ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 4 ശനിയാഴ്ച നടത്തുമെന്നറിയച്ചു. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ബ്രോഷറിൽ: Share This News
NMBI വാർഷിക ഫീസ് (ARF) 2020 പുതുക്കാൻ സമയമായി
2020-ലെ NMBI വാർഷിക ഫീസ് (Annual Retention Fee) ഓൺലൈനായി അടയ്ക്കേണ്ട സമയമായി. അടുത്ത ആഴ്ച മുതൽ അയർലണ്ടിലെ നഴ്സുമാർക്ക് എല്ലാം പോസ്റ്റൽ ആയി കത്തുകൾ ലഭിച്ചു തുടങ്ങും. ഈ കത്ത് കിട്ടുന്നതുവരെ ഫീസ് അടയ്ക്കാൻ നോക്കിയിരിക്കണമെന്നില്ല. ഇപ്പോൾ തന്നെ പേയ്മെന്റ് ചെയ്ത് പുതുക്കേണ്ടവർക്ക് അത് ചെയ്യാവുന്നതാണ്. ഡിസംബർ 31 ആണ് അവസാന തിയതി. NMBI യുടെ വെബ്സൈറ്റിൽ മൈ അക്കൗണ്ടിൽ ലോഗിൻ ചെയ്താൽ ഓൺലൈനായി തന്നെ വാർഷിക ഫീസ് €100 അടയാക്കാവുന്നതാണ്. പേയ്മെന്റ് ചെയ്താൽ അപ്പോൾ തന്നെ തങ്ങളുടെ പ്രൊഫൈലിൽ കറന്റ് വാലിഡിറ്റി 2020 ഡിസംബർ 31 വരെയായി പുതുക്കിയതായി കാണാവുന്നതാണ്. Share This News
www.welfare.ie യ്ക്ക് പുതിയ വെബ്സൈറ്റ് വരുന്നു
ഡിസംബർ 02 തിങ്കൾ മുതൽ സോഷ്യൽ വെൽഫെയർ സേവനങ്ങൾക്കായി പുതിയ വെബ്സൈറ്റ് വരുന്നു. നിലവിലുള്ള www.welfare.ie മാറി www.gov.ie എന്ന പുതിയ വെബ്സൈറ്റ് വരുന്നു. ഇപ്പോൾ ബീറ്റാ വേർഷൻ ലഭ്യമാണ്. പൊതുജനത്തിനാവശ്യമായ എല്ലാ സേവനങ്ങളും, നയങ്ങളും, വിവരങ്ങളും ഉപയോഗിക്കാൻ വളരെ എളുപ്പമുള്ള രീതിയിൽ ഈ പുതിയ വെബ്സൈറ്റിൽ ലഭ്യമാവും. ഏതാനും ചില വകുപ്പുകളുടെ വിവരങ്ങൾ Gov.ie– ൽ ഇതിനോടകം തന്നെ പൂർണ്ണമായി ലഭ്യമായി തുടങ്ങി. താഴെ പറയുന്നവയാണീ വകുപ്പുകൾ. – Rural and Community Development – Taoiseach – Public Expenditure and Reform – Finance – Transport, Tourism and Sport – Children and Youth Affairs – Health – Defence മറ്റ് ഡിപ്പാർട്മെന്റുകൾ ഉടനെ തന്നെ Gov.ie– ൽ ലഭ്യമായി തുടങ്ങും. Share This News
തെറ്റായ റഫറൻസുകൾ നൽകിയ നഴ്സിന്റെ രജിസ്ട്രേഷൻ റദ്ദാക്കി
ഗോൾവേ ക്ലിനിക്കിൽ ജോലി വാഗ്ദാനം ലഭിച്ചപ്പോൾ തെറ്റായ റഫറൻസുകൾ നൽകിയ ഒരു നഴ്സിന്റെ രജിസ്ട്രേഷൻ ഹൈക്കോടതി റദ്ദാക്കി. പ്രൊഫഷണൽ ദുരുപയോഗം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി പ്രസിഡന്റ് രജിസ്ട്രേഷൻ റദ്ദാക്കി. 2011 ൽ ഓസ്ട്രേലിയയിലെ രജിസ്ട്രേഷൻ റദ്ദാക്കിയതായി നഴ്സിംഗ് ബോർഡിനെ അറിയിക്കുന്നതിൽ നഴ്സ് പരാജയപ്പെട്ടതാണ് കാരണം. 