Single room with attached bathroom available near Saint. James’s Hospital. Only 5 mintues walk to hospital as well luas station. Rent €650, including wifi with electricity. Contact:: 0894047718 Thanks and regards,. Subin Babu . Share This News
ഇന്‍ഡോര്‍ ഡൈനിംഗ് ; ചര്‍ച്ചകള്‍ ആരംഭിക്കുന്നു
രാജ്യത്ത് റസ്റ്റോറന്റുകളും പബ്ബുകളും പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ഗവണ്മെന്റ് കൂടുതല്ചര്ച്ചകളിലേയ്ക്ക് കടക്കുന്നു. സര്‍ക്കാര്‍ പ്രതിനിധികളും ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നുള്ള സംരഭകരുടെ പ്രതിനിധികളും തമ്മിലാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. നിലവില്‍ റസ്റ്റോറന്റുകള്‍ക്കും പബ്ബുകള്‍ക്കും ഔട്ട് ഡോര്‍ ഡൈംനിംഗുകള്ക്ക് അനുമതി നല്‍കിയിട്ടുണ്ട് . എന്നാല്‍ ഇന്‍ഡോര്‍ ഡൈനിംഗുകളും ആരംഭിക്കണം എന്ന ആവശ്യം ഇവരുടെ ഭാഗത്തു നിന്നും ശക്തമാണ്. പക്ഷെ ഡെല്‍റ്റാ വകഭേദ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കരുതെന്നാണ് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നുള്ളവരെ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത് . എന്നാല്‍ ആദ്യഘട്ട ചര്‍ച്ചയില്‍ നാഷണല്‍ ഹെല്‍ത്ത് എമര്‍ജന്‍സി പ്രൊട്ടക്ഷന്‍ ടീം പ്രതിനിധികള്‍ പങ്കെടുക്കില്ല. ഇതില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നുള്ളവര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ആരോഗ്യ വിദഗ്ദരുടെ അഭാവത്തിലുള്ള ചര്‍ച്ച അര്‍ത്ഥരഹിതമാണെന്നും ഇവരാണ് ഇളവുകള്‍ സംബന്ധിച്ച് ഗവണ്മെന്റിന് ശുപാര്‍ശ നല്‍കേണ്ടതെന്നുമാണ് ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രതിനിധികളുടെ…
വാക്സിന് വിതരണം വേഗത്തിലാക്കുന്നു
രാജ്യത്ത് വാക്സിന് വിതരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടികളാരംഭിച്ചു. മുതിര്‍ന്ന എല്ലാ ആളുകള്‍ക്കും മുമ്പ് പ്രഖ്യാപിച്ചിരുന്നതിലും ഒരു മാസം നേരത്തെ തന്നെ വാക്സിനേഷന് പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ക്രമീകരണം നടത്തിയിരിക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെയോ അല്ലെങ്കില്‍ സെപ്റ്റംബര്‍ ആദ്യ ആഴ്ചയോ 18 വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്സിന് വിതരണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. ഗവണ്മെന്റിന്റെ നേരത്തെയുള്ള കണക്കുകൂട്ടലുകളനുസരിച്ച് സെപ്റ്റംബര്‍ അവസാനത്തോടെയൊ അല്ലെങ്കില്‍ ഒക്ടോബര്‍ ആദ്യമോ വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നായിരുന്നു. എന്നാല്‍ ഡെല്‍റ്റാ വകഭേദം വ്യാപിക്കാനിടയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വളരെ വേഗത്തില്‍ ആദ്യ ഡോസ് വാക്സിനേഷന് എല്ലാവരിലുമെത്തിക്കാന്‍ ശ്രമം നടത്തുന്നത്. എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടിന് ഓഫീസര്‍ പോള്‍ റീഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് റൊമാനിയയില്‍ നിന്നും ഉടന്‍ തന്നെ 10,00,000 ഡോസ് മൊഡേണാ വാക്സിന് എത്തുന്നതിനാല്‍ ജാന്സണ്, അസ്ട്രാസെനക്ക വാക്സിനുകള്‍ യുവജനങ്ങള്‍ക്കും ഉടന്‍ നല്കി തുടങ്ങാമെന്നും…
Double Bedroom near UHL available
Hi, I would like to share our house with an appropriate person. It is a 3 double Bedroom with two Toilets, Kitchen, Dining area and Sitting room. Looking for an honest person to share the bright and spacious fully furnished double room. Walkable distance from UHL and bus line. Please feel free to contact this no: 0894189224 . Share This News
