ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 429 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. ഇന്ന് കൊറോണ വൈറസുമായി ബന്ധപ്പെട്ട് നാല് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. അയർലണ്ടിലെ കൊറോണ വൈറസിൽ നിന്നുള്ള മരണസംഖ്യ ഇന്നത്തെ ഉൾപ്പെടെ 2,010 ആണ്, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇന്നത്തേയുംകൂടെ ചേർത്ത് 69,473 ഉം. ഇന്ന് അറിയിച്ച കേസുകളിൽ: 194 എണ്ണം സ്ഥിരീകരിച്ചത് പുരുഷന്മാരിലും 234 എണ്ണം സ്ത്രീകളിലുമാണ്. 69% കേസുകളും 45 വയസ്സിന് താഴെയുള്ളവരിലാണ്; ഇന്നത്തെ കേസുകളിൽ 173 എണ്ണം ഡബ്ലിനിലും 44 എണ്ണം കോർക്കിലും 26 എണ്ണം ഡൊനെഗലിലും 22 എണ്ണം ലോത്തിലും, 21 എണ്ണം കിൽഡെയറിലും ബാക്കി ശേഷിക്കുന്ന 143 കേസുകൾ 20 കൗണ്ടികളിലായും വ്യാപിച്ച് കിടക്കുന്നു. Share This News
യൂറോപ്യൻ യൂണിയൻ (EU) യാത്രാ സംവിധാനത്തിൽ അയർലൻഡ് റെഡ് സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക്
യൂറോപ്യൻ യൂണിയൻ ട്രാഫിക് ലൈറ്റ് ട്രാവൽ സിസ്റ്റത്തിലെ ഓറഞ്ച് സോണിലേക്ക് അയർലൻഡ് മാറിയിരിക്കുന്നു – അതായത് വിദേശ യാത്ര ചെയ്യുന്ന ആളുകൾക്ക് നിയന്ത്രണങ്ങൾ ഇനിമുതൽ വളരെ കുറവാണെന്നർത്ഥം. ഓറഞ്ച് സോണിലുള്ള മറ്റ് രാജ്യങ്ങളിൽ സ്പെയിനിലെ കാനറി ഐലൻഡ്, ഐസ്ലാന്റ്, നോർവേ, ഫിൻലാൻഡ്, ചില ഗ്രീക്ക് ഐലൻഡ്സ് എന്നിവ ഉൾപ്പെടുന്നു, ഈ ലിസ്റ്റിൽ ഇന്നുമുതൽ അയർലണ്ടും. പുതിയ ഇ.യു ട്രാഫിക് ലൈറ്റ് സമ്പ്രദായത്തിൽ, പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് കോവിഡ് -19 നെഗറ്റീവ് ടെസ്റ്റ് റിസൾട്ടുള്ള ഓറഞ്ച് പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വരവുകൾ നിയന്ത്രിക്കേണ്ടതില്ല. രാജ്യത്തിനകത്തും പുറത്തും അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാൻ ഐറിഷ് ഗവൺമെന്റിന്റെ ഉപദേശം ഇപ്പോൾ അവശേഷിക്കുകയാണ്, അതേസമയം അടുത്ത മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ അയർലൻഡ് ലെവൽ 5 നിയന്ത്രണങ്ങളിൽ തന്നെ തുടരും. “യൂറോപ്യൻ യൂണിയൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ്…
അയർലണ്ടിൽ വിദ്യാർത്ഥികൾക്ക് “പ്രീ-ക്രിസ്മസ് കൊറോണ വൈറസ് പേയ്മെന്റ് ബൂസ്റ്റ്”
വ്യാഴാഴ്ച പ്രഖ്യാപിക്കുന്ന കോവിഡ് പേയ്മെന്റ് സ്കീമിന്റെ ഭാഗമായി ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ (Post Graduated Students) ഉൾപ്പെടെ 200,000 ലെവൽ-3 വിദ്യാർത്ഥികൾക്ക് ക്രിസ്മസിന് മുമ്പ് 250 യൂറോ ധനസഹായം ലഭിക്കും (Pre-Christmas Corona Virus Payment Boost). ക്യാംപസുകൾ അടച്ചിരിക്കുന്നതിനാൽ മിക്ക വിദ്യാർത്ഥികളും വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരാകുമ്പോൾ, ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ് ലെവൽ-3 വിദ്യാർത്ഥികൾക്കായി 50 മില്യൺ യൂറോ കോവിഡ് പേയ്മെന്റ് സ്കീം പ്രഖ്യാപിക്കുന്നു. 