കോവിഡ്-19 ഔട്ട്ബ്രേക്ക്: കോർക്ക് കൗണ്ടിയിലെ ഒരു സ്കൂൾ അടയ്ക്കുന്നു

കോവിഡ് -19 ഔട്ട്ബ്രേക്കിനെ തുടർന്ന് കോർക്ക് കൗണ്ടിയിലെ ഒരു പ്രൈമറി സ്കൂൾ വരും ദിവസങ്ങളിൽ അടയ്‌ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ”കുട്ടികൾ, മാതാപിതാക്കൾ, ഉദ്യോഗസ്ഥർ എന്നിവരുടെ മികച്ച ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും” കോവിഡിന്റെ ഗുരുതരമായ വ്യാപനമാണ് കോർക്ക് കൗണ്ടിയിലെ പ്രൈമറി സ്‌കൂളിന് ബാധിച്ചിരിക്കുന്നതെന്ന് റിപോർട്ടുകൾ. ഞായറാഴ്ച ദിവസം മാതാപിതാക്കൾക്ക് അയച്ച കത്തിൽ പ്രിൻസിപ്പൽ മാർഗരറ്റ് ഹോവാർഡ് കോവിഡിന്റെ വ്യാപനം സ്‌കൂളിൽ അതിരൂക്ഷമാണെന്ന് വ്യക്തമായി പറയ്യുന്നുണ്ട്‌. എല്ലാ ക്ലാസ് തലത്തിലും സ്കൂൾ ജീവനക്കാർക്കിടയിലും കേസുകളുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തിയ കോവിഡ് -19 ടെസ്റ്റുകളിൽ നിന്നുള്ള ഫലങ്ങളെക്കുറിച്ച് ഞങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല,” എന്നും പ്രിൻസിപ്പൽ മാതാപിതാക്കൾക്കയച്ച കത്തിൽ പറയുന്നു. കഴിഞ്ഞയാഴ്ച എച്ച്എസ്ഇയിൽ നടന്ന സൈബർ ആക്രമണം വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിലും ആക്സസ് ചെയ്യുന്നതിലും കാലതാമസമുണ്ടാക്കി യതായി പ്രിൻസിപ്പൽ പറ യുന്നു. “അതിനാൽ, മൊത്തം എത്ര കോവിഡ് കേസുകളുണ്ട് എന്നതിന്റെ പൂർണ്ണമായ ചിത്രം…

Share This News
Read More

40 മുതല്‍ 50 വയസ്സുവരെയുള്ളവര്‍ക്ക് ഏതു വാക്‌സിനും സ്വീകരിക്കാം

ദേശീയ രേഗപ്രതിരോധ ഉപദേശക സമിതി വാക്‌സിനേഷന്റെ കാര്യത്തിലുള്ള മുന്‍ നിലപാടുകളില്‍ ചില മാറ്റങ്ങള്‍ വരുത്തി. നേരത്തെ ജോണ്‍സണ്‍ & ജോണ്‍സണ്‍, അസ്ട്രാസെനേക്ക് തുടങ്ങിയ വാക്‌സിനുകള്‍ അമ്പത് വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രം നല്‍കയാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം.എന്നാല്‍ ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമനുസരിച്ച് മെഡോണ വാക്‌സിനുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ , അസ്ട്രാസെനക് എന്നീ വാക്‌സിനുകള്‍ 40 വയസ്സുമുതല്‍ 50 വയസ്സുവരെയുള്ളവര്‍ക്ക് നല്‍കാം. അപ്പോള്‍ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ആളെ ബോധ്യപ്പെടുത്തണം. ഇതിനുശേഷം മറ്റ് വാക്‌സിനുകള്‍ ലഭ്യമാകാന്‍ കാത്തിരിക്കണോ അതോ ഈ ലഭ്യമായ വാക്‌സിന്‍ സ്വീകരിക്കണോ എന്ന് ഇവര്‍ക്ക് തീരുമാനിക്കാം. അടുത്തയാഴ്ച മുതലാണ് 40 മുതല്‍ 49 വയസ്സ് വരെയുള്ളവര്‍ക്ക് വാക്‌സിനേഷനു വേണ്ടി പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നത്. Share This News

