ഡബ്ലിന് പുറത്തുള്ള രജിസ്ട്രേഷൻ ഓഫീസുകൾ വീണ്ടും തുറക്കുന്നു

COVID-19 നിയന്ത്രണങ്ങൾ കാരണം 3 മാസത്തിലേറെയായി അടച്ചതിനുശേഷം, ഡബ്ലിനിലെ പുറത്തുള്ള രജിസ്ട്രേഷൻ ഓഫീസുകൾ സർക്കാർ റോഡ്മാപ്പിന് അനുസൃതമായി ഘട്ടം ഘട്ടമായി തുറക്കുന്നു. ഓരോ രജിസ്ട്രേഷൻ ഓഫീസിലെയും ഇമെയിൽ വിലാസങ്ങൾ അന്വേഷണങ്ങൾക്കും നിയമനങ്ങൾ ക്രമീകരിക്കുന്നതിനും നൽകിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യാനോ പുതുക്കാനോ ആഗ്രഹിക്കുന്ന വ്യക്തികൾ ഗാർഡ സ്റ്റേഷനിൽ പങ്കെടുക്കുന്നതിന് മുമ്പ് നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിൽ ഇമിഗ്രേഷൻ ഓഫീസറുമായി ബന്ധപ്പെടണം, കാരണം അപ്പോയ്ന്റ്മെന്റ് ഇല്ലാതെ ഇമിഗ്രേഷൻ ഓഫീസറുമായി അപേക്ഷകരെ കാണില്ല. ജൂലൈ 22 ന് തുറക്കുന്ന രജിസ്ട്രേഷൻ ഓഫീസുകൾ Portlaoise Office to reopen 22/07/2020 Portlaoise.Immigration@garda.ie  ജൂലൈ 25 ന് തുറക്കുന്ന രജിസ്ട്രേഷൻ ഓഫീസുകൾ Cavan Office to reopen 25/07/2020 Cavan_DS@garda.ie ജൂലൈ 27 ന് തുറക്കുന്ന രജിസ്ട്രേഷൻ ഓഫീസുകൾ Galway NQRHQ ഇമെയിൽ വിലാസം ഇപ്പോൾ ലഭ്യമല്ല. ഈ തീയതിക്ക് മുമ്പായി നൽകും Tuam Registrations to…

Share This News
Read More

വിസകൾ ഒരു മാസത്തേക്ക് കൂടി നീട്ടി അയർലൻഡ്

2020 മാർച്ച് 20 നും ഓഗസ്റ്റ് 20 നും ഇടയിൽ കാലഹരണപ്പെടാൻ പോകുന്ന വിസകൾ പുതിയ COVID-19 നടപടിക്രമങ്ങൾ അനുസരിച്ച് സ്വമേധയാ ഒരു മാസത്തേയ്ക്ക് കൂടി നീട്ടി. കൊറോണ വൈറസ് പാൻഡെമിക്, കോവിഡ് -19 മൂലമുണ്ടായ അനിശ്ചിതത്വങ്ങളുടെ വെളിച്ചത്തിൽ, ആഭ്യന്തര നിയമത്തിന് അനുസരിച്ച് 2020 ജൂലൈ 20 നും 2020 ഓഗസ്റ്റ് 20 നും കാലഹരണപ്പെടാൻ നിലവിലുള്ള സാധുവായ അനുമതിയുള്ള എല്ലാ വ്യക്തികൾക്കും ഈ അറിയിപ്പ് ബാധകമാണ്. നിലവിലുള്ള അനുമതിയുടെ അതേ അടിസ്ഥാനത്തിലാണ് അനുമതി പുതുക്കൽ. അതിനാൽ അതേ വ്യവസ്ഥകൾ പാലിക്കാൻ വ്യക്തികൾ ബാധ്യസ്ഥരാണ്. 2020 മാർച്ച് 20 നും മെയ് 13 നും നോട്ടീസ് പുതുക്കിയതും 2020 ജൂലൈ 20 നും 2020 ഓഗസ്റ്റ് 20 നും ഇടയിൽ പുതിയ കാലഹരണപ്പെടൽ തീയതി ഉള്ള ഏതൊരു അനുമതിയും ഈ അറിയിപ്പ് മൂലം സ്വപ്രേരിതമായി ഒരു മാസത്തേക്ക്…

