കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അയർലണ്ടിലെ പ്രൈവറ്റ് ഹോമുകളിൽ ആകെ 153 കോവിഡ് -19 ഔട്ട്ബ്രേക്കുകൾ ഉണ്ടായതായി ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രം (എച്ച്പിഎസ്സി) അറിയിച്ചു. ഏപ്രിൽ 22 മുതൽ മെയ് 9 വരെ രാജ്യത്തുടനീളം പല ഇടങ്ങളിലായി 311 കോവിഡ് കേസുകളുടെ ഔട്ട്ബ്രേക്കാണ് ഉണ്ടായിട്ടുള്ളത്. കോവിഡ്-19 ഔട്ട്ബ്രേക്കുകളെക്കുറിച്ചുള്ള കൂടുതൽ ഭയപ്പെടുത്തുന്ന കണക്കുകളിലൊന്ന് അയർലണ്ടിലെ സ്കൂളുകളിൽ സംഭവിച്ചതാണ്. കഴിഞ്ഞ ആഴ്ചയിൽ, സ്കൂളുകളുമായി ബന്ധപ്പെട്ട 61 ഔട്ട്ബ്രേക്കുകൾ ഉണ്ടായിട്ടുണ്ട്, ഇത് മുൻ ആഴ്ചയേക്കാൾ വളരെ കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതേ കാലയളവിൽ 15 ഓളം ഔട്ട്ബ്രേക്കുകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷനുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്നും എച്ച്പിഎസ്‌സി അറിയിച്ചു. കൂടുതൽ പോസിറ്റീവ് കേസുകളുടെ ഔട്ട്ബ്രേക്കിന്റെ കണക്കെടുത്തുനോക്കിയാൽ, അയർലണ്ടിലെ നഴ്സിംഗ് ഹോമുകളെ സംബന്ധിച്ച് ഒരേയൊരു ഔട്ട്ബ്രേക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ, കാരണം നഴ്സിംഗ് ഹോമുകളിൽ കഴിയുന്ന ഭൂരിഭാഗം ആളുകൾക്കും വാക്സിനേഷൻ നൽകിയിട്ടുണ്ട്. എന്നാൽ അയർലണ്ടിലെ ദുർബലരായ ജനസംഖ്യയുടെ കാര്യത്തിൽ…
രാജ്യത്ത് 448 പുതിയ കോവിഡ് കേസുകള്‍ കൂടി
അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 448 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. പുതുതായി എട്ടു മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നവരുടെ എണ്ണം 109 ആണ്. ഇതില്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളില്‍ കഴിയുന്നത് 34 പേരാണ്. ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ച മരണങ്ങള്‍ മുന്‍ മാസങ്ങളില്‍ നടന്നതാണ്. ഇതുവരെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4937 ആണ്. 40 വയസ്സുമുതല്‍ 92 വയസ്സുവരെയുള്ളവരാണ് മരണപ്പെട്ടവര്‍. എന്നാല്‍ മരണപ്പെട്ടവരുടെ ശരാശരി പ്രായം 82 ആണ്. ഇന്ന കോവിഡ് സ്ഥരീകരിച്ചവരില്‍ 213 പുരുഷന്‍മാരും 230 സ്ത്രീകളും ഉള്‍പ്പെടുന്നു. രോഗം ബാധിച്ചവരില്‍ 78% ആളുകളും 45 വയസ്സിനു താഴെ പ്രായമുള്ളവരാണ്. 2,54,013 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥരീകരിച്ചിരിക്കുന്നത്. Share This News
ഗര്‍ഭിണികള്‍ക്കൊപ്പം പങ്കാളികളേയും അനുവദിക്കാത്ത ആശുപത്രികള്‍ക്കെതിരെ ആരോഗ്യ വകുപ്പ്
രാജ്യത്തെ മെറ്റേണിറ്റി ഹോസ്പിറ്റലുകളില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താത്തതിനെതിരെ സര്‍ക്കാര്‍. