ഡബ്ലിനിലെ 3 ആശുപത്രികളിൽ കൊറോണ രോഗികൾ

ഡബ്ലിനിലെ 3 ആശുപത്രികളിൽ കൊറോണ രോഗികൾ ഉണ്ട്. എന്നാൽ, ഈ വിവരം പുറത്തറിയിക്കാതിരിക്കുകയാണ് അധികൃതർ. മാറ്റർ, സെയിന്റ് ജെയിംസ്, സെയിന്റ് വിൻസെന്റ്സ് എന്നീ ആശുപത്രികളിലാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് അറിയുന്നത്. 43 കൊറോണ കേസുകൾ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടെന്ന് അധികൃതർ തുറന്ന് സമ്മതിക്കുമ്പോഴും കൃത്യമായ സ്ഥലം എവിടെയൊക്കെയാണെന്ന് പറയുന്നില്ല. അതിനാൽ, നമ്മൾ മലയാളികൾ നമ്മളെ തന്നെ സൂക്ഷിക്കാനും വേണ്ട മുൻകരുതലുകൾ എടുക്കാനും ശ്രദ്ധിക്കുക. സ്‌കൂളുകൾ ഡബ്ലിനിലെ ചില സ്കൂളുകൾ ഇന്ന് മാതാപിതാക്കൾക്ക് ഇമെയിൽ മുഖാന്തിരം സ്കൂളുകൾക്ക് HSE പറയാതെ അവധി നൽകാനാവില്ലെന്നും മാതാപിതാക്കൾ കുട്ടികളുടെയും വീട്ടിലുള്ളവരുടെയും സംരക്ഷണം ഉറപ്പു വരുത്തണമെന്നും അറിയിക്കുകയുണ്ടായി. ലോകമാകമാനം പടർന്ന് പന്തലിക്കുന്ന “പകർച്ചവ്യാധി” എന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കോറോണ എന്ന ഈ മഹാമാരിയിൽ നിന്നും നാം തന്നെ നമ്മളെ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. മലയാളികളിൽ പലരും ഈ ആഴ്ച മുതൽ കുട്ടികളെ സ്കൂളിൽ…

Share This News
Read More

ഒമ്പത് പുതിയ കൊറോണ കേസുകൾ കൂടി അയർലണ്ടിൽ

കൊറോണ വൈറസിന്റെ ഒമ്പത് പുതിയ കേസുകൾ കൂടി ഇന്ന് അയർലണ്ടിൽ സ്ഥിരീകരിച്ചു. അയർലണ്ടിൽ ഇപ്പോൾ 43 സ്ഥിരീകരിച്ച COVID-19 കേസുകൾ ഉണ്ട്. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള നാല് പുരുഷന്മാരുടെ കേസുകൾ യാത്രയുമായി ബന്ധപ്പെട്ടതാണ്. ഒൻപത് പേരിൽ മൂന്ന് പേർ കൊറോണ ബാധിതരുമായി അടുത്തിടപഴകിയതിനെത്തുടർന്ന് വൈറസ് ബാധിച്ചവരാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുക. Share This News

Share This News
Read More

കൊറോണ വൈറസ് മഹാമാരിയാണെന്ന് പ്രഖ്യാപിച്ചു

കൊറോണ വൈറസിനെ ഇപ്പോൾ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ഒരു മഹാമാരി പോലെ ലോകം മുഴുവൻ പടർന്ന് പന്തലിക്കുകയാണ് കൊറോണ ഇപ്പോൾ. അതിനാൽ തന്നെ കൊറോണയെ ഒരു പകർച്ചവ്യാധിയായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചൈനയ്ക്ക് പുറത്തുള്ള കേസുകളുടെ എണ്ണം 13 മടങ്ങ് വർദ്ധിച്ചുവെന്നും WHO പറഞ്ഞു. വൈറസിന്റെ കേന്ദ്രം ഇപ്പോൾ യൂറോപ്പിലേക്ക് മാറുകയാണെന്നും അയർലൻഡിന് രാജ്യത്ത് കോവിഡ് -19 നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്നും ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു. ആഗോളതലത്തിൽ 117,339 കേസുകൾ രേഖപ്പെടുത്തി 107 രാജ്യങ്ങളിൽ കൊറോണയെത്തി. ലോകത്താകമാനം മരണസംഖ്യ 4,251 ആയി. ചൈനയിൽ മാത്രം 80,000 കേസുകളും 3,000 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വൈറസ് ബാധിച്ച രാജ്യം ചൈന തന്നെയാണ്. Share This News

