രാജ്യത്ത് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കും

രാജ്യത്ത് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വിന്റര്‍ സീസണോടെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനുള്ള ശ്രമമാണ് നടക്കുന്ന്. വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കായിരിക്കും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുക. കോവിഡിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കൂടുതല്‍ ശക്തി നല്‍കുന്നതാവും ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. 60 വയസ്സിന് മുകളിലുളളവര്‍ക്കായിരിക്കും ആദ്യം ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുക. മറ്റെന്തെങ്കിലും രോഗങ്ങളുള്ളവര്‍ക്കും ആദ്യ ഘട്ടത്തില്‍ നല്‍കുന്നത് പരിഗണിക്കും. ആദ്യ രണ്ട് ഡോസുകള്‍ സ്വീകരിച്ച അതേ വാക്‌സിന്‍ തന്നെയാണോ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടത് അല്ലെങ്കില്‍ മറ്റു വാക്‌സിനുകളും നല്‍കാമോ എന്ന കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് ഏറ്റവും വ്യാപന സാധ്യതയുള്ള വിന്റര്‍ സീസണില്‍ ജനത്തെ കോവിഡില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബൂസ്റ്റര്‍…

Share This News
Read More

ജൂലൈ മാസത്തോടെ 70% ആളുകള്‍ക്കും വാക്‌സിന്‍

രാജ്യത്ത് വാക്‌സിനേഷന്‍ വളരെ വിജയകരമായി മുന്നോട്ട് പോവുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ജൂലൈ അവസാനത്തോടെ മുതിര്‍ന്നവരില്‍ 70 % ആളുകള്‍ക്കും വാക്‌സിന്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യത്തിനായുള്ള ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വാക്‌സിന്‍ ലഭ്യതകൂടി പരിഗണിച്ചുള്ള ഒരു ലക്ഷ്യമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മുമ്പ് ഈ മാസം തന്നെ 82 % ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ലഭ്യതയില്‍ കുറവ് വന്നതോടെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്‌ സമയപരിധി വെച്ചുകൊണ്ടുള്ള വാക്‌സിനേഷന്‍ സര്‍ക്കാര്‍ ഒരു വെല്ലുവിളിയായാണ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 30-39 പ്രായപരിധിയിലുള്ളവര്‍ക്ക് അടുത്ത ആഴ്ചമുതല്‍ വാക്‌സിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഇതോടെ യുവജനങ്ങള്‍ വാക്‌സിനെടുക്കാന്‍ യാതൊരുമടിയും കൂടാതെ മുന്നോട്ട് വരണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. Share This News

Share This News
Read More

യൂറോപ്പ് ട്രാവല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷകള്‍ സ്വീകരിക്കുന്നു

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും തടസ്സമില്ലാത്ത വിദേശയാത്രകള്‍ക്ക് സൗകര്യമൊരുക്കുന്ന യൂറോപ്പ് ട്രാവല്‍ സര്‍ട്ടിഫിക്കറ്റിനുള്ള നടപടികള്‍ ആരംഭിച്ചു. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. നിലവിലെ കണക്കുകളനുസരിച്ച് ഏകദേശം 25 ലക്ഷത്തോളം ആളുകള്‍ക്ക് യാത്രാനുമതി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതിനായുള്ള ലക്ഷക്കണക്കിന് അപേക്ഷകളാണ് ഇപ്പോള്‍ സര്‍ക്കാരിന് ലഭിക്കുന്നത്. അപേക്ഷകളുടെ സൂക്ഷമ പരിശോധന നടത്തിയതിന് ശേഷമാണ് അര്‍ഹരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. മൂന്ന് വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഇപ്പോള്‍ യാത്രാനുമതി നല്‍കുന്നത്.രണ്ട്ഡോസ് വാക്‌സിനും എടുത്ത ആളുകള്‍ക്കാണ് ആദ്യ പരിഗണന. വാക്‌സിന്‍പോര്‍ട്ടല്‍ വഴി അപേക്ഷിച്ച പത്ത് ലക്ഷത്തിലധികം ആളുകളുടെ ട്രാവല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇതിനകം അനുമതിയായിട്ടുണ്ട്. കോവിഡ് രോഗം വന്നുപോയവരും ട്രാവല്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരാണ്. ഈ രണ്ടു വിഭാഗങ്ങളിലും പെടാത്തവര്‍ക്ക് യാത്രാനുമതി ലഭിക്കണമെങ്കില്‍ ഇവര്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ പൊതുവായുള്ള തീരുമാനപ്രകാരമാണ് യൂറോപ്പ് ട്രാവല്‍…

Share This News
Read More

വര്‍ഷം എത്ര സിക്ക് ലീവ് എടുക്കാം ?

