കോവിഡ് -19: അയർലണ്ടിൽ 591 പുതിയ കേസുകൾ

അയർലണ്ടിൽ ഇന്ന് 591 കോവിഡ് -19 കേസുകൾ കൂടി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 64,046 ആയിരിക്കുകയാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട മൂന്ന് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മൊത്തം മരണങ്ങളുടെ എണ്ണം  അയർലണ്ടിൽ 1933 ആയി തുടരുന്നു. ഇന്ന് 38 പേരെയാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട് ICU-വിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അയർലണ്ടിൽ കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു, എന്നാൽ മരണങ്ങളുടെ കണക്കെടുത്താൽ ചില ദിവസങ്ങളിൽ കുതിച്ചുകയറ്റം ചില ദിവസങ്ങളിൽ താഴ്ച എന്ന രീതിയിലാണ്. Level-5 നിയന്ത്രണങ്ങൾ തുടരുന്നതിൽ പുരോഗമനമുണ്ടോ എന്ന് ചോദിച്ചാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നും പറയാൻ കഴിയില്ല എന്നതാണ് വാസ്തവം. Share This News

Share This News
Read More

MyNMBI ഇനി അയർലണ്ടിലെ എല്ലാ നഴ്‌സുമാർക്കും

2021 ലെ NMBI വാർ‌ഷിക പുതുക്കൽ‌. MyNMBI ഇനി അയർലണ്ടിലെ എല്ലാ നഴ്‌സുമാർക്കും. നവംബർ‌ അവസാനത്തോടെ NMBI രെജിസ്റ്ററിലുള്ള എല്ലാ അംഗങ്ങൾക്കും പുതിയ ലോഗിൻ വിശദാംശങ്ങൾ NMBI അയച്ചു കൊടുക്കും എന്നറിയിച്ചു. 2021 ലേയ്ക്കുള്ള വാർഷിക NMBI രെജിസ്ട്രേഷൻ പുതുക്കൽ തീയതി അടുത്തുവരികയാണ്. 2020 ഡിസംബർ 31 ആണ് NMBI രെജിസ്ട്രേഷൻ പുതുക്കേണ്ട അവസാന തിയതി. പുതിയ MyNMBI രജിസ്ട്രേഷൻ സംവിധാനം മുഖേന വേണം ഈ വർഷം പുതുക്കൽ പ്രക്രിയ ചെയ്യാൻ. വർഷങ്ങളായി നിലവിൽ NMBI രെജിസ്ട്രേഷൻ ഉള്ള എല്ലാ നഴ്സുമാരും പുതിയ MyNMBI വെബ്സൈറ്റ് വഴിതന്നെ വേണം ഇത്തവണ രെജിസ്ട്രേഷൻ പുതുക്കാൻ. എന്നാൽ, ഇവർക്കാർക്കും ഇതു വരെ MyNMBI വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യാനുള്ള യൂസർനെയിമും പാസ്സ്‌വേർഡും NMBI നൽകിയിട്ടില്ല. ‌ നവംബർ‌ അവസാനത്തോടെ NMBI രെജിസ്റ്ററിലുള്ള എല്ലാ അംഗങ്ങൾക്കും പുതിയ ലോഗിൻ വിശദാശംസങ്ങൾ NMBI അയച്ചു…

