അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന എല്ലാവര്ക്കും രോഗകാരണങ്ങളാല്‍ അവധിയെടുക്കേണ്ടി വന്നാല്‍ ശമ്പളം നഷ്ടമാകില്ലെന്ന് ഉറപ്പ് വരുത്തുന്ന നിയമം വരുന്നു. ഇതു സംബന്ധിച്ചുള്ള ഉപപ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ക്യാബിനറ്റ് ഇന്ന് പരിഗണിക്കും. കുറഞ്ഞ ശമ്പളത്തിലടക്കം ജോലി ചെയ്യുന്ന നിരവധി പേര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന തീരുമാനമായിരിക്കും ഇത്. 2022 മുതല്‍ വര്‍ഷത്തില്‍ ഓരോ തൊഴിലാളിക്കും നിശ്ചിത എണ്ണം ദിവസങ്ങള്‍ സിക്ക് ലീവ് അനുവദിക്കും. നിലവില്‍ ഭൂരിഭാഗം കമ്പനികളും ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇത് ലഭിക്കുന്നില്ലെന്നുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ തന്നെ തീരുമാനമെടുക്കുന്നത്. എന്നാല്‍ ഒരു വര്‍ഷത്തില്‍ പരമാവധി എത്ര ദിവസമാണ് സിക്ക് ലീവ് ആയി അനുവദിക്കേണ്ടത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിട്ടില്ല. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ക്യാബിനറ്റില്‍ ചര്‍ച്ചയ്ക്ക് എത്തുന്നതോടെ ഇക്കാര്യത്തിലും തീരുമാനം വരും. Share This News
കുട്ടികളുടെ പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാലാവധി കുറച്ചു
അയര്‍ലണ്ടില്‍ പൗരത്വ നിയമത്തില്‍ മാറ്റം വരുന്നു. അയര്‍ലണ്ട് പൗരന്മാരല്ലാത്ത ദമ്പതികള്‍ക്ക് അയര്‍ണ്ടില്‍ വച്ച് ജനിക്കുന്ന കുട്ടികളുടെ പൗരത്വം സംബന്ധിച്ച നിയമത്തിലാണ് ഇളവ് വരുത്തത്. ഇവര്‍ക്ക് പൗരത്വത്തിനായി അപേക്ഷിക്കുന്നതിനുള്ള കാലാവധി കുറയ്ക്കും. ഇതിനായുള്ള ബില്‍ അടിയന്തര പ്രാധാന്യത്തോടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ബില്‍ പാസ്സായാല്‍ കുട്ടികളുടെ പൗരത്വത്തിന് വേണ്ടി അപേക്ഷിക്കാന്‍ മൂന്നു വര്‍ഷം മാത്രം കാത്തിരുന്നാല്‍ മതിയാകും. നിലവില്‍ അയര്‍ലണ്ടില്‍ കുട്ടി ജനിച്ച് അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ കുട്ടിയുടെ പൗരത്വത്തിനായി അപേക്ഷിക്കാന്‍ സാധിക്കൂ. ഇതാണ് ഇപ്പോള്‍ മൂന്നു വര്‍ഷമായി കുറയ്ക്കുന്നത്. ഈ സമയ പരിധിയില്‍ അയര്‍ലണ്ടില്‍ നിന്നും പരമാവധി 70 ദിവസം മാത്രമേ പുറത്തു നില്ക്കാന് സാധിക്കൂ. പ്രത്യേക സാഹചര്യത്തില്‍ അധികമായി 30 ദിവസം കൂടി അനുവദിക്കും. പൗരത്വം സംബന്ധിച്ച നിയമത്തില്‍ വരുത്തുന്ന ഈ മാറ്റം ഇന്ത്യക്കാരടക്കം അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.…
ലോക്ഡൗണ്‍ ഇളവുകള്‍ ആരംഭിച്ചു
അയര്‍ലണ്ടില്‍ ഇന്നലെമുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ക്ക് തുടക്കമായി. പബ്ബുകള്‍ , തിയേറ്ററുകള്‍, ഹോട്ടലുകളുടേയും റസ്റ്ററന്റുകളുടേയും ഔട്ട് ഡോര്‍ ഡൈനിംഗുകള്‍, പാര്‍ക്കുകള്‍ എന്നിവയടക്കമാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഏറെ നാളുകള്‍ക്കുശേഷം ലഭിച്ച അവസരമായതിനാല്‍ നിരവധി ആളുകളാണ് പുറത്തിറങ്ങി ലോക് ഡൗണ്‍ ഇളവുകള്‍ ആസ്വദിച്ചത്. കുട്ടികളടക്കമുള്ളവര്‍ പാര്‍ക്കുകളിലും മറ്റും എത്തി. ആളുകള്‍ കൃത്യമായി നിയന്ത്രണങ്ങള്‍ പാലിച്ച് പുറത്തിറങ്ങിയത് പോലീസിനും ആശ്വാസമായി. വലിയ തോതിലുള്ള തിരക്കുകള്‍ ഒരു സ്ഥലത്തും