അയര്‍ലണ്ടില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 802 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സീക്യൂട്ടിവ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഐടി സിസ്റ്റത്തിലുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കണക്കുകള്‍ പുറത്തുവിടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനാലാണ് രണ്ടു ദിവസത്തെ കണക്കുകള്‍ ഒന്നിച്ച് പുറത്ത് വിട്ടത്. വെള്ളി ശനി ദിവസങ്ങളിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടത്. വെള്ളിയാഴ്ച 447 കേസുകളും ശനിയാഴ്ച 355 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 109 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 42 പേര്‍ ഐസിയുവിലാണ്. പുതിയ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. 255,672 കേസുകളാണ് ഇതുവരെ അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചിട്ടുളളത്. 4941 മരണങ്ങളാണ് ആകെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ആരോഗ്യ വകുപ്പിലുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് വിവരങ്ങള്‍ കൂടുതല്‍ കൃത്യതയോടെ ശേഖരിച്ചു വരുന്നതേ ഉള്ളൂവെന്നും ഇതിനാല്‍ അവസാന കണക്കുകളില്‍ ചെറിയ വിത്യാസങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കാമെന്നും വകുപ്പ് അധികൃതര്‍ അറിയിച്ചു. Share This…
40-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ രജിസ്ട്രേഷൻ
40-നും 50-നും ഇടയിൽ പ്രായമുള്ളവർക്കായി അയർലണ്ടിലെ കോവിഡ് -19 വാക്സിൻ രജിസ്ട്രേഷൻ പോർട്ടൽ അടുത്ത ആഴ്ച തുറക്കും. രജിസ്ട്രേഷൻ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ജനങ്ങൾക്ക് അടുത്തയാഴ്ച ലഭിക്കുമെന്ന് എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് പോൾ റീഡ് അറിയിക്കുകയുണ്ടായി. വാക്സിൻ റോൾ ഔട്ട് “വേഗതയിൽ” തുടരുകയാണെന്നും ആരോഗ്യ സേവനത്തിന്റെ ഐടി സംവിധാനങ്ങളിൽ ഉണ്ടായ സൈബർ ആക്രമണത്തെ തുടർന്നും വാക്സിനേഷൻ പോർട്ടൽ രജിസ്ട്രേഷൻ സുരക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അയർലണ്ടിലെ മുതിർന്ന (Senior Citizens) ജനസംഖ്യയുടെ 40 ശതമാനം പേർക്ക് ഒരു കോവിഡ് -19 വാക്സിൻ എങ്കിലും ലഭിച്ചു (അതായത് ഫസ്റ്റ് ഡോസ് കോവിഡ് വാക്സിൻ).ഈ ആഴ്ച അവസാനത്തോടെ 2,50,000 ഡോസുകൾ വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്, വാക്സിനേഷൻ കേന്ദ്രങ്ങൾ എല്ലാം സജീവമായി പ്രവർത്തിക്കുകയാണെന്നും പോൾ റീഡ് അറിയിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിലെ രണ്ട് ദശലക്ഷത്തിലധികം ആളുകൾക്ക് ഇപ്പോൾ പ്രതിരോധ…
Accommodation available in Lucan
