“സ്വോഡ്സ്” കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വോഡ്‌സ് ക്രിക്കറ്റ് ക്ലബ് ഈ വർഷത്തെ ലീഗ് മത്സരങ്ങൾക്കുള്ള പരിശീലനം ആരംഭിച്ചു. 2011 സ്ഥാപിതമായ ക്രിക്കറ്റ് ക്ലബ് 2012 ഒരു ടീമുമായി തുടങ്ങി, 2019 -ഓടെ 3 ടീമുകളാണ് ക്രിക്കറ്റ് ലെൻസ്റ്റർ ലീഗ് മത്സരങ്ങളിൽ പങ്കെടുത്തത്. ഈ വർഷം 4 ടീമുകളാണ് Cricket Leinster ലീഗ് മത്സരങ്ങള്ക്ക് പങ്കെടുക്കുന്നത്. കൂടാതെ ഈ വര്‍ഷം ആദ്യമായി 18 വയസ് വരെയുള്ളവരുടെ യൂത്ത് ടീമും ലീഗിൽ മത്സരിക്കുന്നുണ്ട്. ഒപ്പം ഡെവലപ്പ്മെന്റ് ടീമും ലീഗ് മത്സരങ്ങളിൽ പങ്കെടുക്കും. ലീഗ് ഡിവിഷൻ – 7 ടീം ക്യാപ്റ്റൻ: എബിൻ പൈവ ലീഗ് ഡിവിഷൻ – 13 ടീം ക്യാപ്റ്റൻ: ബിൽസൺ കുരുവിള ലീഗ് ഡിവിഷൻ – 16 ടീം ക്യാപ്റ്റൻ: ശ്രീജിത്ത് എസ്. നായർ ഭൂരിപക്ഷവും മലയാളികൾ കളിക്കുന്ന ടീം ആണ് സ്വോഡ്സ് ക്രിക്കറ്റ് ക്ലബ്.ക്ലബിന്റെ കഴിഞ്ഞ വർഷത്തെ…
അയര്‍ലണ്ടില്‍ മദ്യത്തിന്റെ വില വര്‍ദ്ധന ഉടന്‍ നടപ്പിലായേക്കും
അയര്‍ലണ്ടില്‍ മദ്യത്തിന്റെ വില ഉയര്‍ത്തുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമായേക്കും. എല്ലാ ബ്രാന്‍ഡുകളിലും പെട്ട മദ്യത്തിന്റെ വില ഉയര്‍ന്നേക്കും. മദ്യത്തിന്റെ കുറഞ്ഞവില ഒരു ഗ്രാമിന് 10 സെന്റ് എന്ന നിലയിലാകും ഉയര്‍ത്തുക. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി നല്‍കിയ നിര്‍ദ്ദേശം മന്ത്രി സഭയുടെ അനുമതിക്കായി കാക്കുകയാണ്. വില ഉയര്‍ത്താന്‍ മന്ത്രിസഭ അനുമതി നല്‍കിയാല്‍ ഒരു ബോട്ടില്‍ വോഡ്കയുടെ വില 7 യൂറോ വരെ ഉയരും. വരും മാസങ്ങളില്‍ തന്നെ വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്യത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനായാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. കൂടുതല്‍ വീര്യമേറിയ മദ്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാകുന്നത് തടയുക എന്ന് ഉദ്ദേശ്യവും സര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലുണ്ട്. മദ്യത്തിന്റെ വില ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ ചില കൗണ്ടികളില്‍ നിന്നും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഇക്കാര്യങ്ങളും കൂടി പരിഗണിച്ച…
മിനിമം പ്രൈസിങ്: അയർലണ്ടിൽ മദ്യത്തിന്റെ വില ഉയരുന്നു
മദ്യത്തിന് മിനിമം പ്രൈസിങ് നടപ്പാക്കാൻ സർക്കാർ അംഗീകാരം നൽകിയാൽ മദ്യത്തിന്റെ വില ഉടൻ ഉയരും. അങ്ങനെ വില കൂടിയാൽ ഒരു കുപ്പി വോഡ്കയുടെ വില 7 യൂറോ വരെ വർദ്ധിക്കുന്ന ഈ പദ്ധതിക്ക് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണല്ലി അനുമതി നൽകുമെന്ന് റിപോർട്ടുകൾ പറയുന്നു. ആൽക്കഹോൾ ഉൽപന്നങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത് തടയുന്നതിലൂടെ “മദ്യത്തിന്റെ ആരോഗ്യപരമായ ദോഷങ്ങൾ കുറയ്ക്കുന്നതിന്” വരും മാസങ്ങളിൽ മിനിമം യൂണിറ്റ് പ്രൈസിങ് അവതരിപ്പിക്കുമെന്ന് ഡോണെല്ലി അഭിപ്രായപ്പെട്ടു. പബ്ലിക് ഹെൽത്ത് (ആൽക്കഹോൾ) നിയമം അനുസരിച്ച് ഒരു ഗ്രാം ആൽക്കഹോളിന് കുറഞ്ഞത് 10 സെന്റ് എന്ന രീതിയിലാരിക്കും വില നിർണ്ണയിക്കുക. സ്കീമിന് കീഴിൽ, 440 മില്ലി കാൻ ലാഗറിന് മിനിമം വില 1.32 യൂറോയും 750 മില്ലി കുപ്പി ചാർഡോന്നെയുടെ മിനിമം വില 7.75 യൂറോയും 700 മില്ലി ബോട്ടിൽ ജിൻ അഥവാ വോഡ്കയ്ക്ക് കുറഞ്ഞത്…
