ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ബാഗേജ് ഹാന്‍ഡ്ലേഴ്സിനെ നിയമിക്കുന്നു. Aer Lingus വിമാനക്കമ്പനിയാണ് നിയമനം നടത്തുന്നത്. 15.81 യൂറോ മണിക്കൂര്‍ സാലറിയും ഒപ്പം മറ്റ് നിരവധി ആനുകൂല്ല്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നത്. ഒക്ടോബര്‍ മാസം മുതലാവും നിയമനം. ഇത് സ്ഥിരനിയമനങ്ങളായിരിക്കും. Health & Safety മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് കായികാദ്ധ്വാനം ആവശ്യമുള്ള ജോലിയാണിത്. ആഴ്ചാവസാനങ്ങള്‍ , അവധി ദിനങ്ങള്‍ എന്നിവയിലും ജോലി ചെയ്യാന്‍ തയ്യാറുള്ളവരാകണം അപേക്ഷകര്‍. സൗജന്യ യൂണിഫോം, എയര്‍പോര്‍ട്ടില്‍ സൗജന്യ പാര്‍ക്കിംഗ്, സൗജന്യ പരിശീലനം. യൂറോപ്പ് നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലേയ്ക്ക് കുറഞ്ഞ ചെലവില്‍ യാത്ര, എന്നിവയും തെരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നു. മാനുവല്‍ ഹാന്‍ഡ്ലിംഗ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. ആവശ്യമായ മറ്റ് യോഗ്യതകള്‍ താഴെ പറയുന്നു. . Be at least 18 years of age at the closing date of this notice . Pass a…
വിലക്കുറവ് പ്രഖ്യാപിച്ച് Bord Gais Energy യും
രാജ്യത്ത് ഊര്‍ജ്ജവിതരണക്കമ്പനികള്‍ ഓരോന്നായി തങ്ങളുടെ വൈദ്യുതി ഗ്യാസ് വിലകളില്‍ കുറവ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായ ഈ ഈ തിരുമാനം ഇപ്പോള്‍ Bord Gais Energy യും പ്രഖ്യാപിച്ചിരിക്കുകയാണ.് നവംബര്‍ ഒമ്പത് മുതല്‍ വൈദ്യുതിയുടേയും ഗ്യാസിന്റെയും വിലകളില്‍ 15.5 ശതമാനത്തിന്റെ കുറവ് വരുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏകദേശം ആറ് ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. Bord Gais Energy യുടെ വൈദ്യുതിയും ഗ്യാസും ഉപയോഗിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 631 യൂറോയുടെ ലാഭം പ്രതീക്ഷീക്കാം. വൈദ്യുതി മാത്രം ഉപയോഗിക്കുന്നവര്‍ക്ക് ശരാശരി 357 യൂറോയുടേയും ഗ്യാസ് ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം ശരാശരി 274 യൂറോയുടെയുമാണ് കുറവുണ്ടാകുക. Share This News
First Home Scheme കൂടുതല്‍ വ്യാപിപ്പിച്ചേക്കും
വീടുകളുടെ വിലയും വാടകയും നിയന്ത്രണമില്ലാതെ കുതിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിവരുന്ന First Home Scheme കൂടുതല്‍ വ്യാപിപ്പിച്ചേക്കുമെന്ന് സൂചന. വരുന്ന ബഡ്ജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ മേടിക്കുന്നവര്‍ക്കും ഈ ആനുകൂല്ല്യം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ചുള്ള വകുപ്പ് മന്ത്രി നല്കി കഴിഞ്ഞു. നിലവില്‍ പുതിയ വീട് വാങ്ങിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്ല്യം ലഭിക്കുന്നത്. എന്നാല്‍ ആദ്യം വീടു വാങ്ങുന്നവരില്‍ പലരും സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ വാങ്ങുന്നതിനാല്‍ ഈ ആനുകൂല്ല്യത്തിന്റെ പ്രയോജനം കൂടുതല്‍ പേര്‍ക്ക് ലഭിക്കുന്നില്ല. ഇതേ തുടര്‍ന്നാണ് സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ക്കും ഇത് ബാധകമാക്കണമെന്ന സമ്മര്‍ദ്ദം സര്‍ക്കാരിനുമേല്‍ ഉണ്ടായത്. വീടു വാങ്ങിക്കുന്നവര്‍ക്ക് മാത്രമല്ല പുതുതായി വീട് നിര്‍മ്മിക്കുന്നവരേയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന പ്രഖ്യാപനം ബഡ്ജറ്റില്‍ ഉണ്ടായേക്കും ബാങ്കുകളുടെ മോര്‍ട്ടഗേജുമായി ബന്ധപ്പെടുത്തി ആകെ ചെലവിന്റെ 30 ശതമായമായിരിക്കും ഇവര്‍ക്ക് ലഭിക്കുക. Share This…
