രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വാക്സിനേഷനില്‍ വന്‍ മുന്നേറ്റം നടത്താനൊരുങ്ങി അയര്‍ലണ്ട്. ഇതുവരെ കൃത്യമായ പ്ലാനിംഗോടുകൂടി നടത്തിയ വാക്സിനേഷന് വിജയകരമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഓരോ ദിവസവും നല്കുന്ന ഡോസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് വരുത്തുവാന്‍ ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നത്. ഇപ്പോള്‍ നടന്നുകൗണ്ടിരിക്കുന്ന കണക്കുകള്‍ പ്രകാരം ആഴ്ചയില്‍ 300,000 ഡോസ് വാക്സിനുകളാണ് നല്‍കുന്നത്. ഇത് ശരാശരി നിരക്കില്‍ മുന്നോട്ട് പോകുന്നുണ്ട്. അടുത്തയാഴ്ച കൂടി മൂന്ന് ലക്ഷം ഡോസ് വാക്സിന് നല്‍കാനാണ് പദ്ധതി. എന്നാല്‍ ജൂണ്‍ മാസം മുതല്‍ നാല് ലക്ഷം ഡോസുകള്‍ ഒരാഴ്ച നല്‍കാനാണ് പദ്ധതിയിടുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി ഉടന്‍ നടത്തും. ഇതുവരെയുള്ള വാക്സിനേഷന് വിവരങ്ങളും പ്രധാനമന്ത്രി വെളിപ്പെടുത്തും. ഏകദേശം രണ്ടര മില്ല്യന്‍ ആളുകളിലേയ്ക്ക് ഇതുവരെ വാക്സിന് എത്തിക്കാന്‍ സാധിച്ചിട്ടുള്ളതായാണ് വിവരം. എന്നാല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ കപ്യൂട്ടറുകളില്‍ സൈബര്‍ ആക്രമണം നടന്ന സാഹചര്യത്തിലാണ് കൃത്യമായ കണക്കുകള്‍ക്കായി കാത്തിരിക്കുന്നത്. പ്രതീക്ഷിച്ചതിലധികം വേഗത്തിലാണ്…
അയർലണ്ടിൽ ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ റിപ്പയർ ചെയ്യാൻ
ഡബ്ലിൻ: നാട്ടിൽ നിന്ന് അയർലണ്ടിലേക്ക് കൊണ്ടുവന്ന ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ കേടായാൽ എവിടെ കൊടുത്ത് റിപ്പയർ ചെയ്യും എന്ന് അന്വേഷിക്കുന്നവർക്ക് ഇനി ഡബ്ലിനിലെ ടോം കണ്ടനാട്ടിലിനെ സമീപിക്കാം. നാട്ടിൽ നിന്നും കൊണ്ടുവരുന്ന മിക്സർ ഗ്രൈൻഡർ, പ്രെഷർ കുക്കർ മുതലായ ഉപകരണങ്ങൾ കേടായാൽ ഡബ്ലിനിലെ ബ്ളാക്ക്റോക്കിലുള്ള ടോം കണ്ടനാട്ടിലിനെ സമീപിക്കാം. വിവിധ ഉപകരണങ്ങളുടെ റിപ്പയറിങ്ങിനും മെയ്ന്റനന്സിനുമായി ആവശ്യമായ ധാരാളം സ്പെയർ പാർട്സും ടോമിന്റെ കൈവശമുണ്ട്. അതുകൊണ്ടു തന്നെ നിങ്ങളുടെ കേടായ ഉപകരണങ്ങൾ ഉപേക്ഷിക്കുന്നതിനു മുൻപ് ടോമിനെ ഒന്ന് വിളിച്ചു ചോദിക്കുന്നതിൽ തെറ്റുണ്ടാവില്ല. എല്ലാ വിധത്തിലുമുള്ള പ്രഷര്‍ കുക്കറുകളുടെ സേഫ്റ്റി വാള്‍വ് ഉൾപ്പെടെയുള്ള എല്ലാ പാര്‍ട്സും ടോമിന്റെ കൈയ്യിൽ ലഭ്യമാണ്. അയര്‍ലണ്ടിന്റെ വിദൂര ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവരുടെ റിപ്പയര്‍ ചെയ്യേണ്ട സാധനങ്ങള്‍ പ്രാദേശിക തലത്തില്‍ കളക്റ്റ് ചെയ്യാനും, തുടർന്ന് നന്നാക്കിയഉപകരണങ്ങൾ തിരികെ എത്തിക്കാനുമുള്ള സംവിധാനങ്ങളും ടോം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്…
ഡിജിറ്റല്‍ ഗ്രീന്‍ പാസ്സ് ഉണ്ടെങ്കില്‍ യാത്ര സുഗമമാവും
യൂറോപ്യന്‍ യൂണിയന് ഡിജിറ്റല്‍ ഗ്രീന്‍ പാസ് പ്രാബല്യത്തിലായാല്‍ കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്ര സുഗമമാവും. ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ നേതാക്കളുടെ സമ്മേളനത്തില്‍ ഇക്കാര്യം ധാരണയാകും. അയര്‍ലണ്ടില്‍ ഇത് ജൂലൈ മധ്യത്തോടെ നടപ്പിലായേക്കും. ഈ പാസ്സുള്ള ടൂറിസ്റ്റുകള്‍ക്കും അയര്‍ലണ്ടില്‍ പ്രവേശനം നല്‍കും. ആറു മാസത്തിനുള്ളില്‍ കോവിഡ് രോഗം വന്ന് അതില്‍ നിന്നും മുക്തി നേടിയവര്‍, വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ അല്ലെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിവര്‍ക്കാണ് ഡിജിറ്റല്‍ ഗ്രീന്‍ പാസ്സ് നല്‍കുക. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത് നടപ്പിലാക്കി തുടങ്ങിയാല്‍ ഒരു പക്ഷെ മറ്റു രാജ്യങ്ങളും ഇത് അംഗീകരിച്ചേക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഗ്രീന്‍ പാസ്സ് നിലവില്‍ വരുന്നതോടെ ആളുകള്‍ക്ക് യാത്രാ സ്വാതന്ത്ര്യം ലഭിക്കുന്നത് ടൂറിസം ഉള്‍പ്പെടെയുള്ള വിവിധ ബിസിനസ്സ് മേഖലകള്‍ക്ക് ഉണര്‍വ്വ് നല്‍കുമെന്നാണ് കരുതുന്നത്. Share This News
മാസ്ക് ഉടന്‍ മാറ്റാനാവില്ല
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ധരിക്കുന്ന മാസ്ക് ഉടനെങ്ങും മാറ്റാനാവില്ലെന്ന് സൂചന. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ് ഇത്തരത്തിലൊരു സൂചന നല്‍കിയത്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിയുടെ പ്രസ്താവന. ഏറ്റവും കുറഞ്ഞത് വിന്റര്‍ സീസണ്‍വരെയെങ്കിലും മാസ്ക് ധരിക്കേണ്ടി വരുമെന്നും മാസ്ക് വേണമെന്ന നിബന്ധന അതിനു മുമ്പ് എടുത്തു മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ ജൂലൈ മാസത്തോടെ എടുത്തുമാറ്റാനായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൂടി ദീര്‍ഘിപ്പിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങളില്‍ ചിലത് ഉടന്‍ എടുത്തുമാറ്റരുതെന്ന് വിദഗ്ദ ഉപദേശം ലഭിച്ചതായും ഡോണ്‍ലി വെളിപ്പെടുത്തി. ജനങ്ങളെ ഒരും തരത്തിലും ബുദ്ധിമുട്ടിക്കാതെയുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും വാക്സിനേഷന് മികച്ച രീതിയില്‍ തന്നെ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം ആളുകള്‍ വാക്സിനെടുത്തു കഴിഞ്ഞാല്‍ മാത്രമെ മാസ്ക് ധരിക്കുന്നത്…
Room for Sharing in Naas
Hai, There is room available for female staff/ student in Naas. Need to share with one person only. Bills split equally. Please contact 0894511967 for further details. Thank you. . Share This News
അയർലണ്ടിൽ 438 കേസുകൾ സ്ഥിരീകരിക്കുമ്പോൾ പുതിയ വാക്സിൻ റെക്കോർഡും
438 പുതിയ കോവിഡ് -19 കേസുകൾ ആരോഗ്യവകുപ്പ് ഇന്നലെ സ്ഥിരീകരിച്ചു. ICU വിഭാഗത്തിൽ 43 പേർ ഉൾപ്പെടെ 116 രോഗികളാണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളത്. HSE-യിലുണ്ടായ സൈബർ ആക്രമണം മൂലം കോവിഡ് ബാധിച്ച് മരിച്ചവരുടെ ഡാറ്റ ഇപ്പോൾ ലഭ്യമല്ല, അതായത് സൈബർ ആക്രമണത്തെ തുടർന്ന് അയർലണ്ടിൽ കോവിഡ് ബാധിച്ച് എത്ര പേർ മരണമടഞ്ഞു എന്നതിന്റെ വ്യക്തമായ ഇൻഫർമേഷൻ ആരോഗ്യ വകുപ്പിന് നല്കാൻ കഴിയില്ല. നോർത്തേൺ അയർലണ്ടിൽ ഇന്നലെ 77 പോസിറ്റീവ് കേസുകളുണ്ടായെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ മേഖലയിൽ മൊത്തം 1,624,053 കോവിഡ് വാക്സിനുകൾ നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ സൈബർ ആക്രമണം കാരണം ഓൺലൈൻ അപ്റ്റുകൾ ഒന്നും തന്നെ ലഭ്യമല്ലാത്തതിനാൽ എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് പോൾ റീഡ് ഇന്നലെ വാക്സിൻ വിതരണത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റുകൾ നൽകുകയുണ്ടായി, 40 വയസ് പ്രായമുള്ളവർക്ക്…
അയര്‍ലണ്ടില്‍ ഹോട്ടല്‍ ക്വാറന്റീന് നീളുമോ ? ഈ ആഴ്ച അറിയാം
പുറം രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ എത്തുന്നവര്‍ നിശ്ചിത ദിവസം ഹോട്ടല്‍ ക്വാറന്റീനീല്‍ കഴിയണമെന്ന നിബന്ധന എടുത്തു മാറ്റുമോ അതോ തുടരണോ എന്ന കാര്യത്തില്‍ ഈ ആഴ്ച തീരുമാനമുണ്ടാകും. ഈ വിഷയം പാര്‍ലമെന്റ് ഈ ആഴ്ച ചര്‍ച്ച ചെയ്ത് വോട്ടിനിട്ട് തീരുമാനമെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ക്വാറന്റീന് നീട്ടുന്ന കാര്യം പരിഗണിക്കുന്നത്. വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരുടെ കാര്യത്തിലെങ്കിലും ക്വാറന്റീന് മുന്നോട്ട് നീട്ടാന്‍ തന്നെയാണ് സാധ്യത. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ രണ്ട് ഡോസ് വാക്സിനുമെടുത്തവര്‍ക്കായി വാക്സിന് പാസ്പോര്‍ട്ട് എന്ന പുതിയ ആശയം മുന്നോട്ടു വയ്ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇത്തരം പാസ്പോര്ട്ടുകള് ഉള്ളവര്‍ക്ക് യാത്രാനിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയേക്കും. എന്നിരുന്നാലും അനാവശ്യ യാത്രകള്‍ക്കുള്ള നിയന്ത്രണം ഓഗസ്റ്റിനു മുമ്പേ എടുത്തുമാറ്റുന്നതിനോട് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇതിനകം എതിര്‍പ്പ് അറിയിച്ചു കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്…
ഇന്ത്യന്‍ വകഭേദത്തിനെതിരെ ഈ വാക്സിനുകള്‍ ഫലപ്രദമാണ്
കോറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫൈസര്‍, അസ്ട്രാസെനേക്കാ വാക്സിനുകള്‍ ഫലപ്രദമാണെന്ന് പഠന റിപ്പോര്‍ട്ട്. ഈ വാക്സിനുകളുടെ രണ്ട് ഡോസുകളും എടുത്തവര്‍ക്ക് ഇന്ത്യന്‍ വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞത്. യുകെ ആസ്ഥാനമായ ഏജന്‍സിയാണ് പഠനം നടത്തിയത്. കൊറോണ വൈറസിന്റെ പുതിയ വകഭേദം ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നാതിനാണ് ഇതിനെ ഇന്ത്യന്‍ വകഭേദം എന്ന് വിശേഷിപ്പിക്കുന്നത്. അസ്ട്രാസെനക്കാ വാക്സിന്റെ ആദ്യ ഡോസ് എടുത്തശേഷം രണ്ടാം ഡോസ് എടുക്കുന്നതിനുള്ള കാലയളവ് 16 ആഴ്ചയില്‍ നിന്നും 12 ലേയ്ക്ക് കുറയ്ക്കാനും പദ്ധതിയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ദേശിയ രോഗപ്രതിരോധ ഉപദേശക സമിതിയാണ്. കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയപ്പോള്‍ വാക്സിനുകള്‍ ഇതിനെതിരെ ഫലപ്രദമാകുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പുതിയ പഠന റിപ്പോര്‍ട്ടുകള്‍ ഈ ആശങ്കകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. കൊറോണയുടെ പുതിയ വകഭേദം ആദ്യം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഇതിനെ ഇന്ത്യന്‍ വകഭേദം…
