കോവിഡിന്റെ രണ്ടാം വരവില്‍ ശ്വാസം മുട്ടുന്ന ഇന്ത്യക്ക് കൈത്താങ്ങേകി അയര്‍ലണ്ട്. രണ്ടു ഘട്ടങ്ങളിലായി ഇന്ത്യയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്ത പരിഹരിക്കുന്നതിനും ഒപ്പം ഓക്സിജന്‍ ക്ഷാമത്തെ നേരിടുന്നതിനുമായുള്ള നിരവിധി ഉപകരണങ്ങളാണ് ഇന്ത്യയിലേയ്ക്ക് കയറ്റി അയച്ചത്. ആദ്യഘട്ടമായി 700 യൂണിറ്റ് ഓക്സിജന്‍ കോണ്‍സെന്ററേറ്ററുകളും 365 വെന്റിലേറ്ററുകളുമായിരുന്നു അയര്‍ലണ്ട് ഇന്ത്യക്ക് കൈമാറിയത്. രണ്ടാം ഘട്ടമായി 2 ഓക്സിജന്‍ ജനറേറ്ററുകളും 545 ഓക്സിജന്‍ കോണ്‍സെന്ററേറ്ററുകളും ഒപ്പം 365 വെന്റിലേറ്ററുകളുമാണ് ഇന്ത്യയിലേയ്ക്കയച്ചത്. ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ വീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ സഹായങ്ങ്ള്‍ എത്തിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നുമാണ് അയര്‍ലണ്ട് വിദേശകാര്യ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. Share This News
ജൂലൈ മാസത്തോടെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടായേക്കും
അയര്‍ലണ്ടില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ജൂലൈ മാസത്തോടെ ഇളവുകള്‍ പ്രതീക്ഷിക്കാം. നിലവിലുള്ള നിയന്ത്രണങ്ങള്‍ ഭൂരിഭാഗവും ജൂലൈ മാസത്തില്‍ എടുത്തു മാറ്റാന്‍ സാധിച്ചേക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ ആണ് പ്രത്യാശ പ്രകടിപ്പിച്ചത്. അന്താരാഷ്ട്ര യാത്രകള്‍ സംബന്ധിച്ചും കൂടുതല്‍ ആളുകളെ പങ്കടുപ്പിച്ചുകൊണ്ടുള്ള പരിപാടികള്‍ സംബന്ധിച്ചും നിലനില്‍ക്കുന്ന നിയന്ത്രണങ്ങളിലും ജൂലൈയില്‍ ഇളവുകള്‍ പ്രതീക്ഷിക്കാമെന്നാണ് അദ്ദഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ വിന്റര്‍ സീസണ് എത്തുന്നതോടെ എന്തു സംഭവിക്കുമെന്നറിയില്ലെന്നും പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ പഴയ രീതിയിലേയ്ക്കെത്താന് ഉടന്‍ സാധിക്കില്ലെങ്കിലും നിയന്തണങ്ങളിലധികവും എടുത്തുമാറ്റാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ കോവിഡ് കേസുകളില്‍ കാര്യമായ വര്ദ്ധനവുണ്ടാകാത്തതും വാക്സിന് വിതരണം തടസ്സമില്ലാതെ നടക്കുന്നതും അധികം കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. Share This News
‘ഡോനെഗൽ’ ലോക്ഡൗൺ ആകുമോ ?
