പബ്ബ്കളും റെസ്റ്റോറന്റുകളും വീണ്ടും തുറക്കുമ്പോൾ

റെസ്റ്റോറന്റുകളും പബ്ബുകളും ഈ മാസം അവസാനം വീണ്ടും തുറക്കുമ്പോൾ സാമൂഹിക അകലം പാലിക്കൽ നിയമത്തിൽ മാറ്റം ഉണ്ടാവാം. അയർലണ്ടിലെ റെസ്റ്റോറന്റുകളും പബ്ബുകളും ഈ മാസം അവസാനം വീണ്ടും തുറക്കുമ്പോൾ അവയുടെ സാമൂഹിക അകലം പാലിക്കൽ നിയമങ്ങളിൽ മാറ്റങ്ങൾ ഉണ്ടായിരിക്കും. ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രം (HPSC) പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ സൂചിപ്പിക്കുന്നത്, ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റുകൾക്കും പബ്ബുകൾക്കും ഈ മാസം അവസാനം വീണ്ടും തുറക്കുമ്പോൾ രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കൽ ചില സാഹചര്യങ്ങളിൽ ഒരു മീറ്ററിലേക്ക് കുറയ്ക്കാൻ കഴിയും എന്നാണ്. ഉപഭോക്താക്കൾ പബ്ബിലോ റെസ്റ്റോറന്റിലോ ചിലവഴിക്കുന്ന സമയ ദൈർഘ്യം പരമാവധി 90 മിനിറ്റായി പരിമിതപ്പെടുത്തും. അതേസമയം ഉപയോക്താക്കൾ പബ്ബു്കളോ റെസ്റ്റോറന്റുകളോ സന്ദർശിക്കുന്നതിന് മുൻപ് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുമുണ്ട്.   Share This News

Share This News
Read More

ഡ്രൈവിംഗ് ടെസ്റ്റുകൾ ജൂലൈ 20 മുതൽ തുടങ്ങാൻ സാധ്യത

ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നത് 26,000 പേർ. കോവിഡ് -19 കാലതാമസം കാരണം അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നത് 26,000 ലേണർ ഡ്രൈവർമാർ ആണെന്ന് RSA. എന്നാൽ ഡ്രൈവർ ടെസ്റ്റിംഗ് സേവനം വീണ്ടും തുറക്കുന്നതിനുള്ള തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. കോവിഡ് -19 പാൻഡെമിക് മൂലം മാർച്ചിൽ റദ്ദാക്കിയ 14,500 ഡ്രൈവിംഗ് ടെസ്റ്റുകളും മാർച്ച് മുതൽ ടെസ്റ്റുകൾക്ക് അപേക്ഷിച്ച 11,500 ഓളം അപേക്ഷകളും ചേർന്നാണ് 26,000 പേർ ടെസ്റ്റിനായി കാത്തിരിക്കുന്നു എന്ന റിപ്പോർട്ട് RSA പറയുന്നത്. ഡ്രൈവർ ടെസ്റ്ററും ടെസ്റ്റിന് വിധേയമാകുന്ന അപേക്ഷകനും രണ്ട് മീറ്റർ ദൂരത്തിനുള്ളിൽ 20 മിനിറ്റിലധികം ദൈർഘ്യമുള്ള കാലയളവിൽ തുടർച്ചയായി വളരെ പരിമിതമായ സ്ഥലത്ത്, സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾ പാലിക്കുന്നതിനുള്ള പ്രശ്നങ്ങളുണ്ട്. ഇക്കാരണത്താലാണ് ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കുന്നത് വൈകുന്നത്. രാജ്യത്തെ ലോക്ക് ഡൗൺ നാലാം ഘട്ടം ജൂലൈ 20 നാണ്. അവസാന ഘട്ടത്തിന്റെ ഭാഗമായി ഡ്രൈവിംഗ്…

Share This News
Read More

ഷോപ്പിംഗ് സെന്ററുകളിലെ റീട്ടെയിൽ ഔട്ട് ലെറ്റുകൾ വീണ്ടും തുറന്നു.