Share This News
Read More

സൈബര്‍ ആക്രമണം : വിവരങ്ങള്‍ തിരികെ എത്തിക്കാന്‍ സമയമെടുക്കും

അപ്രതീക്ഷീതമായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നഷ്ടമായ വിവരങ്ങള്‍ തിരികയെത്തിക്കാന്‍ ആഴ്ചകള്‍ വേണ്ടി വരുമെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റിലെ ഐറ്റി വിംഗ് ഇപ്പോഴും ഡേറ്റ ബാക്ക് അപ്പ് എടുക്കുവാനുള്ള പരിശ്രമത്തിലാണെന്നും ഇതില്‍ കപ്യൂട്ടറുകളുടെ പ്രവര്‍ത്തനം പുനരാംരംഭിച്ചിട്ടില്ലെന്നും എച്ച്എസ്ഇ ഓപ്പറേറ്റിംഗ് ഓഫീസര്‍ അന്നെ കൊണോര്‍ പറഞ്ഞു. സോഫ്റ്റ് വെയര്‍ വിദഗ്ദര്‍ ചില ബാക്ക് അപ്പ് ഡേറ്റകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് തിരികെ സിസ്‌ററത്തിലെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വളരെ ബുദ്ധിമുട്ടേറിയ ജോലിയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും രോഗികളുടെ വിവരങ്ങള്‍ അടങ്ങിയ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പഴയ സ്ഥിതിയിലേയ്‌ക്കെത്തിച്ചാല്‍ മാത്രമേ പേഷ്യന്റ് മാനേജ്‌മെന്റ് സിസ്റ്റം പഴയ രീതിയിലേയ്‌ക്കെത്തിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഓന്‍കോളജി, റേഡിയോളജി, മെറ്റേണിറ്റി വിഭാഗങ്ങളൈയാണ് സൈബര്‍ ആക്രമണം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് പേഷ്യന്റ് ഹിസ്റ്ററി, ലാബ് റിസല്‍ട്ടുകള്‍ എന്നിവ കിട്ടുന്നില്ല എന്നതാണ് നിലവിലെ വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…

Share This News
Read More

ജൂലൈയിൽ അന്താരാഷ്ട്ര യാത്രാനിയന്ത്രണങ്ങൾ ലഘൂകരിക്കും

വാക്സിനേഷൻ ലഭിച്ച ആളുകൾക്ക് ജൂൺ അവസാനത്തോടെ വിദേശത്തേക്ക് പോകാൻ കഴിയുമെന്ന് ഐറിഷ് ഗവണ്മെന്റ്. യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ ഗ്രീൻ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി യൂറോപ്യൻ രാജ്യങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള പദ്ധതികൾ ഐറിഷ് ഗവണ്മെന്റ് ആസൂത്രണം ചെയുന്നു. ഇന്ത്യൻ വേരിയന്റായ കോവിഡ് -19 നെക്കുറിച്ച് ഒരു പരിധിവരെ ആശങ്കയുണ്ടെന്ന് ആരോഗ്യവൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും, ഈ നടപടി സ്വീകരിക്കാൻ രാജ്യത്തെ അനുവദിക്കുമെന്ന് ആരോഗ്യവകുപ്പ് സൂചിപ്പിച്ചു. ഗ്രീൻ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിനുള്ള യൂറോപ്യൻ യൂണിയൻ സമയപരിധി ജൂൺ 26 ആണ്, വ്യക്തിഗത രാജ്യങ്ങൾക്ക് ഇത് എപ്പോൾ ബാധകമാകും എന്നതിന് ഇതുവരെ സൂചനകളൊന്നും തന്നെ ലഭിച്ചിട്ടില്ല. എന്നിരുന്നാലും യൂറോപ്യൻ യൂണിയൻ മേഘലകളിൽ ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ അന്താരാഷ്ട്ര യാത്ര (International Travel) സാധ്യമാകുമെന്ന് ഐറിഷ് ഗവണ്മെന്റ് സീനിയർ സോഴ്സ്സ് അറിയിച്ചു. താവോസീച്ച് മൈക്കിൾ മാർട്ടിൻ മന്ത്രിസഭയ്ക്ക്…

Share This News
Read More

സൈബര്‍ അറ്റാക്കിലും തളരില്ല; വാക്‌സിന്‍ രജിസ്‌ട്രേഷന്‍ തുടരും

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷനെ ഒരു വിധത്തിലും ബാധിക്കാന്‍ അനുവദിക്കില്ലെന്ന് അയര്‍ലണ്ട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എച്ച്എസ്ഇ വക്താവ് പോള്‍ റീഡാണ് ഇക്കാര്യം പറഞ്ഞത്. 40 മുതല്‍ 50 വയസ്സുവരെയുള്ളവര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷനുള്ള വെബ് സൈറ്റ് അടുത്തയാഴ്ച തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ 50 മുതല്‍ 69 വയസ്സ് വരെയുള്ളവരുടെ വാക്‌സിന്‍ രജിസ്‌ട്രേഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. അടുത്തായഴ്ച 260,000 മുതല്‍ 280,000 വരെ ഡോസുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം തന്നെ 1.5 മില്ല്യണ്‍ ആദ്യ ഡോസ് വാക്‌സിനുകള്‍ നല്‍കി കഴിഞ്ഞു. എച്ച് എസ് ഇ സിസ്റ്റത്തിലുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ചെറിയ കാലതാമസമുണ്ടായെങ്കിലും രാജ്യമാകമാനമുള്ള എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേയ്ക്കും ഇപ്പോളും രജിസ്‌ട്രേഷന്‍ തുടരുകയാണെന്നും നഷ്ട്ടപ്പെട്ട വിവരങ്ങള്‍ തിരികെ എത്തിക്കാനും വാക്‌സിനേഷനില്‍ തടസ്സങ്ങളുണ്ടാകാതിരിക്കാനും കഠിന പരിശ്രമമാണ് എച്ച്എസ്ഇ…