അയർലൻഡ് മലയാളികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ഡയാലിസിസ് കിറ്റുകളുടെ വിതരണോൽഘാടനം
പാലാ: കാരുണ്യം മലയാളിയുടെ മുഖമുദ്ര: മാർ ജേക്കബ് മുരിക്കൻ കാരുണ്യം മലയാളിയുടെ മുഖമുദ്രയാണെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഐറീഷ് മലയാളികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ഡയാലിസിസ് കിറ്റുവിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരുകളില്ലാത്ത കാരുണ്യത്തിൻ്റെ ഉടമകളാണ് മലയാളികൾ. കരുണ വറ്റാത്ത മലയാളി സമൂഹം ലോകത്തിനു തന്നെ മാതൃകയാണ്. അർഹരെ കണ്ടെത്തി സഹായിക്കാനുള്ള കരുണയുള്ള മനസ് മലയാളികളുടെ പ്രത്യേകതയാണെന്നും മാർ മുരിക്കൻ പറഞ്ഞു. മാണി സി കാപ്പൻ എം എൽ എ യ്ക്കു ഡയാലിസിസ് കിറ്റുകൾ കൈമാറിയാണ് ബിഷപ്പ് വിതരണോൽഘാടനം നിർവ്വഹിച്ചത്. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, അനൂപ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ഐറിഷ് മലയാളികളുടെ സഹകരണത്തോടെ നൂറ് ഡയാലിസിസ് കിറ്റുകളാണ് സൗജന്യമായി…
A FREE 48 Membership and €10 Uber Eat voucher
Free 48 membership PLUS a bonus reward? Hi – want a free 48 membership and a choice of a €10 Uber Eats voucher or a film on Rakuten TV? It’s easy. Just sign up with my link and we both get free 48 credit plus we get to choose either a €10 Uber Eats voucher or a film on Rakuten TV. It’s only €10.99 a month for 100GB 4G data, all calls and all texts. And whats even better… – No connection fee and no contracts. – Fast 4G speeds…
രാജ്യത്ത് ഡെല്‍റ്റാ വ്യാപനത്തിന് സാധ്യതയെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍
രാജ്യം ജാഗ്രതയോടെ മുന്നോട്ടുപോകണമെന്ന മുന്നറിയിപ്പുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍. കോവിഡിന്റെ നാലാം തരംഗത്തിനുള്ള സാധ്യതയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഡെല്‍റ്റാ വകഭേദവ്യാപനം സമ്മര്‍ സീസണില്‍ രാജ്യത്ത് നാലം തരംഗമായി മാറുമെന്നും ഇത് മനുഷ്യ ജീവന് ഭീഷണിയാകുന്നതിനൊപ്പം ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങള്‍ പോലും പോരാതെ വരുന്ന അവസ്ഥയിലേയ്ക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന വ്യാപനം ഓഗസ്റ്റില്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി സെപ്റ്റംബര്‍മാസത്തോടെ നിയന്ത്രിക്കാനാവുമെന്നും യുവജനങ്ങളെയാവും ഇത് കൂടുതല്‍ ബാധിക്കാന്‍ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പില്‍ മുഴുവന്‍ ഇപ്പോള്‍ ഡെല്‍റ്റാ വകഭേദത്തിന്റെ സാന്നിധ്യമുണ്ടെന്നും അതിനാല്‍ ഇത് തടയാന്‍ ഏറെ ബുദ്ധിമുട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ യുവജനങ്ങളിലേയ്ക്കും വാക്സിന് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. 30-34 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിന് രജിസ്ട്രേഷനുള്ള പോര്‍ട്ടല്‍ തുറന്നു കഴിഞ്ഞു. യുവജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കി സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍…
വൈദ്യുതിയുടേയും പാചകവാതകത്തിന്റേയും വില ഉയരുന്നു
