അടുത്ത മാസം മുതൽ സ്റ്റാമ്പിന്റെ വില 10 സെന്റ് വർദ്ധിപ്പിക്കുമെന്ന് അയർലണ്ടിലെ തപാലായ “ആൻ പോസ്റ്റ്” അറിയിച്ചു. മാർച്ച് 19നാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുക. ഒരു സാധാരണ ആഭ്യന്തര സ്റ്റാമ്പിന്റെ വില അടുത്ത മാസം മുതൽ 1 യൂറോയിൽ നിന്ന് 1.10 യൂറോയായി ഉയരും. സ്റ്റാൻഡേർഡ് ഇന്റർനാഷണൽ സ്റ്റാമ്പും 10c വർദ്ധിച്ച് 1.80 യൂറോയായി ഉയരും. അവസാന വിലവർദ്ധനവ് നടന്നത് 2017 ഏപ്രിലിലായിരുന്നു. പുതിയ പോസ്റ്റൽ ചാർജ് വർദ്ധനവ് മറ്റ് യൂറോപ്യൻ തപാൽ സേവനങ്ങളുടെ വില വർദ്ധനവിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് ആൻ പോസ്റ്റ് പറഞ്ഞു. നിലവിലുള്ള സ്റ്റാമ്പുകൾ മാർച്ച് 19 ന് ശേഷം പൂർണ്ണമായും സാധുവായി തന്നെ തുടരും. വ്യത്യാസം ഉള്ള തുകയ്ക്കുള്ള സ്റ്റാമ്പ് കൂടി അധികമായി ചേർത്ത് കത്തുകൾ അയയ്ക്കാവുന്നതാണ്. ‘N’ വിഭാഗത്തിലുള്ള എല്ലാ സ്റ്റാമ്പുകളും മാർച്ച് 19 മുതൽ യാന്ത്രികമായി €1.10 നിരക്കായിരിക്കും. അതുപോലെ,…
യൂറോപ്പിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറുമായി ഡാസിയ
യൂറോപ്പിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ ഇറക്കാൻ ഡാസിയ. അന്തരീക്ഷ മലിനീകരണം മുന്നിൽ നിൽക്കുമ്പോഴും ഇലക്ട്രിക്ക് കാർ സ്വന്തമാക്കാൻ പലരെയും പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകം വിലയാണ്. ഗ്രാന്റുകളും ആനുകൂല്യങ്ങളും നൽകിയിട്ടും, അയർലണ്ടിൽ ഒരു പുതിയ ഇലക്ട്രിക് കാറിന് 30,000 യൂറോയിൽ കൂടുതൽ നൽകേണ്ടിവരുന്നു. ഇതിനൊരു പോംവഴിയുമായിട്ടാണ് ഡാസിയ വരുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ യൂറോപ്പിൽ ഡാസിയ വിപണിയിലെത്താൻ പോകുന്ന പുതിയ ഇലക്ട്രിക് കാറാണ് ഇപ്പോഴത്തെ സംസാര വിഷയം. ഒരു ചെറിയ എസ്യുവി ക്രോസ്ഓവർ വിഭാഗത്തിൽ പെടുന്ന വാഹനത്തെ അടിസ്ഥാനമാക്കി ഡാസിയ ഒരു കാർ പുറത്തിറക്കുമെന്ന് പറയുന്നു. നിലവിൽ ചൈനയിൽ വിൽക്കുന്ന സിറ്റി കെ-സെഡ് എന്നറിയപ്പെടുന്ന ഒരു ചെറിയ ഇ.വിയാണിത്. ഈ കാറിന്റെ അയർലണ്ടിലെ പ്രതീക്ഷിക്കുന്ന വില 11,000 യൂറോയാണ്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയും കാറിനുണ്ടാവും. ഒറ്റ ചാർജിങ്ങിൽ ഏകദേശം 250 കിലോമീറ്ററാണ് ഈ കാർ…
9 കൗണ്ടികളിൽ ഇന്ന് ഓറഞ്ച് അലേർട്ട്
കൊടുങ്കാറ്റ് ഡെന്നിസ് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ പ്രവചനാതീതമായി വീശാൻ സാധ്യതയുള്ളതിൽനാൽ ഒൻപത് കൗണ്ടികളിൽ ഓറഞ്ച് അലേർട്ട് നൽകി. ഇന്ന് ഫെബ്രുവരി 16 ഞായറാഴ്ച്ച രാവിലെ 10.00 മുതൽ രാത്രി 10.00 വരെയാണ് അലേർട്ട്. കോർക്ക്, ക്ലെയർ, കെറി, ലിമെറിക്ക്, ഗോൾവേ, ഡൊനെഗൽ, ലൈട്രിം, മയോ, സ്ലിഗോ എന്നീ കൗണ്ടികൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. Share This News