Share This News
Read More

ലോക്ക് ഡൗണിൽ യൂട്യൂബ് ചാനൽ തുടങ്ങിയ അയർലണ്ടിലെ കുട്ടി സഹോദരിമാർ

പുതിയതായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് എസ്സമരിയ ഫെർണാണ്ടസ്‌ എന്ന നാലര വയസുകാരിയും ഈവ് മരിയ ഫെർണാണ്ടസ് എന്ന രണ്ടര വയസുകാരിയും. ചാനൽ തുടങ്ങി ആദ്യ മൂന്ന് ദിവസംകൊണ്ട് തന്നെ നൂറിലധികം സബ്സ്ക്രൈബേഴ്സിനെ നേടിയ ഈ കുട്ടി സഹോദരങ്ങൾ കൂടുതൽ വിഡിയോകൾ അവരുടെ പ്രേക്ഷകർക്കായി ഒരുക്കുന്നുണ്ട്.   Essa & Eve എന്നാണ് ഈ കുഞ്ഞു സഹോദരിമാരുടെ യൂട്യൂബ് ചാനലിന്റെ പേര്. ഷിനോജ് ഫെർണാണ്ടസ് – ജിയ ജേക്കബ് എന്നീ മലയാളി ദമ്പതികളുടെ രണ്ട് മക്കളാണിവർ. അയർലണ്ടിലെ ഡബ്ലിൻ 4 ലാണ് ഇവർ താമസിക്കുന്നത്. ഫ്രന്റ് ലൈൻ സ്റ്റാഫാണ് ഇവരുടെ മാതാവായ ജിയ. ഈ സെപ്റ്റംബറിൽ എസ്സ ജൂനിയർ ഇൻഫന്റ്‌സിലും ഈവ പ്ലേയ് സ്കൂളിലും അവരുടെ അധ്യയന വർഷം ആരംഭിക്കാനിരിക്കുകയാണ്. ഇവർ അയർലണ്ടിൽ എത്തിയിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. ലോക്ക് ഡൗൺ കാരണം വീടിന്റെ പുറത്തിറങ്ങാൻ പറ്റാതെ…

Share This News
Read More

മാര്‍ട്ടിന്‍ മന്ത്രി സഭയുടെ ആദ്യ വിക്കറ്റ് തെറിച്ചു.

അധികരത്തില്‍ വന്നു 17ദിവസത്തിനു ഉള്ളില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ഗാര്‍ഡയുടെ പിടിയിലായയാളെന്ന ചീത്തപ്പേരു കേട്ട കൃഷിമന്ത്രിയും പ്രധാനമന്ത്രി മാര്‍ട്ടിന്റെ ഉറ്റ വിശ്വസ്തനുമായ ബാരി കോവനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി.പ്രധാനമന്ത്രി മന്ത്രിസഭയുടെ പ്രതിശ്ചായ തത്ക്കാലികമായി സംരക്ഷിച്ചു. പ്രസിഡന്റെ മൈക്കല്‍ ഡി ഹിഗന്സിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒടുവില്‍ കടുത്ത തീരുമാനം ക്യഷി മന്ത്രി ബാരി കോവനു എതിരെ പ്രധാനമന്ത്രി സ്വീകരിച്ചത് . ഘടകകക്ഷി നേതാക്കള്‍ ആയാ ഫിനഗേല്‍ നേതാവ് ലിയോ വരദ്കര്‍, ഗ്രീന്‍പാര്‍ട്ടി നേതാവ് എയ്മണ്‍ റയാന്‍ എന്നിവരുമായി പ്രധാനമന്ത്രി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇരുനേതാക്കളും ബാരിയുടെ രാജി ആവശ്യപ്പെടുന്നതു തന്നെയാണ് നല്ലതെന്ന നിലപാടാണ് സ്വീകരിച്ചത്. കൗണ്ടി ഓഫലിയില്‍ നിന്നുള്ള ഫിനഫാള്‍ ടി ഡിയായ ബാരി കോവനെ ഫോണിലൂടെയാണ് പ്രധാനമന്ത്രി ഈ തീരുമാനം അറിയിച്ചത്. പ്രസ്താവനയിലുടെ ബാരി കോവന്‍ പ്രധാനമന്ത്രിയുടെ തീരുമാനം തീര്‍ത്തും നിരാശാജനകവും അത്ഭുതപ്പെടുത്തുന്നതുമാണ് എന്നു അഭിപ്രായ പ്പെട്ടു.…

