RTÉ 200 പേരെ പിരിച്ചു വിടുന്നു. മുൻനിരക്കാരുടെ ശമ്പളം 15% കുറയ്ക്കാനും തീരുമാനം

അടുത്ത വർഷം 200 ജോലികൾ വെട്ടിക്കുറയ്ക്കാനുംമുൻനിര താരങ്ങളുടെ ശമ്പളം 15 ശതമാനം കുറയ്ക്കാനും ആർടിഇ ഒരുങ്ങുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 60 മില്യൺ യൂറോ ലാഭിച്ച് സാമ്പത്തിക പ്രതിസന്ധിയെ നേരിടാനാണ് ഈ നീക്കം. ആർ‌ടി‌ഇയിൽ നിലവിൽ പാർട്ട് ടൈം തൊഴിലാളികൾ ഉൾപ്പെടെ 1,800 ലധികം സ്റ്റാഫുകളുണ്ടെന്നാണ് അറിയുന്നത്. Share This News

Share This News
Read More

54 കിലോമീറ്റർ മൈലേജുമായി പ്യൂഷോ 508 വരുന്നു

പ്യൂഷോ 508 പ്ലഗ്-ഇൻ ഹൈബ്രിഡ് 54 കിലോമീറ്റർ മൈലേജ് വാഗ്ദാനവുമായി വരുന്നു. 508 ഹൈബ്രിഡ് ശ്രേണി 2019 ഡിസംബർ മുതൽ അയർലണ്ടിൽ വിൽപ്പനയ്‌ക്കെത്തും, എന്നാൽ വിലകളും സവിശേഷതകളും അതുവരെ പ്രഖ്യാപിക്കില്ല. ദൂരം കുറഞ്ഞ യാത്രകൾക്കായി കാറുകൾ ഉപയോഗിക്കുന്നവർക്ക് പ്ലഗ്-ഇൻ ഹൈബ്രിഡുകൾ ജനപ്രിയ ഓപ്ഷനായി മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ. പ്യൂഷോ രണ്ട് മോഡൽ കാറുകളുമായി രംഗത്തെത്തി തങ്ങളുടെ എതിരാളികളുടെ ശ്രേണിയെ മറികടക്കാൻ ശ്രമിക്കുകയാണ്. പ്യൂഷോ 508 ഫാസ്റ്റ്ബാക്ക്, പ്യൂഷോ 508 എസ്റ്റേറ്റ് എന്നിവയാണ് ഈ രണ്ടു മോഡലുകൾ. പ്യൂഷോ 508 ഫാസ്റ്റ്ബാക്ക് പ്യുവർ ഇലക്ട്രിക് മോഡിൽ 58 കിലോമീറ്റർ ദൂരവും പ്യൂഷോ 508 എസ്റ്റേറ്റ് പ്യുവർ ഇലക്ട്രിക് മോഡിൽ 52 കിലോമീറ്റർ ദൂരവും പിന്നിട്ടു. ഈ രണ്ട് കാറുകളും വളരെ കുറഞ്ഞ അളവിൽ കാർബൺ പുറന്തള്ളുന്നവയുമാണ്. 2023 ഓടെ പ്യൂഷോ ശ്രേണിയിലെ എല്ലാ മോഡലുകൾക്കും ഒരു ഇലക്ട്രിക് പതിപ്പ് ഉണ്ടായിരിക്കും എന്ന്…

Share This News
Read More

നവംബർ 22 വെള്ളിയാഴ്ച കെയറർ കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു

