അയർലണ്ടിൽ ഔട്ട്പേഷ്യന്റ് ഹോസ്പിറ്റൽ കെയറിനായി 612,000 പേർ കാത്തിരിക്കുന്നു

കുട്ടികളുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് അയർലണ്ടിലെ ആശുപത്രികളിൽ (ഒരു ഡോക്ടറിന്റെ കൺസൾട്ടേഷനായുള്ള 45,000 പേർ ഉൾപ്പെടെ) 612,000 ആളുകൾ ഔട്ട് പേഷ്യന്റ് ട്രീട്മെന്റിനായി കാത്തിരിക്കുന്നു. നാഷണൽ ട്രീറ്റ്മെന്റ് പർച്ചേസ് ഫണ്ടിന്റെ (എൻ‌ടി‌പി‌എഫ്) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഒക്ടോബർ അവസാനത്തോടെ 612,817 ആളുകൾ  അയർലണ്ടിൽ ഔട്ട്പേഷ്യന്റ് ട്രീട്മെന്റിനായി വെയിറ്റിംഗ് ലിസ്റ്റിലുണ്ട്. ഒരു കൺസൾട്ടന്റിനെ കാണാൻ കാത്തിരിക്കുന്ന ആളുകളുടെ എണ്ണം അയർലണ്ടിൽ ആദ്യമായി  റെക്കോർഡ് നിലയിലെത്തിയിരിക്കുകയാണ്. കോർക്ക്, സൗത്ത് ടിപ്പററി, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിലെ ഔട്ട്പേഷ്യന്റുകളുടെ എണ്ണം അയർലണ്ടിലെ മറ്റ് കൗണ്ടികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. മൊത്തത്തിൽ, ആരോഗ്യ സംരക്ഷണത്തിനായി വെയിറ്റിംഗ് ലിസ്റ്റുകളിൽ 844,000-ത്തിലധികം ആളുകൾ അയർലണ്ടിലുണ്ട് എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. Share This News

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 378 പുതിയ കേസുകൾ

ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിൽ 378 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. രോഗവുമായി ബന്ധപ്പെട്ട ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം മരണങ്ങളുടെ എണ്ണം 1,979 ഉം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 67,903 ഉം ആയി. ഇന്ന് അറിയിച്ച കേസുകളിൽ: 186 പുരുഷന്മാർ / 190 സ്ത്രീകൾ ആണുള്ളത്. 63% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഡബ്ലിനിൽ 124, ഡൊനെഗലിൽ 34, ലോത്തിൽ 23, കോർക്കിൽ 19, ലിമെറിക്കിൽ 19, ബാക്കി 159 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു. Share This News

Share This News
Read More

അയർലണ്ടിൽ 53% ജീവനക്കാർ ബ്രോഡ്ബാൻഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നു

ഒരു പുതിയ സർവ്വേ റിപ്പോർട്ട് അനുസരിച്ച് അയർലണ്ടിലെ 53% ജീവനക്കാർ (വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരും) അവരുടെ ജോലിസ്ഥലത്തെ ബ്രോഡ്‌ബാൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രശ്‌നങ്ങൾ കാരണം ബുദ്ധിമുട്ട് നേരിടുന്നുവെന്ന് കണ്ടെത്തി. ബ്രോഡ്‌ബാൻഡ്, ടെലികോം ദാതാക്കളായ പ്യുവർ ടെലികോമിന്റെ സർവ്വേ അനുസരിച്ച് കൂടുതലും റിമോട്ട് ഏരിയയിലുള്ള ഓഫീസ് ജീവനക്കാരെയാണ് ഈ പ്രശ്നം ഗുരുതരമായി ബാധിച്ചതെന്ന് പറയപ്പെടുന്നു. വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ അവരുടെ ലൊക്കേഷൻ അവരുടെ പ്രൊഡക്ടിവിറ്റിയെ പ്രതികൂലമായി ബാധിച്ചുവെന്ന് 44% പേർ അഭിപ്രായപ്പെട്ടു. മിക്ക ഓഫീസ് ജീവനക്കാരും കുറച്ച് സമയമെങ്കിലും റിമോട്ട് ഏരിയയിൽ ജോലിചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും ഗവേഷണം കണ്ടെത്തി. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരിൽ 32% പേരും കോവിഡ് -19 നുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശേഷവും വീട്ടിലിരുന്ന് ജോലിചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും, 28% പേർ മുഴുവൻ സമയവും വീട്ടിൽ തന്നെയിരുന്നു ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. പ്യൂവർ…