മൂന്നുമാസം മുമ്പ് കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം അടച്ചുപൂട്ടാൻ നിർബന്ധിതരായ ശേഷം രാജ്യത്തുടനീളമുള്ള ഷോപ്പിംഗ് സെന്ററുകളിലെ റീട്ടെയിൽ ഔട്ട് ‌ലെറ്റുകൾ വീണ്ടും തുറന്നു. എന്നിരുന്നാലും, ഷോപ്പിംഗ് സെന്ററുകളും ഷോപ്പുകളും സാമൂഹിക അകലം, ശുചിത്വം എന്നിവ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്, അതേസമയം ഉപഭോക്താക്കൾ മാളുകളിൽ ഒത്തുകൂടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കണം. സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതിനുള്ള സർക്കാർ പദ്ധതി പ്രകാരം, അടച്ച ഷോപ്പിംഗ് കേന്ദ്രങ്ങൾ ഓഗസ്റ്റ് 10 ന് മുമ്പ് വീണ്ടും തുറക്കാൻ പദ്ധിതിയില്ലായിരുന്നു. അയർലണ്ടിലെ കൊറോണ വ്യാപനം ഒരു പരിധിവരെ നിയന്ത്രണ വിധേയമായതിനെത്തുടർന്ന് ഷോപ്പിംഗ് സെന്ററുകളിലെ റീട്ടെയിൽ ഔട്ട് ‌ലെറ്റുകൾ ഇന്ന് ജൂൺ 15 ന് വീണ്ടും തുറക്കാൻ അനുവദിക്കുന്നതടക്കം പുനരാരംഭിക്കുന്ന ഘട്ടങ്ങൾ വേഗത്തിലാക്കാൻ ഒരാഴ്ച മുമ്പ് സർക്കാർ തീരുമാനിച്ചിരുന്നു. Share This News

Share This News
Read More

14 ദിവസത്തെ ക്വാറന്റൈൻ ഭാഗികമായി എടുത്തു കളയാൻ അയർലണ്ട്

കൊറോണ വൈറസ് ക്വാറന്റൈൻ ജൂൺ 29 മുതൽ എടുത്തു കളയാൻ അയർലണ്ട്. വിദേശത്ത് നിന്നും അയർലണ്ടിലേക്ക് എത്തുന്നവർക്ക് നിലവിലുള്ള 14 ദിവസത്തെ ക്വാറന്റൈൻ നിയന്ത്രണം ജൂൺ 29 മുതൽ ഭാഗികമായി എടുത്തു കളയാൻ ക്യാബിനറ്റ് പദ്ധതിയിടുന്നു. കൊറോണ വൈറസ് നിയന്ത്രണത്തിലുള്ള രാജ്യങ്ങളിൽ നിന്ന് അയർലണ്ടിലേക്ക് വരുന്ന ആളുകൾക്ക് 14 ദിവസത്തെ ക്വാറന്റൈൻ കാലയളവ് ജൂൺ 29 ന് ഭാഗികമായി പിൻവലിക്കാനാണ് ആലോചിക്കുന്നത്. പ്രാരംഭ ഘട്ടം യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് മാത്രമേ ഇത് ബാധകമാകൂ എന്നാണ് മനസ്സിലാക്കുന്നത്. Share This News

Share This News
Read More

മുൻനിര തൊഴിലാളികൾക്കുള്ള നന്ദി അറിയിച്ച് അയർലണ്ടിലെ 13 വയസുകാരൻ മലയാളി

ഇമ്മാനുവൽ സക്കറിയ എന്ന 13 വയസുകാരൻ മലയാളി ഈ കോവിഡ് സീസണിൽ അയർലണ്ടിലെ ഹെൽത്ത് കെയർ മുൻനിര തൊഴിലാളികൾക്കുള്ള നന്ദി അറിയിച്ച് ഒരു ഗാനം സ്വന്തമായി രചിക്കുകയും, ഈണം നൽകുകയും, ആലപിക്കുകയും ചെയ്തു. കഴിഞ്ഞ ആറ് വർഷമായി ഇമ്മാനുവൽ കീ ബോർഡ് പ്രാക്റ്റീസ് ചെയ്യുന്നുണ്ട്. കോ. ക്ലെയറിൽ, എനിസിലെ റൈസ് കോളേജിലെ വിദ്യാർത്ഥിയാണ് ഇമ്മാനുവൽ സക്കറിയ. കാഞ്ഞിരപ്പള്ളി സ്വദേശികളായ സോണി സക്കറിയയുടെയും നീനുവിന്റെയും നാല് മക്കളിൽ മൂത്ത മകനാണ് ഇമ്മാനുവൽ സക്കറിയ. ഇമ്മാനുവലിന്റെ സഹോദരങ്ങളായ Ithiya, Ian എന്നിവരെയും ഈ നന്ദി പറച്ചിൽ വിഡിയോയിൽ കാണാം. സോണിയുടെയും നീനുവിന്റെയും ഏറ്റവും ഇളയകുട്ടി ആറു മാസം പ്രായമായ Ivin. 14 വർഷങ്ങളായി സോണിയും നീനുവും അയർലണ്ടിൽ സ്ഥിരതാമസക്കാരാണ്‌.     Share This News

