ആദ്യ കൊറോണ മരണം രേഖപ്പെടുത്തി അയർലൻഡ്

കോവിഡ് -19 മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു. ഇത് അയർലണ്ടിലെ ആദ്യത്തെ കൊറോണ രോഗബാധ മൂലമുള്ള മരണമാണ്. രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു ആശുപത്രിയിലാണ് മരണം നടന്നത്. എന്നാൽ, ഈ പ്രയാസകരമായ സമയത്ത് അവരുടെ സ്വകാര്യതയെ മാനിച്ച് രോഗിയുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. രോഗി പ്രായമായ ആളാണെന്ന് മാത്രമാണ് പുറത്തു വിട്ടിരിക്കുന്ന വിവരം. Share This News

Share This News
Read More

അയർലണ്ടിൽ 10 പുതിയ കൊറോണ കേസുകൾ കൂടി

അയർലണ്ടിൽ കോവിഡ് -19 ന്റെ 10 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇത് റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 34 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. എന്നിരുന്നാലും, പരിശോധിച്ച 98% ആളുകളും നെഗറ്റീവ് ആണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയത് ആശ്വാസം നൽകുന്നു. പുതിയ 10 കേസുകളിൽ അഞ്ചെണ്ണം ബാധിത പ്രദേശത്തു നിന്നുള്ള യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിൽ മൂന്ന് പേർ രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള പുരുഷന്മാരാണ്. മറ്റ് കേസുകളിൽ രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു പുരുഷനും ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഇവരും ബാധിത പ്രദേശത്തു നിന്നുള്ള യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോർട്ട്. 10 കേസുകളിൽ മൂന്നെണ്ണം സ്ഥിരീകരിച്ച കേസുമായി അടുത്തിടപഴകിയവർക്കാണ്. പുതിയ രണ്ട് കേസുകൾ ആരോഗ്യ പ്രവർത്തകർക്കാണ്. Share This News

Share This News
Read More

കോർക്കിലെ ആപ്പിൾ ജീവനക്കാരന് കൊറോണ

കോർക്കിലെ ആപ്പിൾ ജീവനക്കാരന് കോവിഡ് -19 ന് പോസിറ്റീവ് ആണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. പ്രാദേശിക ആരോഗ്യ അധികാരികളുമായി സഹകരിച്ച് പോകുന്നതിനാൽ മറ്റുള്ളവരിലേയ്ക്ക് വൈറസ് പകരാനുള്ള സാധ്യത കുറവാണെന്നും കമ്പനി അറിയിച്ചു. ഇറ്റലിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി ഏപ്രിൽ 8 വരെ റയാനെയർ അതിന്റെ എല്ലാ ഇറ്റാലിയൻ ഫ്ലൈറ്റുകളും താൽക്കാലികമായി നിർത്തി. ഇറ്റലിയിലേക്കും പുറത്തേക്കും ഏപ്രിൽ 3 വരെ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയർ ലിംഗസ് അറിയിച്ചു. അയർലൻഡ് അയർലൻഡ് റിപ്പബ്ലിക്കിൽ 24 കേസുകൾ സ്ഥിരീകരിച്ചു. നോർത്തേൺ അയർലൻഡ് വടക്കൻ അയർലണ്ടിൽ നാല് പുതിയ കേസുകൾ. യുകെ യുകെയിൽ കൊറോണ മരണസംഖ്യ ആറായി ഉയർന്നു. Share This News