ഉണ്ടായില്ല. പുറത്തിറങ്ങിയ എല്ലാവരും തന്നെ ലോക്ഡൗണ്‍ ഇളവിന്റെ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ചു. ഇത്തരം സംരഭങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ രാജ്യത്ത് കുറേയധികം ആളുകള്‍ ജോലിയിലേയ്ക്ക് തിരികെ പ്രവേശിച്ചു. ഇത് സമ്പദ് വ്യവസ്ഥയ്ക്കും ഏറെ ആശ്വാസമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ രാജ്യത്തെ തൊഴില്‍ മേഖല ശക്തമാവുകയും വിപണിയില്‍ കൂടുതല്‍ പണമിറങ്ങുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. Share This News
ഓഗസ്റ്റ് മാസത്തോടെ ഓഫീസുകള്‍ പൂര്‍ണ്ണ പ്രവര്‍ത്തനത്തിലേയ്ക്ക്
രാജ്യത്ത് ഓഫീസുകള്‍ ഓഗസ്റ്റ് മാസത്തോടെ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കും. ഇപ്പോള്‍ കൂടുതല്‍ ആളുകളും തങ്ങളുടെ വീടുകളില്‍ ഇരുന്ന് തന്നെയാണ് ജോലി ചെയ്യുന്നത്. മുമ്പ് സെപ്റ്റംബറിലായിരുന്നു ഓഫീസുകള്‍ തുറക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഓഗസ്റ്റ് മാസം മുതല്‍ ആളുകള്‍ ഓഫീസുകളിലെത്തി ജോലി ചെയ്ത് തുടങ്ങട്ടെ എന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പദ്ധതി. സ്കൂളുകളും കോളേജുകളുമടക്കം തുറന്ന് പ്രവര്‍ത്തനമാരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് സെപ്റ്റംബറിലാണ്. ഇതിനുമുമ്പ് ഓഫീസുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായാണ് ഓഫീസുകള്‍ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലാക്കാന്‍ പദ്ധതിയിടുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല. തീരുമാനം ഉടന്‍ ഉണ്ടാകാനാണ് സാധ്യത. രാജ്യത്ത് ഇപ്പോള്‍ വാക്സിനേഷന് വിജയകരമായി നടന്നു വരികയാണ്. ഓഗസ്റ്റ് മാസത്തോടെ പ്രായപൂര്‍ത്തിയായവരില്‍ അധികവും വാക്സിന് സ്വീകരിച്ചേക്കും. ഇതിനാല്‍ തന്നെ കോവിഡ് ഭീഷണി കുറയുകയും ചെയ്യും. സെപ്റ്റംബറില്‍ സ്കൂള്‍, കോളേജ് , പബ്ലിക് ട്രാന്‍സ്പോര്‍ട്ട് എന്നിവ പ്രവര്‍ത്തനമാരംഭിക്കും. Share This News
രാജ്യത്തിന് അഭിമാനിക്കാം ; വാക്സിനേഷന് മൂന്ന് മില്ല്യണ്‍ കടന്നു
അയര്‍ലണ്ട് വാക്സിനേഷനില്‍ അതിവേഗം ബഹുദൂരം മുന്നോട്ട് പോകുന്നതായി കണക്കുകള്‍. ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്ക് പ്രകാരം ഇതുവരെ മൂന്നു മില്ല്യണിലധികം ആളുകള്‍ വാക്സിന് സ്വീകരിച്ചതായി ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഹോണ്‍ലി പറഞ്ഞു. മൂന്നു മില്ല്യണ്‍ എന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വാക്സിന് ആദ്യ ഡോസെങ്കിലും സ്വീകരിച്ചു കഴിഞ്ഞു എന്നാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വാക്സിനേഷന് നയത്തോട് പൂര്‍ണ്ണമായി സഹകരിച്ച ജനങ്ങളോട് നന്ദി അറിയിച്ച ആരോഗ്യമന്ത്രി ഈ വലിയ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ഇനി 40 വയസ്സുമുതലുള്ളവര്‍ക്ക് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും വാക്സിന് സ്വീകരിക്കാനുള്ള സാഹചര്യം വേഗത്തില്‍ ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഇളവുകള്‍ ഇന്നുമുതല്‍ നിലവില്‍ വരികയാണ്. ഔട്ട് ഡോര്‍ ഡൈനിംഗ്, പബ്ബുകള്‍ എന്നിവ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം. ഇളവുകളിലും എല്ലാവരും ജാഗ്രത പാലിക്കണമെന്നും…
