രാജ്യത്ത് പുതിയ ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് ഇന്നു ചേരുന്ന ക്യാബിനറ്റ് യോഗം തീരുമാനമെടുക്കും. റസ്‌റ്റോറന്റുകള്‍, പബ്ബുകള്‍ ഹോട്ടലുകള്‍ എന്നിവയില്‍ ഇന്‌ഡോര്‍ ഡൈനിംഗ് അനുവദിക്കുന്നത് സംബന്ധിച്ചാണ് ഇന്നു തീരുമാനമെടുക്കുന്നത്. ഇന്‍ഡോര്‍ ഡൈനിംഗിനു വേണ്ടി 1947 ലെ പബ്ലിക് ഹെല്‍ത്ത് ആക്ട് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായി ഇന്‍ഡോര്‍ ഹോസ്പിറ്റാലിറ്റി തുറന്നു കൊടുക്കുന്നതിനായാണ് ഈ നിയമഭേദഗതി. എന്തായാലും ഇതില്‍ ഉറച്ചു നിന്നുകൊണ്ടുള്ള ഒരു തീരുമാനമാകും സര്‍ക്കാര്‍ സ്വീകരിക്കുക. ജൂലൈ -19 ന് രണ്ടാം ഘട്ടം ലോക്ഡൗണ്‍ ഇളവുകള്‍ നടപ്പിലാക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപന സാധ്യതയെക്കുറിച്ച് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനര്‍ വിചിന്തനം നടത്തുന്നുന്നതും നിയമഭേദഗതി നടപ്പിലാക്കുന്നതും. ഇന്‍ഡോര്‍ ഹോസ്പിറ്റാലിറ്റി അനുവദിക്കണമെന്ന് ഈ മേഖലയിലെ സംരഭകരുടെ ഭാഗത്തു നിന്നും സര്‍ക്കാരിന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. Share…
വാക്‌സിനേഷന്‍ സ്റ്റാറ്റസ് വെളിപ്പെടുത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണ്
മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്റെ കാര്യത്തില്‍ പുതിയ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍. ജോലി ചെയ്യുന്ന സ്ഥാപന ഉടമകള്‍ ആവശ്യപ്പെട്ടാല്‍ തങ്ങളുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് വെളിപ്പെടുത്താന്‍ ഇവര്‍ ബാധ്യസ്ഥരായിരിക്കും. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ് ആണ് ഈ നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. വാക്‌സിനേഷന്‍ ‘അത്യാവശ്യ സുരക്ഷാ മാനദണ്ഡമായി (Necessary Safety measure) പരിഗണിക്കണമെന്ന ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണറുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് ഇങ്ങനെയൊരു നിര്‍ദ്ദേശം പുറത്തിറക്കിയത്. പകര്‍ച്ചവ്യാധിയുടെ സമയത്ത് മറ്റ് ജീവനക്കാരുടേയും രോഗികളുടേയും സുരക്ഷ ഉറപ്പാക്കേണ്ട സാഹചര്യമുള്ളതിനാല്‍ റിസ്‌ക് മുന്‍കുട്ടി കാണുന്നതിനാണ് മുന്‍ നിര ആരോഗ്യ പ്രവര്‍ത്തകര്‍, സ്ഥപന ഉടമകള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ സ്റ്റാറ്റസ് വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാക്‌സിനേഷന്‍ നടത്താതെ രോഗവ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യമാണെങ്കില്‍ രോഗിയുമായി നേരിട്ട് ഇടപഴകേണ്ട ജോലിയില്‍ നിന്നും ഇവര്‍ മാറി നില്‍ക്കേണ്ടി വരും. Share This News
ഇന്‍ഡോര്‍ ഡൈനിംഗ് സൂഗമമാക്കാന്‍ നിയമഭേദഗതി
രാജ്യത്ത് ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഇന്‍ഡോര്‍ ഡൈനിംഗുകള്‍ അടക്കമുള്ളവ തുറന്നു കൊടുക്കുന്നതിനായി നടപ്പിലാക്കുന്ന പുതിയ നിയമഭേദഗതി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരുന്നു. ഇന്‍ഡോര്‍ ഡൈനിംഗുകളില്‍ റസ്‌റ്റോറന്റുകളും പബ്ബുകളും അടക്കമുള്ള സ്ഥലങ്ങളില്‍വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രവേശനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായവരെ മാത്രം അകത്തു പ്രവേശിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് നിയമപ്രശ്‌നങ്ങളിലേയ്ക്ക് പോകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ നടപടി. 1947 ലെ പബ്ലിക് ഹെല്‍ത്ത് ആക്ടിലാണ് ഭേദഗതി വരുത്തുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളും വാക്‌സിന്‍ സ്വീകരിച്ചാല്‍ ആ ഭേദഗതി അസാധുവാകും. ജൂലൈ -19 മുതല്‍ രണ്ടാം ഘട്ട ഇളവുകള്‍ പ്രാബല്ല്യത്തില്‍ വരുമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഇനിയുള്ള ഇളവുകള്‍ രണ്ട് ഘട്ടമായി നടപ്പിലാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. Share This News
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ക്വാറന്റീന്‍ നിയമങ്ങളില്‍ മാറ്റം