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഗര്‍ഭിണികളായ സ്ത്രീകളുടെ പങ്കാളികളേയും ഇവര്‍ക്കൊപ്പം ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തത് തന്നെ ഏറെ അസ്വസ്ഥനാക്കുന്നുവെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു. ഗര്‍ഭിണികള്‍ക്കൊപ്പം പങ്കാളികള്‍ക്കും പ്രവേശനാനുമതി നല്‍കാത്ത ആശുപത്രികള്‍ ഇതിന് വ്യക്തമായ കാരണം ആരോഗ്യവകുപ്പിനെ ബോധിപ്പിക്കണമെന്നും ഇല്ലാത്തപക്ഷം സര്‍ക്കാര്‍ നടപടിയിലേയ്ക്ക് നീങ്ങേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പല ആശുപത്രികളും ഇപ്പോള്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കൊപ്പം പങ്കാളികളേയും ആശുപത്രിയിലെത്താന്‍ അനുവദിക്കുന്നില്ല. ഇതിന്റെ പേരില്‍ പലയിടങ്ങളിലും മെറ്റേണിററി ഹോസ്പിറ്റലുകള്‍ക്ക് മുമ്പില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൃത്യമായ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി നേരിട്ട് രംഗത്ത് വന്നത്. Share This News
അയര്‍ലണ്ടില്‍ ആവശ്യക്കാര്‍ക്കെല്ലാം വാക്‌സിന്‍ ജൂണ്‍ അവസാനത്തോടെ
അയര്‍ലണ്ടില്‍ വാക്‌സിനേഷന്‍ ജൂണ്‍ അവസാനത്തോടെ കൂടുതല്‍ എളുപ്പമാക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍. വാക്‌സിന്‍ ആവശ്യമുള്ളവര്‍ക്കെല്ലാം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാം വാക്‌സിന്‍ എടുക്കാനും സാധിക്കും എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് ജൂണ്‍ അവസാനത്തോടെ സാധ്യമാകുമന്നൊണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പ്രായം കൂടിയവര്‍ മുതലാണ് വാക്‌സിന്‍ നല്‍കി വരുന്നത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രായപരിധിയിലുള്ളവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുകയും വാക്‌സിന്‍ എടുക്കുകയുമാണ് നിലവിലെ രീതി. അയര്‍ലണ്ടില്‍ ഇപ്പോള്‍ വാക്‌സിനേഷന്‍ വിജയകരമായാണ് നല്കി വരുന്നത്. യുകെയെക്കാള്‍ വേഗത്തില്‍ അയര്‍ലണ്ടാണ് വാക്‌സിനുകള്‍ നല്‍കുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്‌സിനേഷന്‍ വ്യപകമാക്കുന്നതിനൊപ്പം സാമ്പത്തികരംഗത്തിന് ഉണര്‍വ് നല്‍കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിവരുന്ന സഹായങ്ങള്‍ തുടര്‍ന്നും നല്‍കുമെന്നും സാമ്പത്തീകമേഖല സ്ഥിരത കൈവരിക്കുന്നതുവരെ ഇതു തുടരുകയാണ് സര്‍ക്കാര്‍ ലക്ഷൃമെന്നും വരദ്ക്കര്‍ പറഞ്ഞു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍…
അയർലൻഡ് യുകെയേക്കാൾ വേഗത്തിൽ വാക്സിൻ ഡോസുകൾ നൽകുന്നു
പ്രതിരോധ കുത്തിവയ്പ്പുകൾ അയർലണ്ടിൽ വർദ്ധിച്ചുവരികയാണ്, യുണൈറ്റഡ് കിംഗ്ഡത്തേക്കാൾ വേഗത്തിലാണ് അയർലൻഡ് ഇപ്പോൾ വാക്സിൻ ഡോസുകൾ നൽകുന്നത്. കഴിഞ്ഞ ആഴ്ചയിൽ അയർലണ്ടിലുടനീളം ഓരോ ദിവസവും ശരാശരി 33,000 ലധികം വാക്സിൻ ഡോസുകൾ നൽകി. അയർലണ്ടിലെ ഈ നിരക്ക് യുകെയിൽ ഓരോ ദിവസവും നൽകുന്ന ഷോട്ടുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. മെയ് മാസത്തിൽ പുറത്തുവിട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം മെയ് എട്ടിന് അയർലണ്ട് 100 പേർക്ക് 0.68 വാക്സിൻ ഡോസുകൾ നൽകി, എന്നാൽ യുകെയിൽ ഇത് 0.67 ആണ്. 67 ശതമാനം മുതിർന്നവർക്ക് തുല്യമായ 35 ദശലക്ഷത്തിലധികം ആളുകൾക്ക് യുകെയിൽ കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചു, എന്നാൽ അയർലണ്ടിൽ അത് 1.3 ദശലക്ഷം (മുതിർന്നവരിൽ 35 ശതമാനം) ആണ്, ജനസംഖ്യ വച്ച് നോക്കുമ്പോൾ അയർലണ്ട് മുന്നിലാണ്. യൂറോപ്യൻ യൂണിയൻ വാക്സിനേഷൻ കാമ്പെയ്ൻ അസ്ട്രാസെനെക്ക, ജോൺസൺ ആന്റ് ജോൺസൺ വാക്സിനുകൾ വിതരണം…
