അയര്‍ലണ്ടില്‍ വൈദ്യുതിക്കും ഗ്യാസിനും വിലക്കുറവ് പ്രഖ്യാപിച്ച് പ്രമുഖ ഊര്‍ജ്ജവിതരണ കമ്പനിയായ പ്രീപേ അയര്‍ലണ്ട്. നവംബര്‍ ഒന്നുമുതലാണ് വിലക്കുറവ് നിലവില്‍ വരുന്നത്. വൈദ്യുതിക്ക് 12.8 ശതമാനവും ഗ്യാസിന് 13.5 ശതമാനവുമാണ് വില കുറയ്ക്കുക. വിലക്കുറവ് നിലവില്‍ വരുന്നതോടെ വൈദ്യുതിക്കും ഗ്യാസിനുമായി ഒരു ഉപഭോക്താവിന് പ്രതിവര്‍ഷം ശരാശരി 435 യൂറോ ലാഭം ഉണ്ടാകുമെന്ന് കമ്പനി പറയുന്നു. 1,80,000 ഗാര്‍ഹിക ഉപഭോക്താക്കളാണ് അയര്‍ലണ്ടില്‍ പ്രീ പേ പവറിന് ഉള്ളത്. ഇവര്‍ക്കാവും ഇതിന്റെ പ്രയോജനം ലഭിക്കുക. രാജ്യത്ത് ഊര്‍ജ്ജവിലയില്‍ കുറവ് വരുത്തുന്ന അഞ്ചാമത്തെ കമ്പനിയാണ് Prepay Power. ഇതിനുമുമ്പ് Energia, Electric Ireland, SSE Airtrictiy , Pinergy എന്നീ കമ്പനികള്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. Share This News
ചാനല്‍ ഫീച്ചറുമായി വാട്സാപ്പ്
വാട്സ്ആപ്പില്‍ പുത്തന്‍ അപ്ഡേറ്റുമായി മാതൃകമ്പനിയായ മെറ്റ. ടെലഗ്രാമിലേയും ഇന്‍സ്റ്റാഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകള്‍ക്കും സമാനമായ ചാനല്‍ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകള്‍ പങ്കുവെക്കാന്‍ കഴിയുന്ന സംവിധാനമാണ് വാട്സ്ആപ്പ് ചാനല്‍. 150 രാജ്യങ്ങളില്‍ നിലവില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്. അഡ്മിന് മാത്രം മെസേജ് അയക്കാന്‍ കഴിയുന്ന തരത്തിലുള്ള വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂളാണ് മെറ്റ നിലവില്‍ അവരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്ഡേറ്റുകള് അറിയാനും ചാനല്‍ സംവിധാനത്തിലൂടെ സാധിക്കും. ഏറ്റവും പുതിയ അപ്ഡേറ്റഡ് വേര്‍ഷനില്‍ മാത്രമാണ് ചാനല്‍ സൗകര്യം ലഭ്യമാവുക. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണ്. വാട്സ്ആപ്പ് സ്ക്രീനിന്റെ താഴെ ലഭ്യമായ അപ്ഡേറ്റ് ടാബില്‍ ടാപ്പ് ചെയ്യുമ്പോള്‍ ചാനലുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ചാനലിന്റെ പേരിനടുത്തുള്ള ‘+’ ബട്ടണില്‍ ടാപ്പ് ചെയ്താല്‍ ഒരു ചാനല്‍ പിന്തുടരാന് സാധിക്കും. ഇന്‍വൈറ്റ്…
യൂറോപ്പില്‍ ഇനി ഐ ഫോണുകള്‍ക്ക് യുഎസ്ബി സി പോര്‍ട്ടും
യൂറോപ്പില്‍ ഐഫോണ്‍ വില്ക്കണമെങ്കില് യുഎസ്ബി സി പോര്‍ട്ടും വേണമെന്ന നിയമത്തെ തുടര്‍ന്ന് ഈ സൗകര്യം ഐ ഫോണിന്റെ പുതിയ മോഡലുകള്‍ക്ക് ലഭിക്കും. ലൈറ്റ്നിംഗ് പോര്‍ട്ട് ഒഴിവാക്കിയാണ് ഇപ്പോള്‍ ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐ ഫോണ്‍ 15 മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പഴയ മേഡല്‍ യുഎസ്ബി സി പോര്‍ട്ടാണ് ഇതാനാല്‍ ഇതില്‍ 480 എംബിപിസ് വേഗത്തില്‍ മാത്രമെ ഡേറ്റാ ട്രാന്‍സ്ഫര്‍ സാധ്യമാകൂ. എന്നാല്‍ 15 പ്രോ മോഡലുകളില്‍ യുഎസ്ബി 3 പോര്‍ട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ഈ മോഡലുകളില്‍ 10 ജിബിപിഎസ് വേഗത്തില്‍ ഡേറ്റാ ട്രാന്‍സ്ഫര്‍ സാധ്യമാണ്. എന്നാല്‍ 15 പ്രോ മോഡലില്‍ കമ്പനി നല്‍കുന്നത് യുഎസ്ബി 2 കേബിളാണ് ഉയര്‍ന്ന വേഗം ലഭിക്കണമെങ്കില്‍ യുഎസ്ബി 3 കേബിള്‍ ഉപയോഗിക്കേണ്ടി വരും . Share This News
പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്കി ; ബാങ്ക് ഓഫ് അയര്‍ലണ്ട്
അയര്‍ലണ്ടില്‍ വ്യാപിക്കുന്ന പുതിയൊരു തട്ടിപ്പിനെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി ബാങ്ക് ഓഫ് അയര്‍ലണ്ട്. ഉപഭോക്താക്കളുടെ സിസ്റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് പണം തട്ടുന്ന സംഘങ്ങളാണ് സജീവമായിരിക്കുന്നത്. ഇത്തരം തട്ടിപ്പില്പ്പെടരുതെന്നാണ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബാങ്ക് ഓഫ് അയര്‍ലണ്ടില്‍ നിന്നാണെന്നു പറഞ്ഞു ഉപഭോക്താക്കള്‍ക്ക് ഒരു ഫോണ്‍ കോള്‍ വരികയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ പറയും. ഇങ്ങനെ ലോഗിന്‍ ചെയ്ത് കഴിയുമ്പോള്‍ പുതിയ ഒരു വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടും. ലൈവ് ചാറ്റിനായി ഉപഭോക്താവിന്റെ സിസ്റ്റം ചെക്ക് ചെയ്യാനാണ് ഈ വെബ്സൈറ്റ് എന്നാണ് തട്ടിപ്പുകാര്‍ പറയുന്നത്. എന്നാല്‍ ഈ വെബ്സൈറ്റ് ലോഗിന്‍ ചെയ്യുന്നതോടെ ഉപഭോക്താവിന്റെ സിസ്റ്റത്തിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും ആദ്യം ലോഗിന്‍ ചെയ്ത ബാങ്ക് വെബ്സൈറ്റ് ഉപയോഗിച്ച് പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേയ്ക്ക് മാറ്റുകയും ചെയ്യും. ഇത്തരം കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നും ബാങ്കില്‍…
ഡബ്ലിന്‍ മൃഗശാലയില്‍ ഒഴിവുകള്‍
അയര്‍ലണ്ടിലെ തന്നെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഡബ്ലിന്‍ മൃഗശാലയില്‍ ഒഴിവുകള്‍. Visitor Operations Assistant എന്ന തസ്തികയിലേയ്ക്കാണ് നിയമനം. വരാനിരിക്കുന്ന വിന്ററില്‍ നടക്കുന്ന Wild Light Session എന്ന പ്രോഗ്രാമിലേയ്ക്കാണ് നിയമനം. ഡബ്ലിന്‍ മൃഗശാല നടത്തുന്ന നടത്തുന്ന ഏറ്റവും ആകര്‍ഷണീയമായ പരിപാടികളിലൊന്നാണ് ഇത്. ആയിരക്കണക്കിന് ആളുകളാണ് ഈ സമയത്ത് മൃഗശാല സന്ദര്‍ശിക്കുന്നത്. നവംബര്‍ മുതല്‍ ജനുവരി വരെ വിന്റര്‍ സമയത്താണ് ഈ പരിപാടി നടക്കുന്നത്. കസ്റ്റമര്‍ റിലേഷനില്‍ പ്രാഗത്ഭ്യമുള്ളവര്‍ക്കാണ് അവസരം. സന്ദര്‍ശകരെ സ്വീകരിക്കുക, ടിക്കറ്റ് സ്കാന്‍ ചെയ്യുക, റീ ടെയ്ല് ഷോപ്പുകളില്‍ ജോലി ചെയ്യുക എന്നിവയാണ് ഇവരുടെ പ്രധാന ജോലികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.jobalert.ie/job/wild-lights-visitor-operations-assistants-zoo Share This News