2016 ൽ ഗോൾവേ ക്ലിനിക്കിൽ തൊഴിൽ തേടുമ്പോൾ റോന്ന ഡുമാലോ എന്ന നഴ്സ് നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻഡിനെ (എൻഎംബിഐ) അറിയിക്കുന്നതിൽ പരാജയപ്പെട്ടു ഓസ്ട്രേലിയയിലെ തന്റെ രജിസ്ട്രേഷൻ 2011ൽ റദ്ദാക്കിയ വിവരം മറച്ചു വച്ചു. ഈ നേഴ്സ് മുൻപ് ഗാൽവേ ക്ലിനിക്കിൽ മൂന്ന് വർഷം ജോലി ചെയ്തിട്ടുണ്ടായിരുന്നു. 2003 ൽ ഈ നഴ്സിന് ഒരു മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു ഇതേ തുടർന്നാണ് 2011ൽ ഓസ്ട്രേലിയയിലെ രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ടത്. ഈ വിവരം മറച്ച് വച്ചുകൊണ്ട് 2016ൽ വീണ്ടും ഗോൾവേ ക്ലിനിക്കിൽ തൊഴിൽ…
ഒസിഐ OCI കാർഡുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഓവർസീസ് സിറ്റിസൺഷിപ് ഓഫ് ഇന്ത്യ (OCI) കാർഡ് ഉള്ളവർ അവരുടെ പാസ്സ്പോർട്ടിന്റെ കാലാവധി കഴിയുമ്പോൾ പാസ്സ്പോർട്ട് പുതുക്കാറുണ്ട്. എന്നാൽ പുതിയ പാസ്സ്പോർട്ട് പുതുക്കികിട്ടുമ്പോൾ പാസ്സ്പോർട്ട് നമ്പറും പുതിയതാവും. പക്ഷേ അപ്പോൾ OCI കാർഡിൽ പഴയ പാസ്സ്പോർട്ട് നമ്പർ തന്നെയാവും ഉണ്ടായിരിക്കുക. അതിനാൽ പാസ്സ്പോർട്ട് പുതുക്കുമ്പോൾ എല്ലാം OCI കാർഡുംകൂടി പുതുക്കാൻ മറക്കരുത്. OCI കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. 1. ഇരുപത് വയസ്സിനു താഴെയുള്ളവർ പാസ്സ്പോർട്ട് പുതുക്കുമ്പോൾ എല്ലാം OCI കാർഡും പുതുക്കണം. 2. 21നും 49നും മദ്ധ്യേ പ്രായമുള്ളവർക്ക് പാസ്സ്പോർട്ട് പുതുക്കുമ്പോൾ എല്ലാം OCI കാർഡും പുതുക്കണമെന്ന് നിർബന്ധമല്ല. 3. 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ പാസ്സ്പോർട്ട് പുതുക്കിയശേഷം ഒരു തവണ OCI കാർഡ് പുതുക്കിയാൽ മതിയാവും. 4. 41നും 49നും മദ്ധ്യേ പ്രായമുള്ളവർ അവരുടെ ഫോറിൻ പാസ്സ്പോർട്ട് 41നും 49നും വയസ്സ് മദ്ധ്യേ…
1,30,000 നികുതിദായകർ റവന്യൂയിൽ നിന്ന് റീഫണ്ടിന് അർഹരാണ്
നികുതി അടച്ചതും എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അധിക നികുതി ക്രെഡിറ്റുകളോ റിലീഫുകളോ ക്ലെയിം ചെയ്യാത്ത 130,000 നികുതിദായകർ അയർലണ്ടിൽ ഉണ്ടെന്ന് റവന്യൂ. നികുതി റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് നാല് വർഷത്തെ സമയപരിധിയുണ്ട്. നികുതിദായകർക്ക് അവരുടെ അർഹമായ അവകാശങ്ങൾ ക്ലെയിം ചെയ്യുന്നതിനും ശരിയായ നികുതി മാത്രമേ അവർ അടയ്ക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുന്നതിനും കഴിഞ്ഞ കുറച്ച് വർഷങ്ങളായി റവന്യൂ കത്തുകൾ നൽകിയിട്ടുണ്ട്. എന്നാലും ടാക്സ് റീഫണ്ട് ക്ലെയിം ചെയാത്ത ഒരു ലക്ഷത്തിമുപ്പതിനായിരത്തിലധികം ആളുകൾ ഉണ്ടെന്നാണ് റവന്യൂ പറയുന്നത്. നികുതി റീഫണ്ടുകൾ ക്ലെയിം ചെയ്യുന്നതിനുള്ള നാല് വർഷത്തെ സമയപരിധി ഇവിടെയുണ്ട്. 2015 വർഷത്തെ ക്ലെയിമുകളുടെ അവസാന തീയതി 2019 ഡിസംബർ 31 ആണ്. അതിനാൽ നിങ്ങളുടെ എല്ലാ അവകാശങ്ങളും നിങ്ങൾ ക്ലെയിം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള സമയമാണിത്. റവന്യൂവിന്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് വളരെ എളുപ്പത്തിൽ 2015 വർഷത്തെ ടാക്സ് റീഫണ്ടുകൾ നാം…
RTÉ 200 പേരെ പിരിച്ചു വിടുന്നു. മുൻനിരക്കാരുടെ ശമ്പളം 15% കുറയ്ക്കാനും തീരുമാനം
അടുത്ത വർഷം 200 ജോലികൾ വെട്ടിക്കുറയ്ക്കാനുംമുൻനിര താരങ്ങളുടെ ശമ്പളം 15 ശതമാനം കുറയ്ക്കാനും ആർടിഇ ഒരുങ്ങുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 60 മില്യൺ യൂറോ ലാഭിച്ച് സാമ്പത്തിക പ്രതിസന്ധിയെ നേരിടാനാണ് ഈ നീക്കം. ആർടിഇയിൽ നിലവിൽ പാർട്ട് ടൈം തൊഴിലാളികൾ ഉൾപ്പെടെ 1,800 ലധികം സ്റ്റാഫുകളുണ്ടെന്നാണ് അറിയുന്നത്. Share This News
54 കിലോമീറ്റർ മൈലേജുമായി പ്യൂഷോ 508 വരുന്നു
പ്യൂഷോ 508 പ്ലഗ്-ഇൻ ഹൈബ്രിഡ് 54 കിലോമീറ്റർ മൈലേജ് വാഗ്ദാനവുമായി വരുന്നു. 508 ഹൈബ്രിഡ് ശ്രേണി 2019 ഡിസംബർ മുതൽ അയർലണ്ടിൽ വിൽപ്പനയ്ക്കെത്തും, എന്നാൽ വിലകളും സവിശേഷതകളും അതുവരെ പ്രഖ്യാപിക്കില്ല. ദൂരം കുറഞ്ഞ യാത്രകൾക്കായി കാറുകൾ ഉപയോഗിക്കുന്നവർക്ക് പ്ലഗ്-ഇൻ ഹൈബ്രിഡുകൾ ജനപ്രിയ ഓപ്ഷനായി മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ. പ്യൂഷോ രണ്ട് മോഡൽ കാറുകളുമായി രംഗത്തെത്തി തങ്ങളുടെ എതിരാളികളുടെ ശ്രേണിയെ മറികടക്കാൻ ശ്രമിക്കുകയാണ്. പ്യൂഷോ 508 ഫാസ്റ്റ്ബാക്ക്, പ്യൂഷോ 508 എസ്റ്റേറ്റ് എന്നിവയാണ് ഈ രണ്ടു മോഡലുകൾ. പ്യൂഷോ 508 ഫാസ്റ്റ്ബാക്ക് പ്യുവർ ഇലക്ട്രിക് മോഡിൽ 58 കിലോമീറ്റർ ദൂരവും പ്യൂഷോ 508 എസ്റ്റേറ്റ് പ്യുവർ ഇലക്ട്രിക് മോഡിൽ 52 കിലോമീറ്റർ ദൂരവും പിന്നിട്ടു. ഈ രണ്ട് കാറുകളും വളരെ കുറഞ്ഞ അളവിൽ കാർബൺ പുറന്തള്ളുന്നവയുമാണ്. 2023 ഓടെ പ്യൂഷോ ശ്രേണിയിലെ എല്ലാ മോഡലുകൾക്കും ഒരു ഇലക്ട്രിക് പതിപ്പ് ഉണ്ടായിരിക്കും എന്ന്…