വാക്‌സിനേഷന്‍ നയത്തില്‍ മാറ്റം വന്നേക്കും
അയര്‍ലണ്ടില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം വന്നേക്കും. ഇതു സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങള്‍ ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ഗവണ്‍മെന്റിന് സമര്‍പ്പിച്ചു കഴിഞ്ഞു. മന്ത്രിസഭായോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായേക്കും. ഇതിനു ശേഷമാവും തീരുമാനങ്ങള്‍ ഒദ്യോഗികമായി പ്രഖ്യാപിക്കുക. ഏറ്റവും പ്രായം കൂടിയവര്‍ക്ക് ആദ്യം എന്ന രീതിയില്‍ വാക്‌സിന്‍ നല്‍കാനാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. അസ്ട്രാസെനിക്കാ , ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ രണ്ട് വാക്‌സിനുകളും ഈ രീതിയില്‍ തന്നെ നല്‍കാനാണ് നിര്‍ദ്ദേശം. അമ്പത് വയസ്സിന് മുകളിലുള്ളവര്‍ , താഴെയുള്ളവര്‍ എന്നിങ്ങനെ രണ്ടായി തിരിച്ചാവും വാക്‌സിന്‍ നല്‍കുക. ഇപ്പോള്‍ 60 വയസിന് മുകളിലുള്ളവരാണ് വാക്‌സിന്‍ കൂടുതലായി സ്വീകരിക്കുന്നത്. ഇത് 50 വയസ്സിന് മുകളില്‍ എന്ന രീതിയിലാകും. എന്നാല്‍ ഇങ്ങനെയൊരു നിര്‍ദ്ദേശത്തിന്റെ പേരില്‍ പ്രായം കുറഞ്ഞവര്‍ക്ക് ഒരിക്കലും ഈ രണ്ട് വാക്‌സിനുകളും നിഷേധിക്കുകയില്ല. അത്യാവശ്യഘട്ടമാണെങ്കില്‍ 50 വയസ്സിന് താഴെയുള്ളവര്‍ക്കും ഈ വാക്‌സിനുകള്‍…
കോവിഡ് -19: അയർലണ്ടിൽ 402 പുതിയ കേസുകൾ
കോവിഡുമായി ബന്ധപ്പെട്ട ഒരു മരണവും 402 പുതിയ കേസുകളും ആരോഗ്യവകുപ്പ് ഇന്നലെ റിപ്പോർട്ട് ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട അയർലണ്ടിലെ ആകെ മരണസംഖ്യ 4,906 ആണ്. മൊത്തം 249, 838 കേസുകൾ സ്ഥിരീകരിച്ചു. ഇന്നലത്തെ കേസുകളിൽ 220 പുരുഷന്മാരും 182 സ്ത്രീകളുമാണ് അടങ്ങിയിട്ടുള്ളത്. 79% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. വടക്കൻ അയർലണ്ടിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു മരണവും 69 പുതിയ കേസുകളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ സംഭവങ്ങൾ ഡൊനെഗലിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്, അവിടുത്തെ സംഭവ നിരക്ക് 293.4 ആണ്. 14 ദിവസത്തെ ദേശീയ സംഭവ നിരക്ക് 127.3 ഉം. ഡോനെഗലിൽ ലോക്ഡൗൺ സാധ്യതയും ഉണ്ടാകുവാൻ ഇടയുണ്ടെന്ന് റിപോർട്ടുകൾ. ഏപ്രിൽ 30 വെള്ളിയാഴ്ച വരെ 1,572,779 ഡോസ് കോവിഡ് -19…
തൊഴില്‍രഹിത വേതനം : കാലാവധി ദീര്‍ഘിപ്പിച്ചേക്കും
കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് തൊഴില്‍ രഹിതര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നല്‍കി വരുന്ന സഹായത്തിന്റെ കാലവധി ദീര്‍ഘിപ്പിച്ചേക്കും. ഇക്കാര്യത്തില്‍ ഈ മാസം അവസാനം തീരുമാനമുണ്ടാകുമെന്ന് മന്ത്രി മൈക്കിള്‍ മഗ്രാത്ത് വ്യക്തമാക്കി. വേയ്ജ് സബ്‌സിഡി സ്‌കീം ഉള്‍പ്പെടെയുള്ള സാമൂഹ്യസുരക്ഷാ പദ്ധതികള്‍ യാതൊരു മാറ്റവുമില്ലാതെ ജൂണ്‍ അവസാനം വരെ തുടരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. തൊഴില്‍ രഹിതര്‍ക്ക് നല്‍കിവരുന്ന വേതനമുള്‍പ്പെടെ സെപ്റ്റംബര്‍ അവസാനം വരെ നീട്ടിയേക്കുമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഈ മാസം അവസാനം മാത്രമെ എടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയില്ലെന്നും എന്നാല്‍ എല്ലാ വിധജനവിഭാഗങ്ങളെയും കണക്കിലെടുത്തു കൊണ്ട് വളരെ പക്വമായ തിരുമാനം മാത്രമെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. Share This News
ഡോണിഗളില്‍ ലോക്ഡൗണ്‍ മുന്നറിയിപ്പ്
ഡോണിഗള്‍ കൗണ്ടിയില്‍ പ്രാദേശിക ലോക്ഡൗണിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് മുന്നറിയിപ്പ്. കോവിഡ് കേസുകളില്‍ ഇനിയും വര്‍ദ്ധനവ് ഉണ്ടായാല്‍ അത്തരമൊരു നടപടിയിലേയ്ക്ക് നീങ്ങേണ്ടിവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മന്ത്രി പിപ്പാ ഹാക്കറ്റ് ആണ് മുന്നറിയിപ്പ് നല്‍കിയത്. അയര്‍ലണ്ടിലെ മറ്റ് കൗണ്ടികളെ അപേക്ഷിച്ച് ഡോണിഗളില്‍ കോവിഡ് കേസുകള്‍ കൂടുതലാണ്. ആരോഗ്യ മന്ത്രി, ചീഫ് മെഡിക്കല്‍ ഓഫീസര്‍ എന്നിവരുമായും ഡോണിഗളില്‍ നിന്നുള്ള പ്രതിനിധികളുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഹാക്കറ്റ് ഇക്കാര്യം പറഞ്ഞത്. ഇവിടുത്തെ ജനങ്ങളുമായി ചേര്‍ന്നു മാത്രമെ ഇത്തരമൊരു കാര്യം നടപ്പാക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ രാജ്യം ഡോണിഗളിലെ ജനങ്ങള്‍ക്കൊപ്പമുണ്ടാകും.കോവിഡ് വ്യാപനം തടയാന്‍ റാപ്പിഡ് ടെസ്റ്റിംഗ് അടക്കം എല്ലാവിധത്തിലുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സ്വീകരിക്കുമെന്നും ജനങ്ങളും ജാഗരൂകരായിരിക്കണമെന്നും ഹാക്കറ്റ് പറഞ്ഞു. Share This News
0% പിസിപി ഫിനാൻസ് ഉൾപ്പെടെ ഒട്ടനേക ഓഫറുകളുമായി “സീറ്റ് അയർലൻഡ്”
സീറ്റ് അയർലൻഡ് ഉപഭോക്താക്കൾക്ക് വിത്യസ്ത ‘212’ ഓഫറുകൾ ഉൾപ്പെടെ 0% ഫിനാൻസ്, സീറ്റ് മോഡലുകളിൽ വാഗ്ദാനം ചെയ്യുന്നു. സീറ്റ് അരോണ, സീറ്റ് അറ്റേക്ക എന്നിവയുൾപ്പെടെയുള്ള സീറ്റ് മോഡലുകൾക്ക് ‘212’ ഓഫറുകൾ ഉൾപ്പെടെ 0% ഫിനാൻസ് ലഭിക്കും. ഉപഭോക്താക്കൾക്ക് അവരുടെ പുതിയ സീറ്റ് വാഹനം വാങ്ങുന്നതിന് ഉപയോഗിക്കാവുന്ന ഓൺലൈൻ ഡിസ്കൗണ്ട് വൗച്ചറുകളും ലഭിക്കും. പുതിയ ഓഫറുകളുടെ വിവരണം Www.seat.ie ൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്, സീറ്റ് ലിയോൺ, ലിയോൺ ഇ-ഹൈബ്രിഡ്, ഐബിസ, അരോണ എന്നിവയിൽ 1,000 യൂറോ കിഴിവ് നൽകാൻ വൗച്ചറുകൾ അനുവദിക്കുന്നു. സീറ്റ് അറ്റേക്ക, ടാരാക്കോ, അൽഹമ്‌റ എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ പുതിയ ‘212’ അപ്‌ഗ്രേഡ് വാങ്ങുന്നതിൽ നിന്ന് 2,000 യൂറോ ഇളവും വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം വെറും 9.99 യൂറോ കിഴിവുള്ള 3 വർഷത്തെ സർവീസ് പ്ലാനും ഉപയോക്താക്കൾക്ക് ലഭ്യമാണ്. Seat-ന്റെ…