2021 ലെ ബജറ്റിൽ നൽകിയിട്ടുള്ള ഫണ്ടിംഗ്, എല്ലാ യൂറോപ്യൻ യൂണിയൻ ഫുൾ ടൈം Graduate, Post Graduate വിദ്യാർത്ഥികൾക്കും പാൻഡെമിക് മൂലം ഉണ്ടായ അവരുടെ പല പ്രശ്നങ്ങൾക്കും പരിഹാരമായി അവരുടെ ബുദ്ധിമുട്ടുകളെ അംഗീകരിച്ചുകൊണ്ട് വേണ്ടവിധത്തിലുള്ള സാമ്പത്തിക സഹായം നൽകും. ക്രിസ്മസ്സിന് മുമ്പായി സൂസി ഗ്രാന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ഗ്രാന്റിൽ 250 യൂറോയുടെ ഒരു അഡിഷണൽ Top-up…
തുറന്ന് പ്രവർത്തിക്കാൻ പിന്തുണ ആവശ്യപ്പെട്ട് “Dublin Zoo”
പകർച്ചവ്യാധിയുടെ സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഡബ്ലിൻ മൃഗശാലയെയും ഫോട്ട വൈൽഡ്ലൈഫ് പാർക്കിനെയും പിന്തുണയ്ക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇരു സങ്കടനകളും. ഇവർക്ക് പൂർണ പിന്തുണ നൽകുമെന്ന് Taoiseach വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമ്പത്തിക നഷ്ടം മൂലം ഡബ്ലിൻ മൃഗശാല പൊതുജനങ്ങൾക്കായി സ്ഥിരമായി അടച്ചിടുവാൻ നിർബന്ധിതരാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മൃഗശാലയിലെ മൃഗസംരക്ഷണത്തിന് പ്രതിമാസം, 500,000 യൂറോയോളം ചിലവാകും, എമെർജൻസിക്കായി കരുതിയിരുന്ന പണശേഖരം തീർന്നുതുടങ്ങിയിരിക്കുന്നു. കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം ഡബ്ലിൻ മൃഗശാല നിലവിൽ പൊതുജനങ്ങൾക്കായി അടച്ചിട്ടിരിക്കുകയാണെങ്കിലും, ഡെഡിക്കേറ്റഡ് മൃഗസംരക്ഷണ സംഘം ഇപ്പോഴും 400 ലധികം മൃഗങ്ങൾക്ക് പരിചരണം നൽകുന്നുണ്ട്. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ചിലവുകൾ നികത്താൻ സഹായിക്കുന്നതിനായി “സേവ് ഡബ്ലിൻ സൂ” ‘ഫണ്ട് റെയിസിംഗ് ക്യാമ്പയിൻ’ ബുധനാഴ്ച രാവിലെ ആരംഭിച്ചു അതായത് ഇന്നലെമുതൽ. എന്നിരുന്നാലും, ഗവണ്മെന്റിന് പിന്തുണ അപേക്ഷ സമർപ്പിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ തന്നെ അയർലണ്ടിലെ പല…
കൊറോണ വൈറസ്: അയർലണ്ടിൽ ഇന്ന് 379 കേസുകൾ കൂടി
അയർലണ്ടിൽ 379 കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 69,058 ആയി. 12 പേർ കൂടി ഇന്ന് അയർലണ്ടിൽ മരണമടഞ്ഞതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 2,006 ആയി. കോവിഡ് -19 ആരംഭിച്ചതുമുതൽ ഇന്നുവരെയുള്ള കണക്കുകൾ അനുസരിച്ച് അയർലണ്ടിൽ രണ്ടായിരത്തിലധികം പേർ മരിച്ചു. കഴിഞ്ഞ ഏഴു ദിവസങ്ങളിലായി 75,000 ത്തിലധികം പരിശോധനകൾ അയർലണ്ടിൽ നടത്തിയിട്ടുണ്ട്. ഇന്ന് അറിയിച്ച കേസുകളിൽ; 174 പുരുഷന്മാരും 203 സ്ത്രീകളുമാണ് ഉള്ളത്. 64% പേർ 45 വയസ്സിന് താഴെയുള്ളവരിലാണ്. ഇന്നത്തെ കേസുകളുടെ സ്ഥിതി അനുസരിച്ച് 116 കേസുകൾ ഡബ്ലിനിലും 38 എണ്ണം ഡൊനെഗലിലും 30 എണ്ണം മീത്തിലും, 22 കോർക്കിലും, 22 ലിമെറിക്കിലും, 22 എണ്ണം ലോത്തിലും, ബാക്കി 124 കേസുകൾ മറ്റെല്ലാ കൗണ്ടികളിലുമായി വ്യാപിച്ച്കിടക്കുന്നു. നിലവിൽ വൈറസ് ബാധിച്ച 282 രോഗികളാണ് ആശുപത്രിയിൽ ഉള്ളത്,…
