കെറി കൗണ്ടി തീരത്ത് ഒരു ഹംപ്ബാക്ക് തിമിംഗലവുമായി 14 വയസുള്ള ഒരു ആൺകുട്ടി മുഖാമുഖം വന്ന ആ നിമിഷം. അതാണ് ഇപ്പോൾ അയർലണ്ടും ലോകവും ചർച്ചചെയ്ത് കാണുന്ന വൈറലായ വീഡിയോ. ടോമാസിന്റെ ഫോണിൽ ടെറി റെക്കോർഡുചെയ്ത വീഡിയോ 14 വയസുകാരന്റെ തിമിംഗലത്തിനെ തൊട്ടടുത്ത് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ കണ്ടനുഭവിച്ച ആ സവിശേഷമായ കാഴ്ചയാണ് ഇപ്പോൾ ജനശ്രദ്ധ നേടിയിരിക്കുന്നത്. ക്യാമ്പിൽ നിന്നുള്ള ടെറിയും ടോമസ് ഡീനും ബ്രാൻഡനിൽ നിന്ന് 15 മൈൽ വടക്കുപടിഞ്ഞാറായി റിബ് ബോട്ടിലായിരുന്നു. “തിമിംഗലങ്ങളെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെതന്നെ ഞങ്ങൾ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസത്തിൽ പുറത്തുപോയി,” എന്ന് ടെറി പറഞ്ഞു. മൂന്ന് മൃഗങ്ങൾ ഒരു മണിക്കൂറോളം ഭക്ഷണം നൽകുന്നത് ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു, അപ്പോൾ പെട്ടെന്ന് തിമിംഗലം ബോട്ടിന്റെ അടുത്തേയ്ക്ക് എത്തുകയായിരുന്നു. The magical moment when a 14-year-old boy came…
സീസണൽ ക്ലോക്ക് മാറ്റം എതിർത്ത് സർക്കാർ
സീസണൽ ക്ലോക്ക് മാറ്റങ്ങൾ അവസാനിപ്പിക്കാനുള്ള യൂറോപ്യൻ യൂണിയൻ പദ്ധതിയെ സർക്കാർ എതിർക്കുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ചചെയ്യാനൊരുങ്ങുന്നു. സ്ഥിരമായ വേനൽക്കാലമോ ശൈത്യകാലമോ തിരഞ്ഞെടുക്കാനും വർഷത്തിൽ രണ്ടുതവണ ക്ലോക്ക് മാറ്റങ്ങൾ അവസാനിപ്പിക്കാനുമുള്ള പദ്ധതിയെപ്പറ്റിയുള്ള അതാത് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ തീരുമാനം ഈ വർഷം യൂറോപ്യൻ കമ്മീഷനെ അറിയിക്കണം. രണ്ട് കാരണങ്ങളാൽ ഈ നിർദ്ദേശം നിരസിക്കാൻ ജസ്റ്റിസ് മന്ത്രി ചാർലി ഫ്ലാനഗൻ സർക്കാരിനോട് ആവശ്യപ്പെടും. ഒന്നാമത്തേത്, അയർലൻഡ് ദ്വീപിലെ വ്യത്യസ്ത സമയ മേഖലകളിൽ കലാശിച്ചേക്കാവുന്ന ഒരു നീക്കത്തെയും അംഗീകരിക്കാൻ കഴിയില്ല എന്നതാണ്. ഈ മാറ്റം യൂറോപ്യൻ യൂണിയനിലുടനീളം സമയമേഖലകളുടെ ‘പാച്ച് വർക്കി’ലേയ്ക്ക് നയിച്ചേക്കാമെന്ന ഭയമാണ് രണ്ടാമത്തെ കാരണമായി അയർലണ്ട് കണക്കാക്കുന്നത്. നിലവിലെ സമ്പ്രദായത്തിൽ, കിഴക്ക് മുതൽ പടിഞ്ഞാറ് വരെ ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ചാണ് സമയ മേഖലകൾ നിർണ്ണയിക്കുന്നത്. സമാന അക്ഷാംശത്തിലുള്ള അംഗരാജ്യങ്ങൾക്ക് വ്യത്യസ്ത സമയങ്ങൾ തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന പദ്ധതി…
