അയര്‍ലണ്ടില്‍ ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതോടെയാണ് ഇന്ധനവില ഇന്ന് രാത്രി മുതല്‍ വര്‍ദ്ധിക്കുക. പെട്രോളിന്റെ വില ഏഴ് സെന്റാണ് വര്‍ദ്ധിക്കുക. ഡീസല്‍വില അഞ്ച് സെന്റും കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ഡീസല്‍ വില ഒരു സെന്റുമാണ് വര്‍ദ്ധിക്കുക. റഷ്യ-യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കുതിച്ചുയര്‍ന്ന ഇന്ധനവിലയെ പിടിച്ചുകെട്ടാന്‍ 2022 മാര്‍ച്ചിലാണ് എക്സൈസ് തീരുവയില്‍ കുറവ് വരുത്തിയത്. ഇതാണ് ഇപ്പോള്‍ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി വില വില വര്‍ദ്ധിപ്പിക്കുന്നതിന്റെ രണ്ടാമത്തെ ഘട്ടമാണിത്. പമ്പുകളിലെ വില പെട്ടെന്ന് വര്‍ദ്ധിക്കില്ല. നിലവിലെ സ്റ്റോക് തീര്‍ന്ന് പുതിയ സ്റ്റോക്ക് വില്ക്കാന് തുടങ്ങുമ്പോഴായിരിക്കും വിലവര്‍ദ്ധനവ് റീടെയ്ല്‍ മേഖലിയലേയ്ക്കെത്തുക. എന്നാല്‍ എല്ലാ ദിവസവും പുതിയ സ്റ്റോക് എടുക്കുന്ന തിരക്കേറിയ പമ്പുകളില്‍ ഇന്ന് മുതല്‍ വില വര്‍ദ്ധനവ് ഉടന്‍ പ്രാബല്ല്യത്തിലാകും. Share This News
നിക്ഷേപ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് ബാങ്ക് ഓഫ് അയര്‍ലണ്ട്
പണപ്പെരുപ്പ വര്‍ദ്ധനവിന്റേയും ആനുപാതികമായി വായ്പകളുടെ പലിശ വര്‍ദ്ധനവിന്റെയും തുടരെയുള്ള വാര്‍ത്തകള്‍ക്കിടയില്‍ ഒരു ആശ്വാസ വാര്‍ത്ത. നിക്ഷേപകര്‍ക്ക് നല്കി വരുന്ന പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ബാങ്ക് ഓഫ് അയര്‍ലണ്ട്. സൂപ്പര്‍ സേവര്‍ അക്കൗണ്ടുകളിലെ പലിശ നിരക്കാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇത്തരം അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് ആദ്യത്തെ 12 മാസം മൂന്ന് ശതമാനം പലിശ ലഭിക്കും ഇതിന് ശേഷം 30,000 യൂറോ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് രണ്ട് ശതമാനം പലിശ ലഭിക്കും നേരത്തെ ഇത് ഒരു ശതമാനമായിരുന്നു. പലിശ നിരക്കില്‍ വരുത്തിയ ഒരു ശതമാനത്തിന്റെ വര്‍ദ്ധനവിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സെപ്റ്റംബര്‍ എട്ടുമുതലാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്നത്. Share This News
Dublin Bus ഡ്രൈവര്‍മാരെ നിയമിക്കുന്നു
അയര്‍ലണ്ടില്‍ ജോലി തേടുന്ന ഡ്രൈവര്‍മാര്‍ക്ക് സുവര്‍ണ്ണാവസരം. ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാരെ നിയമിക്കുന്നു. 815.30 യൂറോയാണ് ആഴ്ചയില്‍ ശമ്പളം. ഇത് 949.99 യൂറോയായി സമീപഭാവിയില്‍ വര്‍ദ്ധിച്ചേക്കും. ആഴ്ചയില്‍ അഞ്ച് ദിവസമാണ് ജോലി. രാത്രിയും പകലും മാറിമാറിയുള്ള ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സ, കുറഞ്ഞനിരക്കില്‍ ട്രെയിന്‍ യാത്ര, സൗജന്യ ബസ് യാത്ര എന്നിവയ്ക്ക് യോഗ്യതയുണ്ടായിരിക്കുന്നതാണ്. പരിശീലനവും കമ്പനി നല്‍കുന്നതാണ്. താഴെ പറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. * Full category Irish D licence * Up to date valid driver qualification card, category D (CPC card) *An up- to- date copy from the online CPC Driver Portal as proof that your CPC is up to date, go to www.rsa.ie, click…