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കോവിഡ് ഡെല്‍റ്റാ വകഭേദം സ്ഥിരീകരിച്ചു
കില്‍ക്കീല്‍ പ്രദേശത്താണ് വൈറസിന്റെ ഈ വകഭേദം കണ്ടെത്തിയത്. നിലവില്‍ അഞ്ചു പേരിലാണ് ഡെല്‍റ്റാ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ആല്‍ഫാ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ തീവ്ര വ്യാപനശേഷിയുള്ള വൈറസാണിത്. ആല്‍ഫാ വകഭേദത്തേക്കാള്‍ 40 മുതല്‍ 50 ശതമാനം വരെ വ്യാപനശേഷിയാണ് ഡെല്‍റ്റാ വകഭേദത്തിനുള്ളതെന്നാണ് വിദഗ്ദര്‍ പറയുന്നത്. പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് കില്‍ക്കീല്‍ പ്രദേശത്ത് മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. ലയ്ഷ്യൂര്‍ സെന്ററിലും സെന്റ് ലൂയീസ് ഗ്രാമര്‍ സ്കൂളിലും ജിഎഎ കാര്‍ പാര്‍ക്കിംഗ് ഏരിയായിലുമാണ് മൊബൈല്‍ യൂണീറ്റ് പരിശോധനകള്‍ നടത്തുന്നത്. ഇതുവരെയുള്ള പരിശോധനയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും മേഖലയില്‍ കനത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 313 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 70 രോഗികളാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 27 പേര് ഐസിയുകളിലാണ്. രാജ്യത്ത് ലോക്ഡൗണ്‍…
കോവിഡ് ഔട്ട് ബ്രേക്ക് ; സെന്റ് ജോസഫ്സ് സ്കൂള്‍ അടച്ചു
കോവിഡ് ഔട്ട് ബ്രേക്ക് റിപ്പോര്‍ട്ട് ചെയ്ത ലൗത്ത് ഡ്രോഗഡയില്‍ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്കൂള്‍ അടച്ചു. സെന്റ് ജോസഫ്സ് ബോയ്സ് സിബിഎസ് പ്രൈമറി സ്കൂളാണ് അടച്ചത്. ആരോഗ്യ മേഖലയിലെ വിദഗ്ദരും ഡോക്ടേഴ്സും എത്തി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. സ്കൂളിലെ പന്ത്രണ്ട് കുട്ടികള്‍ക്ക് ഇതിനകം തന്നെ കോവിഡ് ബാധിച്ചതായി കണ്ടെത്തി. രണ്ട് അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. അടുത്ത വ്യാഴാഴ്ചയാണ് ഇനി സ്കൂള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനു മുമ്പ് തന്നെ അധ്യാപകരും വിദ്യാര്‍ത്ഥികളും വീണ്ടും കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടി വരും. ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചില കുട്ടികളില്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിനേയും ഡോക്ടേഴ്സിനേയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഔട്ട് ബ്രേക്ക് സ്ഥിതീകരിച്ചത്. Share This News
ഇടവേള കുറച്ചാല്‍ വാക്സിനേഷന് വേഗത ഇരട്ടിയാകും
അസ്ട്രാസെനക്കാ കോവിഡ് വാക്സിന് ആദ്യ ഡോസും രണ്ടാം ഡോസും തമ്മിലുള്ള ഇടവേള കുറച്ചാല്‍ രാജ്യത്ത് വാക്സിനേഷന് സ്പീഡ് ഇരട്ടിയാകും. നിലവില്‍ കുറഞ്ഞത് പന്ത്രണ്ട് ആഴ്ചയാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള നിശ്ചയിച്ചിരിക്കുന്നത്. ഇത് എട്ട് ആഴ്ചയിലേക്ക് കുറയ്ക്കണമെന്നായിരുന്നു ശുപാര്‍ശ. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയിയായിരുന്നു ഈ നിര്‍ദ്ദേശം നല്‍കിയത്. രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചാല്‍ രാജ്യത്തെ വാക്സിന് ലഭ്യത ഇപ്പോളത്തേതിന്റെ ഇരട്ടിയാക്കേണ്ടി വരും. ഇപ്പോളത്തെ കണക്കനുസരിച്ച് തന്നെ ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകള്‍ ഇപ്പോള്‍ മുതല്‍ ആഗസ്റ്റ് പകുതി വരെയുള്ള സമയത്ത് അസ്ട്രാസെനക്ക രണ്ടാം ഡോസ് സ്വീകരിക്കാന്‍ കാത്തിരിക്കുന്നവരാണ്. ഇപ്പോളത്തെ 12 ആഴ്ച എന്ന സമയപരിധി അനുസരിച്ചുള്ളവരാണ് ഇവര്‍. ഇതില്‍ 32000 ആളുകള്‍ ഈ ആഴ്ചത്തന്നെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവരാണ്. ജൂലൈ മൂന്നാമത്തെ ആഴ്ചയാണ് ഏറ്റവുമധികം ആളുകള്‍ക്ക് രണ്ടാം ഡോസ് നല്‍കേണ്ടത്. 124,000 ആളുകളാണ് ആ…
ലീവിങ് സര്‍ട്ടിഫിക്കറ്റ് ഫലപ്രഖ്യാപനം സെപ്റ്റംബറില്‍
ലീവിങ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികളുടെ പരിക്ഷാഫലം സെപ്റ്റംബര്‍ മൂന്നിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. സാധാരണയായി ഓഗസ്റ്റ് മാസത്തിലായിരുന്നു ലീവിങ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ റിസല്‍ട്ടും ഉന്നത പഠനത്തിനുള്ള ഓഫറുകളും ലഭിച്ചിരുന്നത്. ഇത്തവണ സെപ്റ്റംബര്‍ മൂന്നിന് ഫലപ്രഖ്യാപനം നടത്തിയ ശേഷമായിരിക്കും റിസല്‍ട്ടുകള്‍ സെന്‍ട്രല്‍ ആപ്ലിക്കേഷന്‍ ഓഫീസിലേയ്ക്ക് കൈമാറുക ഇതിനാല്‍ തന്നെ സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ചയോടെയെ ഉന്നതവിദ്യാഭ്യാസ കോഴ്സുകളിലേയ്ക്കുള്ള ഓഫറുകള്‍ ലഭിച്ചു തുടങ്ങൂ. 60,000 വിദ്യാര്‍ത്ഥികളാണ് ഇത്തവണയുള്ളത്. ഇവര്‍ക്ക് രണ്ട് ഓപ്ഷനുകളായിരുന്നു വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരുന്നത്. മുന്‍ വര്‍ഷങ്ങളിലെ ഗ്രേഡ് വച്ച് ഇത്തവണത്തെ ഗ്രേഡ് നിശ്ചയിക്കുന്ന പ്രഡിക്റ്റഡ് ഗ്രേഡ് സിസ്റ്റം. അതല്ലെങ്കില്‍ ഇ വര്‍ഷത്തെ എല്ലാ വിഷയങ്ങള്‍ക്കും പരീക്ഷ എഴുതുക. ഈ രണ്ട് ഓപ്ഷനുകളും തെരഞ്ഞെടുക്കാനും സാധിക്കും. ഏതിനാണ് മെച്ചപ്പെട്ട ഗ്രേഡ് ലഭിക്കുക അതായിരിക്കും സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാവുക. ഇതിനാല്‍ തന്നെ കൂടുതല്‍ വിദ്യാര്‍ത്ഥികളും രണ്ട് ഓപ്ഷനുകളും പരീക്ഷിക്കുന്നുണ്ട്.…
അസ്ട്രാസെനക്കാ ; ഇടവേള കുറച്ചേക്കും
അയര്‍ലണ്ടില്‍ അസ്ട്രാസെനക്ക വാക്സിനേഷന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചേക്കും . നിലവില്‍ പന്ത്രണ്ട് ആഴ്ച മുതല്‍ പതിനാറ് ആഴ്ചകള്‍ വരെയാണ് ഇടവേള നിശ്ചയിച്ചിട്ടുള്ളത്. ഇത് പന്ത്രണ്ടില്‍ നിന്നും എട്ട് ആഴ്ചയിലേയ്ക്ക് ചുരുക്കാനാണ് പദ്ധതി. ദേശീയ രോഗ പ്രതിരോധ ഉപദേശക സമിതിയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) ആണ് ഇതു സംബന്ധിച്ചതീരുമാനമെടുക്കേണ്ടത്. പുതിയ നിര്‍ദ്ദേശം സംബന്ധിച്ച് എച്ച്എസ്ഇ പഠനം നടത്തി വരികയാണ്. മുമ്പ് രണ്ട് ഡോസുകള്‍ തമ്മിലുളള കുറഞ്ഞ ഇടവേള പതിനാറ് ആഴ്ചകളായിരുന്നു. ഇതാണ് പന്ത്രണ്ടിലേയ്ക്ക് കുറച്ചത്. ഇവിടെ നിന്നാണ് ഇപ്പോള്‍ എട്ട് ആഴ്ചകളിലേയ്ക്ക് കുറയ്ക്കുന്നത്. ആളുകള്‍ക്ക് രണ്ട് ഡോസുകളും വേഗത്തില്‍ എടുത്ത് രോഗപ്രതിരോധശേഷി എളുപ്പത്തില്‍ ആര്‍ജ്ജിക്കാമെന്നതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കോവിഡിന്റെ മാരക വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചിരുന്നു. യുകെയില്‍ നടത്തിയ പഠന പ്രകാരം അട്രാസെനകാ…