Share This News
Read More

മലയാളത്തിന് അയർലണ്ടിൽ നിന്നും ഒരു സ്നേഹോപഹാരം

തെങ്ങോലകൾ വിശറി വീശുന്ന പച്ചക്കതിരണിഞ്ഞ നെൽപ്പാടങ്ങൾ,  അവക്കതിരിട്ട്  പശ്ചിമഘട്ട മലനിരകൾ അവക്കിടയിലൂടെ കളകളമൊരുപാട്ട് പാടി പുഴ. മഴമേഘങ്ങൾ മലനിരകളോട് ചേർന്ന് നിന്ന് മലയാള നാട്ടിൽ പെയ്തിറങ്ങാൻ വെമ്പുന്ന നിമിഷം . മഴവില്ലഴകുള്ള നാട് . ഒരു സാധാരണ പ്രവാസി എപ്പോഴും മനസ്സിൽ കാണുന്ന സ്വപ്നം പക്ഷെ ലോകത്തെ അടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന മഹാവ്യാധി മൂലം അവന് അവിടേക്ക് പോകാനാവുന്നില്ല. ഈ സന്ദർഭത്തിലാണ് അയർലൻഡ് മലയാളികൾ അണിയിച്ചൊരുക്കിയ റൊമാന്റിക് ആൽബം നിങ്ങളെ ഈ കാഴ്ചകളെല്ലാം കാണിക്കാനെത്തുന്നത്. ആ കാഴ്ചകൾക്കൊപ്പം  മലയാളത്തനിമയുള്ള വരികൾ ഒരുക്കിയിരിക്കുന്നത് കിൽകെനി  നിവാസി ആയ ജീനിയസ് പ്രഭ ആണ് സംവിധാനം  സുനീഷ് നീണ്ടൂർ. നിർമാണം ടി എൻ പി പ്രൊഡക്ഷൻസ് റിലീസ് . ആൽബം കാണുവാൻ ടി എൻ പി പ്രൊഡക്ഷൻസ് റിലീസ്  യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യുക . Share This News

Share This News
Read More

Accommodation Needed in Limerick

I am Jitha Joseph and my friend Annamma Mathunny (2 female nurses) are looking for Sharing accomodation near University Hospital Limerick as immediately. We are recently joined here and currently staying in Troy village. Jitha:+353894189224 Annamma: +353892437009 Share This News

Share This News
Read More

‘ഓറഞ്ച്’ ലിസ്റ്റിലെ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ചലനങ്ങൾ നിയന്ത്രിക്കേണ്ടതില്ല

ഞായറാഴ്ച മുതൽ അയർലണ്ടിലെത്തുന്ന യൂറോപ്യൻ യൂണിയൻ “ഓറഞ്ച്” രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്, വരുന്നതിന് മൂന്ന് ദിവസം മുമ്പ് നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് നടത്തിയാൽ 14 ദിവസത്തേക്ക് അവരുടെ ചലനങ്ങൾ നിയന്ത്രിക്കേണ്ടതില്ല (No need to restrict their movements). “റെഡ് റീജിയനിൽ” നിന്ന് വരുന്നവർ 14 ദിവസത്തേക്ക് അവരുടെ ചലനങ്ങൾ നിയന്ത്രിക്കേണ്ടതുണ്ടെന്ന് മന്ത്രി ഇമോൺ റയാൻ അറിയിച്ചു. എന്നിരുന്നാലും, അഞ്ച് ദിവസത്തിനുശേഷം എടുത്ത അംഗീകൃത കോവിഡ് -19 ടെസ്റ്റിന്റെ നെഗറ്റീവ് ഫലത്തെത്തുടർന്ന് ഇത് ഒഴിവാക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യാന്തര സന്ദർശകർക്കായി (For International Travellers) അംഗീകൃത കോവിഡ് -19 ടെസ്റ്റുകൾ നടത്തുവാനുള്ള പദ്ധതിയുമായി ‘ക്രോസ്-ഡിപ്പാർട്ട്മെന്റൽ ടെക്നിക്കൽ വർക്കിംഗ് ഗ്രൂപ്പ്’ നവംബർ 10 ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി റയാൻ അറിയിച്ചു. എയർലൈൻസിനുള്ള സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട്, എയർലൈൻസ് മേഖലയ്ക്ക് ഗണ്യമായ തോതിൽ ‘Exchequer support’…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ ഇന്ന് 444 കേസുകൾ

നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം ഇന്ന് അയർലണ്ടിൽ കോവിഡ് -19 444 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു, ഇതോടെ അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 63,483 ആയി. അയർലണ്ടിൽ കോവിഡ് -19 നുമായി ബന്ധപ്പെട്ട് എട്ട് പേർ കൂടി മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിച്ച് അയർലണ്ടിൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ 1,930 ആണ്. ഇന്ന് അറിയിച്ച കേസുകളിൽ: 208 പുരുഷന്മാർ / 235 സ്ത്രീകൾ 61% പേർ 45 വയസ്സിന് താഴെയുള്ളവരാണ് ഡബ്ലിനിൽ 158, കോർക്കിൽ 48, ഗോൽവേയിൽ 36, ലിമെറിക്കിൽ 28, 174 കേസുകൾ മറ്റ് 19 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു. നിലവിൽ 310 കോവിഡ് രോഗികളാണ് ആശുപത്രിയിൽ ഉള്ളത്, അതിൽ 41 പേർ ഐസിയുവിലാണ്. Share This News

Share This News
Read More

അയർലണ്ടിൽ മോട്ടോർ ഇൻഷുറൻസ് പ്രീമിയം ചെലവ് വർദ്ധിക്കുന്നു

പോളിസി ക്ലെയിമുകളുടെ വില ഈ കാലയളവിൽ 9% കുറഞ്ഞെങ്കിലും 2009 നും 2019 നും ഇടയിൽ മോട്ടോർ ഇൻഷുറൻസ് പ്രീമിയങ്ങൾ മൂന്നിലൊന്നായി വർദ്ധിച്ചു എന്ന് സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡ് റിപോർട്ടുകൾ. സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ടനുസരിച്ച് 11 വർഷത്തെ കാലയളവിൽ ക്ലെയിമുകളുടെ ആവൃത്തി (Frequency of Claims) 45% കുറഞ്ഞുവെന്ന് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഒരു ക്ലെയിമിനുള്ള ചെലവ് ഒരേ സമയപരിധിക്കുള്ളിൽ മൂന്നിൽ രണ്ട് ഭാഗവും അതായത് 2009 ൽ 2,726 യൂറോയിൽ നിന്ന് 2019 ൽ 4,487 യൂറോയായി ഉയർന്നു. കൂടാതെ 2018, 2019 വർഷങ്ങളിലും റിപ്പോർട്ട് പ്രത്യേകമായി പരിശോധിച്ചപ്പോൾ, ഈ സമയത്ത് ശരാശരി പോളിസിയുടെ വില 4% കുറയുകയും പോളിസിക്ക് ക്ലെയിമുകളുടെ വില 1% കുറയുകയും ചെയ്തു. അതായത് ഒരു ക്ലെയിമിന്റെ ശരാശരി ചെലവ് 4% വർദ്ധിച്ചെങ്കിലും ക്ലെയിമുകളുടെ ആവൃത്തി (Frequency of Claims) 5%…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ ഇന്ന് 322 കേസുകൾ

ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 322 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിലെ മൊത്തം വൈറസ് കേസുകളുടെ എണ്ണം ഇപ്പോൾ 63,048 ആയിരിക്കുകയാണ്. അഞ്ച് പേർ കൂടി ഇന്ന് വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,922 ആയി തുടരുന്നു. ഇന്ന് അറിയിച്ച കേസുകളിൽ: 156 പുരുഷന്മാർ / 166 സ്ത്രീകൾ. 64% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഡബ്ലിനിൽ 96, മീത്തിൽ 35, കോർക്കിൽ 23, ലോത്തിൽ 17, വാട്ടർഫോർഡിൽ 16, ബാക്കി 135 കേസുകൾ മറ്റ് 18 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നുവെന്ന് റിപോർട്ടുകൾ. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ 296 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അതിൽ 42 പേർ ഐസിയുവിലാണെന്നും ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. Share This News