ബിസിനസ്സുകൾക്ക് ഇന്ന് മുതൽ CRSS (Covid Restrictions Support Scheme) നായി അപേക്ഷിക്കാം
യോഗ്യരായ ബിസിനസുകൾക്ക് ഇന്ന് മുതൽ ഗവൺമെന്റിന്റെ CRSS (Covid Restrictions Support Scheme) പ്രകാരം ക്യാഷ് പേയ്മെന്റ്സ് ക്ലെയിം ചെയ്യാൻ കഴിയും. കോവിഡ് -19 ന്റെ വ്യാപനത്തെ ചെറുക്കുന്നതിന് ലെവൽ 3 അഥവാ ഉയർന്ന സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമൂലം വ്യാപാരം അവസാനിപ്പിക്കുകയോ വ്യാപാരം കുറയുകയോ ചെയ്ത കമ്പനികളെ സഹായിക്കുന്നതിനാണ് ഈ പദ്ധതി (CRSS) രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതുവരെ, 9,500 ഓളം ബിസിനസുകൾ സിആർഎസ്എസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് പണമൊഴുക്കിനെ (Inflation) അതിജീവിക്കാൻ സഹായിക്കുന്നതിനോടൊപ്പം തന്നെ ആഴ്ചയിൽ 5,000 യൂറോ വരെ പേയ്മെന്റുകൾ ക്ലെയിം ചെയ്യുവാനും ബിസിനസ്സുകൾക്ക് സാധിക്കും. യോഗ്യത നേടുന്നതിന്, സർക്കാർ ഏർപ്പെടുത്തിയ കോവിഡ് നടപടികൾ മൂലം സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചിരിക്കണം. കഴിഞ്ഞ വർഷത്തെ ശരാശരി പ്രതിവാര വിറ്റുവരവിന്റെ 25% കവിയാത്ത വിറ്റുവരവും അവർക്ക് ഉണ്ടായിരിക്കണം. അതായത് കഴിഞ്ഞ വർഷം ഡിസംബർ 26 ന് ശേഷം ബിസിനസ്സ്…
കൊറോണ വൈറസ്: അയർലണ്ടിൽ 366 പുതിയ കേസുകൾ
അയർലണ്ടിൽ കോവിഡ് -19 സ്ഥിരീകരിച്ച 11 പേർ മരിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു. കൂടാതെ 366 കൊറോണ വൈറസ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മരണമടഞ്ഞ മൊത്തം ആളുകളുടെ എണ്ണം 1,995 ഉം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 68,686 ഉം ആയിരിക്കുകയാണ് അയർലണ്ടിൽ. ഇന്ന് അറിയിച്ച കേസുകളിൽ: 169 പുരുഷന്മാരും 197 സ്ത്രീകളും ആണുള്ളത്. 61% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഡബ്ലിനിൽ 84, ലിമെറിക്കിൽ 44, കോർക്കിൽ 34, ഡൊനെഗലിൽ 34, റോസ്കോമോണിൽ 24, ബാക്കി 146 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ ഏകദേശം 272 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 34 പേർ ഇപ്പോഴും ICU വിൽ തുടരുന്നു. Share This News
പുറത്തൊരുമിച്ച് കൂടി മദ്യപിക്കുന്നതിന് പിഴ ഈടാക്കാനുള്ള പദ്ധതി ഗവണ്മെന്റ് പിൻവലിച്ചു
