ഫേസ്ബുക്കിന്റെ പുതിയ ഒരു പ്രോഡക്റ്റാണ് കലിബ്ര. 2020ൽ വിപണിയിൽ കലിബ്ര എത്തുമെന്ന് ഫേസ്ബുക് പ്രഖ്യാപിച്ചു. എന്താണീ കലിബ്ര? എളുപ്പതിൽ പറഞ്ഞാൽ, ഒരു പുതിയ ഡിജിറ്റൽ കറൻസിക്ക് ഒരു പുതിയ ഡിജിറ്റൽ വാലറ്റ്. സാധാരണക്കാർക്ക് അനായാസമായി സാമ്പത്തിക സേവനങ്ങൾ നൽകുക എന്നതാണ് കലിബ്രയുടെ ഉദ്ദേശം. ലിബ്ര നെറ്റ്വർക്ക് വഴിയായിരിക്കും ഇത് സാധ്യമാവുക. ലിബ്ര എന്നത് ബ്ലോക്ക്ച്ചെയ്ൻ ടെക്നോളജി ഉപയോഗപ്പെടുത്തുന്ന ഒരു പുതിയ ആഗോള കറൻസിയാണ്. കലിബറ ആദ്യ പ്രോഡക്റ്റ് എന്ന നിലയിൽ ലിബ്രയ്ക്ക് ഒരു ഡിജിറ്റൽ വാലറ്റ് നൽകും. ഈ വാലറ്റ് ഫേസ്ബുക്ക് മെസഞ്ചർ, വാട്ട്സ്ആപ്പ് എന്നിവയിലും കൂടാതെ പ്രത്യേകമായി തയ്യാറാക്കുന്ന ഒരു അപ്ലിക്കേഷനിലും ലഭ്യമാകും. ഈ പുതിയ ആപ്ലികേഷൻ 2020 പുറത്തിറക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. കലിബ്ര എന്തിന്? നിങ്ങൾക്ക് ഇന്ന് ഒരു ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ, നിങ്ങൾക്ക് എല്ലാത്തരം ഉപയോഗപ്രദമായ സേവനങ്ങളും കുറഞ്ഞ നിരക്കിലോ സൗജന്യമായോ ആക്സസ്…
അയർലണ്ടിൽ Care Assistant ജോലിക്കു നിരവധി വേക്കൻസി!
അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്റ് (QQI Level 5 ) കോഴ്സ് പഠിക്കാനായി ബി & ബി നഴ്സിംഗ് ltd പുതിയ ബാച് 2019 അഡ്മിഷൻ സ്വീകരിക്കുന്നു. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Saftey at Work, Communications, Work Experience, Infection Cotnrol, Care of Older Person and Palliative Care)കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അയര്‍ലണ്ടില്‍ എവിടെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ virtual classroom രീതിയിലും ഓണ്‍ലൈനായും പഠിക്കുവാനുള്ള സൗകര്യം ലഭ്യമാണ്. ഓരോ മോഡ്യൂളിനും അസൈന്മെന്റ് പൂര്‍ത്തിയാക്കുന്നതനുസരിച്ച് പരമാവധി എട്ടു മാസങ്ങള്‍ കൊണ്ടാണ് കോഴ്സ് പൂര്‍ത്തീകരിക്കുന്നത്. ആശുപത്രികളിലോ നഴ്സിംഗ് ഹോമുകളിലോ ഹൃസ്വകാല പ്രവര്‍ത്തി പരിചയം പൂര്‍ത്തിയാക്കി കോഴ്സ്…
വർക്കിംഗ് ഫാമിലി പെയ്മെന്റ്
കുട്ടികളുള്ള ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് ലഭിക്കുന്ന നികുതിരഹിത അലവൻസാണ് വർക്കിങ് ഫാമിലി പെയ്മെന്റ്. താഴ്ന്ന ശമ്പളത്തിൽ ജോലിചെയ്യുന്ന മാതാപിതാക്കൾക്ക് വർക്കിംഗ് ഫാമിലി പേയ്മെന്റ് (WFP) അധിക സാമ്പത്തിക പിന്തുണ നൽകുന്നു. ആർക്ക് കിട്ടില്ല സെൽഫ് എംപ്ലോയ്മെന്റ് ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഉദാഹരണത്തിന് ടാക്സി ഡ്രൈവർമാർ. ആർക്കൊക്കെ ലഭിക്കും ജോലിയുള്ള മാതാപിതാക്കൾക്ക് ലഭിക്കും. ദമ്പതികളിൽ ഒരാൾക്കെങ്കിലും ജോലിയുണ്ടായിരിക്കണം. കൂടാതെ, ഒരു കുട്ടിയെങ്കിലും ഉള്ളവർക്ക് മാത്രമേ ഈ പേയ്മെന്റ് ലഭിക്കുകയുള്ളൂ. മാത്രമല്ല, കുട്ടികൾ 18 വയസ്സിൽ താഴെ പ്രായമുള്ളവർ ആയിരിക്കണം. 18നും 22നുമിടയിൽ പ്രായമായ കുട്ടികളാണുള്ളതെങ്കിൽ അവർ ഫുൾ ടൈം എഡ്യൂക്കേഷൻ ചെയ്യുന്നവർ ആയിരിക്കണം. എത്ര തുക കിട്ടും WFP- യ്ക്ക് യോഗ്യത നേടാൻ, നിങ്ങളുടെ ശരാശരി പ്രതിവാര കുടുംബ വരുമാനം നിങ്ങളുടെ കുടുംബ വലിപ്പമനുസരിച്ച് ഒരു നിശ്ചിത തുകയേക്കാൾ കുറവായിരിക്കണം. ഒരു ഫാമിലിക്ക് ഒരാഴ്ച കഴിഞ്ഞുകൂടാൻ ആവശ്യമായ…
സൈക്കിൾ അപകടങ്ങൾ പെരുകുന്നു, ഐറിഷ് ഹോസ്പിറ്റലുകളിൽ നിന്ന് റിപ്പോർട്ട്.