ബാക്ക് ടു സ്കൂൾ അലവൻസിനായി ഇപ്പോൾ അപേക്ഷിക്കാം
ജൂൺ ആദ്യവാരത്തിൽ “ഐറിഷ്വനിത” പ്രസിദ്ധീകരിച്ചിരുന്ന വാർത്ത മറന്നു പോയവർക്കായി വീണ്ടും എഴുത്തുകയാണിവിടെ. അടുത്ത അധ്യയന വർഷത്തെ ബാക്ക് ടു സ്കൂൾ അലവൻസിനായി ഇപ്പോൾ അപേക്ഷിക്കാം. 2019-20 അധ്യയന വർഷത്തിലേക്കുള്ള ക്ലോത്തിങ് ആൻഡ് ഫുട്വെയർ അലവൻസ് അയർലണ്ടിലെ ഒന്നര ലക്ഷം വിദ്യാർത്ഥികൾക്ക് ലഭ്യമാകും. ഈ അലവൻസ് വേനൽ കാലത്ത് തന്നെ ലഭ്യമാക്കും. മിക്കവാറും എല്ലാവർക്കും ഓട്ടോമാറ്റിക്കായിതന്നെ ഈ തുക ജൂലൈ 8 മുതൽ ലഭ്യമായി തുടങ്ങിയിരുന്നു. ഈ തുകയ്ക്ക് അർഹരായവർക്ക് ജൂൺ മാസത്തിൽ തന്നെ ഔദ്യോഗിക അറിയിപ്പും ലഭിച്ചിരുന്നു. ജൂൺ അവസാനം വരെ നോട്ടിഫിക്കേഷൻ ലഭിക്കാൻ സമയമുണ്ടെന്നാണ് അറിയിച്ചിരുന്നത്. ജൂൺ അവസാനം വരെയും നോട്ടിഫിക്കേഷൻ ലഭിക്കാത്തവർ അപേക്ഷ വീണ്ടും സമർപ്പിക്കണം. കഴിഞ്ഞ വർഷം അലവൻസ് ലഭിച്ചവരാണെങ്കിലും ജൂൺ മാസത്തിൽ ഓട്ടോമാറ്റിക്കായി നോട്ടിഫിക്കേഷൻ ലഭിച്ചില്ലെങ്കിൽ വീണ്ടും അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കാൻ ജൂലൈ ഒന്ന് മുതൽ ഓൺലൈനായി www.mywelfare.ie എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം.…
മെനുവിൽ നിന്ന് നായ മാംസം നീക്കാൻ സൗത്ത് കൊറിയ
അമേരിക്കൻ നടി കിം ബാസിഞ്ചറും ദക്ഷിണ കൊറിയൻ പ്രവർത്തകരും സൗത്ത് കൊറിയയിലെ സിയോളിൽ നായ വിരുദ്ധ മാംസം പ്രതിഷേധം നടത്തി. എന്നാൽ നായ കൃഷിക്കാർ അവരുടെ മുന്നിൽ നായ മാംസം കഴിച്ചു ഇതിനെതിരെ പ്രതിക്ഷേധിച്ചു. ഭക്ഷണത്തിനായി നായ്ക്കളെ അറുക്കാൻ അനുവദിക്കുന്ന ഭേദഗതി വരുത്തിയ മൃഗസംരക്ഷണ നിയമം പരിഷ്കരിക്കണമെന്ന് നായ പ്രേമികൾ പാർലമെന്റിനോട് ആവശ്യപ്പെട്ടു. അതേസമയം, ദക്ഷിണ കൊറിയൻ നായ് കർഷകരും കൊറിയൻ ഡോഗ് മീറ്റ് അസോസിയേഷൻ അംഗങ്ങളും നായ് മാംസ അനുകൂല റാലി നടത്തി. ദക്ഷിണ കൊറിയയിൽ നായ മാംസം ഉപഭോഗം കുറഞ്ഞുവരികയാണ്. നായ്ക്കൾ വളർത്തുമൃഗങ്ങളായി വളരുന്നതിനാൽ ഇത് പ്രധാനമായും പ്രായമായവരാണ് കഴിക്കുന്നത്. ദക്ഷിണ കൊറിയയിൽ 17,000 നായ ഇറച്ചി ഫാമുകൾ അവശേഷിക്കുന്നുണ്ടെന്ന് മൃഗസംരക്ഷണ പ്രവർത്തക ഗ്രൂപ്പായ ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ കണക്കാക്കുന്നു. Share This News