കോവിഡിന്റെ ഇന്ത്യൻ വകഭേദം അയർലണ്ടിലും
ഇന്ത്യയിൽ കണ്ടുവരുന്ന കോവിഡ് -19 വേരിയന്റിലെ കേസുകളുടെ എണ്ണത്തിൽ നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന് ആശങ്കയുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. കോവിഡിന്റെ ഇന്ത്യൻ വകഭേദം അയർലണ്ടിലും ഉണ്ടാകുവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. വാക്സിനേഷന്റെ ആദ്യത്തെ ഡോസിന് ശേഷം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൽ നിന്നുള്ള വിവരങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കെ, ഇന്ത്യൻ കോവിഡ് വേരിയൻറ് പകരുന്നത് തടയുന്നതിൽ വാക്സിനുകളുടെ ഫലപ്രാപ്തി കുറയാൻ സാധ്യതയുണ്ടെന്ന് ഡോ. ടോണി ഹോളോഹാൻ അഭിപ്രായപ്പെട്ടു. അതിനർത്ഥം ഒരുപക്ഷെ പ്രത്യക്ഷത്തിൽ നോക്കിയാൽ അയർലണ്ടിൽ ഇന്ത്യൻ വകഭേദത്തിലുള്ള കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എങ്കിലും വന്നുപോയവരിൽ ചിലർക്കെങ്കിലും ഇന്ത്യൻ വകഭേദത്തിലുള്ള കൊറോണ വൈറസ് ഉണ്ടായിരുന്നേക്കാം എന്നാണ് ആരോഗ്യവകുപ്പ് സൂചിപ്പിക്കുന്നത്, അതിനാൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും ജാഗ്രത ആളുകൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ബി-117 വേരിയന്റിനേക്കാൾ 50 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ള വേരിയന്റുകളാണ് ഇന്ത്യയിൽ നിന്നുള്ളവയെന്ന് യുകെയിൽ…
അയർലണ്ടിൽ ഹോട്ടൽ ബുക്കിംഗ് വൻതോതിൽ വർദ്ധിക്കുന്നു
അയർലണ്ടിൽ കഴിഞ്ഞ കുറേ ആഴ്കളിൽ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് സ്വാഗതാർഹമായ ഉയർച്ച ലഭിച്ചു, വേനൽക്കാലത്ത് ഹോട്ടൽ, ഗസ്റ്റ്ഹൗസ് ബുക്കിംഗ് വർദ്ധിച്ചു. ഐറിഷ് ഹോട്ടൽസ് ഫെഡറേഷന്റെ (ഐഎച്ച്എഫ്) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബുക്കിംഗ് ജൂൺ മാസത്തിൽ 25 ശതമാനമായും ജൂലൈയിൽ 31 ശതമാനമായും ഓഗസ്റ്റിൽ 27 ശതമാനമായും ഉയർന്നു. വാക്സിനേഷൻ നൽകിയ അന്താരാഷ്ട്ര യാത്രക്കാരെ തിരികെ കൊണ്ടുവരാൻ സൗകര്യമൊരുക്കണമെന്ന് ഐറിഷ് ഹോട്ടൽസ് ഫെഡറേഷൻ ഗവണ്മെന്റിനോട് ആവശ്യപ്പെടുന്നു. യൂറോപ്യൻ രാജ്യങ്ങളായ ഗ്രീസ്, പോർച്ചുഗൽ, മാൾട്ട തുടങ്ങിയ രാജ്യങ്ങളുടെ നീക്കങ്ങൾക്ക് സമാനമായി അയർലൻഡ് “ഈ വേനൽക്കാലത്ത് ബിസിനസിനായി തുറന്നിരിക്കുന്നു” എന്ന് അന്താരാഷ്ട്ര സന്ദർശകരോട് വ്യക്തമാക്കണമെന്ന് ഐഎച്ച്എഫ് പ്രസിഡന്റ് എലീന ഫിറ്റ്സ്ജെറാൾഡ് കെയ്ൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ ഗ്രീൻ സർട്ടിഫിക്കറ്റ് ബ്ളോക്കിനുള്ളിൽ സ്വീകരിക്കുന്നത് അയർലണ്ട് വിനോദസഞ്ചാരത്തിനായി വീണ്ടും തുറക്കുന്നുവെന്നതിന് വ്യക്തമായ സൂചന നൽകുമെന്നും അവധിക്കാലവും ബിസിനസ് യാത്രയും ആസൂത്രണം ചെയ്യുന്നതിന്…