ഡോനെഗൾ കൗണ്ടി തിങ്കളാഴ്ച മുതൽ ലോക്ഡൗൺ ആക്കാൻ പദ്ധതികളൊന്നുമില്ലെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോനൻ ഗ്ലിൻ അറിയിച്ചു. സമീപ ആഴ്ചകളിൽ കൗണ്ടിയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ടായതിനെ തുടർന്ന് ഡോനെഗൾ ലോക്ഡൗൺ ആക്കാൻ സാധ്യത ഉണ്ടെന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു, അതിനെ തുടർന്നാണ് ഡോ. റോനൻ ഗ്ലിൻ ഈ തീരുമാനം അറിയിച്ചത്. “അഭ്യൂഹങ്ങൾ പടർത്തുന്നത്” നിർത്താനും പൊതുജനാരോഗ്യ ഉപദേശങ്ങൾ പാലിക്കാനും അദ്ദേഹം ഡോനെഗലിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഡൊനെഗലിൽ, മിൽഫോർഡ്, ലെറ്റർകെന്നി എന്നീ മേഖലകളിൽ ദേശീയ ശരാശരിയുടെ അഞ്ചിരട്ടി വരെ വൈറസ് ബാധയുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഡൊനെഗലിലെ ജനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരേണ്ടതാണെന്നും കൊറോണ വൈറസ് പടരുന്നത് തടയണമെന്നും ഡോ. ഗ്ലിൻ അവിടുത്തെ ആളുകളോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ജനുവരിയിൽ ഡൊനെഗലിലെ സംഭവ നിരക്ക് പരിശോധിച്ചാൽ ഓരോ 100,000 പേർക്കും 1,600 എന്ന നിരക്കിലാണ് വൈറസിന്റെ പടർച്ച. Share…
2022-2023 കാലയളവിൽ അയർലണ്ടിന് 4.8 ദശലക്ഷം വാക്സിനുകൾ ലഭിക്കും
2022 ലും 2023 ലും അയർലണ്ടിന് കുറഞ്ഞത് 4.8 ദശലക്ഷം വാക്സിനുകൾ ഫൈസറും യൂറോപ്യൻ യൂണിയനും തമ്മിലുള്ള കരാർ പ്രകാരം ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 191 മില്യൺ യൂറോയുടെ കരാറിൽ ഏർപ്പെടാൻ ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണല്ലിക്ക് മന്ത്രിസഭയുടെ അനുമതി ലഭിച്ചു, വരും വർഷങ്ങളിൽ അയർലണ്ടിൽ കോവിഡ് വാക്സിനുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഈ പദ്ധതി ഉറപ്പാക്കും. 16 വയസ്സിന് താഴെയുള്ളവർക്ക് വാക്സിനേഷൻ പരിപാടി വ്യാപിപ്പിക്കാനും ഇപ്പോൾ സാദ്ധ്യത ഉള്ളതായും ആരോഗ്യവകുപ്പ് സൂചിപ്പിച്ചു. വാക്സിനേഷൻ റോൾ ഔട്ടിനെക്കുറിച്ച് എച്ച്എസ്ഇയിൽ നിന്ന് കൂടുതൽ അപ്ഡേറ്റ്സ് ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡോണെല്ലിക്ക് ലഭിച്ചിട്ടുണ്ട്, ഇത് പ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുന്നത് തുടരുമെന്നും വ്യക്തമാക്കി. 60 നും 69 നും ഇടയിൽ പ്രായമുള്ള 36% പേർ ഇതുവരെ വാക്സിനായി ഓൺലൈൻ പോർട്ടൽ രജിസ്ട്രേഷൻ ചെയ്തിട്ടില്ലെന്ന് കാബിനറ്റിന് നൽകിയ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ‘സാമൂഹ്യ അകലം’ തുടരും
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന സാമൂഹ്യ അകലം പാലിക്കണമെന്ന നിബന്ധന തുടരും. ഇപ്പോള്‍ ഈ നിബന്ധന എടുത്തുമാറ്റേണ്ട നിലയിലേയ്ക്ക് എത്തിയിട്ടില്ലെന്നാണ് ഗവണ്മെന്റ് വൃത്തങ്ങള്‍ പറയുന്നത്. വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണമെന്നാണ് നിലവിലെ നിബന്ധന. ലോക്ഡൗണില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കണമെന്ന നിബന്ധന എടുത്തു കളയുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു ശുപാര്‍ശയും ഇതുവരെ ആരോഗ്യ വകുപ്പ് , സര്‍ക്കാരിന് നല്‍കിയിട്ടില്ല ഇതിനാല്‍ നിലവിലെ സ്ഥിതി മുന്നോട്ട് തുടരും. ജൂണ്‍ 21 ന് ശേഷം അപ്പോളത്തെ കോവിഡ് വ്യാപനതോതും ലഭ്യമാകുന്ന വിവരങ്ങളും പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ പുന:പരിശോധന ഉണ്ടാകൂ എന്നാണ് വിവരം. ഈ മേഖലയില്‍ കഴിഞ്ഞ ആഴ്ചകളില്‍ ലോക്ഡൗണില്‍ ഏറെ ഇളവ് വരുത്തിയിരുന്നു. കെയര്‍ ഹോമുകളിലേയും ഹോസ്പിറ്റലുകളിലേയും സന്ദര്‍ശനം, അവശ്യസേവനങ്ങളല്ലാത്ത വ്യാപര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നീ…