നവംബർ 22 വെള്ളിയാഴ്ച കെയറർ കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു
വർഷങ്ങളായി മലയാളികളുടെ വിശ്വസ്ത സ്ഥാപനമായ ബി ആൻഡ് ബി നഴ്സിംഗ്, കെയറർ കോഴ്സിന്റെ അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ 2019 നവംബർ 22 വെള്ളിയാഴ്ച ആരംഭിച്ചതായി അറിയിച്ചു. അയര്‍ലണ്ടില്‍ ഉടനീളമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന 1300 ലധികം കെയറര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുള്ള B&B നഴ്സിംഗാണ് കോഴ്സ് നടത്തുന്നത്. 2005 മുതല്‍ ഐറിഷ് സര്‍ക്കാര്‍ അംഗീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ബി ആന്‍ഡ് ബി നഴ്സിംഗിലെ ട്രെയിനര്‍ മാര്‍ഗരറ്റ് ബേണിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നൂറുകണക്കിന് മലയാളികളും ഉണ്ട്. അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്റ് (QQI Level 5) കോഴ്സ് പഠിക്കാനായി ബി & ബി നഴ്സിംഗ് ltd പുതിയ ബാച് അഡ്മിഷൻ സ്വീകരിക്കുന്നു. ഡബ്ലിനില്‍ ക്ളാസുകള്‍ നടക്കുന്നത് താലയിലാണ്. മറ്റ് സ്ഥലങ്ങളിലെ കോഴ്സുകളുടെ വിവരങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപറയുന്നവരെ ബന്ധപ്പെടുക. Margaret Byrne 087 6865034 Jacob 087…
പ്രോപ്പർട്ടി ടാക്സ് വർദ്ധിപ്പിക്കാൻ കൗൺസിലുകൾ
അടുത്ത വർഷം അയർലണ്ടിലെ ഭൂരിപക്ഷം കൗൺസിലുകളും പ്രോപ്പർട്ടി ടാക്സ് വർദ്ധിപ്പിക്കുന്നതിനുള്ള നീക്കത്തിലേയ്ക്ക്. ഒരു ദശലക്ഷം വീടുകളെ ഈ പ്രോപ്പർട്ടി ടാക്സ് വർദ്ധന ബാധിക്കും. അതായത് രാജ്യത്തെ 31 കൗൺസിലുകളിൽ 19 എണ്ണത്തിലും ഈ ടാക്സ് വർദ്ധനവ് ബാധിക്കും. ലോക്കൽ പ്രോപ്പർട്ടി ടാക്സ് പ്രാബല്യത്തിൽ വന്ന് ഏഴ് വർഷത്തിനിടയിൽ ഇതാദ്യമായിട്ടാണ് ഇങ്ങനെ ഒരു വർദ്ധനവിന് ഇപ്പോൾ വഴിയൊരുക്കുന്നത്. 2020 ലെ സ്റ്റാൻഡേർഡ് നിരക്ക് എട്ട് പ്രാദേശിക അധികാരികൾ മാത്രമാണ് വർധിപ്പിക്കാതെ നിലനിർത്തുന്നത്. ഈ വർഷം ഇത് 22 ആയിരുന്നു. ഡബ്ലിനിലെ വീട്ടുടമസ്ഥർക്ക് മാത്രം ആശ്വസിക്കാം. ഡബ്ലിനിൽ ഈ വർദ്ധനവുണ്ടാകില്ല. മാത്രമല്ല, ഡബ്ലിൻകാർക്ക് ചെറിയ ഇളവും പ്രതീക്ഷിക്കാം. സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്റ്റാൻഡേർഡ് നിരക്കനുസരിച്ച് 3,00,000 മുതൽ 3,50,000 യൂറോ വരെ മൂല്യമുള്ള ഒരു വീടിന്റെ ഉടമ 585 യൂറോ നികുതി നൽകേണ്ടതാണ്. എന്നിരുന്നാലും, സ്റ്റാൻഡേർഡ് നിരക്ക് 15 ശതമാനം വരെ…