അയർലണ്ടിൽ ചൂടേറിയ ദിവസങ്ങൾ
ഈ വാരാന്ത്യത്തിലും അടുത്ത ആഴ്ചയിലും വളരെ ചൂടും വെയിലും നിറഞ്ഞ കാലാവസ്ഥയാണ് അയർലണ്ടിന്റെ പല ഭാഗങ്ങളിൽ വരാൻ പോകുന്നതെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ അയർലണ്ടിന്റെ ചില ഭാഗങ്ങളിൽ താപനില 25 ഡിഗ്രിയിലെത്തും. എന്നാൽ അപ്രതീക്ഷിതമായി ഇടകലർന്ന മഴയും പ്രതീക്ഷിക്കാം. ഇന്ന് 18 മുതൽ 23 ഡിഗ്രി വരെ ഉയർന്ന താപനില ഡബ്ലിനിൽ ഉണ്ടാവും എന്നാണ് കണക്കാക്കുന്നത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ താപനില 25 ഡിഗ്രിയിലെത്തുമെന്ന് മെറ്റ് ഐറാൻ പറയുന്നു. ഞായർ: 20 മുതൽ 25 ഡിഗ്രി വരെ തിങ്കൾ: 21 മുതൽ 25 ഡിഗ്രി വരെചൊവ്വാഴ്ച മഴയുണ്ടാകും. ബുധനാഴ്ച സൂര്യപ്രകാശവും മഴയും ഇടകലർന്നിരിക്കും. 18 മുതൽ 21 ഡിഗ്രി വരെ. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചൂട് ഉണ്ടെങ്കിലും ഒപ്പം മഴയുണ്ടാകും. താപനില 20 – 21 ഡിഗ്രി ആണ് പ്രതീക്ഷിക്കുന്നത്. Share This News
ഇനി നമുക്കും ഐറിഷ് വായിക്കാം. ഈസിയായി
ഗൂഗിളിന്റെ ട്രാൻസ്ലേഷൻ ആപ്പ് ഉപയോഗിച്ച് ഇപ്പോൾ 100 ഭാഷകളിലേയ്ക്ക് ഐറിഷ് തത്സമയം ട്രാൻസ്ലേറ്റ് ചെയ്യാൻ സാധിക്കും. ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിൽ ടൈപ്പ് ചെയ്യേണ്ട കാര്യമില്ല എന്നതാണ്. പകരം, ഗൂഗിളിന്റെ ട്രാൻസ്ലേഷൻ ആപ്പിൾ ട്രാൻസ്ലേറ്റ് ചെയ്യേണ്ട വാക്യമോ വാക്കോ നിങ്ങളുടെ ഫോണിന്റെ ക്യാമറ ചൂണ്ടിക്കാണിച്ചുകൊണ്ട് തൽക്ഷണം വിവർത്തനം ചെയ്യാൻ കഴിയും. ബിൽബോർഡിലോ, പേജിലോ, തെരുവ് ചിഹ്നത്തിലോ ഉള്ള ഏതെങ്കിലും ഐറിഷ് വാക്യം ജാപ്പനീസ്, പോർച്ചുഗീസ്, ജർമ്മൻ എന്നിങ്ങനെ വൈവിധ്യമാർന്ന ഭാഷകളിലേക്ക് തൽക്ഷണം വിവർത്തനം ചെയ്യാമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഈ ആപ്പ് സിസ്റ്റം തത്സമയം പ്രവർത്തിക്കുന്ന ഒന്നാണ്. അതായത്, നിങ്ങളുടെ ഫോൺ സ്ക്രീനിൽ വിവർത്തനം തൽക്ഷണം കാണുന്നു. നിങ്ങൾ ആവശ്യമായ ഭാഷ നേരത്തെ ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഫോൺ ഓഫ്ലൈനിലായിരിക്കുമ്പോഴും ഇത് പ്രവർത്തിക്കും. ഈ ആപ്പ് ഇപ്പോൾ പിന്തുണയ്ക്കുന്ന 89 ഭാഷകളിൽ ഒന്നാണ് ഐറിഷ്.…
സോഷ്യൽ മീഡിയയിൽ വൈറലായി മാർത്തയുടെ നാപ്കിനുകൾ