ആളുകൾക്ക് മദ്യപിക്കാൻ പുറത്ത് ഒത്തുകൂടുന്നതിനുള്ള പിഴ ചുമത്താനുള്ള നിർദ്ദേശം സർക്കാർ പിൻവലിച്ചു. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി സർക്കാർ പാർട്ടികളിലെ മൂന്ന് നേതാക്കളും ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എടുത്ത തീരുമാനത്തെ തുടർന്നാണ് പിഴ ഈടാക്കുന്നത് പിൻവലിച്ചത്. കഴിഞ്ഞ വാരാന്ത്യത്തിൽ കോർക്ക്, ഡബ്ലിൻ നഗരങ്ങളിൽ തടിച്ചുകൂടിയ ജനങ്ങൾക്ക് മറുപടിയായാണ് ഈ നിർദ്ദേശം. പിഴ ഈടാക്കാനും അതായിരുന്നു കാരണം പിന്നീടുള്ള ചർച്ചയിൽ അത് പിൻവലിക്കുവാനും തീരുമാനിച്ചതായി മന്ത്രിസഭ അറിയിക്കുകയുണ്ടായി. പിഴ ഈടാക്കാനുള്ള പദ്ധതി മുന്നോട്ട് വയ്ക്കുവാനുള്ള പ്രധാന കാരണം ആളുകൾ ഡ്രിങ്ക്സ് വാങ്ങി പുറത്തോത്തുകൂടിയിരുന്നു മദ്യപിച്ചതിനെ തുടർന്നായിരുന്നു, കോവിഡ്-19 ന്റെ ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ അങ്ങനെയുള്ള ഒത്തുകൂടലുകൾ നിയന്ത്രിതമാക്കുവാൻ കൂടിയാണ് പിഴ ഈടാക്കൽ മുന്നോട്ട് വച്ചത് എന്നിരുന്നാലും മന്ത്രിസഭയുടെ അന്തിമ തീരുമാനം അനുസരിച്ച് അത് പിൻവലിക്കുകയായിരുന്നു. Share This News
ഡബ്ലിൻ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ വെയർഹൗസിൽ തീപിടുത്തം
ഡബ്ലിനിലെ ഒരു വ്യാവസായിക എസ്റ്റേറ്റിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് ഡബ്ലിനിലെ താലയിലെ ആളുകൾക്ക് വീടിനുള്ളിൽ തന്നെ കഴിയുവാനും ഒരറിയിപ്പുണ്ടാകുന്നത് വരെ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകുന്നു. ഇന്നലെ രാത്രി Cookstown Industrial എസ്റ്റേറ്റിൽ ഒരു ഫാക്ടറി വെയർഹൗസിലെ നിരവധി യൂണിറ്റുകൾ തീ പിടുത്തത്തെ തുടർന്ന് കത്തി നശിച്ചു. തീപിടുത്തം വലിയ അളവിൽ അന്തരീക്ഷത്തിൽ പുകയും സൃഷ്ടിക്കുന്നുണ്ടെന്ന് ഡബ്ലിൻ ഫയർ ബ്രിഗേഡ് മുന്നറിയിപ്പ് നൽകുന്നു. ശക്തമായ കാറ്റ് മൂലം പുക ഉയരുന്നത് വർധിച്ചുവരികയാണ്, പുകയെ മണത്തറിയുവാനും അതുമൂലമുണ്ടാകുന്ന നാശം പരിസരത്തുള്ള ആളുകൾക്ക് തിരിച്ചറിയാനും കഴിയുമെങ്കിൽ മുൻകരുതൽ എടുക്കാൻ ആളുകളോട് ആവശ്യപ്പെടുന്നു. രണ്ട് ഏരിയൽ അപ്ലിയന്സസ് ഉൾപ്പെടെ എട്ട് യൂണിറ്റുകൾ തീ അണയ്ക്കുവാൻ രംഗത്തുണ്ട്. Share This News
853 ഡബ്ലിൻ വീടുകൾക്കുള്ള പ്രൊപോസൽ നിരസിച്ചുകൊണ്ട് കൗൺസിലേഴ്സ്
44 മില്യൺ യൂറോ വിലമതിക്കുന്ന നഗരത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഒരു സ്വകാര്യ (Private) ഡവലപ്പർക്ക് വിൽക്കാനുള്ള നീക്കം ഡബ്ലിനിലെ കൗൺസിലർമാർ തടഞ്ഞു. ഗ്ലെൻവീഗ് ഹോംസ് 853 വീടുകൾ സാൻട്രിയിൽ നിർമ്മിക്കുകയും അതിൽ പകുതിയും സ്വകാര്യ വിപണിയിൽ വിൽക്കുകയും ചെയ്യാൻ ഒരുങ്ങുമ്പോഴായിരുന്നു ഈ നീക്കം. ലോക്കൽ അതോറിറ്റി സൈറ്റ് വികസിപ്പിക്കുകയും കൂടുതൽ സാമൂഹിക ഭവനങ്ങൾ നിർമ്മിച്ച് നൽകുകയും കൂടാതെ അവിടെ താങ്ങാനാവുന്ന വീടുകളുടെ വില കുറയ്ക്കുകയും ചെയ്യണമെന്നാണ് വിമർശകർ പറയുന്നത്. ഈ ഡിമാന്റുകൾ അംഗീകരിക്കാൻ ഗ്ലെൻവീഗ് ഹോംസ് തയ്യാറല്ലെങ്കിൽ കൗൺസിലിന്റെ ഭവന മേധാവി ബ്രെൻഡൻ കെന്നി പറയുന്നത് ഈ സൈറ്റ് ഇനി മുൻപോട്ടുള്ള വർഷങ്ങളിലും ഒഴിഞ്ഞു തന്നെ കിടക്കുമെന്നാണ്. Share This News