Share This News
Read More

ആദ്യ കൊറോണ മരണം രേഖപ്പെടുത്തി അയർലൻഡ്

കോവിഡ് -19 മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു. ഇത് അയർലണ്ടിലെ ആദ്യത്തെ കൊറോണ രോഗബാധ മൂലമുള്ള മരണമാണ്. രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു ആശുപത്രിയിലാണ് മരണം നടന്നത്. എന്നാൽ, ഈ പ്രയാസകരമായ സമയത്ത് അവരുടെ സ്വകാര്യതയെ മാനിച്ച് രോഗിയുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. രോഗി പ്രായമായ ആളാണെന്ന് മാത്രമാണ് പുറത്തു വിട്ടിരിക്കുന്ന വിവരം. Share This News

Share This News
Read More

അയർലണ്ടിൽ 10 പുതിയ കൊറോണ കേസുകൾ കൂടി

അയർലണ്ടിൽ കോവിഡ് -19 ന്റെ 10 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇത് റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 34 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. എന്നിരുന്നാലും, പരിശോധിച്ച 98% ആളുകളും നെഗറ്റീവ് ആണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയത് ആശ്വാസം നൽകുന്നു. പുതിയ 10 കേസുകളിൽ അഞ്ചെണ്ണം ബാധിത പ്രദേശത്തു നിന്നുള്ള യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിൽ മൂന്ന് പേർ രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള പുരുഷന്മാരാണ്. മറ്റ് കേസുകളിൽ രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു പുരുഷനും ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഇവരും ബാധിത പ്രദേശത്തു നിന്നുള്ള യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോർട്ട്. 10 കേസുകളിൽ മൂന്നെണ്ണം സ്ഥിരീകരിച്ച കേസുമായി അടുത്തിടപഴകിയവർക്കാണ്. പുതിയ രണ്ട് കേസുകൾ ആരോഗ്യ പ്രവർത്തകർക്കാണ്. Share This News

Share This News
Read More

കോർക്കിലെ ആപ്പിൾ ജീവനക്കാരന് കൊറോണ

കോർക്കിലെ ആപ്പിൾ ജീവനക്കാരന് കോവിഡ് -19 ന് പോസിറ്റീവ് ആണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. പ്രാദേശിക ആരോഗ്യ അധികാരികളുമായി സഹകരിച്ച് പോകുന്നതിനാൽ മറ്റുള്ളവരിലേയ്ക്ക് വൈറസ് പകരാനുള്ള സാധ്യത കുറവാണെന്നും കമ്പനി അറിയിച്ചു. ഇറ്റലിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി ഏപ്രിൽ 8 വരെ റയാനെയർ അതിന്റെ എല്ലാ ഇറ്റാലിയൻ ഫ്ലൈറ്റുകളും താൽക്കാലികമായി നിർത്തി. ഇറ്റലിയിലേക്കും പുറത്തേക്കും ഏപ്രിൽ 3 വരെ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയർ ലിംഗസ് അറിയിച്ചു. അയർലൻഡ് അയർലൻഡ് റിപ്പബ്ലിക്കിൽ 24 കേസുകൾ സ്ഥിരീകരിച്ചു. നോർത്തേൺ അയർലൻഡ് വടക്കൻ അയർലണ്ടിൽ നാല് പുതിയ കേസുകൾ. യുകെ യുകെയിൽ കൊറോണ മരണസംഖ്യ ആറായി ഉയർന്നു. Share This News