ടിക് ടോക്കിന് വമ്പന്‍ പിഴയിട്ട് അയര്‍ലണ്ട്
ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന് വന്‍ തുക പിഴയിട്ട് അയര്‍ലണ്ട് ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍. 2345 മില്ല്യണ്‍ യൂറോയാണ് പിഴ ചുമത്തിയിരിക്കുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂക്ഷിക്കുന്നതിലും പ്രോസസ് ചെയ്യുന്നതിലും നിയമലംഘനം ഉണ്ടായി എന്നാണ് കണ്ടെത്തല്‍. 2021 മുതല്‍ നടത്തിവന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നിലവിലെ തീരുമാനം. 13 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സ്വകാര്യവിവരങ്ങള്‍ രജിസ്ട്രേഷന്റെ ഭാഗമായി സ്വീകരിക്കുമ്പോള്‍ ടിക് ടോക്കിന്റെ സെറ്റിംഗ്സ് ‘public-by-default’ എന്ന സെറ്റിംഗ്സിന്രെ ഭാഗമായി പബ്ലിക്കായി മാറുന്നു എന്നായിരുന്നു കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് വമ്പന്‍ പിഴയിട്ടത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ടിക് ടോക് ഇതുവരെ അംഗീകരിച്ചിട്ടില്ല. നിയമപരമായി മുന്നോട്ട് പോകാനാണ് ടിക് ടോക്കിന്റെ തീരുമാനം എന്നാണ് സൂചന. Share This News
Aer Lingsu ക്യാബിന് ക്രൂ റിക്രൂട്ട്മെന്റ്
Aer Lingsu ക്യാബിന് ക്രൂ റിക്രൂട്ട്മെന്റിനൊരുങ്ങുന്നു. 200 പേരെ ഉടന്‍ നിയമിക്കാനാണ് തീരുമാനം. Nobax റിക്രൂട്ട്മെന്റുമായി ചേര്‍ന്നാണ് നിയമനങ്ങള്‍ നടത്തുക. നിയമനം ലഭിക്കുന്നവര്‍ക്ക് കമ്പനിയുടെ ഡബ്ലിനിലെ ട്രെയിനിംഗ് അക്കാദമിയില്‍ വെച്ച് ആറാഴ്ചത്തെ ശമ്പളത്തോടുകൂടിയ ട്രെയിനിംഗ് നല്കുന്നതാണ.് 18 വയസ്സിനുമുകളിലുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. അയര്‍ലണ്ടില്‍ താമസിക്കാനും ജോലി ചെയ്യാനും നിയമപരമായി അനുമതിയുള്ള ആര്‍ക്കും അപേക്ഷിക്കും. ഇംഗ്ലീഷ് ഭാഷയില്‍ മികച്ച പ്രാവിണ്യമുള്ളവരാകണം എന്ന നിബന്ധനയും കമ്പനി മുന്നോട്ട് വെയ്ക്കുന്നുണ്ട്. സെയില്‍സ് കസ്റ്റമര്‍ സര്‍വ്വീസ് എന്നിവയില്‍ മുന്പരിയമുള്ളവര്ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് Aer Lingus വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. https://apply.workable.com/nobox-hr-outsourcing-solutions/j/570C5491C8/ Share This News
പെന്‍ഷന്‍കാര്‍ക്ക് ബഡ്ജറ്റില്‍ ആശ്വാസപ്രഖ്യാപനം ഉണ്ടായേക്കും