ഡബ്ലിനിൽ വീട്ടുവാടക കുറയുന്നു, മറ്റിടങ്ങളിൽ 7% വർദ്ധനവും
ഐറിഷ് റെന്റൽ മാർക്കറ്റുകളുടെ കണക്കുകളനുസരിച്ച് കോവിഡ് പാൻഡെമിക് ഡബ്ലിനിലെ വാടക (Rental Rate) കുറച്ചതായി കണ്ടെത്തി, അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാടക (Rental Rate) ഏഴ് ശതമാനം ഉയർന്നു. 2021-ലെ ആദ്യ മൂന്ന് മാസത്തെ അയർലണ്ടിലെ റെന്റൽ റിപ്പോർട്ടനുസരിച്ച് ഡബ്ലിന് പുറത്തുള്ള വാടകക്കാർക്കുള്ള വർദ്ധനവ് അർത്ഥമാക്കുന്നത് അവർ ഇപ്പോൾ പ്രതിവർഷം 900 യൂറോ അധിക വാടക നൽകുന്നു എന്നതാണ്. കോർക്ക്, ഗോൽവേ, ലിമെറിക്ക് നഗരങ്ങളിൽ വാടക കഴിഞ്ഞ വർഷത്തേക്കാൾ ആറ് ശതമാനം കൂടുതലാണ്, വാട്ടർഫോർഡിൽ 8.3 ശതമാനം കൂടുതലാണ്. കൂടാതെ അയർലണ്ടിലെ മറ്റ് പ്രദേശങ്ങളിൽ വാടക വർഷം തോറും 7.3 ശതമാനം ഉയർന്നു. ഡബ്ലിനുപുറത്ത് ഉണ്ടായ ഏഴ് ശതമാനം വാടക വർദ്ധനവ് 2021-ന്റെ ആദ്യ പാദത്തിൽ (1st Quarter) തന്നെ 2.9 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. അയർലണ്ടിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളിലെ…
രാജ്യത്ത് ഒമ്പത് കോവിഡ് മരണങ്ങള്‍കൂടി
അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 379 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. പുതുതായി കോവിഡ് ബാധിച്ചുള്ള ഒമ്പത് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4229 ആയി. രാജ്യത്ത് ഇതുവരെ 253,567 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 117 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 34 പേര്‍ ഐസിയുവിലാണ് . ഐസിയുവിലുള്ള രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 4 എണ്ണം കൂടുതലാണ്. 20 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ രോഗവ്യാപനമുണ്ടാകാതിരിക്കാന്‍ ജനങ്ങളുടെ ഭാഗത്ത് നിന്നു പൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്നും ആരോഗ്യപ്രവര്‍ത്തര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. Share This News
ബ്രിട്ടന്‍ -അയര്‍ലണ്ട് യാത്രാ നിയന്ത്രണങ്ങള്‍ നീങ്ങിയേക്കും
കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടനും അയര്‍ലണ്ടിനുമിടയില്‍ നിലവില്‍ നിലനില്‍ക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയേക്കും. ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ ആണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. സമ്മര്‍ സീസണ്‍ എത്തുന്നതോടെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്രകള്‍ പഴയ നിലയിലേയ്്ക്കെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് റെസ്റ്റോറന്റുകളും പബ്ബുകളുമടങ്ങുന്ന ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ്വ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് കെറി പോലുള്ള