വർഷങ്ങളായി മലയാളികളുടെ വിശ്വസ്ത സ്ഥാപനമായ ബി ആൻഡ് ബി നഴ്സിംഗ്, കെയറർ കോഴ്സിന്റെ അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ 2019 നവംബർ 22 വെള്ളിയാഴ്ച ആരംഭിച്ചതായി അറിയിച്ചു. അയര്‍ലണ്ടില്‍ ഉടനീളമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന 1300 ലധികം കെയറര്‍മാര്‍ക്ക് പരിശീലനം നല്കിയിട്ടുള്ള B&B നഴ്‌സിംഗാണ് കോഴ്‌സ് നടത്തുന്നത്. 2005 മുതല്‍ ഐറിഷ് സര്‍ക്കാര്‍ അംഗീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ബി ആന്‍ഡ് ബി നഴ്‌സിംഗിലെ ട്രെയിനര്‍ മാര്‍ഗരറ്റ് ബേണിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നൂറുകണക്കിന് മലയാളികളും ഉണ്ട്. അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5) കോഴ്സ് പഠിക്കാനായി ബി & ബി നഴ്സിംഗ് ltd പുതിയ ബാച് അഡ്മിഷൻ സ്വീകരിക്കുന്നു. ഡബ്ലിനില്‍ ക്‌ളാസുകള്‍ നടക്കുന്നത് താലയിലാണ്. മറ്റ് സ്ഥലങ്ങളിലെ കോഴ്‌സുകളുടെ വിവരങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപറയുന്നവരെ ബന്ധപ്പെടുക.   Margaret Byrne 087 6865034 Jacob  087…

Share This News
Read More

പ്രോപ്പർട്ടി ടാക്സ് വർദ്ധിപ്പിക്കാൻ കൗൺസിലുകൾ

അടുത്ത വർഷം അയർലണ്ടിലെ ഭൂരിപക്ഷം കൗൺസിലുകളും പ്രോപ്പർട്ടി ടാക്സ് വർദ്ധിപ്പിക്കുന്നതിനുള്ള നീക്കത്തിലേയ്ക്ക്. ഒരു ദശലക്ഷം വീടുകളെ ഈ പ്രോപ്പർട്ടി ടാക്സ് വർദ്ധന ബാധിക്കും. അതായത് രാജ്യത്തെ 31 കൗൺസിലുകളിൽ 19 എണ്ണത്തിലും ഈ ടാക്സ് വർദ്ധനവ് ബാധിക്കും. ലോക്കൽ പ്രോപ്പർട്ടി ടാക്സ് പ്രാബല്യത്തിൽ വന്ന് ഏഴ് വർഷത്തിനിടയിൽ ഇതാദ്യമായിട്ടാണ് ഇങ്ങനെ ഒരു വർദ്ധനവിന് ഇപ്പോൾ വഴിയൊരുക്കുന്നത്. 2020 ലെ സ്റ്റാൻഡേർഡ് നിരക്ക് എട്ട് പ്രാദേശിക അധികാരികൾ മാത്രമാണ് വർധിപ്പിക്കാതെ നിലനിർത്തുന്നത്. ഈ വർഷം ഇത് 22 ആയിരുന്നു. ഡബ്ലിനിലെ വീട്ടുടമസ്ഥർക്ക് മാത്രം ആശ്വസിക്കാം. ഡബ്ലിനിൽ ഈ വർദ്ധനവുണ്ടാകില്ല. മാത്രമല്ല, ഡബ്ലിൻകാർക്ക് ചെറിയ ഇളവും പ്രതീക്ഷിക്കാം. സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്റ്റാൻഡേർഡ് നിരക്കനുസരിച്ച് 3,00,000 മുതൽ 3,50,000 യൂറോ വരെ മൂല്യമുള്ള ഒരു വീടിന്റെ ഉടമ 585 യൂറോ നികുതി നൽകേണ്ടതാണ്. എന്നിരുന്നാലും, സ്റ്റാൻഡേർഡ് നിരക്ക് 15 ശതമാനം വരെ…

