രാജ്യം ഉറ്റുനോക്കുന്നത് ജൂണ്‍ ഒന്നിലേയ്ക്കാണ്. വിവിധ കാരണങ്ങളാല്‍ താളം തെറ്റിയ സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റുകള്‍ക്ക് വീണ്ടും തിരിച്ചടിയുണ്ടാകുന്ന തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പെട്രോള്‍ , ഡീസല്‍ എന്നിവയുടെ മേലുള്ള എക്സൈസ് തീരുവ അന്നുമുതല്‍ സര്‍ക്കാര്‍ പുനസ്ഥാപിക്കുമെന്നാണ് ഇപ്പോളത്തെ വിവരം. മറിച്ചൊരു തീരുമാനം ഇതുവരെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ല. കടുത്ത വിലവര്‍ദ്ധനയെ തുടര്‍ന്ന് ജീവിതം ദുസ്സഹമായപ്പോള്‍ 2022 മാര്‍ച്ചിലാണ് സര്‍ക്കാര്‍ താത്ക്കാലിക ആശ്വാസം എന്ന രീതിയില്‍ പെട്രോളിന്റെയും ഡീസലിന്റേയും എക്സൈസ് തീരുവ എടുത്തുുമാറ്റിയത്. എന്നാല്‍ ജീവിത ചെലവിന്റെ കാര്യത്തില്‍ അന്നും ഇന്നും തമ്മില്‍ വലിയ വിത്യാസങ്ങളില്ലെന്നും അതിനാല്‍ ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടാകുന്ന ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നുമാണ് ജനങ്ങളുടെ ആവശ്യം. ഉപഭോക്തൃ സംഘം അടക്കമുള്ള നിരവധി സംഘടനകള്‍ ആവശ്യം മുന്നോട്ട് വെച്ചു കഴിഞ്ഞു. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചാല്‍ അത് എല്ലാ മേഖലകളേയും…
എച്ച്എസ്ഇ – ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ദ്ധനവ്
എച്ച്എസ്ഇയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ഈ വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ നടന്നത് 1,363 അതിക്രമങ്ങള്‍. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 4.6 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ശാരിരികമായും ലൈംഗീകമായും വാക്കുകള്കൊണ്ടുമുള്ള അതിക്രമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പാര്‍ലമെന്റിലെ എഴുതി ചോദിച്ച ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ വസ്തുതകള്‍ പുറത്ത് വന്നത്. എന്നാല്‍ 2019 ല്‍ ഇതേ സമയത്ത് 1517 അതിക്രമങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള മുന്‍നിര ജോലിക്കാര്‍ക്കെതിരായ അതിക്രമങ്ങളുടെ ശിക്ഷ ഏഴ് വര്‍ഷത്തില്‍ നിന്നും 11 വര്‍ഷമായി ഉയര്‍ത്തിക്കൊണ്ടുള്ള നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്. Share This News
ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള പ്രധാന അറിയിപ്പ്
അയര്‍ലണ്ടിലെ ഇന്ത്യന്‍ പൗരന്മാര് ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയുമായി ആശയവിനിമയം നടത്തേണ്ട നമ്പരുകളിലും മെയില്‍ ഐഡികളിലും മാറ്റം വരുത്തിയിട്ടുണ്ട്. എംബസിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എംബസിയുമായി ബന്ധപ്പെടല്‍ ഏത് നിമിഷവും ആര്‍ക്കും ആവശ്യമായി വരുന്നതിനാല്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധയില്‍ വെയ്ക്കുക. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പര്‍ ഇതാണ് (353 899423734) – മരണവുമായി ബന്ധപ്പെട്ടോ, മരണങ്ങളുമായി ബന്ധപ്പെട്ട അടിയന്തര വിസയുടെ കാര്യത്തിനോ അല്ലെങ്കില്‍ അടിയന്തരമായുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ സംബന്ധിച്ചോ മാത്രമെ ഈ നമ്പറില്‍ ബന്ധപ്പെടാവൂ.. ഈ നമ്പര്‍ എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഈ നമ്പരുകളില്‍ വിളിച്ചിട്ട് ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ താഴെ പറയുന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടുക. അടിയന്തര പ്രാധാന്യമില്ലാത്ത മറ്റ് കാര്യങ്ങള്‍ക്ക് 012060932 എന്ന നമ്പര്‍ ഉപയോഗിക്കാവുന്നതാണ്. പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ നാല് മണിവരെയായിരിക്കും ഈ നമ്പര്‍ പ്രവര്‍ത്തിക്കുക. sscons.dublin@mea.gov.in വിശദമായ…
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അപ്രന്റീസുകളെ നിയമിക്കുന്നു
ഡബ്ലിന്‍ എയര്‍പോര്‍ട്ട് അപ്രന്റീസുകളെ നിയമിക്കാനൊരുങ്ങുന്നു. ആറ് അപ്രന്റീസുകളുടെ ഒഴിവുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. കഠിനാദ്ധ്വാനികളും ഉത്സാഹഭരിതരുമായ യുവജനങ്ങള്‍ക്കാണ് അവസരം. വിവിധ ട്രേഡുകളിലായാണ് ആറ് പേര്‍ക്ക് അപ്രന്റീസ്ഷിപ്പിന് അവസരമുള്ളത്. ഫിറ്റേഴ്സ് -2 , ഇലക്ട്രിഷ്യന്‍ -2 കാര്‍പ്പന്റര്‍ -1 അഗ്രിക്കള്‍ച്ചറല്‍ മെക്കാനിക്ക് – 1 എന്നിങ്ങനെയാണ് ഒഴിവുകള്‍. 2023 സെപ്റ്റംബര്‍ ഒന്നിന് കുറഞ്ഞത് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ലീവിംഗ് സര്‍ട്ടിഫിക്കറ്റും അപേക്ഷിക്കുന്ന ട്രേഡില്‍ പരിശീലനും ലഭിച്ചവരായിരിക്കണം അപേക്ഷകര്‍. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ദ പരിശീലനം ലഭിക്കുന്നതാണ്. ഈ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാനുള്ള മറ്റ് യോഗ്യതകള്‍ താഴെ പറയുന്നു. A genuine interest in mechanical or electrical tasks with a technical aptitude Excellent coordination and hand skills Strong problem-solving ability combined with a focus on detail Excellent spoken and written English…
മിനിമം വേതനം ഉയര്‍ത്തണമെന്ന ആവശ്യവുമായി തൊഴിലാളി സംഘടനകള്‍
രാജ്യത്ത് ജീവിത ചെലവ് ഉയരുന്ന സാഹചര്യത്തില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കണമെന്ന ആവശ്യവുമായി തൊഴിലാളി സംഘടനകള്‍. 2024 ജനുവരി മുതല്‍ കുറഞ്ഞ വേതനം മണിക്കൂറിന് രണ്ട് യൂറോ വര്‍ദ്ധിപ്പിച്ച് 13.30 യൂറോയാക്കണമെന്നാണ് ആവശ്യം. ദി ഐറീഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് (ICTU) ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കുറഞ്ഞ വേതനക്കാര്‍ക്ക് മാന്യമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് വേതന വര്‍ദ്ധവ് അത്യന്താപേക്ഷിതമാണെന്ന് ICTU പ്രതിനിധികള്‍ Low Pay Commission നെ അറിയിച്ചു. 2025 ജനുവരി മുതല്‍ വീണ്ടും രണ്ട് യൂറോ ഉയര്‍ത്തി കുറഞ്ഞ വേതനം 15.30 ആക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. 2023 ജനുവരി മുതലാണ് കുറഞ്ഞ വേതനം 0.80 സെന്റ് ഉയര്‍ത്തി 11.30യൂറോയാക്കിത്. 2026 ആകുമ്പോളേക്കും മിനിമം വേജ് എന്ന രീതി എടുത്തുമാറ്റി ലീവിംഗ് വേജ് സമ്പ്രദായം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് ഒരു മണിക്കൂറിലെ ശരാശരി…
ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എക്സാം റിസള്‍ട്ട് തിയ്യതി പ്രഖ്യാപിച്ചു
രാജ്യത്ത് ഇ വര്‍ഷത്തെ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ട് ഓഗസ്റ്റ് 25 ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി നോര്‍മാ ഫോളിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജൂണിലാണ് എക്സാം നടക്കുന്നത്. റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന് മുമ്പായി ഒരു തവണകൂടി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. ഗുരുതരമായ രോഗങ്ങളോ , പരിക്കോ മൂലം ജൂണില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കായാണ് സ്റ്റേറ്റ് എക്സാം കമ്മീഷന് വീണ്ടും പരീക്ഷ നടത്തുന്നത്. കഴിഞ്ഞ തവണ അധ്യാപകരുടെ ക്ഷാമം മൂലം പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതില്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ഇത്തവണ അത് ഉണ്ടാവില്ലെന്നും കൃത്യ സമയത്ത് തന്നെ പരീക്ഷാ ഫലം പുറത്തുവിടാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. Share This News
യൂണിഫോമിട്ട് ജനസേവനത്തിനിറങ്ങുന്ന നഴ്സുമാരുള്‍പ്പെടെയുള്ള ജോലിക്കാരെ തൊടരുതെന്ന് സര്‍ക്കാര്‍ ; കടുത്ത ശിക്ഷ
രാജ്യത്ത് ഗാര്‍ഡ , നഴ്സുമാര്‍ അടക്കമുള്ള മുന്‍ നിര ജോലിക്കാര്‍ക്ക് തങ്ങളുടെ ജോലി സ്ഥലത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കി സര്‍ക്കാര്‍. ഗാര്‍ഡയെ ആക്രമിക്കുന്നവര്‍ക്കുള്ള തടവു ശിക്ഷ 12 വര്‍ഷമായി ഉയര്‍ത്തിയ ബില്ലില്‍ നഴ്സുമാരടക്കമുള്ള മുന്‍ നിര ജീവനക്കാരെയും ഉള്‍പ്പെടുത്തി. ബില്‍ മന്ത്രിസഭ അംഗീകരിച്ചതോടെ ഇനി അധികം വൈകാതെ നിയമമഭേദഗതി നടപ്പിലാകും. നേരത്തെ ഇത് ഏഴ് വര്‍ഷമായിരുന്നു. ആക്രമണം മാത്രമല്ല ഇവരുടെ ജോലി തടസ്സപ്പെടുത്തുന്ന എന്ത് നീക്കമുണ്ടായാലും ഇത് അക്രമണമായി പരിഗണിക്കും. ഇത്തരം അക്രമണങ്ങളും മുന്‍നിര ജോലിക്കാര്‍ക്കെതിരായ പ്രവര്‍ത്തനങ്ങളും വച്ചുപൊറുപ്പിക്കാനാവില്ലെന്ന കൃത്യമായ നിലപാടാണ് ബില്‍ പരിഗണനയ്ക്ക് വന്നപ്പോള്‍ മന്ത്രി സഭ സ്വീകരിച്ചത്. ഗാര്‍ഡ, പ്രതിരോധ സേനാംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍, ഫയര്‍ ബ്രിഗേഡ് അംഗങ്ങള്‍, എന്നിവരാണ് ഈ നിയമത്തിന്റെ പരിധിയില്‍ വരിക. പൊതുജനങ്ങള്‍ക്കുവേണ്ടി യൂണിഫോം ധരിച്ച് ജോലിക്കിറങ്ങുന്നവര്ക്കെതിരെ ബലപ്രയോഗമോ, ഭീഷണിയോ , ആക്രമമോ എന്തുണ്ടായാലും അത് ഈ…
ഒഴിഞ്ഞു കിടക്കുന്ന ഓഫീസുകള്‍ വീടുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ പദ്ധതി