Share This News
Read More

അയർലണ്ടിൽ നിന്നുള്ള മലയാളികളുടെ സംരംഭമായ ഹ്രസ്വചിത്രം താരാട്ട് യൂട്യൂബിൽ

അയർലണ്ടിൽ നിന്നുള്ള  മലയാളികളുടെ സംരംഭമായ  ഹ്രസ്വചിത്രം  താരാട്ട് യൂട്യൂബിൽ റിലീസ്  ചെയ്തു. അബോർഷൻ എന്ന സാമൂഹ്യ വിഷയത്തെ   വളരെ വ്യക്തിപരവും  ആത്മീയവുമായ വീക്ഷണങ്ങളിലൂടെ  നോക്കിക്കാണുന്ന ഒരു ഹ്രസ്വചിത്രമാണ് താരാട്ട് . പാരമ്പര്യവും പുരോഗമനവും തമ്മിലുള്ള പോരാട്ടത്തിൽ മൂല്യങ്ങളുടെ വില തേടുകയാണ് ഈ കൊച്ചു ചിത്രം. വളരെ നാളുകളായി അമ്മയാകണമെന്ന തീവ്രാഭിലാഷം  കൊണ്ടുനടക്കുന്ന ഡോണയ്ക്കു വലിയ ആഘാതമാണ് തനിക്ക് ഒരിക്കലും ഒരു സ്വന്തം കുഞ്ഞിന് ജന്മം കൊടുക്കാൻ സാധിക്കുകയില്ലെന്ന ഡോക്ടറുടെ വിധി. എന്നാൽ   വിലപിക്കാൻ സമയം കിട്ടുന്നതിന് മുന്നേ  ഇളയ സഹോദരി ഡയാന ഗർഭിണിയായിരിക്കുന്നു എന്ന വാർത്ത ഡോണയ്ക്കു കൊടുക്കുന്ന സന്തോഷം അധികം നീണ്ടു നിൽക്കുന്നില്ല. ഇവരുടെ അമ്മ എലിസബത്ത് ആണെങ്കിൽ മക്കൾക്ക് നല്ലതു മാത്രം വരണമെന്ന് ആഗ്രഹിക്കുകായും ചെയ്യുന്നു. ഇരു സഹോദരിമാരും അവരുടെ അമ്മയും തമ്മിലുള്ള ബന്ധവും  അമ്മ എന്ന സങ്കല്പത്തിന്റെ അർഥതലങ്ങളുമാണ്  ക്രിസ്മസിന്റെ…

Share This News
Read More

കൊറോണ അയർലണ്ടിലെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചു കുലുക്കുമെന്ന് സെൻട്രൽ ബാങ്ക്

കൊറോണ വൈറസ് വ്യാപനം അയർലണ്ടിലെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചു കുലുക്കുമെന്ന് സെൻട്രൽ ബാങ്ക്. സമ്പദ്‌വ്യവസ്ഥ 14% വരെ ചുരുങ്ങുമെന്ന് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. ഈ വർഷം സമ്പദ്‌വ്യവസ്ഥ 14% വരെ ചുരുങ്ങുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. അതേസമയം, തൊഴിലില്ലായ്മ ഈ വർഷം ശരാശരി 17% വരെ ഉയരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. no-deal Brexit സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന അപകടസാധ്യതകളും സെൻ‌ട്രൽ ബാങ്ക് അതിന്റെ ഏറ്റവും പുതിയ ത്രൈമാസ ബുള്ളറ്റിനിൽ എടുത്തുപറഞ്ഞു. പ്രവചനങ്ങളിൽ കാര്യമായ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. സമ്പാദ്യത്തിൽ വൻ വർധനയുണ്ടായതായും സെൻട്രൽ ബാങ്ക് രേഖപ്പെടുത്തി. ലോക്ക് ഡൗൺ മൂലം ആളുകൾ വീടുകളിൽ തന്നെ കഴിഞ്ഞു കൂടിയത് ഇതിനൊരു കാരണമാണ്. Share This News

Share This News
Read More

അയര്‍ലണ്ടിന്റെ ആദ്യ വനിത പ്രതിപക്ഷ നേതാവായി മേരി ലൂയിസ് മക്ഡോണാള്‍ഡ് ചുമതലയേറ്റു

മേരി ലൂയിസ് മക്ഡോണാള്‍ഡ് അയര്‍ലണ്ടിന്റെ ആദ്യ വനിത പ്രതിപക്ഷ നേതാവായി ചുമതലയേറ്റു. മേരി ലൂയിസ് മക്ഡോണാള്‍ഡ് അയര്‍ലണ്ടിന്റെ ആദ്യ വനിത പ്രതിപക്ഷ നേതാവ് ആയി. ഡബ്ലിന്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും ഉള്ള ടി.ഡി യാണ് 51 വയസ് ഉള്ള മേരി ലൂയിസ് മക്ഡോണാള്‍ഡ്. 1969മെയ്യ് 1ാം തീയതി ഡബ്ലിനിലെ ഒരു സാധാരണ മദ്ധ്യവര്‍ഗ്ഗ കുടുംബത്തില്‍ പാട്രിക് മാക്ഡോണാള്‍ഡിന്റെയും ജോഹാന്നയുടെയും നാല് മക്കളില്‍ രണ്ടാമതായാണ് മേരിയുടെ ജനനം.9ാം വയസില്‍ മേരിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് മേരിയുടെ ജീവിതം മാതാവ് ജോഹാനക്ക് ഒപ്പം ഡബ്ലിന്‍ രാത്ഗരിനിൽ ആയിരുന്നു. സൗത്ത് ഡബ്ലിനിലെ കത്തോലിക്കാ മിഷന്‍ സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച മേരി, ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുവാന്‍ ട്രിനിറ്റി കോളജില്‍ ചേര്‍ന്നു അവിടെ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. 1995ൽ യൂറോപ്യന്‍ ഇന്‍റഗ്രേഷന്‍ സ്റ്റഡീസില്‍ ലിംമെറിക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര…

Share This News
Read More