രാജ്യത്ത് 2022 മുതല്‍ എല്ലാ തൊഴിലാളികള്‍ക്കും വര്‍ഷം നിശ്ചിത ദിവസം ശമ്പളത്തോടുകൂടിയ സിക്ക് ലീവ് അനുവദിക്കുന്നതിനുള്ള ഗവണ്‍മെന്റ് നീക്കം സംബന്ധിച്ച് ഇന്നലെ ഐറിഷ് വനിത റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിക്ക് ലീവ് ഉറപ്പാക്കുന്നതിനുള്ള ഉപപ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിന് ക്യാബിനറ്റ് അംഗീകാരം നല്‍കി. 2025 ല്‍ പൊതു – സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും കുറഞ്ഞത് പത്ത് ദിവസത്തെ സിക്ക് ലീവ് അനുവദിക്കണമെന്നാണ് ക്യബിനറ്റ് അംഗീകാരം നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. 2022 മുതല്‍ നാല് വര്‍ഷങ്ങളില്‍ ക്രമേണയാണ് ഇത് പത്ത് ദിവസത്തിലേയ്ക്ക് ഉയര്‍ത്തേണ്ടത്. 2022 ല്‍ മൂന്ന് ദിവസം കുറഞ്ഞത് സിക്ക് ലീവ് അനുവദിക്കണം. 2023 ല്‍ ഇത് അഞ്ചായി ഉയര്‍ത്തണം. 2024 ല്‍ ഏഴ് സിക്ക് ലീവുകളാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നത്. ഇങ്ങനെ 2025 ല്‍ എത്തുമ്പോള്‍ സിക്ക് ലീവ് ഒരു വര്‍ഷം പത്ത് ദിവസമായി ഉയര്‍ത്തണം. കമ്പനികള്‍ക്ക്…

Share This News
Read More

രാജ്യത്ത് കോവിഡ് കേസുകളിലധികവും സമ്പര്‍ക്കത്തിലൂടെ

രാജ്യത്തെ കോവിഡ് രോഗികളില്‍ കൂടുതലും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരാണെന്ന് പഠന റിപ്പോര്‍ട്ട്. അവസാന രണ്ട് ആഴ്ചകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ പത്തില്‍ ഏഴെണ്ണവും മറ്റൊരു രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കത്തില്‍ നിന്നും ഉണ്ടായതാണെന്നാണ് പഠനത്തില്‍ വ്യക്തമായത്. മെയ് 25 മുതല്‍ ജൂണ്‍ 7 വരെയുള്ള കണക്കുകളാണ് പഠനത്തിനായി എടുത്തത്. ഈ കാലയളവില്‍ 5,618 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 70.10 ശതമാനവും സമ്പര്‍ക്കത്തിലൂടെയാണെന്നാണ് തെളിഞ്ഞത്. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വലൈന്‍സ് സെന്ററാണ് ഇക്കാര്യത്തില്‍ വിദഗ്ദ പഠനം നടത്തിയത്. അഞ്ച് ശതമാനത്തോളം മാത്രമാണ് ഉറവിടമറിയാത്ത രോഗികള്‍. ഇതിനാല്‍ തന്നെ ഇത് സാമൂഹ്യവ്യാപനത്തിന്റെ ഭാഗമായി കണക്കാക്കും. 3.3 ശതമാനം കേസുകളും യാത്രകളില്‍ രോഗബാധിതരായവരാണ്. 6.1 ശതമാനത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പഠനം നടന്നു വരികയണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 259 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 76 രോഗികളാണ് ആശുപത്രികളില്‍ ഉള്ളത്. ഇതില്‍ 27…