Share This News
Read More

അയർലണ്ടിൽ ട്യൂഷൻ ഫീസിൽ നികുതി ഇളവ്: അറിയേണ്ടതെല്ലാം

കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ് പല ഐറിഷ് കുടുംബങ്ങളിലും കാര്യമായ സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ ഒരു അംഗീകൃത സ്ഥാപനത്തിൽ അംഗീകൃത കോഴ്സിൽ ചേർന്നിട്ടുണ്ടെങ്കിൽ, ട്യൂഷൻ ഫീസ്, വിദ്യാർത്ഥി സംഭാവന (രജിസ്ട്രേഷൻ ഫീസ്) ഉൾപ്പെടെയുള്ളവയ്ക്ക് നികുതി ഇളവ് (Tax Relief) ക്ലെയിം ചെയ്യാൻ മാതാപിതാക്കൾക്ക് കഴിയും. നികുതിയിളവിനായി പൊതു ധനസഹായമുള്ള സർവ്വകലാശാലകൾ, കോളേജുകൾ, അയർലണ്ടിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ (പിഡിഎഫ്) നൽകുന്ന എല്ലാ കോഴ്സുകളും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്, റവന്യൂ കമ്മീഷണർമാർ ഓരോ അധ്യയന വർഷവും ആരംഭിക്കുന്നതിന് മുമ്പായി അംഗീകൃത കോളേജുകളുടെയും കോഴ്സുകളുടെയും ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു, ആ ലിസ്റ്റ് അനുസരിച്ചായിരിക്കും നികുതി ഇളവ് ലഭിക്കുക. നിലവിൽ താഴെ പറയുന്ന കാര്യങ്ങൾക്ക് ട്യൂഷൻ ഫീസിന് നികുതി ഇളവ് ക്ലെയിം ചെയ്യാൻ കഴിയും: Full-time and part-time undergraduate courses in both private and…

Share This News
Read More

അൾസ്റ്റർ ബാങ്ക് ചെയർമാൻ “Ruairi O’Flynn” രാജിവച്ചു

അൾസ്റ്റർ ബാങ്കിന്റെ റിപ്പബ്ലിക് ഓഫ് അയർലൻഡ് ബിസിനസ് ചെയർമാൻ സ്ഥാനം ഏറ്റെടുത്ത് രണ്ട് മാസത്തിനുള്ളിൽ അപ്രതീക്ഷിതമായി രാജി നൽകി. വ്യക്തിപരമായ കാരണങ്ങളാലാണ് താൻ ബോർഡ് വിടുന്നതെന്ന് Ruairí O’Flynn അഭിപ്രായപ്പെട്ടു. ഒരു ചെറിയ പ്രസ്താവനയിൽ, Ruairí O’Flynn  ന്റെ രാജി ബാങ്ക് സ്ഥിരീകരിച്ചു, അദ്ദേഹത്തിന്റെ പിൻഗാമിക്കായി തിരച്ചിൽ നടക്കുകയാണെന്നും ബാങ്ക് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ രാജി അൾസ്റ്റർ ബാങ്കിന്റെ ബിസിനസ്സിന്റെ ഭാവി സംബന്ധിച്ച തന്ത്രപരമായ നീക്കങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് അൾസ്റ്റർ ബാങ്ക് സിഇഒ ഉദ്യോഗസ്ഥരോട് അറിയിച്ചു. കൂടാതെ ബാങ്കിന്റെ വളർച്ചയ്ക്ക് വേണ്ടി എല്ലാവരും സഹകരിക്കണമെന്നും അഭിപ്രായപ്പെട്ടു. Share This News

