ഡബ്ലിൻ ബസ്, ലുവാസ്, ഡാർട്ട്, കമ്മ്യൂട്ടർ റെയിൽ സർവീസുകൾക്കുള്ള പുതുവത്സരാഘോഷ ടൈംടേബിളുകൾ ഇപ്രകാരമാണ്. ഡബ്ലിൻ ബസ് പുതുവത്സരാഘോഷത്തിൽ ഞായറാഴ്ച സേവനത്തിന് സമാനമായ രീതിയിൽ ഡബ്ലിൻ ബസ് സർവീസ് നടത്തും. അതായത്, രാത്രി 10 മണിയോടെ മിക്ക റൂട്ടുകളിലും അവസാനമായി പുറപ്പെടും. നൈറ്റ്‌ലിങ്ക് മിക്ക നൈറ്റ്‌ലിങ്ക് റൂട്ടുകളും അർദ്ധരാത്രി മുതൽ സർവീസ് ആരംഭിച്ച് പുലർച്ചെ 4 വരെ പ്രവർത്തിക്കും. പൂർണ്ണമായ നൈറ്റ്‌ലിങ്ക് ടൈംടേബിൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ലുവാസ് ലുവാസ് ശനിയാഴ്ച ദിവസങ്ങളിലെപോലെ പ്രവർത്തിക്കും. കൂടാതെ, ഒരു നൈറ്റ് ലുവാസ് സേവനവും ലഭ്യമാണ്. നൈറ്റ് ലുവാസ് റെഡ് ലൈൻ വെസ്റ്റ്ബൗണ്ട് ദി പോയിന്റ് മുതൽ താല വരെ പുലർച്ചെ 1, 2, 3 എന്നിവയ്ക്ക് പുറപ്പെടും. നൈറ്റ് ലുവാസ് റെഡ് ലൈൻ വെസ്റ്റ്ബൗണ്ട് ദി പോയിന്റ് മുതൽ സാഗാർട്ട് വരെ പുലർച്ചെ 1:30 നും 2:30 നും…
P60, P45 എന്നിവ ഇനി ഓൺലൈനിൽ
2020 ജനുവരി മുതൽ P60, P45 എന്നിവ ഇനി ഓൺലൈനിൽ ലഭ്യമാകും. തൊഴിൽ വിശദവിവരങ്ങളുടെ പഴയ പേപ്പർവർക്കുകൾക്ക് പകരമായി ഇനി മുതൽ P60, P45 എന്നിവ ഓൺലൈനിൽ ലഭ്യമാകും. 60 വർഷത്തിനിടയിൽ വ്യക്തിഗത നികുതി റിപ്പോർട്ടിംഗ് സിസ്റ്റത്തിന്റെ ഏറ്റവും സമൂലമായ മാറ്റം ജനുവരി തുടക്കത്തിൽ ആരംഭിക്കുന്നു. ആദായനികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട മിക്ക പേപ്പർവർക്കുകളും പി 45, പി 60 എന്നിവയ്ക്കൊപ്പം അടുത്ത ആഴ്ചകളിൽ അപ്രത്യക്ഷമാകും. അടുത്ത മാസം മുതൽ സിസ്റ്റം പ്രാബല്യത്തിൽ വരും. നിലവിലെ പേപ്പർവർക്കിന്റെ സ്ഥാനത്ത് Employment Detail Summary എന്ന പേരിൽ റവന്യൂവിന്റെ വെബ്‌സൈറ്റിൽ മൈ-അക്കൗണ്ടിൽ ലോഗിൻ ചെയ്താൽ ലഭിക്കുന്നതാണ്. ഈ മാറ്റം 200,000 തൊഴിലുടമകൾക്കും പെൻഷൻ ദാതാക്കൾക്കും 2.6 ദശലക്ഷം ജീവനക്കാർക്കും പെൻഷൻ സ്വീകർത്താക്കൾക്കും റവന്യൂമാർക്കും നികുതി വിശദാംശങ്ങളുടെ കൃത്യതയിലും സുതാര്യതയിലും കാര്യമായ കാര്യക്ഷമതയും മെച്ചപ്പെടുത്തലും സാധ്യമാവും. റെവന്യൂ നിലവിൽ എല്ലാ ജീവനക്കാർക്കും…
ഇ-സ്കൂട്ടറുകൾ ചാർജ് ചെയ്യുന്നതിനിടയിൽ തീ പിടുത്തം: മുന്നറിയിപ്പുമായി ഡബ്ലിൻ ഫയർ ബ്രിഗേഡ്