Long term accommodation available in Lucan for working /student Indian lady. We have double room to rent in two bedroom apartment with sharing kitchen and own washroom. Location- larkfield square, Lucan. Close to liffey valley shopping centre and fonthill retail park. Rent – The rent monthly for room including utilities €650 and refundable security deposit €650 Facilities include Washing machine, electric heater, fridge, microwave.wifi PM if interested or WhatsApp on +353892463771 . Share This News
സ്റ്റാഫുകൾക്ക് പതിവായി ആന്റിജൻ പരിശോധന നടത്തണമെന്ന് വരദ്കർ
സ്റ്റാഫുകളിൽ പതിവായി ആന്റിജൻ പരിശോധന നടത്തണമെന്ന് എമ്പ്ലോയേഴ്സിനോട് വരദ്കർ നിർദ്ദേശിച്ചു, അങ്ങനെ നടത്തുന്ന പരിശോധനകളുടെ ചിലവ് അവരുടെ ടാക്സ് ബില്ലുകൾക്കെതിരെ നികത്തുകയും ചെയ്യാമെന്ന് ലിയോ വരദ്കർ തൊഴിലാളികൾക്കും സ്റ്റാഫുകൾക്കുമായി ഒരു പുതിയ നാഷണൽ കോവിഡ് പ്രോട്ടോക്കോൾ അവതരിപ്പിച്ചുകൊണ്ട് അറിയിച്ചു. പൊതുജനാരോഗ്യ അഭിപ്രായത്തെ ഭിന്നിപ്പിച്ച ആന്റിജൻ പരിശോധന ഇതിനകം തന്നെ ചില ജോലിസ്ഥലങ്ങളിൽ നിലവിലുണ്ടെന്നും അതിന്റെ ഉപയോഗം മറ്റ് ബിസിനസുകളിലേക്ക് വ്യാപിപ്പിക്കണമെന്നും വരദ്കർ പറഞ്ഞു. “ജോലിസ്ഥലങ്ങളിൽ ആന്റിജൻ പരിശോധന നടത്താൻ കൂടുതൽ തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും. ഇത് ഒരു അഡിഷണൽ ആരോഗ്യ-സുരക്ഷാ നടപടിയാണെന്നും വരദ്കർ അഭിപ്രായപ്പെട്ടു. ആന്റിജൻ ടെസ്റ്റുകളുടെ ടാക്സ് ട്രീട്മെന്റിന്റെ കാര്യത്തിൽ, ഇത് ആരോഗ്യവും സുരക്ഷയുമുള്ള നടപടിയായതിനാൽ, തൊഴിലുടമകൾക്കും ബിസിനസുകൾക്കും ബിസിനസ്സ് ചെലവുകളുടെ കാര്യത്തിൽ അവരുടെ നികുതിയെ മറികടക്കാൻ ഈ നടപടി വളരെയധികം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ശരിയായ വായുസഞ്ചാരം, മാസ്ക് ധരിക്കൽ, മറ്റ് പരിരക്ഷകൾ എന്നിവയ്ക്കൊപ്പം…
അയർലൻഡ്-ബ്രിട്ടൺ യാത്രകൾ പുനരാരംഭിക്കുന്നു
അയർലണ്ടിനും ബ്രിട്ടനും ഇടയിലുള്ള കോമൺ ട്രാവൽ ഏരിയ (സിടിഎ) വീണ്ടും തുറക്കാൻ ശുപാർശ ചെയുന്ന റിപ്പോർട്ട് ടൂറിസം മന്ത്രി കാതറിൻ മാർട്ടിൻ അടുത്തയാഴ്ച കൊണ്ടുവരും. ഈ മാറ്റം അർത്ഥമാക്കുന്നത് അയർലണ്ടിൽ താമസിക്കുന്ന ആളുകൾക്ക് അടുത്ത ആഴ്ചകളിൽ നിയന്ത്രണങ്ങളില്ലാതെ ബ്രിട്ടനിലേക്ക് പോകാൻ കഴിയും എന്നതാണ്. നോർത്തേൺ അയർലണ്ടിനും ബ്രിട്ടനും തമ്മിലുള്ള നിയന്ത്രണങ്ങളില്ലാത്ത യാത്രകൾ മെയ് 17 മുതൽ വീണ്ടും അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, ബ്രിട്ടനിൽ നിന്ന് അയർലൻഡിലെത്തുന്ന യാത്രക്കാർ 14 ദിവസത്തേക്ക് അവരുടെ പാസഞ്ചർ ലൊക്കേറ്റർ ഫോമിൽ നൽകുന്ന വിലാസത്തിൽ എത്തിച്ചേരുകയും ക്വാറന്റൈൻ ഇരിക്കുകയും നെഗറ്റീവ് ആർടി-പിസിആർ പരിശോധന നടത്തേണ്ടതുമുണ്ട്. അഞ്ച് ദിവസത്തിന് ശേഷം യാത്രക്കാർ കോവിഡ് -19 നെഗറ്റീവ് ആയാൽ അവർക്ക് ക്വാറന്റൈൻ കാലയളവ് അവസാനിപ്പിക്കാം. എന്നാൽ റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ നിന്ന് തിരികെ ബ്രിട്ടനിലെത്തുന്ന യാത്രക്കാർക്ക് അത്തരം ക്വാറന്റൈൻ സംവിധാനം ആവശ്യമില്ല. അയർലണ്ടിലെ നിലവിലെ നിർബന്ധിത…
സൈബർ ആക്രമണത്തെ തുടർന്ന് HSE യുടെ ഐടി സിസ്റ്റം നിർത്തിവെച്ചു
