പുതിയ ഫീച്ചറുമായി വാട്‌സാപ്പ് ; അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യാം

ഉപയോക്താക്കള്‍ ഏറെ നാളായി കാത്തിരിക്കുകയും ആവശ്യപ്പെടുകയും ചെയ്ത പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യമാണ് വാട്‌സപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ മെസേജുകളില്‍ ചെറിയ മാറ്റം വരുത്തേണ്ട സാഹചര്യത്തില്‍ പോലും ആ മെസേജ് ഡിലീറ്റ് ചെയ്ത് പുതിയ മെസേജ് അയക്കുകയാണ് ചെയ്യുന്നത്. ഈ പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. മെസേജുകള്‍ അയച്ച് 15 മിനിട്ടിനുള്ളില്‍ മാത്രമെ എഡിറ്റിംഗ് സാധിക്കുകയുള്ളു. എഡിറ്റ് ചെയ്യുന്നതിനായി മെസേജില്‍ അമര്‍ത്തിപ്പിടിക്കുക. അപ്പോള്‍ വരുന്ന മെനുവില്‍ നിന്നും എഡിറ്റ് ഓപ്ഷന്‍ സെലക്ട് ചെയ്യുക. എഡിറ്റ് ചെയ്ത മെസേജുകള്‍ എഡിറ്റഡ് എന്ന ലേബലിലായിരിക്കും കാണുക. എന്നാല്‍ എഡിറ്റ് ഹിസ്റ്ററി കാണാന്‍ സാധിക്കില്ല. ടെലഗ്രാം , സിഗ്നല്‍ എന്നീ ആപ്പുകള്‍ നേരത്തെ തന്നെ മെസേജുകള്‍ എഡിറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ നല്‍കിയിരുന്നു. Share This News

Share This News
Read More

അയര്‍ലണ്ടില്‍ 400 പേരെ നിയമിക്കുമെന്ന് അമേരിക്കന്‍ കമ്പനി

അയര്‍ലണ്ടില്‍ 400 പേര്‍ക്ക് ജോലി നല്‍കുമെന്ന് അമേരിക്കന്‍ കമ്പനിയായ ബോസ്റ്റണ്‍ സയന്റിഫിക്. കൗണ്ടി ടിപ്പറ്റിയിലെ Clonmel ല്‍ ആണ് കമ്പനി നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത്. ആരോഗ്യ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ബോസ്റ്റണ്‍ സയന്റിഫിക്, Clonmel ല്‍ പ്രൊഡക്ഷന്‍ യൂണിറ്റ് , ഓഫീസ് എന്നിവയ്ക്കായി 80 മില്ല്യണ്‍ യൂറോ നിക്ഷേപം നടത്താനാണ് കമ്പനി ഒരുങ്ങുന്നത്. അമേരിക്കയിലാണ് കമ്പനിയുടെ ആസ്ഥാനം. പ്രൊഡക്ഷന്‍, റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ്, സപ്ലെ ചെയിന്‍ , ക്വാളിറ്റി എന്നി മേഖലകളിലേയ്ക്ക് നിയമനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. Share This News

Share This News
Read More

അയര്‍ലണ്ടില്‍ 25 ശതമാനം ജോലിക്കാരും റിമോട്ട് വര്‍ക്കേഴ്‌സാണെന്ന് പഠനങ്ങള്‍

കോവിഡ് ഉയര്‍ത്തിയ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ആളുകള്‍ക്ക് ഓഫീസിലെത്തി ജോലി ചെയ്യാന്‍ സാധിക്കുന്നില്ല എന്നത്. ഇത് പല സ്ഥാപനങ്ങളുടേയും മുന്നോട്ട് പോക്കിന് തടസ്സമായപ്പോള്‍ ഉയര്‍ന്നു വന്ന ഒരു പരീക്ഷണ രീതിയാണ് റിമോട്ട് വര്‍ക്ക്. അതായത് വീടുകളിലടക്കം ജോലിക്കാര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന് ജോലി ചെയ്യാം ഓഫീസിലെത്തേണ്ടതില്ല. എങ്ങനെ ശാസ്ത്രീയമായി ഉത്പാദനക്ഷമതയോടെ ഈ പുതിയ രീതി മുന്നോട്ട് കൊണ്ടുപോകാം എന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടക്കുകയും ഇത് നടപ്പിലാക്കുകയും ചെയ്തു. എന്നും രാവിലെ എണീറ്റ് വീട്ടിലെ പണിയെല്ലാം തീര്‍ത്ത് ദീര്‍ഘ യാത്രചെയ്ത് ഓഫീസിലെത്തുന്നവരും അല്ലെങ്കില്‍ ജോലികള്‍ക്കായി കുടുംബത്തെ വിട്ട് മാറി നില്‍ക്കുന്നവരും അതുവരെ ചോദിച്ച ചോദ്യമായിരുന്നു ഞാന്‍ ഈ പണി വീട്ടിലിരുന്നു ചെയ്താല്‍ പോരെയെന്ന്…… അങ്ങനെയുള്ളവരുടെ സ്വപ്‌ന സാക്ഷാത്കാരം കൂടിയായിരുന്നു ഇത്. . ഇതോട് കൂടി തൊഴിലിടങ്ങളില്‍ പുതിയ തൊഴില്‍ സംസ്‌കാരവും വളര്‍ന്നു വന്നു. റിമോട്ട് വര്‍ക്കിനുും അതിന്റേതായ ഗുണവും ദോഷവും…