ഒപെൽ ഇൻസിഗ്നിയ കാറുകൾ തിരിച്ചുവിളിച്ചു
തീപിടിത്തമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അയർലണ്ടിലുടനീളം നൂറുകണക്കിന് ഒപെൽ ഇൻസിഗ്നിയ കാറുകൾ തിരിച്ചുവിളിച്ചു. 2016 ജൂലൈ മുതൽ 2018 നവംബർ വരെ നിർമ്മിച്ച 386 വാഹനങ്ങളെയാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. വാഹനങ്ങളുടെ ഇന്ധന ഹോസുമായി ബന്ധപ്പെട്ടതാണ് പ്രശ്നം. സപ്പോർട്ട് ബ്രാക്കറ്റുമായി ചേർന്നിരിക്കുമ്പോൾ ഇന്ധനത്തിന്റ ഹോസ് കേടായേക്കാൻ സാധ്യതയുണ്ടെന്നാണ് കമ്പനി പറയുന്നത്. തത്ഫലമായി, ഇന്ധനം ചോർന്നേക്കാം. ഇത് തീപിടുത്തത്തിന് കാരണമാകുമെന്ന് ഭയന്നാണ് ഈ കാറുകൾ തിരിച്ച് വിളിക്കുന്നത്. ബാധിതരായ എല്ലാ ഉപഭോക്താക്കളുമായി കമ്പനി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിക്കൊടുക്കും. തങ്ങളുടെ വാഹനത്തെ ഈ പ്രശനം ബാധിക്കുമെന്ന് വിശ്വസിക്കുന്ന ഇൻസിഗ്നിയ ഉപഭോക്താക്കൾക്ക് 01 533 9818 എന്ന നമ്പറിൽ ഒപെലുമായി ബന്ധപ്പെടാം. Share This News
സാംസങ്ങിന്റെ മടക്കാവുന്ന പുതിയ ഫോൺ വരുന്നു
‘മലയാളം’ ഒരുക്കുന്ന ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 2020 ‘നൃത്ത്യ’
പ്രമുഖ സാംസ്കാരിക സംഘടനയായ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ അയർലണ്ടിലെ വിവിധ നൃത്ത വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശിക്ഷണത്തിൽ മികവുറ്റ നർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് “നൃത്ത്യ” എന്ന പേരിൽ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ അരങ്ങേറുന്നു. മാർച്ച് 22 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് താലായിലെ സയന്റോളജി ഓഡിറ്റോറിയത്തിലാണ് ഈ നൃത്തോത്സവത്തിന് വേദി ഒരുങ്ങുന്നത്. വിവിധ ഇന്ത്യൻ നൃത്ത രൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥക്, ഒഡിസ്സി, ഫോക് തുടങ്ങിയവയിൽ നൂറോളം കലാകാരന്മാരും, കലാകാരികളുമാണ് നൂപുരധ്വനി ഉണർത്തുന്നത്. ഈ നൃത്തോത്സവത്തിന്റെ വിജയത്തിനായി എല്ലാ ആസ്വാദകരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക്: അനീഷ് കെ ജോയി – 089 418 6869 മനോജ് മെഴുവേലി – 087 758 0265 വിജയ് എസ് – 087 721 1654 ജോജി എബ്രഹാം – 087 160 7720 അജിത് കേശവൻ – 087…
ഏഴ് കൗണ്ടികൾക്ക് ഓറഞ്ച് അലേർട്ട്