Share This News
Read More

ഇന്ന് മുതല്‍ രണ്ടാഴ്ച്ച കൂടി പേരന്റല്‍ ലീവ്

പുതിയ മാതാപിതാക്കൾക്ക് രണ്ടാഴ്ച അധിക ശമ്പളത്തോടുകൂടിയ അവധി ലഭിക്കും നവജാത ശിശുക്കളുടെയോ പുതുതായി ദത്തെടുത്ത കുട്ടികളുടെയോ ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് ഇന്ന് മുതൽ രണ്ട് ആഴ്ചത്തെ ശമ്പളത്തോടുകൂടിയ അവധി എടുക്കാൻ കഴിയും. ഒരു കുട്ടിയുടെ ജനനത്തിനോ സ്ഥാനത്തിനോ ശേഷമുള്ള ആദ്യ വർഷത്തിൽ മാത്രമേ അവധി ജീവനക്കാർക്ക് ലഭ്യമാകൂ. ആഴ്ചയിൽ 245 യൂറോ ആനുകൂല്യമായി നൽകുന്നതിന് എം‌പ്ലോയ്‌മെന്റ് അഫയേഴ്‌സ്, സോഷ്യൽ പ്രൊട്ടക്ഷൻ വകുപ്പിന് ഉത്തരവാദിത്തമുണ്ട്. മാതാപിതാക്കൾക്ക് അവരുടെ അവധി അവകാശങ്ങൾ പരസ്പരം കൈമാറാൻ അവകാശമില്ല. അമ്മമാർക്ക് 26 ആഴ്ച പ്രസവാവധിക്ക് നിയമപരമായ അവകാശവും 16 ആഴ്ച ശമ്പളമില്ലാത്ത പ്രസവാവധിക്ക് അർഹതയുമുണ്ട്. ഗുരുതരമായ രോഗമോ വൈകല്യമോ ഉള്ള കുട്ടിയുടെ കാര്യത്തിൽ ഇരുപത്തിരണ്ട് ആഴ്ച ശമ്പളമില്ലാത്ത രക്ഷാകർതൃ അവധി 12 വയസ് വരെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ലഭ്യമാണ്. ഗുരുതരമായ രോഗബാധിതരായ കുട്ടികളാണെങ്കിൽ ഇത് 16 വയസ്സ് വരെയുള്ള കുട്ടികൾക്കും ലഭ്യമാണ്. 2020…

Share This News
Read More

“സെല്ലിങ് ഡ്രീംസ്‌” നമ്മളിൽ ചിലരുടെ കഥ പറയുന്നു

മലയാളിയായ അരുൺ മോഹൻ സംവിധാനം ചെയ്ത സെല്ലിങ് ഡ്രീംസ്‌ എന്ന അന്താരാഷ്ട്ര മ്യൂസിക് ആൽബം സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ ജനശ്രദ്ധ നേടുകയാണ്.ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിച്ച ആൽബം നിർമ്മിച്ചിരിക്കുന്നത് രഞ്ജി ബ്രോതെര്സ്, കാർണിവൽ സിനിമാസ് (സിങ്കപ്പൂർ ) ചേർന്നാണ്.ഉക്രൈൻ ബോക്സർ തോമസ് പോപ്പോവാണ് ഇതിൽ പ്രധാന കഥാപാത്രം ചെയ്തിരിക്കുന്നത്. സ്വപ്നങ്ങൾ ഇല്ലാത്തവർ ആയി ആരുമില്ലാ, എന്നാൽ പലർക്കും വേണ്ടി ആ സ്വപ്നങ്ങളെ പാതി വഴിയിൽ ഉപേഷിച്ചവർ ആണ്‌ നമ്മൾ പലരും. നമ്മുടെ ഓരോരുത്തരുടെ കഥ തന്നെയാണ് സെല്ലിങ് ഡ്രീംസ്‌ പറയാൻ ശ്രമിക്കുന്നതും. നൈജീരിയിൽ നിന്നുള്ള ഗബ്രീൽ അനമാന് , കെത്തി , ഈറോക് എന്നിവർ പാടിയിരിക്കുന്നു, Fifty vinc x Didkr സംഗീതം നൽകിയിരിക്കുന്നു. എഡിറ്റിംഗും ചാ യാഗ്രഹണവും ചെയ്തിരിക്കുന്നത് സംവിധായകൻ തന്നെ ആണ്‌. ശബ്ദമിസ്ർണം നിർവഹിച്ചിരിക്കുന്നത് അരുൺ പി എ ആണ്‌. ഒരു മലയാളി ചെയ്ത…