Share This News
Read More

അയർലണ്ടിലെ വെക്സഫോർഡ് കൗണ്ടിയിൽ മലയാളം പെന്തക്കോസ്ത് കൂട്ടായ്മ ആരംഭിച്ചു

വെക്സഫോർഡ്: അയർലന്റിലെ വെക്സഫോർഡ് കൗണ്ടിയിൽ വെക്സ്ഫോർഡ് റിവൈവൽ ചർച്ച് എന്ന പേരിൽ മലയാളം പെന്തക്കോസ്ത് സഭ ഈ വർഷാദ്യം മുതൽ പ്രവർത്തനം തുടങ്ങി. വെക്സഫോർഡിലെ Barntown Community Centreൽ വച്ച്  എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞു 2:30 മുതലാണ് ആരാധന നടന്നുവരുന്നത്. ഇതിനു പുറമെ സണ്ടേസ്കൂൾ, കോട്ടേജ് മീറ്റിങ്ങുകൾ, യൂത്ത് മീറ്റിങ്ങുകൾ, വുമൻസ് ഫെല്ലോഷിപ്പ്, മദ്ധ്യസ്ഥ പ്രാർത്ഥനകളും മറ്റു ഔട്ട് റീച്ച് പ്രവർത്തനങ്ങളും നടന്നു വരുന്നു. ജാതി, മത, ഭാഷാ, സഭാ ഭേദമെന്യേ നിരവധി പേർ ഇവിടെ കൂടിവരുന്നു. ദൈവ വചനത്തിൽ അടിത്തറയിട്ട് ഇവാ. അനു അലക്സിന്റെ നേതൃത്വ ത്തിൽ ആരംഭിച്ച ഈ സ്വതന്ത്രസഭയിൽ കൂടിവരുവാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ (മറ്റു സഭകളിൽ പോകാത്തവർ) താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 085 254 9152 / 089 475 0107 wexfordrevivalchurch@gmail.com Share This News

Share This News
Read More

MIND സംഘടിപ്പിക്കുന്ന, മെഗാമേള – “ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ” വേദിയിൽ താരസുന്ദരി ഹണിറോസ് അയർലണ്ട് മലയാളികളെ കാണുവാൻ അതിഥിയായി എത്തുന്നു.

MIND സംഘടിപ്പിക്കുന്ന, മെഗാമേള – “ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ” വേദിയിൽ താരസുന്ദരി ഹണിറോസ് അയർലണ്ട് മലയാളികളെ കാണുവാൻ അതിഥിയായി എത്തുന്നു. ജൂൺ 3ന് ALSAA SPORTS CENTRE, DUBLIN (OPPOSITE DUBLIN AIRPORT) ലാണ് മെഗാമേള നടക്കുക. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി സംഘടക  മികവുകൊണ്ടും, ചാരിറ്റി പ്രവത്തനങ്ങൾകൊണ്ടും ഐറിഷ്മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ മൈൻഡ് ഇത്തവണയും ചിൽഡ്രൻസ് ഹെൽത് ഫൌണ്ടേഷൻ ഓഫ് അയര്ലണ്ടിനുവേണ്ടിയാണ് (CHF)  മെഗാമേള സംഘടിപ്പിക്കുന്നത്. രണ്ടായിരത്തിലധികം കാർപാർക്കിങ് സൗകര്യത്തോടെ സംഘടിപ്പിക്കുന്ന മെഗാമേളയിലേക്കു  https://mindireland.org/events-2023/raffle-parking/booking എന്ന വെബ്സൈറ്റില്നിന്നു പാർക്കിംഗ് ടിക്കറ്റെടുക്കുന്ന 8 ഭാഗ്യശാലികളെ കാത്തിരിക്കുന്നത് സ്വർണ നാണയങ്ങളാണ്. രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന മെഗാമേളയിൽ ആദ്യം കുട്ടികൾക്കും മുതിർന്നവർക്കുമുള്ള  indoor activitiesഉം കായിക മത്സരങ്ങളുമാണ്. പതിനൊന്നരയോടുകൂടി ആരംഭിക്കുന്ന കലാപരിപാടികളിൽ അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള മലയാളി അസോസിയേഷനുകൾ, ഡാൻസ് സ്കൂളുകൾ, നാല് പ്രമുഖ മ്യൂസിക് ബാൻഡുകൾ Live DJ…

