അയർലണ്ടിൽ മുണ്ടിനീര് (Mumps) വ്യാപിക്കുന്നു

അയർലണ്ടിലുടനീളം മം‌പ്സ് വ്യാപകമായിട്ടുണ്ടെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) അറിയിച്ചു. ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞയാഴ്ച 132 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മം‌പ്സ് വളരെ പകർച്ചവ്യാധിയായ വൈറൽ അണുബാധയാണ്, പരോട്ടിഡ് ഗ്രന്ഥികളുടെ വീക്കമാണ് മം‌പ്സിന്റെ ഏറ്റവും സാധാരണമായ ലക്ഷണം. 15നും 30നും ഇടയിൽ പ്രായമുള്ളവരിൽ ഭൂരിഭാഗം പേർക്കും MMR വാക്‌സിനേഷന്റെ ഫുൾ ഡോസ് ലഭിച്ചിട്ടില്ല. ചിലർക്ക് ഒരു ഡോസ് മാത്രമേ ലഭിച്ചിട്ടുള്ളൂ. ആളുകൾക്ക് പൂർണ്ണമായി പരിരക്ഷ ലഭിക്കാൻ കുറഞ്ഞത് രണ്ട് ഡോസുകൾ എങ്കിലും ആവശ്യമാണ്. എച്ച്എസ്ഇ സ്കൂളുകൾക്കും കോളേജുകൾക്കും സർവ്വകലാശാലകൾക്കും മം‌പ്സ് പകരുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. മുണ്ടിനീര് ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പം പടരുന്ന വൈറല്‍ രോഗമാണ് മുണ്ടിനീര്. പ്രധാനമായും ഉമിനീര്‍ ഗ്രന്ഥികളെയാണ് ഈ രോഗം ബാധിക്കുക. ചെവിക്കും താടിയെല്ലിനും ഇടയിലുള്ള ഉമിനീര്‍ ഗ്രന്ധികള്‍ക്ക് വിങ്ങലും വേദനയുമാണ് ഈ രോഗം ബാധിച്ചാല്‍ ഉണ്ടാവുക. കാരണങ്ങള്‍ വൈറസാണ് രോഗവാഹി. രോഗബാധിതരുടെ…

Share This News
Read More

അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് 2200 യൂറോ വീതം മുന്‍കാല പ്രാബല്യത്തോടെ

അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് 2200 യൂറോ വീതം മുന്‍കാല പ്രാബല്യത്തോടെ ഉടന്‍ ലഭിക്കുമെന്ന് എച്ച് എസ് ഇ. അയര്‍ലണ്ടിൽ അക്യൂട്ട് ഹോസ്പിറ്റലുകളിലെ മുന്നൂറിലധികം മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന നഴ്സുമാർക്കാണ് ഈ തുക ലഭിക്കുക. മുൻകാല പ്രാബല്യത്തോടെ മെഡിക്കല്‍ സര്‍ജിക്കല്‍ മേഖലകളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് അഡീഷണല്‍ ലൊക്കേഷന്‍ അലവന്‍സ് അനുവദിച്ചു. അയര്‍ലണ്ടിലെ നഴ്സുമാരുടെ സംഘടനയായ ഐ എന്‍ എം ഓ കഴിഞ്ഞ വര്‍ഷം നടത്തിയ സമരത്തിന്റെ ഒത്തു തീര്‍പ്പിന്റെ ഭാഗമായിട്ടാണ് ഈ തുക നൽകാൻ തീരുമാനമായത്. വരും ദിവസങ്ങളിൽ ഈ തുക ലഭിക്കുമെന്നാണ് അറിയുന്നത്. Share This News