Share This News
Read More

മറ്റേർണിറ്റി ലീവ് നീട്ടാൻ ആലോചന

മറ്റേർണിറ്റി ലീവ് താൽക്കാലികമായി നീട്ടുന്നത് പരിഗണിക്കുമെന്ന് ഐറിഷ് പ്രധാന മന്ത്രി ലിയോ വരദ്കർ. 25,000 ത്തിലധികം ആളുകൾ ഒപ്പിട്ട അപ്‌ലിഫ്റ്റ് ഹർജിയിൽ കോവിഡ് -19 പാൻഡെമിക് മൂലം മൂന്ന് മാസത്തെ പ്രസവാവധി നീട്ടണമെന്ന് ആവശ്യപ്പെടുന്നു. മാർച്ച് ആരംഭത്തിനും സെപ്റ്റംബർ അവസാനത്തിനും ഇടയിൽ പ്രസവാവധി അവസാനിക്കാൻ പോകുന്ന ഏതൊരു സ്ത്രീക്കും ഇത് കൊണ്ട് പ്രയോജനം ലഭിക്കും.   Share This News

Share This News
Read More

ലോകത്തിലെ ഏറ്റവും വലിയ വിമാനം അയർലണ്ടിൽ എത്തി

ലോകത്തിലെ ഏറ്റവും വലിയ വിമാനം ചൈനയിൽ നിന്നുള്ള PPE യുമായി അയർലണ്ടിൽ എത്തി. ലോകത്തിലെ ഏറ്റവും വലിയ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഷാനൻ വിമാനത്താവളത്തിൽ ചൈനയിൽ നിന്നുള്ള personal protective equipment കളുമായി ഇറങ്ങി. അയർലണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ റൺവേ ഉള്ളതിനാലും ഈ വിമാനം ഉൾക്കൊള്ളാൻ കഴിയുന്ന ഏക ഐറിഷ് വിമാനത്താവളമായതിനാലുമാണ് വിമാനം ഷാനൻ വിമാനത്താവളത്തിലിറങ്ങിയത്. നേരത്തെ അറിയിച്ചിരുന്നത് പ്രകാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് എത്തിച്ചേരേണ്ടതായിരുന്നുവെങ്കിലും സാങ്കേതിക പ്രശ്‌നം നേരിട്ടതിനാലാണ് വൈകിയത്. ഷാനൻ വിമാനത്താവളത്തിലേക്കുള്ള ഈ വിമാനത്തിന്റെ ഇതുവരെയുള്ള നാലാമത്തെ സന്ദർശനമാണിത്. മറ്റ് മൂന്ന് തവണ ട്രാൻസിറ്റ് സമയത്ത് ഇന്ധനം നിറയ്ക്കുന്നതിനായി ഷാനനിൽ ഇറങ്ങിയതായിരുന്നു. Share This News