മുന്ന് ദിവസങ്ങൾ കൂടുമ്പോൾ ഒരു സൈക്കിൾ യാത്രികനെ പരിക്കുകളുമായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നുവെന്ന് ഐറിഷ് ഹോസ്പിറ്റലുകൾ. 2014 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ഏതാണ്ട് 410 സൈക്ലിസ്റ്റുകളാണ് വിവിധ അപകടങ്ങളിൽപ്പെട്ടു ഹോസ്പിറ്റിലിൽ അഡ്മിറ്റ് ചെയ്തത്. ഇതിൽ നല്ലൊരു ശതമാനം ഇന്റെൻസീവ് കെയർ യൂണിറ്റിൽ അഡ്മിറ്റായി. എന്നാൽ ഈ നമ്പറുകൾ കാലക്രമേണ പെരുകുകയാണ്. സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിലെ ഡോക്ടർ ജോൺ ക്രോണിന് പറയുന്നത് കൂടുതൽ അപകടങ്ങളിൽപ്പെട്ട സൈക്ലിസ്റ്റുകളെയും ഇന്റെൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റാനുള്ള കാരണം ഹെഡ് ഇഞ്ചുറി ഉണ്ടാവുന്നതുകൊണ്ടാണ്. കണക്കുകൾ പ്രകാരം 44 വയസിനിടയിലുള്ള ആണുങ്ങളാണ് അപകടങ്ങളിൽ പെട്ടിരിക്കുന്നത്. എന്നാൽ ഹെൽമെറ്റ് ഉപോയോഗിച്ചവരിൽ ഹെഡ് ഇഞ്ചുറി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വേനൽ കാലത്താണ് സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നത്. മോട്ടോർ കാറുകളുമായും, സൈക്കിളുകൾ തമ്മിലും, മൃഗങ്ങളുമായും അതുപോലെ റോഡിലെ തന്നെ മറ്റെന്തെങ്കിലും വസ്തുക്കളിൽ ഇടിച്ചുമാണ് സാധാരണമായി…
മാതൃകയാവുകയാണ് ലോകത്തിനു മുൻപിൽ ആസാമിലെ അക്ഷർ ഫോറം സ്കൂൾ.