വാക്സിന് രജിസ്ട്രേഷന് അമ്പത് കഴിഞ്ഞവര്‍ക്കും ; അമ്പത്തൊമ്പതുകാര്ക്ക് ആദ്യം
അയര്‍ലണ്ടില്‍ 59 വയസ്സുള്ളവര്‍ക്കും ഇനി കോവിഡ് പ്രതിരോധ വാക്സിനായി രജിസ്റ്റര്‍ ചെയ്യാം. ഇതാനായുള്ള വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. നേരത്തെ 60 വയസ്സ് കഴിഞ്ഞവര്‍ക്കായിരുന്നു ഈ സൗകര്യമുണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ 59 വയസ്സുമുതല്‍ എന്നാക്കിയിരിക്കുന്നത്. 50 വയസ്സ് മുതല്‍ 59 വയസ്സ് വരെ ഉള്ളവര്‍ക്ക് വരുന്ന 10 ദിവസത്തിനുള്ളില്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും എന്നാണ് കരുതുന്നത്. മുതിര്‍ന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ വാക്സിന് നല്‍കാനുള്ള ദേശിയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ നിര്‍ദ്ദേശം ക്യാബിനറ്റ് അംഗീകരിച്ചതോടെയാണ് 50 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏറ്റവും പ്രായം കൂടിയവര്‍ മുതല്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയത്. രാജ്യത്ത് ലഭ്യമാകുന്ന നാല് വിധത്തിലുള്ള കോവിഡ് പ്രതിരോധ വാക്സിനുകളും 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കാം എന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ ഉള്ളത്. എന്നാല്‍ ഫൈസര്‍, മൊഡേണ എന്നീ വാക്സിനുകള്‍ മാത്രമാണ് 50 വയസ്സിന് താഴയുള്ളവര്‍ക്ക് നല്‍കുന്നത്. രാജ്യത്ത്…
“സ്വോഡ്സ് ക്രിക്കറ്റ് ക്ലബ്” ഈ വർഷത്തെ ലീഗ് മത്സരങ്ങൾക്കുള്ള പരിശീലനം ആരംഭിച്ചു
“സ്വോഡ്സ്” കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വോഡ്സ് ക്രിക്കറ്റ് ക്ലബ് ഈ വർഷത്തെ ലീഗ് മത്സരങ്ങൾക്കുള്ള പരിശീലനം ആരംഭിച്ചു. 2011 സ്ഥാപിതമായ ക്രിക്കറ്റ് ക്ലബ് 2012 ഒരു ടീമുമായി തുടങ്ങി, 2019 -ഓടെ 3 ടീമുകളാണ് ക്രിക്കറ്റ് ലെൻസ്റ്റർ ലീഗ് മത്സരങ്ങളിൽ പങ്കെടുത്തത്. ഈ വർഷം 4 ടീമുകളാണ് Cricket Leinster ലീഗ് മത്സരങ്ങള്‍ക്ക് പങ്കെടുക്കുന്നത്. കൂടാതെ ഈ വര്‍ഷം ആദ്യമായി 18 വയസ് വരെയുള്ളവരുടെ യൂത്ത് ടീമും ലീഗിൽ മത്സരിക്കുന്നുണ്ട്. ഒപ്പം ഡെവലപ്പ്മെന്റ് ടീമും ലീഗ് മത്സരങ്ങളിൽ പങ്കെടുക്കും. ലീഗ് ഡിവിഷൻ – 7 ടീം ക്യാപ്റ്റൻ: എബിൻ പൈവ ലീഗ് ഡിവിഷൻ – 13 ടീം ക്യാപ്റ്റൻ: ബിൽസൺ കുരുവിള ലീഗ് ഡിവിഷൻ – 16 ടീം ക്യാപ്റ്റൻ: ശ്രീജിത്ത് എസ്. നായർ ഭൂരിപക്ഷവും മലയാളികൾ കളിക്കുന്ന ടീം ആണ് സ്വോഡ്സ് ക്രിക്കറ്റ് ക്ലബ്.ക്ലബിന്റെ കഴിഞ്ഞ വർഷത്തെ…
അയര്‍ലണ്ടില്‍ മദ്യത്തിന്റെ വില വര്‍ദ്ധന ഉടന്‍ നടപ്പിലായേക്കും