അടുത്ത മാസം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന 2024 ലേയ്ക്കുള്ള ബഡ്ജറ്റില്‍ എന്തൊക്കെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് ജനം ഉറ്റുനോക്കുന്നത്. ഏറെ അഭ്യൂഹങ്ങള്‍ ബഡ്ജറ്റ് സംബന്ധിച്ച് ഉയരുന്നുണ്ട് താനും. ഇപ്പോള്‍ നല്കി വരുന്ന പെന്ഷന് വര്‍ദ്ധിപ്പിച്ചേക്കുമെന്ന സൂചന ഇതിനകം തന്നെ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കി കഴിഞ്ഞു. 20 യൂറോ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പറയുമ്പോഴും വര്‍ദ്ധനവ് 12 നും 20 നും ഇടയില്‍ ആയിരിക്കുമെന്നും സംസാരമുണ്ട്. എന്തായാലും ആഴ്ചയില്‍ 12 യൂറോയില്‍ കുറയാതെയുള്ള ഒരു വര്‍ദ്ധനവ് പ്രതീക്ഷിക്കാം. ഇപ്പോള്‍ ആഴ്ചയില്‍ 265 യൂറോയാണ് പെന്ഷന് ആയി ലഭിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ഇത് 300 ആക്കി മാറ്റാനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും സംസാരമുണ്ട്. 60 വയസ്സിന് മുകളിലുള്ള ഒരു മില്ല്യണിലധികം ആളുകള്‍ നിലവില്‍ അയര്‍ലണ്ടിലുണ്ട്. ഒക്ടോബര്‍ 10 നാണ് അടുത്ത വര്‍ഷത്തേയ്ക്കുള്ള ബഡ്ജറ്റ് അവതരിപ്പിക്കപ്പെടുന്നത്. Share This News
ഡബ്ലിന്‍ സിറ്റി കൗണ്‍സിലില്‍ ഒഴിവുകള്‍
ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ കീഴില്‍ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. Assistant ITS Officer , Animal Warden എന്നീ ഒഴിവുകളിലേയ്ക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. Assistant ITS officer തസ്തികയിലേയ്ക്ക് ഈ മാസം 29 വരെ അപേക്ഷിക്കാം Animal Warden തസ്തികയിലേയ്ക്ക് ഒക്ടോബര്‍ 2 വരെ അപേക്ഷിക്കാം. Animal Warden തസ്തികയിലേയ്ക്ക് 1,229.96 യൂറോമുതല് 1,312.38 വരെയാണ് രണ്ടാഴ്ചത്തെ ശമ്പളം. 39 മണിക്കൂറായിരിക്കും ആഴ്ചയിലെ ജോലി സമയം. ആഴ്ചാവസാനങ്ങളും പൊതു അവധികളും ഇതില്‍ ഉള്‍പ്പെടും. രാവിലെ ഒമ്പതിനും വൈകിട്ട് എട്ടിനും ഇടയിലുള്ള സമയത്തായിരിക്കും ഷിഫ്റ്റ്. Assistant ITS Officer തസ്തികയിലേയ്ക്ക് 42,978 യൂറോ മുതല്‍ 67,237 യൂറോ വരെയാണ് പ്രതിവര്‍ഷ ശമ്പളം. ആഴ്ചയില്‍ 35 മണിക്കൂറായിരിക്കും ജോലി സമയം. . ഈ ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://careers.dublincity.ie/Home/Job?fbclid=IwAR1wncstFuJQrUGkWRt9TAkAP_G8FFc35Kmr51WlG093GafnIbEWjGjkriA…
സ്പാര്ട്ടന് റയ്സില്‍ ഇത്തവണ മലയാളി സാന്നിധ്യവും..
ഓസ്ട്രിയ :- കാപ്രണില്‍ വച്ചു നടന്ന 2023 സ്പാര്ട്ടന് വേള്‍ഡ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ജോണ്സന് ചാള്‍സും, ലിജോയ് ദിവാകരനുമാണ്, സ്പാര്ട്ടന് സ്പ്രിന്റ്, സൂപ്പര്‍ ഇനങ്ങളില്‍ പങ്കെടുത്തു കരുത്തു തെളിയിച്ചത്. 8.5 km വിത്ത് 20 ഓബ്സ്റ്റേക്കിള്‍സ് സ്പ്രിന്റ്, 14.5 km വിത്ത് 25 ഓബ്സ്റ്റേക്കിള്‍സ് സൂപ്പര്‍ ഉള്‍പ്പടെ 23 km ഓട്ടവും 45 ഓബ്സ്റ്റേക്കിള് സുമാണ് രണ്ടു ദിവസം ആയി നടന്ന മത്സരത്തില്‍ ഇരുവരും ഫിനിഷ് ചെയ്തു മെഡല്‍ നേടിയത്. ലോകത്ത് അമേരിക്ക, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ മുപ്പതോളം രാജ്യങ്ങളില്‍ വച്ചു സംഘടിപ്പിക്കുന്ന ഈ റെയ്സ് കഠിനമാകുന്നത്, അറ്റ്ലസ് സ്റ്റോണ്‍ ക്യാരി, സാന്‍ഡ് ബാഗ്, റോപ് ക്ലയിംബിങ്, മങ്കി ബാര്‍, ട്വിസ്റ്റര്‍, ഹെര്‍ക്യൂലീസ് ക്യാരി തുടങ്ങിയ ഒബ്സ്റ്റക്കിള്‍സ് ആണ്. ഇത് പരാജയപ്പെട്ടാല്‍ ഒരു കിലോമീറ്റര്‍ ലൂപ് റണ്ണിംഗ്, 30 ബര്‍പീസ്, 50 kg ചെയിന്‍…
എന്താണീ PMAV കോഴ്സ് ?