Share This News
Read More

കോവിഡ് -19: അയർലണ്ടിൽ 456 പുതിയ കേസുകൾ സ്ഥിരീകരിച്ചു

ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിൽ 456 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. രോഗവുമായി ബന്ധപ്പെട്ട ആറ് മരണങ്ങളും വകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മൊത്തം മരണങ്ങളുടെ എണ്ണം 1,978 ഉം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 67,526 ഉം ആയി തുടരുന്നു. ഇന്ന് അറിയിച്ച കേസുകളിൽ: 210 പുരുഷന്മാർ / 246 സ്ത്രീകൾ ആണുള്ളത്. 69% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഡബ്ലിനിൽ 151, ലിമെറിക്കിൽ 38, കോർക്കിൽ 27, ഡൊനെഗലിൽ 27, ഗോൽവേയിൽ 27, ബാക്കി 186 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നുവെന്ന് റിപോർട്ടുകൾ. ഇന്ന് ഉച്ചകഴിഞ്ഞ് 254 കോവിഡ് -19 രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്, അതിൽ 32 പേർ ICU വിൽ തുടരുന്നു. Share This News

Share This News
Read More

ഈ ക്രിസ്മസിന് ഡബ്ലിനിൽ സൗജന്യ പാർക്കിംഗ് സംവിധാനം ഉണ്ടാവില്ല

എല്ലാ വർഷവും ക്രിസ്മസിനോടനുബന്ധിച്ച് ഷോപ്പർമാർക്ക് പ്രചോദനമായി ഡബ്ലിൻ സിറ്റി കൗൺസിൽ നല്കിവന്നിരുന്ന സൗജന്യ പാർക്കിംഗ് സംവിധാനം ഈ വർഷം ക്രിസ്മസിന് ഉണ്ടാവില്ല. ഷോപ്പർമാർക്ക് പ്രചോദനമായി നല്കിവന്നിരുന്ന സൗജന്യ പാർക്കിംഗ്, ഈ ക്രിസ്മസിന് ഡബ്ലിൻ സിറ്റി കൗൺസിൽ നിരസിച്ചു. മുൻ വർഷങ്ങളിൽ, ക്രിസ്മസ് ഷോപ്പിംഗ് കാലയളവിൽ വാരാന്ത്യങ്ങളിൽ കൗൺസിൽ സൗജന്യമോ കുറഞ്ഞതോ ആയ ഫീസ് നൽകിയിരുന്നു. എന്നാൽ ഇത് ഇപ്പോൾ കൗൺസിൽ നയത്തിന് വിരുദ്ധമാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓവൻ കീഗൻ അറിയിച്ചതിനെ തുടർന്നാണ് ഈ നീക്കം. ഡബ്ലിൻ ടൗണിലെ ഏറ്റവും വലിയ റീട്ടെയിൽ റെപ്രെസെന്ററ്റീവ് ഗ്രൂപ്പ് നടത്തിയ ഒരു സർവേയിൽ 50 ശതമാനം അംഗങ്ങളും നിരവധി തെരുവുകളിൽ 7 ദിവസത്തെ കാൽനടയാത്രയ്ക്ക് സമ്മതിച്ചതായി കണ്ടെത്തി, എന്നാൽ 35% പേർ ഇത് ശരിവെക്കുമ്പോൾ 15% പേർ എതിർക്കുകയും ചെയ്തു. സൗത്ത് ആൻ സ്ട്രീറ്റ്, ഡാം കോർട്ട്, ഡ്രൂറി സ്ട്രീറ്റ്, സൗത്ത്…

