ; മുന്നറിയിപ്പ് നല്‍കി കമ്മീഷന്‍

കഴഞ്ഞ ദിവസം സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത റീട്ടെയ്‌ലേഴ്‌സ് ഫോറം സാധാരണക്കാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള റീട്ടെയ്‌ലേഴ്‌സിനോട് വില കുറയ്ക്കണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്ത അയര്‍ലണ്ടിലെ ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളുമടക്കം ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഗ്രോസറികളുടെ വിലയില്‍ യാതൊരു ഇടപെടലും സര്‍ക്കാര്‍ നടത്തുകയില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഉപപ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍. കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ ഇടപെടലാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റത്തിന് കാരണം. ഗ്രോസറികളുടെ വിലയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായാല്‍ അത് റീട്ടെയ്‌ലേഴ്‌സിനോ ഉപഭോക്താക്കള്‍ക്കോ ഗുണം ചെയ്യില്ലെന്നും ഇത്തരം പരിഷ്‌കാരം നടപ്പിലാക്കിയ രാജ്യങ്ങളില്‍ ഇത് ഉപഭോക്താക്കള്‍ക്കെങ്കിലും ഗുണം ചെയ്തതായി യാതൊരു തെളിവുമില്ലെന്നും കമ്മീഷന്‍ പറയുന്നു. സ്‌പെയിന്‍, ഫ്രാന്‍സ്, ഗ്രീസ് എന്നീ രാജ്യങ്ങളെ ഉദ്ധരിച്ചാണ് കമ്മീഷന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഗ്രോസറി വിപണയില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്…

Share This News
Read More