“Ransomware” സൈബർ ആക്രമണത്തെ തുടർന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) ഐടി സംവിധാനങ്ങൾ ഇന്ന് രാവിലെ മുതൽ നിർത്തിവെച്ചു. മുൻകരുതൽ എന്ന നിലയിൽ തങ്ങളുടെ ഐടി സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി എച്ച്എസ്ഇ അറിയിച്ചു, എന്നാൽ കോവിഡ് -19 വാക്സിനേഷൻ നിയമനങ്ങൾ സംഭവത്തെ ബാധിച്ചിട്ടില്ലെന്ന് HSE സ്ഥിരീകരിച്ചു. സൈബർ ആക്രമണത്തിൽ നിന്ന് വാക്സിനേഷൻ നടപടിക്രമങ്ങളെ പരിരക്ഷിക്കുന്നതിനും HSE യുടെ സ്വന്തം സെക്യൂരിറ്റി സുരക്ഷാ സംവിധാനം ഉപയോഗിച്ച് സ്ഥിതിഗതികൾ പൂർണ്ണമായി വിലയിരുത്താൻ എല്ലാ ഐടി സംവിധാനങ്ങളും നിർത്തിവെച്ചുകൊണ്ടുള്ള മുൻകരുതൽ എടുക്കുന്നതായും HSE അറിയിച്ചു. “രോഗികൾക്കും പൊതുജനങ്ങൾക്കും ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും.” എച്ച്എസ്ഇ കൂട്ടിച്ചേർത്തു. സൈബർ ആക്രമണം രാജ്യത്തുടനീളമുള്ള ആശുപത്രികളെ ബാധിച്ചതായി HSE സ്ഥിരീകരിച്ചു. ഡബ്ലിനിലെ റൊട്ടോണ്ട മെറ്റേണിറ്റി ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി പതിവ് നിയമനങ്ങൾ അയർലണ്ടിൽ പലയിടങ്ങളിലും റദ്ദാക്കുവാൻ ഈ സൈബർ ആക്രമണം കാരണമാവുകയും ചെയ്തു. Share This News
ദീർഘകാല വായ്പയുമായി “ഫിനാൻസ് അയർലൻഡ്”
നോൺ-ബാങ്ക് വായ്പക്കാരായ ഫിനാൻസ് അയർലൻഡ് അയർലണ്ടിലെ ജീവനക്കാർക്കായി ദീർഘകാല സ്ഥിര നിരക്കിലുള്ള മോർട്ട്ഗേജുകൾ വാഗ്ദാനം ചെയ്യുന്നു, 20 വർഷം വരെയുള്ള മോർട്ടഗേജ് ഓപ്ഷനുകൾ ലഭ്യമാണ്. 2018-ൽ റെസിഡൻഷ്യൽ മോർട്ട്ഗേജ് മാർക്കറ്റിൽ പ്രവേശിച്ച ഫിനാൻസ് അയർലൻഡ് 10 വർഷത്തെയും 15 വർഷത്തെയും സ്ഥിര നിരക്ക് മോർട്ട്ഗേജുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. വായ്പയുടെ മൂല്യം, കാലയളവ് എന്നിവയെ ആശ്രയിച്ച് 2.40 ശതമാനം മുതൽ 2.99 ശതമാനം വരെയുള്ള നിരക്കുകളിൽ മോർട്ടഗേജ് ലഭ്യമാണ്. ഐറിഷ് മോർട്ട്ഗേജ് ഉപഭോക്താക്കൾക്ക് നിലവിൽ ഐറിഷ് മാർക്കറ്റിൽ കിട്ടുന്നത് 10 വർഷം വരെയുള്ള വായ്പകളാണ്, എന്നാൽ ഫിനാൻസ് അയർലൻഡ് നൽകുന്നത് 20 വർഷത്തെ പരമാവധി കാലാവധിയുള്ള വായ്പകളാണ്. മൂല്യമുള്ള മോർട്ട്ഗേജുകൾക്ക് 90 ശതമാനം വരെ വായ്പാനിരക്കുകൾ ലഭ്യമാകുമെന്നും പിഴ ഈടാക്കാതെ ഉപയോക്താക്കൾക്ക് ഈ കാലയളവിൽ അവരുടെ മോർട്ട്ഗേജുകൾ പുതിയ സ്വത്തുകളിലേക്ക് മാറ്റാൻ കഴിയുമെന്നും ഫിനാൻസ് അയർലൻഡ് അറിയിച്ചു. പെപ്പർ…
കോവിഡ് : മൗണ്ട്‌ജോയി ജയില്‍ സന്ദര്‍ശിക്കുന്നതില്‍ വിലക്ക്
മൗണ്ട്‌ജോയി ജയില്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിട്ടുനില്‍ക്കണമെന്ന് നിര്‍ദ്ദേശം. ഇവിടെ കോവിഡ് ഔട്ട് ബ്രേക്ക് ഉണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. അന്വേഷണ വിധേയമായി ജയിലില്‍ കഴിയുന്നവരെ ചോദ്യം ചെയ്യാനുള്ള സന്ദര്‍ശനങ്ങള്‍ പോലും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ഗ്രാഡാ മാനേജ്‌മെന്റും ജയില്‍ അധികൃതരുമാണ് പോലീസിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഇവിടെ 19 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചിട്ടുണ്ട്. ഇവരില്‍ ജയിലിലെ സ്റ്റാഫും ഉള്‍പ്പെടുന്നു. ഇവരുമായി നേരിട്ട് ഇടപഴകിയവര്‍ നൂറോളം പേരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനാല്‍ ജയില്‍ സന്ദര്‍ശനത്തിനുള്ള അനുമതികള്‍ ആര്‍ക്കും നല്‍കരുതെന്ന് ജയില്‍ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ കോവിഡ് ഔട്ട് ബ്രേക്ക് ഉണ്ടായതായി ഈ ആഴ്ച ആദ്യമായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. കൃത്യമായുള്ള ടെസ്റ്റിംഗുകളും തുടര്‍ന്ന് കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കപ്പെട്ടതുമാണ് അയര്‍ലണ്ട് ജയിലുകളില്‍ കോവിഡ് വ്യാപനം ഒരു പരിധി വരെ പിടച്ചു നിര്‍ത്താന്‍ കാരണമായതെന്ന് അധികൃതര്‍ പറയുന്നു. Share This News
അയര്‍ലണ്ടില്‍ വാക്‌സനേഷന്‍ വിജയകരമെന്ന് വിലയിരുത്തല്‍
അയര്‍ലണ്ടില്‍ വാക്‌സിനേഷന്‍ ജനങ്ങളിലേയ്ക്ക് ഗവണ്‍മെന്റ് ഉദ്ദേശിച്ച രീതിയില്‍ തന്നെ എത്തുന്നുണ്ടെന്നും കൂടുതല്‍ ആളുകള്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാകുന്നതായും പഠന റിപ്പോര്‍ട്ടുകള്‍. ഹെല്‍ത്ത് സര്‍വ്വീസ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ പോള്‍ റീഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ നവംബറില്‍ 45 % ആളുകളാണ് തങ്ങള്‍ ഉറപ്പായും വാക്‌സിന്‍ എടുക്കും എന്ന് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ രാജ്യത്തെ 70% ആളുകള്‍ക്കും വാക്‌സിനില്‍ വിശ്വാസമാണെന്നും ഇവര്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 17% ആളുകള്‍ വാക്‌സിന്‍ ഒരു പക്ഷെ എടുത്തേക്കും എന്ന നിലപാടിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 85 വയസ്സിന് മുകളിലുള്ളവരില്‍ 96 % ആളുകളും 80 മുതല്‍ 84 വയസ്സ് വരെയുള്ളവരില്‍ 99% ആളുകളും 70 മുതല്‍ 79 വയസ്സ് വരെയുള്ളവരില്‍ 97 % ആളുകളും 74 മുതല്‍ 75 വയസ്സ് വരെയുള്ളവരില്‍ 92% ശതമാനം ആളുകളും…
ഹോട്ടൽ ക്വാറന്റൈൻ നിലനിൽക്കെ ഡബ്ലിൻ എയർപോർട്ടിൽ യാത്രക്കാർ കൂടുന്നു
നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ സംവിധാനം നിലനിൽക്കുമ്പോഴും ഡബ്ലിൻ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞ ആഴ്ച്ച ഡബ്ലിൻ എയർപോർട്ടിൽ എത്തിച്ചേർന്ന യാത്രക്കാരുടെ എണ്ണത്തിൽ 9 % വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതായത് കഴിഞ്ഞ ആഴ്ച്ച ഡബ്ലിൻ എയർപോർട്ടിൽ ഏകദേശം 11,700 യാത്രക്കാരാണ് പറന്നിറങ്ങിയത് മുമ്പത്തെ ആഴ്ചയേ അപേക്ഷിച്ച് നോക്കിയാൽ 900-ലധികം വർദ്ധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. വിദേശ യാത്രക്കാരുടെ എണ്ണത്തിൽ 10% വർദ്ധനവുണ്ടായപ്പോൾ അയർലണ്ടിലെ നിവാസികളായ യാത്രക്കാരുടെ എണ്ണം 8% ഉയർന്നു. യൂറോപ്യൻ രാജ്യങ്ങളായ ജർമ്മൻ, ബെൽജിയം ഉൾപ്പെടെ 62 യൂറോപ്യൻ രാജ്യങ്ങൾക്കും, കൂടാതെ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റനേക രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ നിലവിൽ അയർലണ്ടിൽ ബാധകമാണ്. Share This News