നിങ്ങള്‍ക്ക് അഭിനയിക്കാനുള്ള കഴിവും താത്പര്യവും ഉണ്ടോ ? ഇതാ ഒരു പരസ്യത്തിലേയ്ക്ക് അവസരം
അഭിനയിക്കാന്‍ കഴിവുള്ളവര്‍ക്കായി ഇതാ ഒരു സുവര്‍ണ്ണാവസരം. ഒരു പരസ്യത്തിലഭിനയിക്കാനുള്ള കാസ്റ്റിംഗ് കോളാണ് വന്നിരിക്കുന്നത്. Eirgrid നു വേണ്ടി ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന ഒരു പരസ്യ ചിത്രീകരണത്തിലേയ്ക്കാണ് ക്ഷണം. ഡബ്ലിനിലായിരിക്കും ചിത്രീകരണം നടക്കുക. അഭിനയത്തില്‍ മുന്‍പരിചയമില്ലെങ്കിലും നിങ്ങള്‍ താഴെ പറയുന്ന ഏതെങ്കിലും വിഭാഗത്തില്‍ പെടുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അപേക്ഷിക്കാം. A woman in her 30s/40s with two children aged between seven and 14-years-old A real farmer in his mid to late 30s with a daughter aged five to eight-years-old Late 50s/mid 60s close, outdoorsy couple with a sense of adventure. Grandchild aged four to seven-years-old Young female friends in early 20s – possibly school or…
ഊര്‍ജ്ജ വിലകളില്‍ കുറവ് പ്രഖ്യാപിച്ച് SSE എയര്‍ട്രിസിറ്റി
രാജ്യത്ത് ഊര്‍ജ്ജവിതരണ കമ്പനികളെല്ലാം നിരക്ക് കുറയ്ക്കുകയാണ്. SSE എയര്ട്രിസിറ്റിയാണ് ഇപ്പോള്‍ നിരക്കുകളില്‍ കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ ഒന്നുമുതല്‍ നിരക്കുകളില്‍ കുറവു വരുത്തുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. വൈദ്യുതി നിരക്ക് 12 ശതമാനവും ഗ്യാസിന്റെ നിരക്ക് 10 ശതമാനവും കുറയ്ക്കാനാണ് പദ്ധതി. ഉപഭോക്താവിന് ടാക്സുള്‍പ്പെടെ പ്രതിവര്‍ഷം 384.5 യൂറോയുടെ ലാഭം ഇതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്. അയര്‍ലണ്ടിലാകമാനം ഏഴ് ലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കളാണ് നിലവില്‍ കമ്പനിക്കുള്ളത്. ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കുകളാണ് ഇപ്പോള്‍ കുറയ്ക്കുന്നത്. നേരത്തെ എനര്‍ജിയ , ഇലക്ട്രിക് അയര്‍ലണ്ട് എന്നീ കമ്പനികള്‍ നിരക്കുകളില്‍ കുറവ് പ്രഖ്യാപിച്ചിരുന്നു. Share This News
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ കൂടി ഇക്കഴിഞ്ഞമാസം കടന്നുപോയത് 3.4 മില്ല്യണ്‍ ആളുകള്‍
ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെയുള്ള യാത്രക്കാരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ പുറത്ത്. 2023 ഓഗസ്റ്റ് മാസത്തില്‍ മാത്രം 3.4 മില്ല്യണ്‍ ആളുകളാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിത്ത് 12 ശതമാനത്തോളം കൂടുതലാണിത്. ഈ വര്‍ഷത്തെ ആദ്യത്തെ എട്ടുമാസത്തെ കണക്കുകള്‍ പരിശോധിച്ചാലും 22 മില്ല്യണ്‍ ആളുകളാണ് ഇതുവഴി യാത്ര ചെയ്തത്. ഇതും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണ്. ഇതില്‍ തന്നെ പകുതിയോളം അതായത് പത്ത് മില്ല്യണിലധികം ആളുകള്‍ യാത്ര ചെയ്തത് ജൂണ്‍, ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലാണ്. ഓഗസ്റ്റ് 13 ഞായറാഴ്ച മാത്രം യാത്ര ചെയ്തത് 1,19000 ആളുകളാണ്. യാത്രക്കാരുടെ സെക്യൂരിറ്റി , ഇമിഗ്രേഷന്‍ , ബാഗേജ് ചെക്കിംഗുകള്ക്കുള്ള സമയം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. Share This News
തൊഴിലവസരങ്ങളുമായി Boojum ന്റെ പുതിയ ബ്രാഞ്ച്
മെക്സിക്കന്‍ ഭക്ഷണ വിതരണ ശൃംഖലയായ Boojum ഡബ്ലിനില്‍ തങ്ങളുടെ എട്ടാമത്തെ ബ്രാഞ്ച് ആരംഭിക്കുന്നു. Liffey Valley യിലാണ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിക്കുന്നത്. അടുത്തമാസമാണ് പ്രവര്‍ത്തനം തുടങ്ങുക. ഇതോ മുപ്പത് പേര്‍ക്ക് കൂടി തൊഴിലവസരം ലഭിക്കും. ഇവിടെ ഫുള്‍ ടൈം, പാര്‍ട്ട് ടൈം വ്യവസ്ഥകളില്‍ നിയമനങ്ങള്‍ നടക്കും. പ്രസ്തുതമേഖലില് പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് മുന്‍ഗണന. ഒഴിവുകളും നിയമനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ കമ്പനിയുടെ ബ്രാഞ്ചുകളില്‍ നിന്നും വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. Share This News
ഗാര്‍ഡയില്‍ ക്ലറിക്കല്‍ ഓഫീസറാകാം ; ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ
അയര്‍ലണ്ടിലെ പോലീസ് സേനയില്‍ അവസരങ്ങള്‍. ക്ലറിക്കല്‍ ഓഫീസര്‍ തസ്തികയിലേയ്ക്കാണ് അവസരങ്ങള്‍ ഉള്ളത്. രാജ്യവ്യാപകമായി നൂറുകണക്കിന് ഒഴിവുകളാണ് ഉള്ളത്. ഹ്യൂമന്‍ റിസോഴ്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഫിനാന്‍സ് , കമ്മ്യൂണിക്കേഷന്‍, ലീഗല്‍ സര്‍വ്വീസ്, മെഡിക്കല്‍ സര്‍വ്വീസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20 ന് മുമ്പ് അപേക്ഷിക്കേണ്ടതാണ്. 17 വയസ്സാണ് കുറഞ്ഞപ്രായപരിധി. മുന്‍പരിചയം അഭികാമ്യമാണ്. സെപ്റ്റംബര്‍ 20 വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്കുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.garda.ie/!FB56Z4 Share This News