മേഖലകള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ക്വാറന്റയിനടക്കമുള്ള നിയന്ത്രണങ്ങളാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത്. യാത്രകള്‍ പഴയ രീതിയിലാക്കുക എന്നു പറയുമ്പോള്‍ യാതൊരുവിധ നിയന്ത്രങ്ങളുമില്ലാതെയുള്ള യാത്രാ സൗകര്യം എന്ന നിലയിലാണ് സര്‍ക്കാര്‍ ചിന്തിക്കുന്നതെന്നും അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള യാത്രകളുടെ കാര്യത്തില്‍ നിലവില്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ലിയോ വരദ്ക്കര്‍ പറഞ്ഞു. Share This News
ഡബ്ലിനിലെ ജയിലുകളിൽ കോവിഡ് വ്യാപനം
ഡബ്ലിനിലെ “മൗണ്ട്ജോയ്” ജയിലിൽ കോവിഡ് -19 ഔട്ട്ബ്രേക്ക് സ്ഥിരീകരിച്ചു. 19 തടവുകാർ കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് ഇന്നലെ വൈകുന്നേരത്തോടെ ഐറിഷ് പ്രിസൺ സർവീസ് (ഐപിഎസ്) അറിയിച്ചു. ജയിലിലെ സ്റ്റാഫ് അംഗങ്ങൾക്കിടയിലും നിരവധി പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളതായും അറിയിച്ചു. എന്നാൽ പോസിറ്റീവ് സ്റ്റാഫ് കേസുകൾ നിലവിൽ ജയിലിനുള്ളിലെ പ്രത്യേക മേഖലകളിൽ ഒതുങ്ങുന്നതാണെന്നും ഐപിഎസ് സൂചിപ്പിച്ചു. “പൊതുജനങ്ങളുമായി ഇടപഴകിയതിനെത്തുടർന്ന്, എച്ച്എസ്ഇ മൗണ്ട്ജോയ് പ്രിസണിലെ എല്ലാ ജീവനക്കാരെയും തടവുകാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയാണ് കൂടാതെ ഡോച്ചസ് ജയിലിലുള്ളവർക്കും കോവിഡ് പരിശോധന തുടരുകയാണ്.” ജയിലുകൾക്കുള്ളിൽ രോഗം പടരാതിരിക്കാൻ ഉചിതമായ നടപടികൾക്ക് മൗണ്ട്ജോയ് പ്രിസൺ ഔട്ട്ബ്രേക്ക് കണ്ട്രോൾ ടീം (ഒസിടി) മേൽനോട്ടം വഹിക്കുന്നു. മൗണ്ട്ജോയ്, ഡോച്ചസ് ജയിലുകളിലെ സ്റ്റാഫുകളെയും തടവുകാരെയും കൂട്ടത്തോടെ പരീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതുൾപ്പെടെ നിലവിലെ ഔട്ട്ബ്രേക്കുമായി ബന്ധപ്പെട്ട് ഐറിഷ് ജയിൽ സർവീസ് എച്ച്എസ്ഇയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. “അണുബാധ പടരാതിരിക്കാൻ സഹായിക്കുന്നതിന്…
ഇന്റർ-കൗണ്ടി യാത്രാനുമതി ഐറിഷ് റോഡ് ട്രാഫിക് മാറ്റിമറിക്കുന്നു
കോവിഡ് -19 നിയന്ത്രണങ്ങളുടെ ഏറ്റവും പുതിയ ഇളവ് പ്രകാരം ഇന്റർ-കൗണ്ടി യാത്രകൾ അനുവദിച്ചതോടെ റോഡുകളിലെ കാറുകളുടെ എണ്ണം വർദ്ധിച്ചു. ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ടിന്റെ (ടിഐഐ) കണക്കുകൾ പ്രകാരം ഇന്നലെ രാവിലെ മുതൽ രാജ്യത്തുടനീളമുള്ള ട്രാഫിക്കിന്റെ അളവ് വൻതോതിൽ വർദ്ധിച്ചുവെന്ന് അറിയിച്ചു. ഏപ്രിൽ 26 തിങ്കളാഴ്ച ഉണ്ടായിരുന്ന ട്രാഫിക് തിരക്കിനെ അപേക്ഷിച്ച് താരതമ്യപ്പെടുത്തുമ്പോൾ, അയർലണ്ടിലെ പ്രധാന റോഡുകളിൽ യാത്ര ചെയ്യുന്ന കാറുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. വിക്‌ലോ കൗണ്ടിയിലെ ഫാസറോയിലെ എം 11 ലെ ട്രാഫിക് മാർക്കർ ഏപ്രിൽ 26 നെ അപേക്ഷിച്ച് ഇന്നലെ രാവിലെ 8 നും 12 നും ഇടയിൽ റോഡിലെ കാറുകളുടെ എണ്ണം 13 ശതമാനം കൂടുതലാണ് കാണിച്ചത്, അതായത് ഏകദേശം 1,609 കാറുകളാണ് അധികമായി ഇന്നലെ ഒരൊറ്റ ദിവസം നിരത്തിലിറങ്ങിയത്. അതേസമയം അയർലൻഡ് വെസ്റ്റിലെ എൻ 18 ലെ കാർ…