Aldi അയര്‍ലണ്ടില്‍ 79 പേരെ നിയമിക്കുന്നു
പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ Aldi യില്‍ ഒഴിവുകള്‍. 79 പേരെ ഉടന്‍ നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം. ക്രിസ്മസ് കാലത്തെ തിരക്ക് പരിഗണിച്ചാണ് മുന്‍കൂട്ടി നിയമനങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നത്. ഇപ്പോള്‍ 79 പേര്‍ക്കാണ് അവസരമെങ്കിലും പുതുതായി തുടങ്ങുന്ന ബ്രാഞ്ചുകളിലേയ്ക്കുള്പ്പെടെ 340 ഒഴിവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഡബ്ലിനില്‍ സ്റ്റോര്‍ അസിസ്റ്റന്റിന് മണിക്കൂറിന് 14.40 മുതല്‍ 16 വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. ഇതിന് പുറമേ നിരവധി ആനുകൂല്ല്യങ്ങളും ഉണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് Career Growth അടക്കം കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. Adamstown ,Cabra എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ പുതിയ അഞ്ച് സ്റ്റോറുകളാണ് കമ്പനി ആരംഭിക്കുന്നത്. Share This News
പുകയില ഉപയോഗം : പ്രായപരിധി 21 ആക്കണമെന്ന് ആവശ്യം
രാജ്യത്ത് പുകയില ഉപയോഗത്തിനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന ആവശ്യം ശക്തം. വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഈ ആവശ്യം ഉയര്‍ന്നതിന് പിന്നാലെ ഇപ്പോള്‍ ഒരു പാര്‍ലമെന്റംഗം തന്നെ ഇക്കാര്യം ഉന്നയിച്ചതോടെയാണ് വിഷയം കൂടുതല്‍ ചര്‍ച്ചയാകുന്നത്. Fine Gael ന്റെ ആരോഗ്യവിഭാഗം വക്താവ് Colm Burke ആണ് ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. നിലവിലെ 18 വയസ്സ് എന്നത് 21 ആക്കണമെന്നാണ് ആവശ്യം. രാജ്യത്ത് പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യം നേടുന്നതിന് ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറയുന്നു. പുകയില വിരുദ്ധ പ്രാചാരണങ്ങളുടെ ശക്തി കുറഞ്ഞിരിക്കുകയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുകയിലയുടെ ഉപയോഗം മരണനിരക്ക് കൂട്ടുന്നതായും പുകയില ഉപയോഗത്താല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ആരോഗ്യമേഖലയിലെ ചെലവ് വര്‍ദ്ധിപ്പിക്കുന്നതായും നേരത്തെ തന്നെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. Share This News
പുതിയ കമ്പനി മാര്‍ക്കറ്റിലേയ്ക്ക് ; ഊര്‍ജ്ജവില കുറഞ്ഞേക്കും