Share This News
Read More

GoMo പുതിയ ‘ഫോർ ലൈഫ്’ ഓഫർ പ്രഖ്യാപിച്ചു

എല്ലാ പുതിയ ഉപഭോക്താക്കൾക്കും എല്ലാ കോളുകളും എല്ലാ ടെക്സ്റ്റുകളും എല്ലാ ഡാറ്റയും പ്രതിമാസം 12.99 യൂറോയ്ക്ക് ലൈഫ് ടൈം വാലിഡിറ്റിയോടുകൂടി ലഭിക്കുമെന്ന് എയറിന്റെ സിം മാത്രമുള്ള മൊബൈൽ സേവനമായ ഗോമോ പറഞ്ഞു. ഒക്ടോബറിൽ സമാരംഭിച്ച ഗോമോ മൊബൈൽ ബ്രാൻഡ് ആദ്യത്തെ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് എല്ലാ കോളുകളുടെയും എല്ലാ ടെക്സ്റ്റുകളുടെയും എല്ലാ ഡാറ്റയുടെയും ആമുഖ ഓഫറിൽ ഒരു മാസം 9.99 യൂറോയ്ക്ക് ലഭ്യമാക്കി. ക്രിസ്മസ് വേളയിൽ ഒരു ലക്ഷം കട്ട് ഓഫ് കവിഞ്ഞതായും ജനുവരി എട്ടിന് 9.99 യൂറോയ്ക്ക് ഓഫർ അവസാനിപ്പിച്ചതായും കമ്പനി അറിയിച്ചു. ഇന്നത്തെ ഓഫർ പരിമിതമായ സമയത്തേക്ക് ലഭ്യമാകുമെന്നും 2020 മാർച്ച് 1-നോ അതിനുമുമ്പോ ചേരുന്ന ഉപയോക്താക്കൾക്ക് മാത്രമേ ഓഫർ ഉറപ്പുനൽകൂ എന്നും ഗോമോ പറഞ്ഞു. ഷോപ്പുകളോ മറ്റ് ശാരീരിക സാന്നിധ്യങ്ങളോ കമ്പനിക്കില്ല. പകരം ഇന്റർനെറ്റ് വഴി ഉപഭോക്തൃ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താവിന്റെ…

Share This News
Read More

നീനാ കൈരളിയുടെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ പ്രൗഢഗംഭീരമായി.

നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ ‘പൗര്‍ണമി 2019/20’ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. നീനാ സ്‌കൗട്ട് ഹാളില്‍ വച്ച് അരങ്ങേറിയ ആഘോഷപരിപാടികളുടെ  വിശിഷ്ടാതിഥികളായി Mary Fogarty (INMO Assistant Director of Industrial relations), Ann Noonan (Member of INMO executive committee), Fr. Rexon Chullikal (Nenagh Parish) എന്നിവര്‍ പങ്കെടുത്തു. ക്രിസ്തുമസ് കരോള്‍, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ നൃത്ത, നൃത്തേതര ഇനങ്ങള്‍,ഗാനമേള, ക്രിസ്തുമസ് പാപ്പയെ വരവേല്‍ക്കല്‍, തുടങ്ങിയ വിവിധങ്ങളായ പരിപാടികളാല്‍ സമ്പുഷ്ടമായിരുന്നു ഇത്തവണത്തെ ആഘോഷങ്ങള്‍. കൂടാതെ നീനാ കൈരളി അംഗങ്ങള്‍ വേഷമിട്ട  ‘അപ്പൂപ്പന്‍ താടി’ എന്ന നൃത്ത സംഗീത നാടകം പ്രേക്ഷകരെ ആസ്വാദനത്തിന്റെ മാസ്മരിക ലോകത്തേയ്ക്ക് കൂട്ടികൊണ്ട് പോകുകയും ആഘോഷത്തിന്റെ മാറ്റ് കൂട്ടുകയും ചെയ്ത ഒന്നായി മാറി എന്നതില്‍ സംശയമില്ല. കൈരളി കുടുംബാംഗങ്ങളുടെ വീടുകളിലൂടെ നടത്തിയ ക്രിസ്തുമസ് കരോളിനോടനുബന്ധിച്ച് നടത്തപ്പെട്ട അലങ്കാര…

Share This News
Read More

ഹെൽത്ത് കെയർ കോഴ്സ് ചെയ്യണോ വേണ്ടയോ ?

ഇൻഫർമേഷൻ ആൻഡ് എൻറോൾമെന്റ് ഈവനിംഗ്‌. വർഷങ്ങളായി മലയാളികളുടെ വിശ്വസ്ത സ്ഥാപനമായ ബി ആൻഡ് ബി നഴ്സിംഗ്, കെയറർ കോഴ്സിന്റെ സാധ്യതകളും കൂടുതൽ വിവരങ്ങളും തല്പരരായവർക്ക് വേണ്ടി നടത്തുന്നു. 2020 ജനുവരി 20 തിങ്കളാഴ്ച്ച വൈകിട്ട് 07 മണിക്ക് ടിപ്പററിയിലെ Cahir House ഹോട്ടലിൽ വച്ച് നടത്തുന്ന സായാഹ്‌ന പരിപാടിയിൽ സൗജന്യമായി പങ്കെടുക്കാം. അയര്‍ലണ്ടില്‍ ഉടനീളമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന 1300 ലധികം കെയറര്‍മാര്‍ക്ക് പരിശീലനം നല്കിയിട്ടുള്ള B&B നഴ്‌സിംഗാണ് ഈ ഓപ്പൺ ഈവനിംഗ്‌ നടത്തുന്നത്. 2005 മുതല്‍ ഐറിഷ് സര്‍ക്കാര്‍ അംഗീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ബി ആന്‍ഡ് ബി നഴ്‌സിംഗിലെ ട്രെയിനര്‍ മാര്‍ഗരറ്റ് ബേണിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നൂറുകണക്കിന് മലയാളികളും ഉണ്ട്. അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5) കോഴ്സ് പഠിക്കാനായി ബി & ബി നഴ്സിംഗ് ltd പുതിയ ബാച്…