Share This News
Read More

അയർലണ്ട് ദ്വീപിൽ 33 കൊറോണ ബാധിതർ

അയർലണ്ട് ദ്വീപിൽ കോവിഡ് -19 കേസുകളിൽ 33 എണ്ണം സ്ഥിരീകരിച്ചു. അയർലണ്ട് റിപ്പബ്ലിക്കിൽ ഞായറാഴ്ച വൈകുന്നേരം രണ്ട് പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ അയർലണ്ടിലെ കൊറോണ ബാധിതരുടെ എണ്ണം 21 ആയി. വടക്കൻ അയർലണ്ടിൽ ആരോഗ്യവകുപ്പ് അതിന്റെ ഏറ്റവും പുതിയ പരിശോധനയിൽ അഞ്ച് പുതിയ കേസുകൾ കണ്ടെത്തി 12 എണ്ണം ആയി. റിപ്പബ്ലിക്കിലെ പുതിയ കേസുകളിൽ രാജ്യത്തിന്റെ തെക്ക് ആശുപത്രിയിലെ ഒരു പുരുഷനും രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു. സൂക്ഷിക്കുക പുതിയ രണ്ട് കേസുകളും കമ്മ്യൂണിറ്റി ട്രാൻസ്മിഷനുകളാണ്, അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ ആളുകളല്ല എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അതായത്, വൈറസ് പകരാതെ നാം സൂക്ഷിക്കണം. കോർക്കിലെ ബോൺ സെകോർസ് സ്വകാര്യ ആശുപത്രിയിൽ ന്യുമോണിയ എന്ന് സംശയിച്ച് എത്തിയ ആളിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. Share This News

Share This News
Read More

ക്രൂയിസ് കപ്പലിലെ ഐറിഷ് പൗരന്മാർക്ക് കൊറോണ

സാൻ ഫ്രാൻസിസ്കോയിൽ ഗ്രാൻഡ് പ്രിൻസസ് ക്രൂയിസ് കപ്പലിൽ നിരവധി ഐറിഷ് പൗരന്മാരുണ്ടെന്ന് അറിയുന്നത്. ഇതിൽ 21 പേർക്ക് കൊറോണ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഈ 21 പേരിൽ കുറച്ച് അയർലൻഡ് പൗരന്മാരും ഉണ്ട്. എന്നാൽ കൃത്യമായി എത്ര ഐറിഷുകാരുണ്ടെന്ന് അറിവായിട്ടില്ല. മേൽ പറഞ്ഞ 21 പേരിൽ 19 പേർ കപ്പലിലെ ജീവനക്കാരും രണ്ടുപേർ പാസ്സഞ്ചേഴ്‌സുമാണ് എന്ന് യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞു. കപ്പലിലുള്ള 3,533 യാത്രക്കാരെയും ക്രൂവിനെയും ഈ വാരാന്ത്യത്തിൽ കൊറോണ ടെസ്റ്റ് നടത്തുമെന്നാണ് അറിയുന്നത്.   Share This News

Share This News
Read More

ഒരാഴ്ചയ്ക്കുള്ളിൽ 18 കൊറോണ കേസുകൾ

അയർലണ്ടിൽ ആദ്യത്തെ കൊറോണ സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുമ്പോൾ സ്ഥിതി മോശമാവുകയാണെന്ന് വേണം മനസിലാക്കാൻ. ഒരാഴ്ചയ്ക്കുള്ളിൽ പൂജ്യം നിന്ന് തുടങ്ങി ഇപ്പോൾ 18 കേസുകളാണ് ഇന്നലെ രാത്രിവരെയുള്ള കണക്ക് പ്രകാരം അയർലണ്ടിൽ സ്ഥിരീകരിച്ചിട്ടുള്ളത്. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം ഇന്നലെ രാത്രി അഞ്ച് പുതിയ കേസുകൾ പ്രഖ്യാപിച്ചതോടെയാണ് സംഖ്യ 18 ആയി ഉയർന്നത്. ഈ രോഗികളെല്ലാം ഇവരെല്ലാം ആശുപത്രികളിലെ ഐസൊലേഷൻ യൂണിറ്റുകളിൽ ചികിത്സയിലാണ്. ഏഴ് കേസുകൾ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തും, മറ്റ് ഏഴുപേർ രാജ്യത്തിന്റെ കിഴക്ക് ഭാഗത്തും നാല് രോഗികൾ തെക്ക് ഭാഗത്തുമാണുള്ളത്. അതായത്, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കൊറോണാ വൈറസ് നിലവിൽ പടർന്നിരിക്കുന്നു എന്ന് വേണം മനസിലാക്കാൻ. ഇതിനെ തുടർന്നാണ് രാജ്യത്തെ 22 ആശുപത്രികളിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതും. ജനങ്ങളോട് കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അനാവശ്യമായ ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.   Share This News