ഇ-സ്കൂട്ടറുകൾ ചാർജ് ചെയ്യുന്നതിനിടയിൽ തീ പിടുത്തം: മുന്നറിയിപ്പുമായി ഡബ്ലിൻ ഫയർ ബ്രിഗേഡ്. ചാർജ്ജ് ചെയ്യുന്ന ഇ-സ്കൂട്ടറുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഡബ്ലിൻ ഫയർ ബ്രിഗേഡ് അറിയിച്ചു. ഇന്നലെ ഒരു വീട്ടിൽ ചാർജിങ്ങിൽ വച്ചിരുന്ന ഒരു ഇ-സ്കൂട്ടറിന് തീ പിടിച്ചതിനെത്തുടർന്നാണ് ഈ മുന്നറിയിപ്പ്. വെസ്റ്റ് ഡബ്ലിനിൽ ആണ് വീടിനുള്ളിൽ ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ ചാർജിങ്ങിൽ ഉണ്ടായിരുന്ന ഇ-സ്കൂട്ടറിന് തീ പിടിച്ചത്. അതിനാൽ തന്നെ ഇ-സ്കൂട്ടറുകൾ വാങ്ങുമ്പോൾ യഥാർത്ഥ “CE” സേഫ്റ്റി മാർക്ക് ഉള്ളത് നോക്കി തന്നെ വാങ്ങണമെന്നും ഫയർ ബ്രിഗേഡ് മുന്നറിയിപ്പ് നൽകി. Firefighters responded to a house fire in West Dublin this morning. An electric scooter, which had been charging, was alight. The family evacuated and there were no injuries. Check electric scooters for a genuine CE…
ഗോൾവേയിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 4-ന്
ഗോൾവേ : GICC (Galway Indian Cultural Community ) യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ 2020 ജനുവരി 4-ന് ഗോൾവേ സിറ്റി സോൾട്ട് ഹില്ലിലുള്ള ലെഷർ ലാൻഡിൽ (Leisure Land) വെച്ചു നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് പരിപാടികൾ ആരംഭിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, സാന്താ ക്ളോസ് സന്ദർശനം, സമ്മാനങ്ങൾക്കായുള്ള നറുക്കെടുപ്പുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സോൾ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും, റോയൽ കേറ്ററിങ്ങ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് : 0894871183, 0876455253, 0877765728 പ്രോഗ്രാമിൽ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.. Jomit : 0879443373 Arun : 0872872822 Harish : 0892348132 For Tickets click here. Share This News
2,50,000 യൂറോ വിലവരുന്ന നൂറിലധികം മോഷ്ടിച്ച സൈക്കിളുകൾ ഡബ്ലിനിൽ കണ്ടെത്തി
കോ. ഡബ്ലിനിൽ നടത്തിയ തിരച്ചിലിൽ മോഷ്ടിച്ച നൂറിലധികം സൈക്കിളുകൾ കണ്ടെത്തി. ഇവ 2,50,000 യൂറോ വിലമതിക്കുന്നതായി ഗാർഡ പറഞ്ഞു. ഇന്ന് ന്യൂകാസിലിൽ കണ്ടെയ്നർ തിരയുന്നതിനിടെ ഗാർഡ 116 സൈക്കിളുകൾ കണ്ടെത്തി. 40 അടി കണ്ടെയ്നറിലേക്ക് പ്രവേശിക്കാൻ ഫയർ ബ്രിഗേഡിന് ഗാർഡയെ സഹായിക്കേണ്ടിവന്നു. പിയേഴ്സ് സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിലെ സ്ട്രീറ്റ് ക്രൈം യൂണിറ്റിലെ ഉദ്യോഗസ്ഥർ ബൈക്കുകളുടെ ശരിയായ ഉടമകളെ കണ്ടെത്തി അവരുമായി ബന്ധപ്പെടാൻ ശ്രമിക്കുമെന്ന് ഗാർഡായ് പറഞ്ഞു. അന്വേഷണം തുടരുകയാണ്. Share This News
ഒരു വർഷം മുൻപ് വന്ന വാർത്തയാണ്: തല്ക്കാലം ആശങ്ക വേണ്ട.