Share This News
Read More

അല്‍പ്പം ആശ്വാസം : പെട്രോള്‍ , ഡീസല്‍ വിലകള്‍ കുറഞ്ഞു

അയര്‍ലണ്ടില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ അല്‍പ്പം ആശ്വാസം. ഏപ്രീല്‍ മാസത്തെ അപേക്ഷിച്ച് പെട്രോള്‍ വില ഒരു ശതമാനമാണ് കുറഞ്ഞത്. അയര്‍ലണ്ടിലെ ശരാശരി വില 1.57 യൂറോയാണ്. ഡീസലിന് 2.6 ശതമാനം വില കുറഞ്ഞിട്ടുണ്ട്. 1.47 യൂറോയാണ് ശരാശരി വില. വിലക്കുറവിന്റെ ആശ്വാസം ഈ മാസം മാത്രമെ ലഭിക്കാന്‍ സാധ്യതയുള്ളു. നിലവിലെ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് പെട്രോളിനും ഡീസലിനും സര്‍ക്കാര്‍ ഒഴിവാക്കിയ നികുതി ജൂണ്ട ഒന്നു മുതല്‍ പുനസ്ഥാപിക്കപ്പെടും ഇതോടെ പെട്രോളിനും ഡീസലിനും യഥാക്രമം അഞ്ച് സെന്റും ആറ് സെന്റും വില വര്‍ദ്ധിക്കും. Share This News

Share This News
Read More

സ്വകാര്യതാ ലംഘനം : യൂറോപ്പില്‍ മെറ്റയെ കാത്തിരിക്കുന്നത് യമണ്ടന്‍ പിഴ

സോഷ്യല്‍ മീഡിയ രംഗത്തെ അതികായരായ മെറ്റയ്ക്ക് മൂക്കുകയറിടാനുറച്ച് യൂറോപ്പ്. എല്ലാവിധ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി സ്വകാര്യതാ ലംഘനം നടത്തിയതായാണ് കണ്ടെത്തല്‍. മെറ്റയില്‍ നിന്നും ചരിത്രത്തിലെ ഏറ്റവും വലിയ പിഴയീടാക്കാനുള്ള അവസാന ഘട്ട നടപടികള്‍ പുരോഗമിക്കുകയാണ്. യൂറോപ്പിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ യുഎസ് സേര്‍വറിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തതുമായി ബന്ധപ്പെട്ടാണ് നടപടി. യുറോപ്പ് – യുഎസ് ഡേറ്റാ ട്രാന്‍സ്ഫര്‍ 2020 ല്‍ തന്നെ യൂറോപ്പിലെ ഉന്നത കോടതി തടഞ്ഞിരുന്നു. ഇത് മറികടന്ന് ഡേറ്റാ ട്രാന്‍സ്ഫര്‍ നടത്തിയെന്നാണ് പരാതി. കഴിഞ്ഞയിടെ ആമസോണിന് യൂറോപ്പ് ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ 746 മില്ല്യണായിരുന്നു പിഴ ചുമത്തിയത്. ഇതിലും വലിയ പിഴയാണ് മെറ്റയെ കാത്തിരിക്കുന്നതെന്നാണ് വിവരം. Share This News

Share This News
Read More

Room to rent in Greystones

Hi, A room to rent in Eden Gate near Greystones, Co. Wicklow. One double bedroom with separate full bathroom available for rent. Looking for working ladies/couple. Room will be available for viewing and renting from June 1st week. Please contact for more details on: 0894023582. Thank you, Lisa Abraham . Share This News