Share This News
Read More

അയര്‍ലണ്ടില്‍ 802 കോവിഡ് കേസുകള്‍ കൂടി

അയര്‍ലണ്ടില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 802 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സീക്യൂട്ടിവ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഐടി സിസ്റ്റത്തിലുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കണക്കുകള്‍ പുറത്തുവിടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനാലാണ് രണ്ടു ദിവസത്തെ കണക്കുകള്‍ ഒന്നിച്ച് പുറത്ത് വിട്ടത്. വെള്ളി ശനി ദിവസങ്ങളിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടത്. വെള്ളിയാഴ്ച 447 കേസുകളും ശനിയാഴ്ച 355 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 109 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 42 പേര്‍ ഐസിയുവിലാണ്. പുതിയ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. 255,672 കേസുകളാണ് ഇതുവരെ അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചിട്ടുളളത്. 4941 മരണങ്ങളാണ് ആകെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ആരോഗ്യ വകുപ്പിലുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് വിവരങ്ങള്‍ കൂടുതല്‍ കൃത്യതയോടെ ശേഖരിച്ചു വരുന്നതേ ഉള്ളൂവെന്നും ഇതിനാല്‍ അവസാന കണക്കുകളില്‍ ചെറിയ വിത്യാസങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കാമെന്നും വകുപ്പ് അധികൃതര്‍ അറിയിച്ചു. Share This…

Share This News
Read More

40-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ രജിസ്ട്രേഷൻ

40-നും 50-നും ഇടയിൽ പ്രായമുള്ളവർക്കായി അയർലണ്ടിലെ കോവിഡ് -19 വാക്സിൻ രജിസ്ട്രേഷൻ പോർട്ടൽ അടുത്ത ആഴ്ച തുറക്കും. രജിസ്ട്രേഷൻ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ജനങ്ങൾക്ക് അടുത്തയാഴ്ച ലഭിക്കുമെന്ന് എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് പോൾ റീഡ് അറിയിക്കുകയുണ്ടായി. വാക്സിൻ റോൾ ഔട്ട് “വേഗതയിൽ” തുടരുകയാണെന്നും ആരോഗ്യ സേവനത്തിന്റെ ഐടി സംവിധാനങ്ങളിൽ ഉണ്ടായ സൈബർ ആക്രമണത്തെ തുടർന്നും വാക്സിനേഷൻ പോർട്ടൽ രജിസ്ട്രേഷൻ സുരക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അയർലണ്ടിലെ മുതിർന്ന (Senior Citizens) ജനസംഖ്യയുടെ 40 ശതമാനം പേർക്ക് ഒരു കോവിഡ് -19 വാക്സിൻ എങ്കിലും ലഭിച്ചു (അതായത് ഫസ്റ്റ് ഡോസ് കോവിഡ് വാക്സിൻ).ഈ ആഴ്ച അവസാനത്തോടെ 2,50,000 ഡോസുകൾ വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്, വാക്സിനേഷൻ കേന്ദ്രങ്ങൾ എല്ലാം സജീവമായി പ്രവർത്തിക്കുകയാണെന്നും പോൾ റീഡ് അറിയിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിലെ രണ്ട് ദശലക്ഷത്തിലധികം ആളുകൾക്ക് ഇപ്പോൾ പ്രതിരോധ…

Share This News
Read More

Accommodation available in Lucan

Long term accommodation available in Lucan for working /student Indian lady. We have double room to rent in two bedroom apartment with sharing kitchen and own washroom. Location- larkfield square, Lucan. Close to liffey valley shopping centre and fonthill retail park. Rent – The rent monthly for room including utilities €650 and refundable security deposit €650 Facilities include Washing machine, electric heater, fridge, microwave.wifi PM if interested or WhatsApp on +353892463771 . Share This News