രാജ്യത്ത് ഭവനക്ഷാമവും ഒപ്പം ഭവനങ്ങളുടെ വിലയും വാടകയും വര്‍ദ്ധിച്ചു വരികയാണ്. വിവിധ രീതിയിലുള്ള ഇടപെടലുകള്‍ വിപണിയില്‍ നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഭവനക്ഷാമവും ഉയര്‍ന്ന വിലയും തുടരുകയാണ്. കൂടുതല്‍ വീടുകള്‍ വിപണിയില്‍ ലഭ്യമാക്കാന്‍ പുതിയൊരു പദ്ധതി ആവിഷ്കരിക്കുകയാണ് സര്‍ക്കാര്‍. രാജ്യത്ത് വിവിധയിടങ്ങളില്‍ നിരവധി ഓഫീസുകള്‍ ഒഴിഞ്ഞു കിടപ്പുണ്ട്. ഈ ഓഫീസുകള്‍ വീടുകളാക്കി മാറ്റാമെന്നാണ് സര്‍ക്കാര്‍ ആലോചന. ഭവനകാര്യ വകുപ്പു മന്ത്രി Darragh O’Brien ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സംരഭകകാര്യ മന്ത്രി Simon Coveney യുമായി ഇക്കാര്യം സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. ഉപയോഗിക്കുന്നില്ലാത്ത ഓഫീസുകള്‍ നിയമങ്ങളുടെ നൂലാമാലകളില്ലാതെ വീടുകളാക്കി മാറ്റാന്‍ സാധിക്കുന്ന വിധത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. Share This News
ഇനി ഗാര്‍ഡയെ ആക്രമിച്ചാല്‍ ലഭിക്കുക കടുത്ത ശിക്ഷ
രാജ്യത്തെ ക്രമസമാധാന പാലനം കൂടുതല്‍ മികവുറ്റതാക്കി മാറ്റാന്‍ ശക്തമായ നിയമവുമായി സര്‍ക്കാര്‍. ജോലിക്കിടെ ഗാര്‍ഡയ്ക്കെതിരെ ഉണ്ടായേക്കാവുന്ന ഏത് നീക്കവും ശക്തമായി ചെറുക്കാനാണ് സര്‍ക്കാര്‍ പുതിയ നിയമഭേദഗതി കൊണ്ടുവരുന്നത്. പുതിയ നിയമഭേദഗതി അനുസരിച്ച് ഗാര്‍ഡയെ ആക്രമിച്ചാല്‍ ലഭിക്കുന്ന ശിക്ഷ 12 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഇത് ഏഴ് വര്‍ഷമായിരുന്നു. ഗാര്‍ഡയുടെ പട്രോള്‍ വാഹനത്തില്‍ മറ്റ് വാഹനങ്ങള്‍ ഇടിക്കുന്നതും ഈ നിയമത്തിന്റെ പരിധിയില്‍ വരും. സുരക്ഷിതമായ ജോലി സാഹചര്യം ഗാര്‍ഡയ്ക്ക് ഒരുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബന്ധരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്ന. കുടിയേറ്റ വിരുദ്ധ പ്രക്ഷേഭങ്ങളടക്കം നേരിടേണ്ടി വരുന്ന ഗാര്‍ഡ ഓഫീസേഴ്സിന് ബോഡി ക്യാമറ നല്‍കാനും പദ്ധതിയുണ്ട്. Share This News
അയര്‍ലണ്ടില്‍ മദ്യക്കുപ്പിയിലെ ലേബലില്‍ ഇനി ഇക്കാര്യങ്ങളും അറിയാം
അയര്‍ലണ്ടില്‍ വില്‍ക്കുന്ന മദ്യക്കുപ്പികളിലെ ലേബലുകളില്‍ ഇനി കൂടുതല്‍ വിവരങ്ങള്‍ അറിയാം. പ്രധാനമായും കുപ്പിക്കുളിലെ മദ്യത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയും ഒപ്പം ആല്‍ക്കഹോള്‍ കണ്ടന്റിന്റെ അളവും കുപ്പിയില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം ഇത് സംബന്ധിച്ച നിയമത്തില്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി ഒപ്പുവെച്ചു. മദ്യം ഉപയോഗിക്കുന്നത് കൊണ്ട് ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളും ഒപ്പം മദ്യത്തിന്റെ ഉപയോഗം മൂലം ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളും ക്യാന്‍സര്‍ സാധ്യതകളും കരളിനുണ്ടാകുന്ന പ്രശ്നങ്ങളും ലേബലില്‍ വിശദമാക്കണമെന്നും നിയമത്തില്‍ പറയുന്നു. ഈ നിയമം മദ്യം ഉപയോഗിക്കുന്നവര്‍ക്ക് മദ്യം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവത്കൃതരാകാന് സഹായിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. Share This News