ഐറിഷ് സിറ്റിസൺഷിപ്പിന് ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധമാക്കൻ ആലോചിക്കുന്നു എന്ന് പ്രസ്താവിക്കുന്ന ഓൺലൈൻ വാർത്ത അയർലണ്ടിലെ മലയാളികളുടെ ഇടയിൽ പ്രചരിക്കുന്നു. ഇത് ചിലരിൽ ആശങ്കയ്ക്ക് ഇടയാക്കുന്നു. ഐറിഷ് വനിതയോട് പലരും ഇതേപ്പറ്റി ചോദിച്ചതിനെ തുടർന്ന് ഇതിന്റെ സത്യാവസ്ഥ എഴുതുന്നു. ഐറിഷ് പൗരത്വം ഇതിലഭിക്കുന്നതിന് മുന്നോടിയായി അയർലണ്ടിൽ അഞ്ച് വർഷക്കാലം താമസിച്ചിട്ടും ഐറിഷ് പൗരത്വം ലഭിക്കുന്ന ഇന്ത്യയടക്കമുള്ള 160 രാജ്യക്കാരിൽ പലർക്കും ഇംഗ്ലീഷ് അറിയില്ല എന്ന സത്യാവസ്ഥയെത്തുടർന്ന് ഐറിഷ് പൗരത്വം കൊടുക്കുന്നതിന് ഒരു ഇംഗ്ലീഷ് ടെസ്റ്റ് നടത്തുന്നതിനെപ്പറ്റി ആലോചിക്കുന്നതായി ഒരു ഓൺലൈൻ വാർത്ത വന്നിരുന്നു. എന്നാൽ, ഈ ഓൺലൈൻ വാർത്ത പുതിയതല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. ഒരു വർഷം മുൻപ് പബ്ലിഷ് ചെയ്‌ത വാർത്തയാണ് ഇപ്പോൾ മലയാളികൾക്കിടയിൽ പ്രചരിച്ച് ആശങ്കയുയർത്തുന്നത്. ഇങ്ങനെയൊരു നിയമം ഭാവിയിൽ വരില്ലെന്നോ വരുമെന്നോ അല്ല ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. മറിച്ച്, ഇങ്ങനെയൊരു വാർത്ത വന്നിട്ട് തന്നെ…
ഡബ്ലിൻ മൃഗശാലയിൽ കടുവ 7 വയസുകാരനെ ആക്രമിക്കാൻ വരുന്ന വീഡിയോ വൈറലായി
ഡബ്ലിൻ മൃഗശാലയിൽ സന്ദർശകനായി എത്തിയ ഏഴ് വയസുകാരനെ വലിയ ഒരു ഗ്ലാസ് സുരക്ഷാ ജാലകത്താൽ സംരക്ഷിക്കപ്പെട്ടിരുന്ന കടുവ ആക്രമിക്കാൻ വരുന്ന വീഡിയോ വൈറലായി. ഞായറാഴ്‍യാണ് സംഭവം. മൃഗശാല സന്ദർശിച്ച സമയത്ത് റോബ് കോസ്റ്റെല്ലോയും മകൻ സിയാനും കടുവ സങ്കേതം സന്ദർശിച്ചു. ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു വലിയ കടുവ പതുക്കെ പുറകിലേക്ക് അടുക്കുമ്പോൾ യുവാവ് ഗ്ലാസ് ജനാലയുടെ അടുത്ത് പുറം തിരിഞ്ഞു നിൽക്കുന്നത് കാണാം. കടുവ പെട്ടെന്ന് കുട്ടിയെ പിടിക്കാനായി കുതിച്ചുകയറുന്നു, പക്ഷേ ഗ്ലാസ് ജനാലയിൽ തട്ടി കടുവയുടെ ശ്രമം വിഭലമാകുന്നു. ചിരിയുളവാക്കിയ സംഭവമാണെങ്കിലും കുട്ടി പേടിച്ച് പിന്മാറുന്നതായി കാണാം. My son was on the menu in Dublin Zoo today #raar pic.twitter.com/stw2dHe93g — RobC (@r0bc) December 22, 2019 Share This News