Share This News
Read More

PUP സ്വീകരിക്കുന്നവരിൽ ഏഴു ദിവസംകൊണ്ട് 11% വർദ്ധനവ്

സാമൂഹ്യ സംരക്ഷണ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏകദേശം 330,000 പേർക്ക് ഈ ആഴ്ച പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ്  പേയ്‌മെന്റ് ലഭിക്കും – കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 11 ശതമാനത്തിലധികം ആളുകൾ  PUP-ക്കായി അപേക്ഷിച്ചു. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി സർക്കാർ ലെവൽ 5 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമുതൽ തൊഴിലില്ലായ്മയുടെ തുടർച്ചയായ മുന്നേറ്റം ഈ കണക്ക് എടുത്ത് കാണിക്കുന്നു. കഴിഞ്ഞയാഴ്ച, ഏകദേശം 296,000 ആളുകൾക്ക് പി‌യു‌പി ലഭിച്ചു – Level-5 നിയന്ത്രണങ്ങൾ മൂലം ബിസിനസുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായതിനാൽ വെറും ഏഴു ദിവസത്തിനുള്ളിൽ 52,000 പേർ പദ്ധതിയിൽ ചേർന്നു. ഈ ആഴ്ച 329,991 പേർ പേയ്‌മെന്റുകൾ സ്വീകരിക്കും, കൂടാതെ 34,000 ആളുകൾ വരുമാന പിന്തുണക്കായും (Income Support) അപേക്ഷിച്ചിട്ടുണ്ട്. ഈ ആഴ്ചത്തെ പി‌യു‌പി പേയ്‌മെന്റുകൾക്കായി സർക്കാർ 95.5 മില്യൺ യൂറോ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്, ഏഴ് ദിവസം മുമ്പ് ഇത്…

Share This News
Read More

300-ലധികം തൊഴിലവസരങ്ങളുമായി “Pfizer”

1969 മുതൽ അയർലണ്ടിൽ പ്രവർത്തിക്കുന്ന Pfizer, കോർക്ക്, ഡബ്ലിൻ, കിൽഡെയർ എന്നിവിടങ്ങളിൽ ആറ് സ്ഥലങ്ങളിലായി 4,000 ത്തോളം വരുന്ന ജീവനക്കാരുമായി പ്രവർത്തിച്ചുവരുന്നു. കൊറോണ വൈറസിന്റെ ഈ സമയത് 300-ലധികം പുതിയ അവസരങ്ങളുമായാണ് Pfizer മുന്നോട്ട് വന്നിരിക്കുന്നത്. Dominos Pizza ഇതിനോടകം തന്നെ 700 ഓളം തൊഴിൽ അവസരങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. അതിന്റെ തൊട്ട് പിന്നാലെയാണ് ഒട്ടനവധി മേഖലകളിൽ പുതിയ അവസരങ്ങൾ പ്രഖ്യാപിച്ച് Pfizer എത്തിയിരിക്കുന്നത്. അനലിസ്റ്റുകൾ, ടെക്നീഷ്യൻമാർ, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, സാങ്കേതികവിദഗ്ദ്ധർ, ക്വാളിറ്റി സ്പെഷ്യലിസ്റ്റുകൾ, ഡാറ്റാ അനലിസ്റ്റുകൾ എന്നിവരുൾപ്പെടെ ഉയർന്ന തോതിലുള്ള ഒരുപാട് വേക്കൻസിസ്‌ Pfizer-ന്റെ പുതിയ അവസരങ്ങളിൽ ഉൾപ്പെടുന്നു. Pfizer ന്റെ പുതിയ നിക്ഷേപം കമ്പനിയുടെ സൗകര്യങ്ങൾ നവീകരിക്കുകയും ലാബ് മെച്ചപ്പെടുത്തുകയും പ്രൊഡക്ഷനും സെയിൽസും വർദ്ധിപ്പിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ പുതിയ സാങ്കേതികവിദ്യകളെ ആവിഷ്കരിക്കുകയും ചെയ്യുമെന്ന് കമ്പനി മാനേജ്‌മന്റ് അറിയിച്ചു. Share This News

Share This News
Read More