Share This News
Read More

എല്ലാവര്‍ക്കും “സിക്ക് ലീവ് ” ഉറപ്പാക്കുന്ന നിയമം വരുന്നു

അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും രോഗകാരണങ്ങളാല്‍ അവധിയെടുക്കേണ്ടി വന്നാല്‍ ശമ്പളം നഷ്ടമാകില്ലെന്ന് ഉറപ്പ് വരുത്തുന്ന നിയമം വരുന്നു. ഇതു സംബന്ധിച്ചുള്ള ഉപപ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ക്യാബിനറ്റ് ഇന്ന് പരിഗണിക്കും. കുറഞ്ഞ ശമ്പളത്തിലടക്കം ജോലി ചെയ്യുന്ന നിരവധി പേര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന തീരുമാനമായിരിക്കും ഇത്. 2022 മുതല്‍ വര്‍ഷത്തില്‍ ഓരോ തൊഴിലാളിക്കും നിശ്ചിത എണ്ണം ദിവസങ്ങള്‍ സിക്ക് ലീവ് അനുവദിക്കും. നിലവില്‍ ഭൂരിഭാഗം കമ്പനികളും ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇത് ലഭിക്കുന്നില്ലെന്നുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ തന്നെ തീരുമാനമെടുക്കുന്നത്. എന്നാല്‍ ഒരു വര്‍ഷത്തില്‍ പരമാവധി എത്ര ദിവസമാണ് സിക്ക് ലീവ് ആയി അനുവദിക്കേണ്ടത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിട്ടില്ല. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ക്യാബിനറ്റില്‍ ചര്‍ച്ചയ്ക്ക് എത്തുന്നതോടെ ഇക്കാര്യത്തിലും തീരുമാനം വരും. Share This News

Share This News
Read More

കുട്ടികളുടെ പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാലാവധി കുറച്ചു

അയര്‍ലണ്ടില്‍ പൗരത്വ നിയമത്തില്‍ മാറ്റം വരുന്നു. അയര്‍ലണ്ട് പൗരന്‍മാരല്ലാത്ത ദമ്പതികള്‍ക്ക് അയര്‍ണ്ടില്‍ വച്ച് ജനിക്കുന്ന കുട്ടികളുടെ പൗരത്വം സംബന്ധിച്ച നിയമത്തിലാണ് ഇളവ് വരുത്തത്. ഇവര്‍ക്ക് പൗരത്വത്തിനായി അപേക്ഷിക്കുന്നതിനുള്ള കാലാവധി കുറയ്ക്കും. ഇതിനായുള്ള ബില്‍ അടിയന്തര പ്രാധാന്യത്തോടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ബില്‍ പാസ്സായാല്‍ കുട്ടികളുടെ പൗരത്വത്തിന് വേണ്ടി അപേക്ഷിക്കാന്‍ മൂന്നു വര്‍ഷം മാത്രം കാത്തിരുന്നാല്‍ മതിയാകും. നിലവില്‍ അയര്‍ലണ്ടില്‍ കുട്ടി ജനിച്ച് അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ കുട്ടിയുടെ പൗരത്വത്തിനായി അപേക്ഷിക്കാന്‍ സാധിക്കൂ. ഇതാണ് ഇപ്പോള്‍ മൂന്നു വര്‍ഷമായി കുറയ്ക്കുന്നത്. ഈ സമയ പരിധിയില്‍ അയര്‍ലണ്ടില്‍ നിന്നും പരമാവധി 70 ദിവസം മാത്രമേ പുറത്തു നില്‍ക്കാന്‍ സാധിക്കൂ. പ്രത്യേക സാഹചര്യത്തില്‍ അധികമായി 30 ദിവസം കൂടി അനുവദിക്കും. പൗരത്വം സംബന്ധിച്ച നിയമത്തില്‍ വരുത്തുന്ന ഈ മാറ്റം ഇന്ത്യക്കാരടക്കം അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക്‌ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.…

Share This News
Read More

ലോക്ഡൗണ്‍ ഇളവുകള്‍ ആരംഭിച്ചു

അയര്‍ലണ്ടില്‍ ഇന്നലെമുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ക്ക് തുടക്കമായി. പബ്ബുകള്‍ , തിയേറ്ററുകള്‍, ഹോട്ടലുകളുടേയും റസ്റ്ററന്റുകളുടേയും ഔട്ട് ഡോര്‍ ഡൈനിംഗുകള്‍, പാര്‍ക്കുകള്‍ എന്നിവയടക്കമാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഏറെ നാളുകള്‍ക്കുശേഷം ലഭിച്ച അവസരമായതിനാല്‍ നിരവധി ആളുകളാണ് പുറത്തിറങ്ങി ലോക് ഡൗണ്‍ ഇളവുകള്‍ ആസ്വദിച്ചത്. കുട്ടികളടക്കമുള്ളവര്‍ പാര്‍ക്കുകളിലും മറ്റും എത്തി. ആളുകള്‍ കൃത്യമായി നിയന്ത്രണങ്ങള്‍ പാലിച്ച് പുറത്തിറങ്ങിയത് പോലീസിനും ആശ്വാസമായി. വലിയ തോതിലുള്ള തിരക്കുകള്‍ ഒരു സ്ഥലത്തും ഉണ്ടായില്ല. പുറത്തിറങ്ങിയ എല്ലാവരും തന്നെ ലോക്ഡൗണ്‍ ഇളവിന്റെ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ചു. ഇത്തരം സംരഭങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ രാജ്യത്ത് കുറേയധികം ആളുകള്‍ ജോലിയിലേയ്ക്ക് തിരികെ പ്രവേശിച്ചു. ഇത് സമ്പദ് വ്യവസ്ഥയ്ക്കും ഏറെ ആശ്വാസമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ രാജ്യത്തെ തൊഴില്‍ മേഖല ശക്തമാവുകയും വിപണിയില്‍ കൂടുതല്‍ പണമിറങ്ങുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. Share This News