Share This News
Read More

ഇലക്ട്രിക് കാർ ചാർജിങ്: യഥാർത്ഥത്തിൽ എത്ര ചിലവാകും?

ഇതുവരെ ഇലക്ട്രിക് കാർ ചാർജിങ് അയർലണ്ടിൽ സൗജന്യമായിരുന്നു. എന്നാൽ നവംബർ 18 മുതൽ പുതിയ ചാർജുകൾ പ്രാബല്യത്തിൽ വരും. ESB ഇലക്ട്രിക് കാർ ചാർജിംഗ് പോയിന്റുകളുടെ ഒരു പൊതു ശൃംഖല പുറത്തിറക്കിയിട്ട് ഒമ്പത് വർഷമായി. ഇപ്പോൾ രാജ്യത്താകമാനം ആയിരത്തോളം പ്ലഗ്-ഇൻ പോയിന്റുകൾ ഉണ്ട്. രണ്ട് പേയ്‌മെന്റ് പ്ലാനുകളാവും ഉണ്ടാവുക എന്ന് ESB അറിയിച്ചിട്ടുണ്ട്. അതനുസരിച്ച് പെട്രോൾ അല്ലെങ്കിൽ ഡീസൽ കാർ ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് ഇലക്ട്രിക് കാർ ലാഭകരമാണോ എന്ന് നോക്കാം. പ്ലാൻ 1 കിലോവാട്ട് മണിക്കൂറിന് 33 സെന്റ് വീതം പ്ലാൻ 2 അംഗത്വ ഫീസ് പ്രതിമാസം €5 നൽകി യൂണിറ്റിന് 29 സി സെന്റ് വീതം. രണ്ട് ഓപ്ഷനുകളും വീട്ടിൽ ഒരു ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിനേക്കാൾ ചെലവേറിയതായിരിക്കും. വീടുകളിൽ രാത്രികാല വൈദ്യുതി നിരക്ക് അനുസരിച്ച് ഒരു കിലോവാട്ട് മണിക്കൂറിന് 10 സെന്റ് വീതമാണ് ചാർജ്…

Share This News
Read More

ചിരിയടക്കാനാവാതെ അയർലണ്ടിലെ ഒരു ശവസംസ്‌കാരം

Funny Funeral

അയർലണ്ടിൽ നടന്ന ഒരു ശവസംസ്ക്കാര ചടങ്ങിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പള്ളിയിൽ സംസ്ക്കാര ചടങ് നടക്കുന്നതിനിടയിൽ ചുറ്റും കൂടിനിന്നവരുടെ സാനിധ്യത്തിൽ മൃതദേഹമടങ്ങിയ പെട്ടി കല്ലറയിലേയ്ക്ക് വച്ചു. തുടർന്ന് ശവപ്പെട്ടിക്കുള്ളിൽ നിന്ന് എന്നെ തുറന്നു വിടൂ എന്ന നിലവിളി ശബ്ദം ഉയർന്നു. ഈ സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.   https://www.facebook.com/focusnewschannel/videos/1152181548505458/     Share This News