Share This News
Read More

യൂട്യൂബ് ചാനൽ കുട്ടികളിലെ ആത്മാഭിമാനം വളർത്തുന്നു എന്ന് അമ്മ

കഴിഞ്ഞ 3 വർഷമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കണമെന്ന ആഗ്രഹം ഏഴാമത്തെ ജന്മദിനത്തോടനുബന്ധിച്ച് സാധിച്ച് അയർലണ്ടിലെ മലയാളിയായ 7 വയസുകാരൻ ഐഡൻ സിജോ. ഐഡാൻ സിജോയ്ക്ക് ഇപ്പോൾ 7 വയസ്സ്. യൂട്യൂബ് ചാനൽ കുട്ടികളിലെ ആത്മാഭിമാനം വളർത്തുന്നു എന്ന് ഐഡന്റെ അമ്മ. സിജോ സെബാസ്റ്റ്യൻ, സ്നേഹ ബേബി എന്നീ മലയാളി ദമ്പതികളുടെ മൂന്ന് മക്കളിൽ ഒരാളായ ഐഡൻ സിജോയാണ് അയർലണ്ടിലെ മലയാളികൾക്കിടയിൽ ഇപ്പോൾ ചർച്ചാവിഷയം. കോ. കിൽഡെയറിൽ സെൽബ്രിഡ്ജിലാണ് ഇവർ താമസിക്കുന്നത്. ഐഡൻ, സെന്റ് ആൻസ് നാഷണൽ സ്കൂൾ ആർഡ്‌ക്ലോയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ 3 വർഷമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കണമെന്നത് ഐഡന്റെ ആഗ്രഹമായിരുന്നു. ഇത് തന്റെ ആത്മാഭിമാനം വളർത്തുമെന്ന് കരുതി ഏഴാം ജന്മദിനത്തോടനുബന്ധിച്ച് ചാനൽ ആരംഭിച്ചു. Aidan’s World By Aidan Sijo എന്നാണ് ചാനലിന്റെ പേര്. പാചകം ചെയ്യുന്ന കുറച്ച് വീഡിയോകൾ ചെയ്ത…

Share This News
Read More

15 എൻ‌സി‌ടി കേന്ദ്രങ്ങൾ വീണ്ടും തുറന്നു

എൻ‌സി‌ടി സേവനം ഘട്ടംഘട്ടമായി വീണ്ടും തുറന്നു. ഇന്ന് മുതൽ 15 NCT കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നതായി നാഷണൽ കാർ ടെസ്റ്റിംഗ് സർവീസ് സ്ഥിരീകരിച്ചു. Cork – Little Island Cork – Blarney Northpoint 1 & 2, Dublin Deansgrange, Dublin Fonthill, Dublin Galway Limerick Waterford Letterkenny Athlone Ballina Naas Drogheda Derrybeg എന്നീ NCT കേന്ദ്രങ്ങളാണ് ഇന്ന് മുതൽ തുറക്കുന്നത്. ടെസ്റ്റുകൾ ബുക്ക് ചെയ്ത് ഓൺലൈനായി പണമടയ്ക്കണം. എല്ലാ ഉപഭോക്താക്കളും സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. Share This News

Share This News
Read More

15 NDLS കേന്ദ്രങ്ങൾ തുറന്നു

ചില NDLS കേന്ദ്രങ്ങൾ ജൂൺ 8 മുതൽ തുറക്കും Carlow, Cavan, Citywest, Clarehall, Cork, Drogheda, Ennis, Galway, Kilkenny, Leopardstown, Letterkenny, Limerick, Longford, Monaghan, Naas, Roscommon, Santry, Trim, Waterford, Wicklow എന്നീ NDLS കേന്ദ്രങ്ങളാണ് ഇന്ന് മുതൽ തുറക്കുന്നത്. NDLS കേന്ദ്രത്തിന്റെ സേവനങ്ങൾ ആവശ്യമുള്ളവർ മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യണം. വാക്ക്-ഇൻ സേവനമൊന്നും ലഭ്യമല്ല. കാർഡ് പേയ്‌മെന്റുകൾ മാത്രമേ NDLS സ്വീകരിക്കുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്. പണമോ ചെക്കുകളോ പോസ്റ്റൽ ഓർഡർ പേയ്‌മെന്റുകളോ സ്വീകരിക്കാൻ കഴിയില്ല എന്ന് NDLS അറിയിച്ചിട്ടുണ്ട്. ശേഷിക്കുന്ന കേന്ദ്രങ്ങൾ വരും ആഴ്ചകളിൽ വീണ്ടും തുറക്കാൻ നിലവിൽ പദ്ധതിയിട്ടിട്ടുണ്ട്. Share This News

Share This News
Read More