Share This News
Read More

ഓഗസ്റ്റ് മാസത്തോടെ ഓഫീസുകള്‍ പൂര്‍ണ്ണ പ്രവര്‍ത്തനത്തിലേയ്ക്ക്

രാജ്യത്ത് ഓഫീസുകള്‍ ഓഗസ്റ്റ് മാസത്തോടെ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കും. ഇപ്പോള്‍ കൂടുതല്‍ ആളുകളും തങ്ങളുടെ വീടുകളില്‍ ഇരുന്ന് തന്നെയാണ് ജോലി ചെയ്യുന്നത്. മുമ്പ് സെപ്റ്റംബറിലായിരുന്നു ഓഫീസുകള്‍ തുറക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഓഗസ്റ്റ് മാസം മുതല്‍ ആളുകള്‍ ഓഫീസുകളിലെത്തി ജോലി ചെയ്ത് തുടങ്ങട്ടെ എന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പദ്ധതി. സ്‌കൂളുകളും കോളേജുകളുമടക്കം തുറന്ന് പ്രവര്‍ത്തനമാരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് സെപ്റ്റംബറിലാണ്. ഇതിനുമുമ്പ് ഓഫീസുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായാണ് ഓഫീസുകള്‍ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലാക്കാന്‍ പദ്ധതിയിടുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല. തീരുമാനം ഉടന്‍ ഉണ്ടാകാനാണ് സാധ്യത. രാജ്യത്ത് ഇപ്പോള്‍ വാക്‌സിനേഷന്‍ വിജയകരമായി നടന്നു വരികയാണ്. ഓഗസ്റ്റ് മാസത്തോടെ പ്രായപൂര്‍ത്തിയായവരില്‍ അധികവും വാക്‌സിന്‍ സ്വീകരിച്ചേക്കും. ഇതിനാല്‍ തന്നെ കോവിഡ് ഭീഷണി കുറയുകയും ചെയ്യും. സെപ്റ്റംബറില്‍ സ്‌കൂള്‍, കോളേജ് , പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് എന്നിവ പ്രവര്‍ത്തനമാരംഭിക്കും. Share This News

Share This News
Read More

രാജ്യത്തിന് അഭിമാനിക്കാം ; വാക്‌സിനേഷന്‍ മൂന്ന് മില്ല്യണ്‍ കടന്നു

അയര്‍ലണ്ട് വാക്‌സിനേഷനില്‍ അതിവേഗം ബഹുദൂരം മുന്നോട്ട് പോകുന്നതായി കണക്കുകള്‍. ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്ക് പ്രകാരം ഇതുവരെ മൂന്നു മില്ല്യണിലധികം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഹോണ്‍ലി പറഞ്ഞു. മൂന്നു മില്ല്യണ്‍ എന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വാക്‌സിന്‍ ആദ്യ ഡോസെങ്കിലും സ്വീകരിച്ചു കഴിഞ്ഞു എന്നാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വാക്‌സിനേഷന്‍ നയത്തോട് പൂര്‍ണ്ണമായി സഹകരിച്ച ജനങ്ങളോട് നന്ദി അറിയിച്ച ആരോഗ്യമന്ത്രി ഈ വലിയ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ഇനി 40 വയസ്സുമുതലുള്ളവര്‍ക്ക് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാനുള്ള സാഹചര്യം വേഗത്തില്‍ ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഇളവുകള്‍ ഇന്നുമുതല്‍ നിലവില്‍ വരികയാണ്. ഔട്ട് ഡോര്‍ ഡൈനിംഗ്, പബ്ബുകള്‍ എന്നിവ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം. ഇളവുകളിലും എല്ലാവരും ജാഗ്രത പാലിക്കണമെന്നും…

Share This News
Read More