Share This News
Read More

ട്രാവല്‍ അഡാപ്‌റ്റേഴ്‌സ് : മുന്നറിയിപ്പുമായി സിസിപിസി

സമ്മറിലേയ്ക്കും യാത്രകളിലേയ്‌ലും കടക്കുമ്പോള്‍ ആളുകള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് കോപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (CCPC) . ട്രാവല്‍ അഡാപ്‌റ്റേഴ്‌സുകള്‍ സമബന്ധിച്ചാണ് മുന്നറിയിപ്പ്. ഇതുവരെ 7600 ട്രാവല്‍ അഡാപ്‌റ്റേഴ്‌സ് തിരിച്ചുവിളിക്കുകയും 6200 എണ്ണത്തിന്റെ വില്‍പ്പന അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് കമ്മീശന്‍ പറഞ്ഞു. Harvey Norman branded G&BL Universal Multitravel Adapter, Homesale Universal USB Travel Adaptor എന്നിവയ്‌ക്കെതിരെയാണ് പതിവ പരിശോധനയുടെ ഭാഗമായി നടപടി എടുത്തിരിക്കുന്നത്. തീയുണ്ടാകുക, ഷോക്കടിക്കുക എന്നീ അപകടങ്ങള്‍ ട്രാവല്‍ അഡാപ്‌റ്റേഴ്‌സില്‍ നിന്നുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കമ്മീഷന്‍ പറയുന്നു. ട്രാവല്‍ അഡാപ്‌റ്റേഴ്‌സ് വളരെ സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്നും ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍ തന്നെ വൈദ്യുതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തി സൂക്ഷിക്കണമെന്നും ഇവയുടെ നിര്‍മ്മാണം തന്നെ ഗ്രസ്വകാല ഉപയോഗം ലക്ഷ്യം വച്ചുള്ളതാണെന്നും ഏറെ നേരം ഉപയോഗിക്കുന്നത് അപകടകരമാണെനന്നും CCPC പറയുന്നു. Share This News

Share This News
Read More

അയര്‍ലണ്ടിലെ ഭക്ഷണരീതി സാവധാനമുള്ള ദുരന്തമാണെന്ന് പഠന റിപ്പോര്‍ട്ട്

അയര്‍ലണ്ടിലെ നിലവിലെ ഭക്ഷണരീതിയുടെ ദോഷങ്ങളും ഒപ്പം മുന്നറിയിപ്പുമായി പുതിയ പഠന റിപ്പോര്‍ട്ട് CLIMATE & HEALTH ALLIANCE എന്ന സ്ഥാപനമാണ് ഇത് സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. സ്ലോ മോഷന്‍ ഡിസാസ്റ്റര്‍ എന്നാണ് റിപ്പോര്‍ട്ടില്‍ ഭക്ഷണ രീതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ജങ്ക് ഫുഡിന്റേയും പ്രോസസ്ഡ് ഫുഡിന്റേയും അതിപ്രസരമാണ് നിലവിലെ പ്രശ്‌നമെന്നം ഭക്ഷണ ക്രമത്തില്‍ ഇവ ആധിപത്യം നേടിയിരിക്കുകയാണെന്നും ഭാവിയിലെ ആളുകളെ തടിയന്‍മാരാക്കുകയും ഒപ്പം വലിയ രോഗങ്ങളിലേയ്ക്ക് ഇവ തള്ളി വിടുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ഭക്ഷണരീതി ലോകത്തിന്റെ വിശപ്പകറ്റുന്നുണ്ടെങ്കിലും വിലയ രോഗങ്ങളിലേയ്ക്ക് തള്ളിവിടാനുതകുന്നതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം ഭാവിയില്‍ വൈകല്ല്യങ്ങളും നേരത്തെയുള്ള മരണങ്ങളും വരെയുണ്ടാകാമെന്നും ജങ്ക് ഫുഡും പ്രോസസ്ഡ് ഫുഡും ഉപേക്ഷിച്ച് പഴങ്ങളും പച്ചക്കറികളും മത്സ്യങ്ങളും അടങ്ങുന്ന ഭക്ഷണ രീതിയിലേയ്ക്ക് തിരികെ പോണമെന്നും സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇക്കാര്യം ഗൗരവമായെടുത്ത് ഇതിനായി മന്ത്രിസഭാ ഉപസമിതി…

Share This News
Read More