Share This News
Read More

ഓഫർ 2021 FEBRUARY 01 വരെ നീട്ടി

ഇനിയും 48 ന്റെ സിം കാർഡ് ഓഫറോടുകൂടി തന്നെ സ്വന്തമാക്കാം. ഓഫറോടുകൂടിയ സിം കാർഡ് ഫ്രീയായി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സിം കാർഡിനെപ്പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. വീഡിയോ പഴയതാണ്. വിഡിയോയിൽ പറഞ്ഞിരിക്കുന്നത് തിയതിയ്ക്ക് ശേഷം February 01 വരെ ഈ ഓഫർ ലഭ്യമാക്കാൻ സാധിക്കും എന്ന് 48 അവരുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ പറഞ്ഞിട്ടുണ്ട്. International Calls: To INDIA ON NEW PLANS Calls to mobiles and Landlines: €2.49 per minute Texts: 25c per SMS ON OLD PLANS Calls to mobiles and Landlines: €1 per minute Texts: 25c per SMS   Share This News

Share This News
Read More

കോവിഡ് -19: അയർലണ്ടിൽ 482 പുതിയ കേസുകൾ

അയർലണ്ടിൽ ഇന്ന് 482 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇടി) അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച ഏഴ് പേർ കൂടി മരണമടഞ്ഞതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. അയർലണ്ടിലെ കൊറോണ വൈറസിൽ നിന്നുള്ള മരണസംഖ്യ ഇപ്പോൾ 1,972 ആണ്, സ്ഥിരീകരിച്ച കേസുകളുടെ മൊത്തം എണ്ണം ഇപ്പോൾ 67,099 ആയി എത്തിനിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 258 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ 35 പേർ ഐസിയുവിൽ തുടരുന്നു. ഇന്നത്തെ കണക്കുകളിൽ 128 എണ്ണം ഡബ്ലിനിലും 45 കോർക്കിലും 43 വാട്ടർഫോർഡിലും 24 ഡൊനെഗലിലും 24 മീത്തിലും 36 ലിമെറിക്കിലും ബാക്കി 182 കേസുകൾ മറ്റ് 20 കൗണ്ടികളിലായും വ്യാപിച്ച് കിടക്കുന്നു. Share This News

Share This News
Read More

അയർലണ്ടിൽ നിരവധി മലയാളികൾ ജോലി ചെയ്യുന്ന Pramerica-യെ TCS ഏറ്റെടുക്കുന്നു

അയർലണ്ടിലെ നല്ലൊരു ശതമാനം മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ജോലി ചെയ്യുന്ന Pramerica Systems Ireland എന്ന IT കമ്പനിയെ പ്രശസ്ത IT കമ്പനിയായ TCS (Tata Consultancy Services) ഏറ്റെടുക്കുന്നു. യുഎസ് ആസ്ഥാനമായ പ്രുഡൻഷ്യൽ ഫിനാൻഷ്യൽ ഇങ്കിന്റെ സബ്സിഡിയറി സ്ഥാപനമായ ഡൊനെഗൽ കൗണ്ടി ആസ്ഥാനമായുള്ള Pramerica Systems Ireland ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റ കൺസൾട്ടൻസി സർവീസസ്. ലെറ്റർ‌കെന്നി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമേരിക്കയിൽ 1,500 ൽ അധികം ആളുകൾ ജോലി ചെയ്യുന്നു, കൂടാതെ സോഫ്റ്റ്‌വെയർ സപ്പോർട്ടും ബിസിനസ് സപ്പോർട്ടും യുഎസ് ആസ്ഥാനമായ പ്രുഡൻഷ്യൽ ഫിനാൻസ് നൽകുന്നു. ഏറ്റെടുക്കലിന്റെ മെച്ചപ്പെട്ട പങ്കാളിത്തം ഇരു സംഘടനകളും (Pramerica & TCS) തമ്മിലുള്ള ദീർഘകാല ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഡൊനെഗലിലെ പ്രമേരിക്കയുടെ സ്റ്റാഫിനെ ടിസിഎസിലേക്ക് മാറ്റുന്നതായും ഇരു കമ്പനികളും അറിയിച്ചു. ലെറ്റർകെന്നിയിൽ നിന്ന് തുടർന്നും പ്രവർത്തിക്കുന്ന പ്രമേരിക്ക അയർലൻഡ് എന്റിറ്റിയെ നിലനിർത്തുമെന്നും ലോക്കൽ ബിസിനസ് സർവീസുകൾ…

Share This News
Read More