Share This News
Read More

സൈക്കിൾ യാത്രക്കാരെ അപകടകരമായ രീതിയിൽ മറികടക്കുന്നതിന് പിഴ

അയർലണ്ടിൽ സൈക്കിൾ യാത്രക്കാരെ അപകടകരമായ രീതിയിൽ മറികടക്കുന്നതിന് കൂടിയ പിഴ ഇന്ന് നവംബർ 12 മുതൽ പ്രാബല്യത്തിൽ. നിലവിൽ അപകടകരമായ രീതിയിൽ സൈക്കിൾ യാത്രക്കാരെ മറികടക്കുന്ന ഡ്രൈവർമാർക്ക് അപകടകരമായ ഓവർടേക്കിംഗിനെതിരെ പൊതു നിയമപ്രകാരം വിചാരണ നടത്താം, കൂടാതെ 80 യൂറോ പിഴയും മൂന്ന് പെനാൽറ്റി പോയിന്റുകളും നൽകാം. പുതിയ ചട്ടപ്രകാരം സൈക്ലിസ്റ്റുകളെ മറികടക്കുന്നതിന് പ്രത്യേകമായി ഒരു നിയമം ഉണ്ടാകും, അതിനുള്ള പരമാവധി പിഴ 120 യൂറോയായി ഉയർത്തും. എന്നാൽ പെനാൽറ്റി പോയിന്റുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകില്ല. സൈക്ലിസ്റ്റുകളെ ഓവർ ടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പാലിക്കേണ്ട അകലം മുതലായവ വിശദമായി മനസിലാക്കാൻ വീഡിയോ കാണാം. https://www.youtube.com/watch?v=hlEORIsXFCk   Share This News

Share This News
Read More

‘മോശം ഡ്രൈവർമാരുള്ള’ കൗണ്ടികൾ

അയർലണ്ടിലെ പെനാൽറ്റി പോയിന്റ് കണക്കുകൾ വെളിപ്പെടുത്തിയതനുസരിച്ച് ഏറ്റവും ‘മോശം ഡ്രൈവർമാരുള്ള’ കൗണ്ടികൾ ഏതൊക്കെയെന്ന് നോക്കാം. പുതിയ കണക്കുകൾ കാണിക്കുന്നതുപോലെ ലീഷ് (Laois), വെക്സ്ഫോർഡ് എന്നീ കൗണ്ടികളിലെ ഡ്രൈവർമാരാണ് അയർലണ്ടിലെ ഏറ്റവും മോശം ഡ്രൈവർമാർ. കഴിഞ്ഞ വർഷത്തെ പെനാൽറ്റി പോയിന്റുകളുടെ കണക്കനുസരിച്ചാണിത്. ലീഷിലും വെക്സ്ഫോർഡിലും ഫുൾ ലൈസൻസ് അല്ലെങ്കിൽ ലെർനെർ പെർമിറ്റ് ഉള്ള 20 ശതമാനം ഡ്രൈവർമാർക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പെനാൽറ്റി പോയിന്റുകൾ നൽകിയിരുന്നു. പെനാൽറ്റി പോയിന്റുകളുടെ കാര്യത്തിൽ ദേശീയ ശരാശരി പോലും വെറും 16 ശതമാനം മാത്രമാണെന്നിരിക്കെയാണ് ഈ രണ്ടു കൗണ്ടികളിൽ 20 ശതമാനം പേർക്ക് പെനാൽറ്റി പോയിന്റുകൾ ലഭിച്ചിരിക്കുന്നത്. പെനാൽറ്റി പോയിന്റിലെ തൊട്ടുപിറകിലുള്ള വിരുതന്മാർ ക്ലെയർ, ലിമെറിക്ക്, കിൽഡെയർ എന്നീ കൗണ്ടികളിലെ ഡ്രൈവർമാരാണ്. ഏറ്റവും കുറവ് പെനാൽറ്റി പോയിന്റ് ലഭിച്ചത് ഡൊനെഗൽ കൗണ്ടിയിലെ ഡ്രൈവർമാർക്കാണ്. വരാൻ പോകുന്ന രണ്ട് നിയമമാറ്റങ്ങൾ ‘ഐറിഷ് വനിത‘ നേരത്ത…

Share This News
Read More