Share This News
Read More

എന്നിസ്‌കോര്‍ത്തി ക്രിസ്മസ് പുതുവത്സര ആഘോഷം സമാപിച്ചു

എന്നിസ്‌കോര്‍ത്തിലെ മലയാളി കൂട്ടായ്‌മയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന കാര്യപരിപാടികളോടെ സമാപിച്ചു. സ്നേഹത്തിന്റെയും നന്മയുടെയും സന്ദേശങ്ങള്‍ ഒരേ മനസോടെ പരസ്പരം പങ്കുവെച്ചുകൊണ്ടുള്ള ആഘോഷം വെത്യസ്ഥമായ ഒരു അനുഭവമായിരുന്നു. എല്ലാ തിരക്കുകളും മാറ്റിവെച്ചുകൊണ്ടു കുട്ടികളും മുതിര്‍ന്നവരും ഒരേ പോലെ നിസ്വാര്‍ത്ഥമായി സഹകരിച്ചു പരിപാടികളിൽ പങ്കെടുത്തു ആഘോഷം വന്‍ വിജയമായായിത്തീര്‍ത്തു. കുട്ടികളുടെ കലാപരിപാടികളും, അച്ചായന്‍ – അച്ചായത്തിമാരുടെ ഡാന്‍സും, സ്കിറ്റും, ക്രിസ്മസ് പപ്പയുടെ ഡാന്‍സും ആഘോഷത്തിനു മികവേര്‍ന്നു. വൈകിട്ട് 7 മണിക്ക് ആരംഭിച്ച പരിപാടികള്‍ സ്‌നേഹവിരുന്നോടെ 11 മണിക്ക് സമാപിച്ചു. ആഘോഷപരിപാടി വിജയകരമാകാന്‍ പ്രയത്നിച്ച എല്ലാവരും അഭിനന്ദനാർഹരാണ്. വാർത്ത: സുനീദ് കെ.എസ്. Share This News

Share This News
Read More

അടുത്ത ഐറിഷ് പൗരത്വ ചടങ്ങ് പ്രഖ്യാപിച്ചു

അടുത്ത ഐറിഷ് സിറ്റിസൺഷിപ്പ് ചടങ്ങ് മാർച്ചിൽ. അയർലണ്ടിലെ അടുത്ത പൗരത്വ ചടങ്ങുകൾ 2020 മാർച്ച് 2 തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കെറിയിലെ കില്ലർണി കൺവെൻഷൻ സെന്ററിൽ നടക്കും. ചടങ്ങിൽ സ്ഥാനാർത്ഥികൾ രാജ്യത്തോട് സത്യപ്രതിജ്ഞ ചൊല്ലുകയും അവരുടെ സിറ്റിസൺഷിപ് സർട്ടിഫിക്കറ്റ് സ്വീകരിക്കുകയും അതുവഴി ഐറിഷ് പൗരന്മാരാകുകയും ചെയ്യും. ചടങ്ങ് നടക്കുന്നതിന് ഏകദേശം 4 അല്ലെങ്കിൽ 5 ആഴ്ചകൾക്കുമുമ്പ് തപാൽ വഴി യോഗ്യരായവർക്ക് ഒരു ക്ഷണം ലഭിക്കും. ഒരാളെ അതിഥിയായി പൗരത്വം സ്വീകരിക്കുന്നയാൾക്ക് കൂടെ കൊണ്ടുപോകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യാം. Share This News

Share This News
Read More

GICC  ക്രിസ്മസ് & ന്യൂ ഇയർ ആഘോഷം ഉജ്ജ്വലമായി. 