അറ്റ്ലാന്റിക് തീരത്ത് ഇന്ന് ഏഴ് കൗണ്ടികൾക്ക് സ്റ്റാറ്റസ് ഓറഞ്ച് അലേർട്ട് മുന്നറിയിപ്പ്. കീറ കൊടുങ്കാറ്റ് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ വീശുമെന്നാണ് പറയുന്നത്. ഡൊനെഗൽ, ഗാൽവേ, ലൈട്രിം, മയോ, സ്ലിഗോ, ക്ലെയർ, കെറി എന്നീ കൗണ്ടികൾക്ക് രാവിലെ 6 മുതൽ ഓറഞ്ച് അലേർട്ട് പ്രാബല്യത്തിൽ വന്നു. രാത്രി 8 മണി വരെ ഇത് തുടരും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ യെല്ലോ അലേർട്ട് പ്രാബല്യത്തിൽ തുടരുന്നു, മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ ശക്തമായ വേഗതയുണ്ടാകുമെന്ന് മെറ്റ് ഐറാൻ പ്രവചിക്കുന്നു. Share This News
Room wanted near Lucan
My name is Ms. Chinnu Eliyas. I am a working professional lives in Dublin. single, female. I am looking for a single room accomodation in Lucan, Dublin. Areas close to Liffeyvalley shopping centre will be more convenient for me. Rent max €400-€450. Thanks in advance Mob: 0892333245 Email: chinnueliyas@gmail.com . Share This News
അയർലണ്ടിൽ 15 സംശയാസ്പദമായ കൊറോണ വൈറസ് കേസുകൾ പരീക്ഷിച്ചു, ഒന്നും സ്ഥിരീകരിച്ചിട്ടില്ല
കൊറോണ വൈറസിന്റെ സംശയാസ്പദമായ 15 പുതിയ കേസുകൾ ഇവിടത്തെ ദേശീയ വൈറസ് റഫറൻസ് ലബോറട്ടറിയിൽ പരിശോധിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു. ഭാഗ്യവശാൽ ആർക്കും വൈറസ് ബാധിച്ചിട്ടില്ല. എന്നാൽ, അന്താരാഷ്ട്ര തലത്തിൽ കാണുന്ന കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് അയർലണ്ടിൽ കൊറോണ വൈറസ് ഉള്ള ഒരാളെങ്കിലും കാണുവാൻ സാധ്യത കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം തന്നെ ഏതെങ്കിലും വ്യക്തിയിൽ വൈറസ് സ്ഥിരീകരിച്ചാൽ സമഗ്രമായ ഒരു പദ്ധതി നിലവിലുണ്ട് എന്നും ഹെൽത്ത് ഡിപ്പാർട്മെന്റ് പറയുന്നു. നിലവിൽ ആശങ്കപ്പെടേണ്ടതില്ല. Share This News
റോയൽ കേറ്ററേഴ്സ് ബുക്കിങ് ആരംഭിച്ചു
2020 വർഷത്തെ വിശുദ്ധ കുർബാന സ്വീകരണം ഇങ്ങടുത്തതോടെ കുട്ടികളുടെ വിശുദ്ധ കുർബാന ചടങ്ങ് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് അയർലണ്ടിലെ മലയാളി കുടുംബങ്ങൾ. എല്ലാ വർഷത്തേയും പോലെ ഈ വർഷവും റോയൽ കേറ്ററേഴ്സ് ഇതിനോടകം തന്നെ ഓർഡറുകൾ സ്വീകരിച്ച് തുടങ്ങിയതായി അറിയിച്ചു. പുതിയ വിഭവങ്ങൾ ഈ വർഷത്തെ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റോയൽ കേറ്ററേഴ്സ് അറിയിച്ചു. കസ്റ്റമൈസ് ചെയ്ത പ്രത്യേകം മെനുവിനെ പറ്റി അറിയാനും ഓർഡറുകൾ നൽകാനും ചുവടെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ്. 019690148 0862183824 0899515307 www.royalcaterers.ie എന്ന വെബ്സൈറ്റിലും മെനുവിലെ വിഭവങ്ങൾ എന്തൊക്കെയാണെന്ന് അറിയാവുന്നതാണ്. സ്വാദിന്റെ പെരുമ… വൃത്തിയുടെ പര്യായം… റോയൽ കേറ്ററേഴ്സ് അയർലണ്ട് . Share This News