Share This News
Read More

അയർലണ്ട് ദ്വീപിൽ 33 കൊറോണ ബാധിതർ

അയർലണ്ട് ദ്വീപിൽ കോവിഡ് -19 കേസുകളിൽ 33 എണ്ണം സ്ഥിരീകരിച്ചു. അയർലണ്ട് റിപ്പബ്ലിക്കിൽ ഞായറാഴ്ച വൈകുന്നേരം രണ്ട് പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ അയർലണ്ടിലെ കൊറോണ ബാധിതരുടെ എണ്ണം 21 ആയി. വടക്കൻ അയർലണ്ടിൽ ആരോഗ്യവകുപ്പ് അതിന്റെ ഏറ്റവും പുതിയ പരിശോധനയിൽ അഞ്ച് പുതിയ കേസുകൾ കണ്ടെത്തി 12 എണ്ണം ആയി. റിപ്പബ്ലിക്കിലെ പുതിയ കേസുകളിൽ രാജ്യത്തിന്റെ തെക്ക് ആശുപത്രിയിലെ ഒരു പുരുഷനും രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു. സൂക്ഷിക്കുക പുതിയ രണ്ട് കേസുകളും കമ്മ്യൂണിറ്റി ട്രാൻസ്മിഷനുകളാണ്, അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ ആളുകളല്ല എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അതായത്, വൈറസ് പകരാതെ നാം സൂക്ഷിക്കണം. കോർക്കിലെ ബോൺ സെകോർസ് സ്വകാര്യ ആശുപത്രിയിൽ ന്യുമോണിയ എന്ന് സംശയിച്ച് എത്തിയ ആളിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. Share This News

Share This News
Read More

ക്രൂയിസ് കപ്പലിലെ ഐറിഷ് പൗരന്മാർക്ക് കൊറോണ

സാൻ ഫ്രാൻസിസ്കോയിൽ ഗ്രാൻഡ് പ്രിൻസസ് ക്രൂയിസ് കപ്പലിൽ നിരവധി ഐറിഷ് പൗരന്മാരുണ്ടെന്ന് അറിയുന്നത്. ഇതിൽ 21 പേർക്ക് കൊറോണ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഈ 21 പേരിൽ കുറച്ച് അയർലൻഡ് പൗരന്മാരും ഉണ്ട്. എന്നാൽ കൃത്യമായി എത്ര ഐറിഷുകാരുണ്ടെന്ന് അറിവായിട്ടില്ല. മേൽ പറഞ്ഞ 21 പേരിൽ 19 പേർ കപ്പലിലെ ജീവനക്കാരും രണ്ടുപേർ പാസ്സഞ്ചേഴ്‌സുമാണ് എന്ന് യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞു. കപ്പലിലുള്ള 3,533 യാത്രക്കാരെയും ക്രൂവിനെയും ഈ വാരാന്ത്യത്തിൽ കൊറോണ ടെസ്റ്റ് നടത്തുമെന്നാണ് അറിയുന്നത്.   Share This News

Share This News
Read More

ഒരാഴ്ചയ്ക്കുള്ളിൽ 18 കൊറോണ കേസുകൾ

അയർലണ്ടിൽ ആദ്യത്തെ കൊറോണ സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുമ്പോൾ സ്ഥിതി മോശമാവുകയാണെന്ന് വേണം മനസിലാക്കാൻ. ഒരാഴ്ചയ്ക്കുള്ളിൽ പൂജ്യം നിന്ന് തുടങ്ങി ഇപ്പോൾ 18 കേസുകളാണ് ഇന്നലെ രാത്രിവരെയുള്ള കണക്ക് പ്രകാരം അയർലണ്ടിൽ സ്ഥിരീകരിച്ചിട്ടുള്ളത്. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം ഇന്നലെ രാത്രി അഞ്ച് പുതിയ കേസുകൾ പ്രഖ്യാപിച്ചതോടെയാണ് സംഖ്യ 18 ആയി ഉയർന്നത്. ഈ രോഗികളെല്ലാം ഇവരെല്ലാം ആശുപത്രികളിലെ ഐസൊലേഷൻ യൂണിറ്റുകളിൽ ചികിത്സയിലാണ്. ഏഴ് കേസുകൾ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തും, മറ്റ് ഏഴുപേർ രാജ്യത്തിന്റെ കിഴക്ക് ഭാഗത്തും നാല് രോഗികൾ തെക്ക് ഭാഗത്തുമാണുള്ളത്. അതായത്, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കൊറോണാ വൈറസ് നിലവിൽ പടർന്നിരിക്കുന്നു എന്ന് വേണം മനസിലാക്കാൻ. ഇതിനെ തുടർന്നാണ് രാജ്യത്തെ 22 ആശുപത്രികളിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതും. ജനങ്ങളോട് കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അനാവശ്യമായ ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.   Share This News

Share This News
Read More