ക്രിസ്മസ് സീസണിൽ 5 ബില്യൺ യൂറോ ചെലവഴിക്കാൻ ഉപയോക്താക്കൾ
ഈ ക്രിസ്മസ് സീസണിൽ അയർലണ്ടിലെ ഉപയോക്താക്കൾ 5 ബില്യൺ യൂറോ ചെലവഴിക്കാൻ പോകുന്നുവെന്ന് റീട്ടെയിൽ അയർലൻഡ് റിപ്പോർട്ട് ചെയ്തു. ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള ആശങ്കകൾ ഈ വർഷം ഉപഭോക്താക്കളെ ബാധിച്ചിട്ടുണ്ടെന്നും എന്നാൽ വിൽപ്പനയിൽ ഇടിവുണ്ടായിട്ടില്ലെന്നും ഗ്രൂപ്പ് പറയുന്നു. ഐറിഷ് കുടുംബങ്ങൾ ഈ ഡിസംബറിൽ ശരാശരി 2,800 യൂറോ ചെലവഴിക്കാൻ ഒരുങ്ങുന്നു – മറ്റേതൊരു മാസത്തേക്കാളും 940 യൂറോ കൂടുതലാണിത്. വർദ്ധിച്ച ചെലവ് ശക്തമായ സമ്പദ്‌വ്യവസ്ഥയുടെ സൂചനയാണെന്ന് റീട്ടെയിൽ അയർലൻഡ് പറയുന്നു. ക്രിസ്മസിനോട് അടുപ്പിച്ചുള്ള ആറ് ആഴ്ച കാലയളവിൽ ചെലവഴിക്കുന്നത് 4.9 ബില്യൺ യൂറോയാണ്, ഇത് 2018 നെ അപേക്ഷിച്ച് 3.5% വർദ്ധനവാണ്. Share This News
ബ്യൂമോണ്ട് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം ഇന്ന്
ബ്യൂമോണ്ട് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷവും ഫാമിലി ഗെറ്റ് ടുഗെതറും ഇന്ന് 22 ഡിസംബർ 2019 ഞായറാഴ്ച്ച വൈകിട്ട് 06 മണിക്ക് St. Fiachras SNS, Montrose Park-ൽ വച്ച് നടത്തപ്പെടുന്നു. അതിഗംഭീരമായി നടത്തപ്പെടുന്ന ഈ ക്രിസ്മസ് പുതുവത്സര ആഘോഷത്തിലേയ്ക്ക് ഏവരെയും ക്ഷണിച്ചുകൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഷൈബു: 089 954 4170 Share This News
ഡബ്ലിൻ എയർപോർട്ട് മെട്രോ ഹോട്ടൽ വീണ്ടും തുറക്കുന്നു
മെട്രോ ഹോട്ടൽ (ഡബ്ലിൻ എയർപോർട്ട്) ജനുവരിയിൽ വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി കൂടുതൽ ആളുകളെ നിയമിക്കുന്നു. Accommodation Assistants, Food & Beverage Assistants, part time Shuttle Bus Driver, Kitchen Porters and Chefs എന്നീ തസ്തികകളിലേയ്ക്ക് ആളുകളെ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അല്ലെങ്കിൽ ഒരു നിർദ്ദിഷ്ട റോളിനായി അപേക്ഷിക്കാൻ hr@metrohoteldublin.com എന്ന വിലാസത്തിലേക്ക് ഇമെയിൽ അയയ്ക്കുക. Share This News