ഗോൾവേ ഇന്ത്യൻ കൽച്ചറൽ  കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഗോൾവെയിൽ  സംഘടിപ്പിക്കപ്പെട്ട ക്രിസ്ത്മസ് ആൻഡ് ന്യൂ ഇയർ സെലിബ്രേഷൻ ആഘോഷത്തിന്റെ പൂര വേദിയായപ്പോൾ ഒരു കൂട്ടായ്മയുടെ ഒത്തു ചേരലിന്റെ നേർകാഴ്ചയും കൂടിയായി. പ്രവാസികളായ നാനാ വിഭാഗത്തിൽപെട്ട ഇന്ത്യക്കാർ ഒത്തു ചേർന്നു സാന്തോഷിക്കുന്നതിനും , ബന്ധങ്ങൾ പുതുക്കുന്നതിനും അപൂർവം കിട്ടിയ  അവസരത്തെ  ഏവരും ആഹ്‌ളാദത്തോടെയാണ്  സ്വീകരിച്ചത്. പരസ്പരം സംവാദിക്കാനും ബന്ധങ്ങൾ നിലനിർത്തുന്നതിനും ഒരു സമൂഹമായി ഒറ്റകെട്ടായി നിലകൊള്ളുന്നതിനും GICCയുടെ നേതൃത്വത്തിൽ  സംഘടിപ്പിക്കപ്പെടുന്ന ആഘാഷങ്ങളെ ഗോൾവേ നിവാസികൾ എപ്പോഴും നിറഞ്ഞ മനസോടെ സ്വീകരിക്കാറുണ്ട്. മതത്തിന്റെയും പ്രാദേശികതയുടെയും പേരിൽ സമൂഹത്തെ വിഘടിപ്പിച്ചു മുതലെടുപ്പു നടത്താൻ ഇക്കാലത്തു നടത്തപെടുന്ന കുൽസിത പ്രവർത്തനങ്ങളെ പ്രവാസികൾ തള്ളിക്കളഞ്ഞുകൊണ്ടു സാഹോദര്യ മനോഭാവത്തോടെ ഒത്തുചേരലുകൾക്കും പങ്കാളിത്തത്തിനും പ്രാധാന്യം നൽകി ആഘോഷിക്കാൻ തയ്യാറാകുന്നത് പ്രശംസനീയമാണ്. കൃത്യം 4 മണിക്ക് ആരംഭിച്ച ആഘോഷങ്ങൾക്കു മുഖ്യാതി  ഥിയായി ഗോൾവേ സിറ്റിയുടെ മേയർ മി.മൈക്ക് കബ്ബാർഡ് സന്നിഹിതനായിരുന്നു.…

Share This News
Read More

അക്കൗണ്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു

O’Callaghan Collection അവരുടെ സപ്പോർട്ട് ഓഫീസിലേയ്ക്കായി ഒരു ഫുൾ ടൈം അക്കൗണ്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യരായവർ hr-exec@ocallaghancollection.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക Share This News

Share This News
Read More

NMBI വാർഷിക ഫീസ് (ARF) 2020 പുതുക്കൽ സമയപരിധി നീട്ടി

2020-ലെ NMBI വാർഷിക ഫീസ് (Annual Retention Fee) ഓൺലൈനായി അടയ്ക്കേണ്ട സമയപരിധി ജനുവരി അവസാനം വരെ നീട്ടി. ഡിസംബർ 31നകം ഫീസ് അടയ്ക്കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. NMBI യുടെ വെബ്സൈറ്റിൽ മൈ അക്കൗണ്ടിൽ ലോഗിൻ ചെയ്‌താൽ ഓൺലൈനായി തന്നെ വാർഷിക ഫീസായ €100 അടയാക്കാവുന്നതാണ്. പേയ്മെന്റ് ചെയ്താൽ അപ്പോൾ തന്നെ തങ്ങളുടെ പ്രൊഫൈലിൽ കറന്റ് വാലിഡിറ്റി 2020 ഡിസംബർ 31 വരെയായി പുതുക്കിയതായി കാണാവുന്നതാണ്. ജനുവരി 31നകം ഇതുവരെ ഫീസ് അടയ്ക്കാത്തവർക്ക് പിഴ കൂടാതെ പണമടയ്ക്കാനുള്ള അവസരമുണ്ട്. മുൻ വർഷങ്ങളിൽ പിഴയോടുകൂടി മാർച്ച് വരെ ഫീസ് അടയ്ക്കാനുള്ള അവസരം നൽകിയിരുന്നു. എന്നാൽ ഈ വർഷം അങ്ങനെ ഒരു അവസരം ഉണ്ടാവുമോ എന്നിതുവരെ അറിവായിട്ടില്ല. അതിനാൽ പിഴയില്ലാതെതന്നെ ഉടനെ ഫീസ് അടച്ച് രെജിസ്ട്രേഷൻ പുതുക്കാൻ ശ്രമിക്കുക. Share This News

Share This News
Read More