ആസ്സാമിലെ ഡിസ്പുരിലാണ് സ്കൂൾ ലോകത്തിനുതന്നെ മാതൃകയാകുന്നത് . ഇവിടുത്തെ പ്രത്യേകത എന്തണുന്നുവെച്ചാൽ സ്കൂൾ ഫീസിന് പകരം പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഹരിച്ചു കൊണ്ടുവന്നു സ്കൂളിൽ കൊടുത്താൽ മതി എന്നുള്ളതാണ് . ആസ്സാമിന്റെ ക്യാപിറ്റലായ ഡിസ്പുരിൽ സ്ഥിതി ചെയുന്ന സ്കൂൾ ലോകത്തിനു തന്നെ മാതൃകയാവുകയാണ്. അക്ഷർ ഫോറം സ്കൂളിലെ കുട്ടികൾ തങ്ങളുടെ വീടുകളിൽ വലിച്ചെറിഞ്ഞതും അതുപോലെ തന്നെ ഡിസ്പുരിലെ മറ്റ് ഭാഗങ്ങളിൽ ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ എടുത്തു സ്കൂളിൽ കൊണ്ട് വന്നു കൊടുത്തെങ്കിൽ മാത്രമേ അവർക്കു ഫ്രീ വിദ്യഭാസം ലഭിക്കുകയൊള്ളു. കുട്ടികളിലും മുതിർന്നവരിലും വലിയ ഒരു ഓര്‍മപ്പെടുത്തലും വളെരെ നല്ല ആശയവുമാണ് വളർത്തിയെടുക്കാൻ സ്കൂൾ ശ്രെമിച്ചുകൊണ്ടിരിക്കുന്നതു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചാൽ ഉണ്ടാവുന്ന വിപത്തുകളെപ്പറ്റി കുട്ടികൾക്കും മാതാപിതാക്കന്മാർക്കും പ്രത്യേകം ക്ലാസുകൾ നല്കി. ഗവണ്മെന്റ് ഒഫീഷ്യൽസ് പറയുന്നത് ഡിസ്പുരിൽ തന്നെ ഒരു ദിവസം 37 ടൺ മാലിന്യങ്ങൾ പുറപ്പെടുവിക്കുന്നുണ്ട് എന്ന സത്യമാണ്…
ഫേസ്ബുക്കില്‍ “ഡിസ് ലൈക്ക്” അടിക്കാന്‍
ഫേസ്ബുക്കില്‍ ഇഷ്ടമല്ലാത്ത കാര്യത്തിന് ‘ഡിസ് ലൈക്ക്’ അടിക്കാന്‍ പറ്റില്ല. എന്നാലും, നമുക്ക് ഇഷ്ടപെടാത്ത പോസ്റ്റ് ആണെങ്കിൽ തംബ്സ് ഡൗൺ ബട്ടൺ കമന്റ് ബോക്സിൽ ഇടാം. ഇതൊരു ഫേസ്ബുക് ഫീച്ചർ അല്ല. ഒരു കീബോർഡ് ഫീച്ചർ മാത്രമാണ്. ഡിസ്ലൈക്ക് രേഖപ്പെടുത്താൻ കമന്റ് ബോക്സിൽ ബ്രാക്കറ്റിനുള്ളിൽ N എന്ന അക്ഷരം ടൈപ്പ് ചെയ്താൽ മതി. അതായത് (N) എന്ന രീതിയിൽ കമന്റ് ബോക്സിൽ ടൈപ്പ് ചെയ്താൽ മതി. യൂട്യൂബിൽ ഡിസ്ലൈക്ക് ബട്ടൺ ഉണ്ടെങ്കിലും ഫേസ്ബുക്കിൽ നമ്മുടെ അതൃപ്തി രേഖപ്പെടുത്താനുള്ള ഒരേയൊരു പോംവഴി ഇപ്പോൾ ഇത് മാത്രമാണ്. കൂടാതെ തംബ്സ് അപ്പ് ബട്ടൺ കമന്റ് ബോക്സിൽ ഇടാൻ ബ്രാക്കെറ്റിനുള്ളിൽ Y എന്ന അക്ഷരം ടൈപ്പ് ചെയ്താൽ മതിയാവും. അതായത് (Y) എന്ന രീതിയിൽ. അതുപോലെ സ്മൈൽ ഇമോജി ഇടാൻ കോളനും ബ്രാക്കറ്റ് ക്ലോസ്സിങ്ങും ഇട്ടാൽ മതി. ഓർക്കുക, ബ്രാക്കറ്റ് ഓപ്പണിങ് വേണ്ട.…
ബാക്ക് ടു സ്കൂൾ അലവൻസിനായി അപേക്ഷിക്കാം