Prevention and Management of Aggression and Violence (PMAV) അയർലണ്ടിൽ ഹെൽത്ത് കെയർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സുപരിചിതമായ ഒരു കോഴ്സ് ആണ് PMAV (Prevention and Management of Aggression and Violence). ജോലി സ്ഥലങ്ങളിൽ ഉണ്ടാവുന്ന ആക്രമണങ്ങളിൽ നിന്ന് സ്വയരക്ഷ നേടുക, ആക്രമണങ്ങളെ തടയുക തുടങ്ങിയവയാണ് ഈ കോഴ്സിന്റെ പ്രധാന ഉള്ളടക്കം. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന കെയറർമാരും നഴ്സുമാരും അടങ്ങുന്ന നിരവധി ആളുകൾക്ക് പ്രയോജനകരമായ കോഴ്സാണ് PMAV. ഇന്റെലെക്ച്വൽ ഡിസബിലിറ്റി ഹെൽത്ത് സെന്ററുകൾ അടക്കമുള്ള ഹെൽത്ത് ഫെസിലിറ്റികളിൽ ജോലി ചെയ്യുന്നവർക്കാണ് ഈ കോഴ്സ് ആവശ്യമായി വരുക. അതുപോലെ തന്നെ ഏജൻസി സ്റ്റാഫായി ജോലി ചെയ്യുന്ന നഴ്സുമാർക്കും കെയറർമാർക്കും ഈ കോഴ്സോ ഇതിന് തുല്യമായ കോഴ്സുകളോ ഉണ്ടായിരിക്കണമെന്നുള്ളത് ഒരു നിബന്ധന കൂടിയുമാണ്. PMAV കോഴ്സിന്റെ ലക്ഷ്യം പ്രിവൻഷൻ ആൻഡ് മാനേജ്മെന്റ് ഓഫ് അഗ്രഷൻ ആൻഡ്…
ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായി TSK Champions LEAGUE 2023 SEASON -2 സെപ്റ്റംബര്‍ 16ന്
അയര്‍ലണ്ടില്‍ ഇത്തവണ നടന്ന പ്രമുഖ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ജേതാക്കളായ പ്രമുഖ പത്ത് ചാംമ്പ്യന്ടീമുകള് മാറ്റുരയ്ക്കുമ്പോള്‍ CORKAGH പാര്‍ക്കിലെ പുല്‍മൈതാനത്തില്‍ തീ പാറുമെന്നതില്‍ സംശയമില്ല. ഡബ്ലിനില്‍ നിന്നും LCC, AMC , KCC, DUBS ORGINAL , IRISH KINGS , GULLY CRICKET, TELUGU WARRIORS എന്നിവയ്ക്ക് പുറമേ WATERFORD TIGERS ഉം CAVAN നില് നിന്നും BUDDIEZ കാവനും ആതിഥേയ ടീമായ TALLAGHT SUPER KINGS ഉം ചാംമ്പ്യന്മാരിലെ ചാംമ്പ്യനെ തെരഞ്ഞെടുക്കാന്‍ കൊമ്പ് കോര്‍ക്കുന്നു. ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും TALLAGHT SUPER KINGS ന്റെ ഒഫീഷ്യല്‍ INSTAGRAM, FACEBOOK പേജുകളിലൂടെ തത്സമയം കാണാവുന്നതാണ്. കൂടാതെ STUMPS ആപ്പിലൂടെ LIVE SCORE UPDATES ഉം കാണാം. Share This News