Share This News
Read More

22 ആശുപത്രികളിൽ സന്ദർശക വിലക്ക്

കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി അയർലണ്ടിലെ ഒട്ടുമിക്ക ആശുപത്രികളിലും സന്ദർശക നിരോധനം ഏർപ്പാടാക്കി. കൂടാതെ പല അപ്പോയ്ന്റ്മെന്റുകളും ക്യാൻസൽ ചെയ്യുന്നുമുണ്ട്. കൂടാതെ, നഴ്സിംഗ് ഹോമുകളിലേക്കുള്ള സന്ദർശനവും പരിമിതപ്പെടുത്താൻ സന്ദർശകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന ഹോസ്പിറ്റലുകളിലാണ് നിയന്ത്രണം: Limerick, Clare and North Tipperary University Hospital Limerick University Maternity Hospital Limerick Ennis Hospital Nenagh Hospital St John’s Hospital Croom Orthopaedic Hospital Donegal, Mayo, Roscommon, Sligo and Galway Letterkenny University Hospital Mayo University Hospital Roscommon University Hospital Sligo University Hospital Portiuncula University Hospital Merlin Park University Hospital University Hospital Galway Dublin Mater Hospital Cork, Kerry, Waterford Cork University Hospital Cork University Maternity Hospital University Hospital…

Share This News
Read More

60-ൽ പരം ജീവനക്കാരോട് Self-Isolate ചെയ്യാൻ നിർദ്ദേശം – CUH

കോവിഡ് -19 60-ൽ പരം ജീവനക്കാരോട് Self-Isolate ചെയ്യാൻ നിർദ്ദേശം കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കൊടുത്തു. ഉത്കണ്ഠയുള്ള മേഖലകളിൽ നിന്ന് മടങ്ങുന്ന ആരോഗ്യ പ്രവർത്തകരോട് 14 ദിവസത്തേക്ക് സ്വയം ഒറ്റപ്പെടാൻ ആവശ്യപ്പെട്ടു.   .   Share This News

Share This News
Read More

ട്രിനിറ്റി കോളേജിൽ കൊറോണ

ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു. കോവിഡ് -19 ന്റെ ഒരു കേസ് കാമ്പസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറിയിക്കാൻ ട്രിനിറ്റി കോളേജ് ഡബ്ലിൻ സ്റ്റാഫുകൾക്കും വിദ്യാർത്ഥികൾക്കും ഇ-മെയിൽ അയച്ചു. മുൻകരുതൽ നടപടിയായി ഡബ്ലിൻ സിറ്റി സെന്റർ കാമ്പസിലെ ഒരു ഭാഗം അടച്ചിടുമെന്നും എന്നാൽ സർവകലാശാലയുടെ ബാക്കി ഭാഗങ്ങൾ തുറന്ന് സാധാരണപോലെ പ്രവർത്തിക്കുമെന്നും അതിൽ പറയുന്നു. എന്നിരുന്നാലും, സ്ഥിതിഗതികൾ മാറുന്നതനുസരിച്ച് വേണ്ട നടപടി സ്വീകരിക്കാൻ ട്രിനിറ്റിയുടെ 18,000 വിദ്യാർത്ഥികളെയും 3,000 സ്റ്റാഫുകളെയും നിർദ്ദേശിച്ചു. രോഗബാധിതനായ വ്യക്തിയുമായി സമ്പർക്കം പുലർത്തുന്ന അഥവാ പുലർത്തിയവർക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് എച്ച്എസ്ഇ ഉറപ്പു വരുത്തും. കഴിഞ്ഞ രാത്രി വൈകിട്ടാണ് വിവരം ലഭിച്ചത്. ഉദ്യോഗസ്ഥരുടെയും വിദ്യാർത്ഥികളുടെയും ക്ഷേമം സംരക്ഷിക്കുന്നതിനായി വൈറസ് പടരുന്നത് തടയാൻ ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ട്രിനിറ്റി കോളേജ് അറിയിച്ചു. Share This News

Share This News
Read More