അടുത്ത അധ്യയന വർഷത്തെ ബാക്ക് ടു സ്കൂൾ അലവൻസിനായി ഇപ്പോൾ അപേക്ഷിക്കാം. 2019-20 അധ്യയന വർഷത്തിലേക്കുള്ള ക്ലോത്തിങ് ആൻഡ് ഫുട്വെയർ അലവൻസ് അയർലണ്ടിലെ ഒന്നര ലക്ഷം വിദ്യാർത്ഥികൾക്ക് ലഭ്യമാകും. ഈ അലവൻസ് വേനൽ കാലത്ത് തന്നെ ലഭ്യമാക്കും. മിക്കവാറും എല്ലാവർക്കും ഓട്ടോമാറ്റിക്കായിതന്നെ ഈ തുക ജൂലൈ 8 മുതൽ ലഭ്യമായി തുടങ്ങും. ഈ തുകയ്ക്ക് അർഹരായവർക്ക് ജൂൺ മാസത്തിൽ തന്നെ ഔദ്യോഗിക അറിയിപ്പ് ലഭിക്കും. ജൂൺ അവസാനം വരെ നോട്ടിഫിക്കേഷൻ ലഭിക്കാൻ സമയമുണ്ട്. ജൂൺ അവസാനം വരെയും നോട്ടിഫിക്കേഷൻ ലഭിക്കാത്തവർ അപേക്ഷ വീണ്ടും സമർപ്പിക്കണം. കഴിഞ്ഞ വർഷം അലവൻസ് ലഭിച്ചവരാണെങ്കിലും ജൂൺ മാസത്തിൽ ഓട്ടോമാറ്റിക്കായി നോട്ടിഫിക്കേഷൻ ലഭിച്ചില്ലെങ്കിൽ വീണ്ടും അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കാൻ ജൂലൈ ഒന്ന് മുതൽ ഓൺലൈനായി www.mywelfare.ie എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ Public Services Card ഉം വേരിഫൈ ചെയ്ത MyGovID യും…
ടാലയിലെ ടൊയോട്ടായിൽ അവസരം
ടൊയോട്ട ടാലയിലെ വർക്ക് ഷോപ്പിനുവേണ്ടി ഒരു പരിചയസമ്പന്നനായ ജീവനക്കാരനെ ആവശ്യമുണ്ട്. പുതിയതും സർവീസിന് വരുന്ന കാറുകളും വാലറ്റ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് www.toyotatallaght.ie കാണുക അല്ലെങ്കിൽ 01 4517447 എന്ന നമ്പറിൽ വിളിക്കുക Share This News
ഡബ്ലിനിലെ യുഎസ് ട്രാവൽ ടെക്ക് കമ്പനിയിൽ 50 പുതിയ അവസരങ്ങൾ
ഡീം ഡബ്ലിനിൽ പുതിയ ഇന്നൊവേഷൻ സെന്ററിൽ 50 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കോർപ്പറേറ്റ് ഉപഭോക്താക്കൾക്കും ട്രാവൽ മാനേജ്മെൻറ് കമ്പനികൾക്കുമായി ട്രാവൽ ബുക്കിംഗ്, മാനേജ്മെന്റ് ടൂളുകൾ വാഗ്ദാനം ചെയ്യുന്ന അമേരിക്കൻ ടെക് കമ്പനിയാണ് ഡീം. അടുത്ത ഒരു വർഷത്തിനുള്ളിലാണ് അവസരങ്ങൾ വരുകയെന്ന് കമ്പനി അറിയിച്ചു. Share This News
ലോകത്തിലെ ഭീമൻ പാമ്പുകളുടെ സ്രെണിയിലുള്ള ബർമീസ് പൈത്തോൺ അയർലെന്റിൽ.
അഞ്ച് അടി നീളമുള്ള പാമ്പിനെ വിക്കലോവിലെ ഒരു കർഷകൻ തീർത്തും യാദിർശ്ചികമായി കണ്ടെത്തി. പെണ്ണ് ഇനത്തിൽപ്പെട്ട ഈ പാമ്പിനെ ഇപ്പോൾ പേരിട്ടിരിക്കുന്നത് സാമി എന്നാണു . എന്നാൽ സാമിക് അയർലെന്റെ കാലാവസ്ഥ ഒട്ടും അനുയോജ്യമല്ല. ബർമീസ് പാമ്പുകൾ സാധാരണമായി കണ്ടുവരുന്നത് ചൂടുള്ള കാലാവസ്ഥകളിലാണ്. വിക്ലൗ മലനിരകളിൽ കണ്ട സാമിയെ ആരോ ഉപേക്ഷിച്ചതാവാം എന്ന് വിലയിരുത്തുന്നു. കാരണം സാമിയെ രക്ഷപെടുത്തിയപ്പോൾ , സാധാരണയിൽ നിന്നും തൂക്കക്കുറവ്, നിർജ്ജലീകരണം അതുപോലെ തന്നെ പരിക്കുകളും സാമിയുടെ ശരീരത്തിൽ കണ്ടെത്തി. എന്നാൽ സാമി ഇപ്പോൾ അയർലന്റിലെ ISPCA (The Irish Society for the Prevention of Cruelty to Animals) യുടെ സംരക്ഷണത്തിലാണ്. ബർമീസ് പാമ്പുകൾ ലോകത്തിലെതന്നെ അഞ്ചു ഭീമൻ പാമ്പുകളുടെ വർഗ്ഗത്തിൽ ഉൾപെടുന്നവരാണ്. ISPCA യുടെ ഔദ്യോഗിക വ്യത്തങ്ങൾ അറിയിക്കുന്നത് , സാമിയെ ആരോ വിക്ലൗ മലനിരകളിൽ ഉപേക്ഷിച്ചതാണ്. സാമി…