അയർലണ്ടിലെ മാർത്തയുടെ നാപ്കിനുകൾ ഒരു സോഷ്യൽ മീഡിയ ഹിറ്റായി മാറുന്നു. മീത്ത് കൗണ്ടിയിലെ ഒരു സ്ത്രീയുടെ നാപ്കിൻ ചിത്രങ്ങളും അവയുടെ പിന്നിലെ കഥയും സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നു. മാർത്ത ഫിറ്റ്സ്പാട്രിക് കഴിഞ്ഞ രണ്ട് വർഷമായി മകൾ ഐൽബെ കോമർഫോർഡിനായി ലഞ്ച്ബോക്സ് നാപ്കിനുകളിൽ രസകരമായ രേഖാചിത്രങ്ങൾ വരയ്ക്കുന്നു. പ്രൈമറി സ്കൂളിൽ പഠിച്ചിരുന്ന ഐൽബെ വളരെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തിലൂടെ കടന്നു പോവുകയാരിരുന്നു. ഇത് അവളെ സ്കൂളിൽ പോകാൻ അസന്തുഷ്ടയാക്കി. ഇത് തിരിച്ചറിഞ്ഞ അവളുടെ അമ്മ മാർത്ത കണ്ടു പിടിച്ച ഒരു ഉപാധിയായിരുന്നു നാപ്കിനുകളിൽ ചിത്രങ്ങൾ വരയ്ക്കുക എന്നുള്ളത്. ഐൽബെയെപ്പറ്റി കരുതലുള്ളവർ ഉണ്ടെന്ന് അവൾക്ക് ഒരു തോന്നൽ ഉണ്ടാവാൻ വേണ്ടിയാണ് എല്ലാ ദിവസവും ഇങ്ങനെ ഒരു സർപ്രൈസ് അമ്മയായ മാർത്ത ഒരുക്കിയത്. ലഞ്ച് ടൈമിന് മുൻപ് ലഞ്ച് ബോക്സ് തുറക്കാൻ ഐൽബെയ്ക്ക് അനുമതിയില്ലായിരുന്നു. ഇത് അവളിലെ ആകാംഷ വളർത്തി.…
അയര്‍ലണ്ടിലെ സൈക്യാട്രിക് നഴ്സുമാര്‍ വീണ്ടും സമരം ആരംഭിച്ചു
ശമ്പളവും വ്യവസ്ഥയും സംബന്ധിച്ച് തുടർച്ചയായി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവുമായി (HSE) നടത്തിയ ചർച്ചകളിൽ പുരോഗതിയില്ലെന്ന് യൂണിയൻ പറഞ്ഞതിനെത്തുടർന്ന് സൈക്യാട്രിക് നഴ്സുമാർ ഇന്ന് രാവിലെ 7 മണി മുതൽ സമരം ആരംഭിച്ചു. സ്റ്റാഫ് ക്ഷാമം രൂക്ഷമാകുന്നതിൽ പ്രതിഷേധിച്ചാണ് സമരം. സൈക്യാട്രിക് നഴ്സുമാർ ഓവർടൈം ജോലി ചെയ്യാൻ വിസമ്മതിക്കുന്നു. അയർലണ്ടിലെ സൈക്യാട്രിക് രോഗികളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ ക്രമാതീതമായി വർധിച്ചതായി കുറച്ചു ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ട് വന്നിരുന്നു. എന്നിട്ടും സ്റ്റാഫിന്റെ എണ്ണം കൂട്ടാൻ സാധിക്കാത്ത അവസ്ഥയിലാണ് സമരമല്ലാതെ മറ്റൊരു മാർഗം ഇല്ലെന്ന് ഇവർ അറിയിച്ചത്. ഈ നടപടി മാനസികാരോഗ്യ സേവനങ്ങളെ സാരമായി ബാധിക്കുമെന്ന് എച്ച്എസ്ഇ മുന്നറിയിപ്പ് നൽകി. Share This News
ഡബ്ലിൻ പോർട്ടിൽ പുതിയ ജെട്ടി വരുന്നു