രാജ്യത്ത് ജീവിത ചിലവ് വര്‍ദ്ധിക്കുന്നു. വൈദ്യുതിയുടേയും പാചകവാതകത്തിന്റേയും വിലയില്‍ ഉടന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഇലക്ട്രിക് അയര്‍ലണ്ട് പ്രഖ്യാപിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിക്ക് ഒമ്പത് ശതമാനവും പാചകവാതകത്തിന് 7.8 ശതമാനവും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് അറിയിപ്പ്. ആഗസ്റ്റ് ഒന്നു മുതലാണ് ചാര്‍ജ്ജ് വര്‍ദ്ധനവ് പ്രാബല്ല്യത്തില്‍ വരുന്നത്. ഹോള്‍സെയില്‍ വിലയിലെ വര്‍ദ്ധനവിനെ തുടര്‍ന്നാണ് വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് ഇലക്ട്രിക് അയര്‍ലണ്ട് വക്താക്കള്‍ പറഞ്ഞു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക് അനുസരിച്ച് വൈദ്യതി ചാര്‍ജില്‍ ഒരു വര്‍ഷം ശരാശരി 100 യൂറോയുടെ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. പാചകവാതക വിലയില്‍ ഒരു വര്‍ഷം ശരാശരി 60 യൂറോയുടെ വര്‍ദ്ധനവുണ്ടായേക്കും. യൂറോപ്യന്‍ രാജ്യങ്ങളുടെ ശരാശരി വൈദ്യതി നിരക്കിനേക്കാള്‍ 23 % കൂടുതലാണ് അയര്‍ലണ്ടിലെ വൈദ്യുതി നിരക്ക്. വൈദ്യുതി നിരക്കിന്റെ കാര്യത്തില്‍ 27 യൂറോപ്യന്‍ രാജ്യങ്ങളില്‍ നാലാം സ്ഥാനത്തും പാചകവാതക വിലയുടെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്തുമാണ് ഇപ്പോള്‍ അയര്‍ലണ്ട്.…
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഫ്ളൈറ്റുകള്‍ ആരംഭിക്കുന്നു; സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും അത്യാവശ്യയാത്രകള്‍ക്കല്ലാതെയും വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. ജൂലൈ 19 മുതലാണ് സര്‍വ്വീസുകള്‍ നിലവില്‍ വരിക. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ മുമ്പത്തേത്തില്‍ നിന്നും വിത്യസ്തമായ സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും യാത്രകള്‍ അനുവദിക്കുക. എയര്‍ ലിംഗസ് അധികൃതരാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ജീവനക്കാരുടേയും യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്ന രീതിയില്‍ ഉള്ള സാമൂഹ്യ അകലമടക്കമുള്ള മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണം. ജീവനക്കാരെല്ലാം ഫെയ്സ്മാസ്ക്കുകള്‍ ധരിക്കും. എയര്‍പോര്‍ട്ടിനുള്ളിലുടനീളം പ്രൊട്ടക്റ്റീവ് സ്ക്രീനുകളും ഉണ്ടാകും. യാത്രക്കാര്‍ പരമാവധി ഓണ്‍ലൈനില്‍ ചെക്ക്-ഇന്‍ ചെയ്യണമെന്നും എയര്‍ ലിംഗസ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോര്‍ഡിംഗ് ഗെയ്റ്റിന് സമീപത്തെത്തുമ്പോള്‍ യാത്രക്കാര്‍ക്ക് തന്നെ അവരുടെ ബോര്‍ഡിംഗ് പാസുകള്‍ സ്കാന്‍ ചെയ്യാം. തുടര്‍ന്ന് ഇവിടെ നില്ക്കുന്ന ഉദ്യോഗസ്ഥരെ പാസ്പോര്‍ട്ട് കാണിക്കണം. എല്ലാവരുടേയും ശരീരോഷ്മാവ് പരിശോധിക്കും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല. വിമാനങ്ങള്‍ക്കുള്ളില്‍ ആശുപത്രികളില്‍ ഉപയോഗിക്കുന്ന ഫില്‍ട്രേഷന്‍ സിസ്റ്റം ഉപയോഗിച്ച് വൈറസ്…
അയര്‍ലണ്ടില്‍ വാക്സിന് പാസ്പോര്‍ട്ട് വൈകും
യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും രാജ്യത്തിനുള്ളിലും കോവിഡ് കാലഘട്ടത്തില്‍ സുഗമ യാത്ര ഉറപ്പാക്കുന്ന വാക്സിന് പാസ്പോര്‍ട്ട് അഥവാ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് അയര്‍ലണ്ട് ഒഴിച്ചുള്ള രാജ്യങ്ങളില്‍ നാളെ റെഡിയാകും. യൂറോപ്യന്‍ കമ്മീഷണര്‍ ഓഫ് ജസ്റ്റീസാണ് ഇക്കര്യം വ്യക്തമാക്കിയത്. നാളെ മുതലാണ് ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് പ്രാബല്ല്യത്തില്‍ വരുന്നത്. മറ്റ് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളെല്ലാം ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നാല്‍ ആരോഗ്യവകുപ്പിന്റെ സിസ്റ്റങ്ങള്‍ കഴിഞ്ഞയിടെ ഹാക്കിംഗിന് വിധേയമായിരുന്നു ഇതിനാലാണ് അയര്‍ലണ്ടില്‍ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് താമസിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 452 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 44 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 14 പോര് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. Share This News