Share This News
Read More

സ്റ്റാഫുകൾക്ക് പതിവായി ആന്റിജൻ പരിശോധന നടത്തണമെന്ന് വരദ്കർ

സ്റ്റാഫുകളിൽ പതിവായി ആന്റിജൻ പരിശോധന നടത്തണമെന്ന് എമ്പ്ലോയേഴ്സിനോട് വരദ്കർ നിർദ്ദേശിച്ചു, അങ്ങനെ നടത്തുന്ന പരിശോധനകളുടെ ചിലവ് അവരുടെ ടാക്സ് ബില്ലുകൾക്കെതിരെ നികത്തുകയും ചെയ്യാമെന്ന് ലിയോ വരദ്കർ തൊഴിലാളികൾക്കും സ്റ്റാഫുകൾക്കുമായി ഒരു പുതിയ നാഷണൽ കോവിഡ് പ്രോട്ടോക്കോൾ അവതരിപ്പിച്ചുകൊണ്ട് അറിയിച്ചു. പൊതുജനാരോഗ്യ അഭിപ്രായത്തെ ഭിന്നിപ്പിച്ച ആന്റിജൻ പരിശോധന ഇതിനകം തന്നെ ചില ജോലിസ്ഥലങ്ങളിൽ നിലവിലുണ്ടെന്നും അതിന്റെ ഉപയോഗം മറ്റ് ബിസിനസുകളിലേക്ക് വ്യാപിപ്പിക്കണമെന്നും വരദ്കർ പറഞ്ഞു. “ജോലിസ്ഥലങ്ങളിൽ ആന്റിജൻ പരിശോധന നടത്താൻ കൂടുതൽ തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും. ഇത് ഒരു അഡിഷണൽ ആരോഗ്യ-സുരക്ഷാ നടപടിയാണെന്നും വരദ്കർ അഭിപ്രായപ്പെട്ടു. ആന്റിജൻ ടെസ്റ്റുകളുടെ ടാക്സ് ട്രീട്മെന്റിന്റെ കാര്യത്തിൽ, ഇത് ആരോഗ്യവും സുരക്ഷയുമുള്ള നടപടിയായതിനാൽ, തൊഴിലുടമകൾക്കും ബിസിനസുകൾക്കും ബിസിനസ്സ് ചെലവുകളുടെ കാര്യത്തിൽ അവരുടെ നികുതിയെ മറികടക്കാൻ ഈ നടപടി വളരെയധികം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ശരിയായ വായുസഞ്ചാരം, മാസ്ക് ധരിക്കൽ, മറ്റ് പരിരക്ഷകൾ എന്നിവയ്ക്കൊപ്പം…

Share This News
Read More

അയർലൻഡ്-ബ്രിട്ടൺ യാത്രകൾ പുനരാരംഭിക്കുന്നു

അയർലണ്ടിനും ബ്രിട്ടനും ഇടയിലുള്ള കോമൺ ട്രാവൽ ഏരിയ (സിടിഎ) വീണ്ടും തുറക്കാൻ ശുപാർശ ചെയുന്ന റിപ്പോർട്ട് ടൂറിസം മന്ത്രി കാതറിൻ മാർട്ടിൻ അടുത്തയാഴ്ച കൊണ്ടുവരും. ഈ മാറ്റം അർത്ഥമാക്കുന്നത് അയർലണ്ടിൽ താമസിക്കുന്ന ആളുകൾക്ക് അടുത്ത ആഴ്ചകളിൽ നിയന്ത്രണങ്ങളില്ലാതെ ബ്രിട്ടനിലേക്ക് പോകാൻ കഴിയും എന്നതാണ്. നോർത്തേൺ അയർലണ്ടിനും ബ്രിട്ടനും തമ്മിലുള്ള നിയന്ത്രണങ്ങളില്ലാത്ത യാത്രകൾ മെയ് 17 മുതൽ വീണ്ടും അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, ബ്രിട്ടനിൽ നിന്ന് അയർലൻഡിലെത്തുന്ന യാത്രക്കാർ 14 ദിവസത്തേക്ക് അവരുടെ പാസഞ്ചർ ലൊക്കേറ്റർ ഫോമിൽ നൽകുന്ന വിലാസത്തിൽ എത്തിച്ചേരുകയും ക്വാറന്റൈൻ ഇരിക്കുകയും നെഗറ്റീവ് ആർടി-പിസിആർ പരിശോധന നടത്തേണ്ടതുമുണ്ട്. അഞ്ച് ദിവസത്തിന് ശേഷം യാത്രക്കാർ കോവിഡ് -19 നെഗറ്റീവ് ആയാൽ അവർക്ക് ക്വാറന്റൈൻ കാലയളവ് അവസാനിപ്പിക്കാം. എന്നാൽ റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ നിന്ന് തിരികെ ബ്രിട്ടനിലെത്തുന്ന യാത്രക്കാർക്ക് അത്തരം ക്വാറന്റൈൻ സംവിധാനം ആവശ്യമില്ല. അയർലണ്ടിലെ നിലവിലെ നിർബന്ധിത…

Share This News
Read More