ഡബ്ലിൻ പോർട്ടിന്റെ മാസ്റ്റർപ്ലാൻ 2040 ന്റെ അടുത്ത ഘട്ടത്തിൽ പുതിയ ജെട്ടി. ഒരു പുതിയ റോൾ-ഓൺ റോൾ-ഓഫ് (റോറോ) ജെട്ടി, നിലവിലുള്ള റിവർ ബെർത്തിന്റെ നീളം, ആഴത്തിലുള്ള വാട്ടർ കണ്ടെയ്നർ ബെർത്തിന്റെ പുനർവികസനം എന്നിവ ഡബ്ലിൻ തുറമുഖത്തിനായി സമർപ്പിക്കേണ്ട ഒരു പുതിയ ആസൂത്രണ ആപ്ലിക്കേഷനിൽ അടങ്ങിയിരിക്കുന്ന നടപടികളിൽ ഉൾപ്പെടുന്നു. അംഗീകാരം ലഭിക്കുകയാണെങ്കിൽ, ഡബ്ലിൻ പോർട്ട് കമ്പനിയുടെ പദ്ധതികൾക്ക് നിലവിലുള്ള കാമ്പസിന്റെ വടക്കുകിഴക്കൻ ഭാഗത്ത് അതിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഘട്ടം ഘട്ടമായുള്ള വികസന പ്രവർത്തനങ്ങൾ നടക്കും. ഭാവിയിൽ പ്രതീക്ഷിക്കുന്ന ഡിമാൻഡ് കാരണം ഡബ്ലിൻ പോർട്ടിന്റെ പുനർവികസനം ആവശ്യമാണ്. ഇതിന്റെ പ്രവൃത്തി പൂർത്തിയാക്കാൻ 15 വർഷമെടുക്കും എന്നാണ് കണക്കുകൂട്ടുന്നത്. ഭാവിയിൽ പെട്രോളിയം ഇറക്കുമതി കുറയുന്നതിനാൽ, ഓയിൽ ബെർത്തുകളെ കണ്ടെയ്നർ ബെർത്തുകളാക്കി മാറ്റാൻ കഴിയുകയും ചെയ്യും. പ്രാദേശിക സമൂഹം, സർക്കാർ വകുപ്പുകൾ, ഉപഭോക്താക്കൾ, സ്റ്റേറ്റ് ഏജൻസികൾ, മറ്റ് പൊതുസ്ഥാപനങ്ങൾ എന്നിവരുമായി ഇതിനകം…
കെയറർ കോഴ്സിലേയ്ക്ക് പുതിയ ബാച്ച് ആരംഭിക്കുന്നു
വർഷങ്ങളായി മലയാളികളുടെ വിശ്വസ്ത സ്ഥാപനമായ ബി ആൻഡ് ബി നഴ്സിംഗ്, കെയറർ കോഴ്സിന്റെ അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി അറിയിച്ചു. അയര്‍ലണ്ടില്‍ ഉടനീളമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന 1300 ലധികം കെയറര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുള്ള B&B നഴ്സിംഗാണ് കോഴ്സ് നടത്തുന്നത്. 2005 മുതല്‍ ഐറിഷ് സര്‍ക്കാര്‍ അംഗീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ബി ആന്‍ഡ് ബി നഴ്സിംഗിലെ ട്രെയിനര്‍ മാര്‍ഗരറ്റ് ബേണിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നൂറുകണക്കിന് മലയാളികളും ഉണ്ട്. നഴ്സിംഗ് മേഖലയില്‍ ഒഴിവുള്ള ആയിരക്കണക്കിന് ഒഴിവുകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ നിലവിലുള്ള നഴ്സിംഗ് ഫോഴ്സിനൊപ്പം കൂടുതല്‍ കെയറര്‍മാരെ നിയോഗിച്ചു ആരോഗ്യ മേഖലയില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ എച്ച് എസ് ഇ നയപരമായ തീരുമാനമെടുത്തിരുന്നു.കഴിഞ്ഞ കൊല്ലം നടത്തപ്പെട്ട HSE ഇന്റര്‍വ്യൂ വഴി B&B നഴ്സിംഗില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഒട്ടേറെ പേര്‍ക്ക് എച്ച് എസ് ഇ യില്‍…