അയര്‍ലണ്ടില്‍ മദ്യത്തിന്റെ വില ഉയര്‍ത്തുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമായേക്കും. എല്ലാ ബ്രാന്‍ഡുകളിലും പെട്ട മദ്യത്തിന്റെ വില ഉയര്‍ന്നേക്കും. മദ്യത്തിന്റെ കുറഞ്ഞവില ഒരു ഗ്രാമിന് 10 സെന്റ് എന്ന നിലയിലാകും ഉയര്‍ത്തുക. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി നല്കിയ നിര്‍ദ്ദേശം മന്ത്രി സഭയുടെ അനുമതിക്കായി കാക്കുകയാണ്. വില ഉയര്‍ത്താന്‍ മന്ത്രിസഭ അനുമതി നല്കിയാല് ഒരു ബോട്ടില്‍ വോഡ്കയുടെ വില 7 യൂറോ വരെ ഉയരും. വരും മാസങ്ങളില്‍ തന്നെ വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്യത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനായാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. കൂടുതല്‍ വീര്യമേറിയ മദ്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാകുന്നത് തടയുക എന്ന് ഉദ്ദേശ്യവും സര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലുണ്ട്. മദ്യത്തിന്റെ വില ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ ചില കൗണ്ടികളില്‍ നിന്നും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഇക്കാര്യങ്ങളും കൂടി പരിഗണിച്ച…
മിനിമം പ്രൈസിങ്: അയർലണ്ടിൽ മദ്യത്തിന്റെ വില ഉയരുന്നു
മദ്യത്തിന് മിനിമം പ്രൈസിങ് നടപ്പാക്കാൻ സർക്കാർ അംഗീകാരം നൽകിയാൽ മദ്യത്തിന്റെ വില ഉടൻ ഉയരും. അങ്ങനെ വില കൂടിയാൽ ഒരു കുപ്പി വോഡ്കയുടെ വില 7 യൂറോ വരെ വർദ്ധിക്കുന്ന ഈ പദ്ധതിക്ക് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണല്ലി അനുമതി നൽകുമെന്ന് റിപോർട്ടുകൾ പറയുന്നു. ആൽക്കഹോൾ ഉൽപന്നങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത് തടയുന്നതിലൂടെ “മദ്യത്തിന്റെ ആരോഗ്യപരമായ ദോഷങ്ങൾ കുറയ്ക്കുന്നതിന്” വരും മാസങ്ങളിൽ മിനിമം യൂണിറ്റ് പ്രൈസിങ് അവതരിപ്പിക്കുമെന്ന് ഡോണെല്ലി അഭിപ്രായപ്പെട്ടു. പബ്ലിക് ഹെൽത്ത് (ആൽക്കഹോൾ) നിയമം അനുസരിച്ച് ഒരു ഗ്രാം ആൽക്കഹോളിന് കുറഞ്ഞത് 10 സെന്റ് എന്ന രീതിയിലാരിക്കും വില നിർണ്ണയിക്കുക. സ്കീമിന് കീഴിൽ, 440 മില്ലി കാൻ ലാഗറിന് മിനിമം വില 1.32 യൂറോയും 750 മില്ലി കുപ്പി ചാർഡോന്നെയുടെ മിനിമം വില 7.75 യൂറോയും 700 മില്ലി ബോട്ടിൽ ജിൻ അഥവാ വോഡ്കയ്ക്ക് കുറഞ്ഞത്…
വാക്സിനേഷന് നയത്തില്‍ മാറ്റം വന്നേക്കും
അയര്‍ലണ്ടില്‍ കോവിഡ് പ്രതിരോധ വാക്സിന് വിതരണ നയത്തില്‍ മാറ്റം വന്നേക്കും. ഇതു സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങള്‍ ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ഗവണ്മെന്റിന് സമര്‍പ്പിച്ചു കഴിഞ്ഞു. മന്ത്രിസഭായോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായേക്കും. ഇതിനു ശേഷമാവും തീരുമാനങ്ങള്‍ ഒദ്യോഗികമായി പ്രഖ്യാപിക്കുക. ഏറ്റവും പ്രായം കൂടിയവര്‍ക്ക് ആദ്യം എന്ന രീതിയില്‍ വാക്സിന് നല്‍കാനാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. അസ്ട്രാസെനിക്കാ , ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നീ രണ്ട് വാക്സിനുകളും ഈ രീതിയില്‍ തന്നെ നല്‍കാനാണ് നിര്‍ദ്ദേശം. അമ്പത് വയസ്സിന് മുകളിലുള്ളവര്‍ , താഴെയുള്ളവര്‍ എന്നിങ്ങനെ രണ്ടായി തിരിച്ചാവും വാക്സിന് നല്‍കുക. ഇപ്പോള്‍ 60 വയസിന് മുകളിലുള്ളവരാണ് വാക്സിന് കൂടുതലായി സ്വീകരിക്കുന്നത്. ഇത് 50 വയസ്സിന് മുകളില്‍ എന്ന രീതിയിലാകും. എന്നാല്‍ ഇങ്ങനെയൊരു നിര്‍ദ്ദേശത്തിന്റെ പേരില്‍ പ്രായം കുറഞ്ഞവര്‍ക്ക് ഒരിക്കലും ഈ രണ്ട് വാക്സിനുകളും നിഷേധിക്കുകയില്ല. അത്യാവശ്യഘട്ടമാണെങ്കില്‍ 50 വയസ്സിന് താഴെയുള്ളവര്‍ക്കും ഈ വാക്സിനുകള്‍…