അയർലണ്ടിലേക്ക് ഒറ്റ ആഴ്ചകൊണ്ട് എത്തിയത് 3,50,000 കോവിഡ് വാക്സിനുകൾ
350,000 കോവിഡ് -19 വാക്സിനുകളാണ് കഴിഞ്ഞ ഒരൊറ്റ ആഴ്ചകൊണ്ട് അയർലണ്ടിലേക്ക് എത്തിച്ചേർന്നത്. 192,000 Pfizer വാക്സിനേഷൻ ജാബുകളും 165,000 ആസ്ട്രാസെനെക്ക ജാബുകളും ഇന്നലെ അയർലണ്ടിൽ എത്തി. പ്രോഗ്രാം സ്ഥിരപ്പെടുത്തുന്നതിനായി വാക്സിനുകളുടെ റോൾഔട്ടി ട്ടിനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പ്ലാൻ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാൻ ഇരിക്കുകയായിരുന്നു ഗവണ്മെന്റ്, അപ്പഴേക്കും തന്നെ വാക്സിനുകളുടെ വരവും തുടങ്ങിക്കഴിഞ്ഞു. വാക്സിനേഷൻ ടാസ്ക്ഫോഴ്സ് മേധാവി ബ്രയാൻ മാക്രെയ്ത്ത് പറയുന്നത് വാക്സിനേഷൻ പ്രോഗ്രാമിലെ ആക്കം കൂട്ടുന്നു എന്നാണ്. “അടുത്ത ആഴ്ച വളരെ വലിയ ആഴ്ചയായിരിക്കുമെന്നും, 220,000 മുതൽ 240,000 വരെ ഡോസുകൾ ആളുകൾക്ക് നൽകുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു. അതിനാൽ വാക്സിനേഷൻ പ്രോഗ്രാമിന്റെ ആക്കം വളരെ വലുതായി കാണാനാകും എന്നും അദ്ദേഹം തന്റെ പ്രസ്താവനയിൽ ജനങ്ങളോട് അറിയിക്കുകയുണ്ടായി.” Share This News
മിഡിൽ ഈസ്റ്റിൽ എക്സ്പീരിയൻസുള്ള നഴ്‌സ്മാർക്ക് അയർലണ്ടിലേക്ക് സുവർണ്ണാവസരം: Skype Interview: DL ലഭിക്കാറായവർക്കും അപേക്ഷിക്കാം
മിഡിൽ ഈസ്റ്റിൽ എക്സ്പീരിയൻസുള്ള നഴ്‌സ്മാർക്ക് അയർലണ്ടിലേക്ക് സുവർണ്ണാവസരം. Skype Interview നടത്താനൊരുങ്ങി അയർലണ്ടിലെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ. DL ലഭിക്കാറായവർക്കും, 2020 അഗസ്റ്റ് മുതൽ ഡിസിഷൻ ലെറ്റർ ലഭിച്ചവർക്കും അപേക്ഷിക്കാം. സിപിഎൽ ഹെൽത്ത് കെയറിന് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേയ്ക്ക് നഴ്സുമാരെ സ്കൈപ്പ് ഇന്റർവ്യൂ വഴി നിയമിക്കുന്നു. വിദേശത്തുള്ളവർക്കും അപേക്ഷിക്കാം. ഡിസിഷൻ ലിറ്ററിന് അപേക്ഷിച്ച് ലഭിക്കാറായവർക്കും അപേക്ഷിക്കാം എന്ന് CPL പരസ്യത്തിൽ പറയുന്നു. അതുപോലെ തന്നെ, 2020 അഗസ്റ്റ് മുതൽ ഡിസിഷൻ ലെറ്റർ ലഭിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (സിയുഎച്ച്) അയർലണ്ടിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലാണ്. (572 ബെഡ്), 40 വ്യത്യസ്ത മെഡിക്കൽ, സർജിക്കൽ സ്പെഷ്യാലിറ്റികൾ തുടങ്ങിയവ ഉള്ളതിനാൽ രാജ്യത്തെ ഏക ലെവൽ 1 ട്രോമ സെന്റർ കൂടിയാണ് സിയുഎച്ച്. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഇപ്പോൾ ഐസിയു ബെഡ് കപ്പാസിറ്റി വിപുലീകരിക്കുന്നു. പരിചയസമ്പന്നരായ ഐസിയു നഴ്സുമാർക്ക് അടിയന്തിരമായ…