അയര്‍ലണ്ടില്‍ ഊര്‍ജ്ജ വിലയില്‍ കുറവിന് സാധ്യത. പുതിയൊരു കമ്പനി മാര്‍ക്കറ്റിലേയ്ക്ക് കടന്നു വരുന്നതാണ് ഇത്തരമൊരു പ്രതീക്ഷയ്ക്ക് കാരണം Yuno Energy എന്ന കമ്പനിയാണ് പുതുതായി കടന്നു വരുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് പുതിയൊരു കമ്പനി ഊര്‍ജ്ജ വിതരണ രംഗത്തേയ്ക്ക് കടന്നു വരുന്നതെന്ന പ്രത്യേകതയും ഉണ്ട്. രാജ്യത്ത് നിലവിലുള്ളതിലും കുറഞ്ഞ വില ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്താണ് കമ്പനിയുടെ കടന്നുവരവ് എന്ന പ്രത്യേകതയും ഉണ്ട്. 38.04 സെന്റാണ് per kilowatt hour ചാര്‍ജ്. കുറഞ്ഞ നിരക്കില്‍ പുതിയ കമ്പനി രംഗപ്രവേശം ചെയ്യുന്നതോടെ ശക്തമായ മത്സരമുള്ള മാര്‍ക്കറ്റില്‍ മറ്റു കമ്പനികള്‍ക്കും പിടിച്ചു നില്ക്കാന് വില കുറയ്ക്കേണ്ടി വരും എന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. വിലക്കുറവിനേക്കാളുപരി മാര്‍ക്കറ്റില്‍ മത്സരം കൂടുന്നതും കൂടുതല്‍ സേവന ദാതാക്കളെ ലഭിക്കുന്നതും ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിലയിരുത്തല്‍. Share This News
ന്യൂ കാസില്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ‘ചിങ്ങപ്പുലരി 2023’ വിപുലമായി നടന്നു
ന്യൂകാസില്‍ വെസ്റ്റ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 24 ന് ഓണഘോഷത്തിന്റെ ഭാഗമായി ‘ചിങ്ങപുലരി 2023’ ‘Castlemahon-Feohanagh Community Hall ല്‍ വച്ച് പൂര്‍വാധികം ആഘോഷിച്ചു. പ്രസ്തുത പരിപാടിയ്ക്ക് വിശിഷ്ടാതിഥിയായി എത്തിയ ബഹുമാന്യനായ Cllr ശ്രീ. ടോം റിഡ്ഡില്‍ ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കമ്മ്യൂണിറ്റി അംഗങ്ങളുടെ ഓണപ്പാട്ടുകള്‍ നൃത്തനൃത്ത്യങ്ങള്‍ തുടങ്ങിയ കലാപരിപാടികക്കൊപ്പം, പൂക്കളം, ചെണ്ടമേളം, പുലികളി, ഓണത്തപ്പന്, ഓണസദ്യ, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, കുട്ടികളുടെ ഫണ്‍ ഗെയിംസ്, പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യേകം വടംവലി തുടങ്ങിയ ഓണമത്സരങ്ങളുമായി ഒരു ദിവസത്തെ ആഘോഷ പരിപാടികളാണ് നടന്നത്. വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. കമ്മറ്റി അംഗങ്ങളായ ഗിരീഷ് നായര്‍, ക്ലെന്റ് കുര്യച്ചന്, ആന്റോ പൗലോസ്, മരിയ അരുണ്‍, സൗമ്യ സിറില്‍, രമ്യ അഖില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി Share This News
ടെക്സ്റ്റ് ഫോര്‍മാറ്റിംഗ് ; കിടിലന്‍ ഫീച്ചറുമായി വാട്സാപ്പ്
ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുക്കുന്നു. ടെക്സ്റ്റ് ഫോര്മാറ്റിംഗിനുള്ള സൗകര്യമാണ് വാട്സപ്പ് അവതരിപ്പിക്കുന്നത്. ഇതിനായി ഏറ്റവും പുതിയ ടെക്സ്റ്റ് ഫോര്‍മാറ്റിംഗ് ടൂളുകള്‍ വാട്സപ്പില്‍ ലഭ്യമാകും. ടൈപ്പ് ചെയ്ത മെസേജുകള്‍ ഈ ടൂളുപയോഗിച്ച് ഫോര്‍മാറ്റ് ചെയ്യാം വാട്സപ്പിന്റെ സെഡ്ക് ടോപ്പ് ബീറ്റ പതിപ്പിലാണ് ഇപ്പോള്‍ ഇത് അവതരിപ്പിക്കുന്നത്. മെസേജുകള്‍ക്കുള്ളില്‍ നമ്പേഴ്സ്, ബുള്ളറ്റ് ചിഹ്നം എന്നിവയിടാനുള്ള സൗകര്യവും ഒരു മെസേജിനുള്ളിലെ പ്രധാന ഭാഗങ്ങള്‍ പ്രത്യേകം ക്വോട്ട് ചെയ്യാനുള്ള ഫീച്ചറും ഇതില്‍ ഉള്‍പ്പെടും. ഈ ഫീച്ചറുകള്‍ എല്ലാവരിലേയ്ക്കും എത്തുന്നതോടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് അടക്കം ഉപയോഗിക്കുന്ന മെസേജുകളില്‍ ഇത് ഏറെ ഗുണം ചെയ്യും. Share This News
Beaumont ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം ഓഗസ്റ്റ് 26 ശനിയാഴ്ച
നാടും നഗരവും ഓണത്തിമിര്‍പ്പിലാണ്. മലയാളിയുടെ സാന്നിധ്യം എവിടെയുണ്ടോ അവിടെയെല്ലാം ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. നാട്ടിലെ ഓണാഘോഷങ്ങളെ വെല്ലുന്ന ആഘോഷങ്ങളാണ് അയര്‍ലണ്ടിലെ അടക്കം വിവിധ മലായളി കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതും നടന്നു വരുന്നതും. Beaumont ഇന്ത്യന്‍ കമ്മ്യൂണിറ്റിയും ഓണാഘോഷത്തിനായി ഒരുങ്ങി കഴിഞ്ഞു. ഓഗസ്റ്റ് 26 ശനിയാഴ്ച വര്‍ണ്ണശബളമായ വിവിധ പരിപാടികളോടെയാണ് ഓണാഘോഷം നടത്തുന്നത്. Whitehall colmcille GAA club Collins Avenu വില്‍ വെച്ചാണ് പരിപാടികള്‍ നടക്കുന്നത്. രാവിലെ 10 മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് പരിപാടികള്‍. തിരുവാതിര, വിവിധ ഡാന്‍സുകള്‍, മ്യൂസിക് , വിവിധ ഗെയിമുകള്‍ എന്നിവയ്ക്ക് പുറമേ വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നുണ്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് താവ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. 0899544170, 0877598814, 0899634038 Share This News
AMC ക്രിക്കറ്റ് ടൂർണമെന്റിൽ Tallaght Super Kings ( TSK )ചാമ്പ്യൻമാർ !!
Tyrellstown ക്രിക്കറ്റ് ഗ്രൗണ്ടിൽ Aug 19, 20 തിയതികളിൽ ആയി നടത്തപെട്ട പ്രഥമ AMC ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യൻമാരായി Tallaght Super Kings. ആവേശോജ്വലമായ ഫൈനലിൽ Waterford Tigers നെ 8 റൺസിന് ആണ് അവർ പരാജയപ്പെടുത്തിയത്. വിജയികൾക്കു എവർ റോളിങ് ട്രോഫിയും €701 ക്യാഷ് പ്രൈസും ലഭിച്ചു. റണ്ണേഴ്സ് അപ്പ് ആയ Waterford Tigers ന് ലഭിച്ചത് എവർ റോളിങ് ട്രോഫിയും €351 യൂറോയും ആണ് രണ്ടു ദിവസം നീണ്ടു നിന്ന ക്രിക്കറ്റ് പോരാട്ടത്തിൽ അയർലണ്ടിൽ നിന്നുള്ള മികച്ച 24 ടീമുകൾ മാറ്റുരച്ചു ടൂർണമെന്റിലെ മികച്ച താരം ആയും ( most valuable player of the tournament ) മികച്ച ബാറ്റർ ആയും Waterford Tigers ലെ Zubair Hassan Khan തിരഞ്ഞെടുക്കപ്പെട്ടു. PALS ക്രിക്കറ്റ് ക്ലബ്ബിലെ Jibran ആണ് ബെസ്റ്റ് bowler അവാർഡ്…