യാത്രകളുമായി ബന്ധപ്പെട്ട ക്വാറന്റീന്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി നോര്‍ത്തേണ്‍ അയര്‍ലണ്ട്. മറ്റ് രാജ്യങ്ങളിലെ യാത്രകള്‍ക്ക് ശേഷം നോര്‍ത്തേണ്‍ അയര്‍ലണ്ടിലേയ്ക്ക് തിരിച്ചെത്തുന്നവര്‍ക്ക് ഗുണം ചെയ്യുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആംമ്പര്‍ ലസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്കാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. ഈ നിയന്ത്രണങ്ങള്‍ ജൂലൈ 26 മുതല്‍ നിലവില്‍ വരും. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതും ആംപര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതുമായ അമേരിക്ക , ഗ്രീസ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സെല്‍ഫ് ക്വാറന്റീന്റെ ആവശ്യമില്ല. ഇവിടെ എത്തിക്കഴിഞ്ഞ് എട്ടു ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധനയും ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ബാധകമല്ല. എന്നാല്‍ വരുന്നതിന്റെ രണ്ടാം ദിവസം കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധനയില്‍ ഇളവില്ല. രാജ്യത്ത് രണ്ടാം ഘട്ട ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായാണ് ഈ നിബന്ധനകളിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിലേയും പരിപാടികളിലേയും സാമൂഹ്യ അകല നിബന്ധനയും…
രാജ്യത്തെ ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ശമ്പളം ഇങ്ങനെ
കോവിഡ് കാലഘട്ടത്തില്‍ ജനങ്ങള്‍ക്കുമുന്നില്‍ പല സാഹചര്യങ്ങളിലും എത്തിയതും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും രാജ്യത്തെ ഉയര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥരായിരുന്നു. കോവിഡ് കാലഘട്ടത്തില്‍ സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും പ്രതിസന്ധികളെ തരണം ചെയ്യുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതും ഇവരായിരുന്നു. ഉയര്‍ന്ന ശമ്പളമായിരിക്കും ഇവര്‍ വാങ്ങുക എന്നതില്‍ സംശയമില്ല. എന്നാല്‍ ഇവരുടെ സാലറി എത്ര എന്ന് അറിയാന്‍ ആകാംക്ഷയുണ്ടെങ്കില്‍ അത് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാമ്പത്തീക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ഒരു വര്‍ഷം വാങ്ങുന്ന ശമ്പളം 187,000 യൂറോയാണ്. ഡെപ്യൂട്ടി ചീപ് മെഡിക്കല്‍ ഓഫീസറായ ഡോ. റോനാന്‍ ഗ്ലെയ്‌ന്റെ വാര്‍ഷിക ശമ്പളം 126000 യൂറോയാണ്. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് സിഇഒ പോള്‍ റീഡിന്റെ ശമ്പളം 358,651 യൂറോയാണ്. Share This News
കോവിഡ് തൊഴില്‍രഹിത വേതനം ; ഇനി അപേക്ഷ സ്വീകരിക്കില്ല
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ട്ടപ്പെട്ട് പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാനാഡെമിക് അണ്‍എംപ്ലോയ്‌മെന്റ് പേയ്‌മെന്റ് പദ്ധതിയിലേയ്ക്ക് ഇനി അപേക്ഷകള്‍ സ്വീകരിക്കില്ല. രാജ്യം ലോക്ഡൗണ്‍ ഇളവുകളിലേയ്ക്ക് പോകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. കൂടുതല്‍ ആളുകള്‍ തൊഴിലിടങ്ങലിലേയ്ക്ക് മടങ്ങുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. തൊഴില്‍ രഹിതരായവര്‍ക്ക് 203 യൂറോയായിരുന്നു മുമ്പ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. കോവിഡുമായി ബന്ധപ്പെട്ട് നിരവധി പേര്‍ തൊഴില്‍രഹിതരായിമാറിയ സാഹചര്യത്തില്‍ ഇത് ആഴ്ചയില്‍ 350 യൂറോയായി ഉയര്‍ത്തിയിരുന്നു. ഈ പദ്ധതിയിലേയ്ക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ് ഇന്നു മുതല്‍ അവസാനിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കി വരുന്ന പാനാഡമിക് അണ്‍എംപ്ലോയ്‌മെന്റ് പേയ്‌മെന്റ് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ 2,21,000 ആളുകളാണ് പാനഡമിക് അണ്‍എംപ്ലോയ്‌മെന്റ് പേയ്‌മെന്റ് സ്വീകരിച്ചുവരുന്നത്. ഇതുവരെ 9,00,000 ആളുകള്‍ ഈ ആനുകൂല്ല്യം കൈപ്പറ്റിയിട്ടുണ്ട്. രാജ്യത്ത് വാക്‌സിനേഷന്‍ കാര്യക്ഷമമായി മുന്നോട്ട് പോകുന്നതിനാല്‍ ഇനി കൂടുതല്‍ നിയന്ത്രണങ്ങള്‍…
30-34 പ്രായപരിധിക്കാര്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍
രാജ്യത്ത് വാക്‌സിനേഷന്‍ അതിവേഗം പുരോഗമിക്കുന്നു. ഡെല്‍റ്റ വകഭേദ വ്യാപനം മുന്നില്‍കണ്ടാണ് സര്‍ക്കാര്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ വാക്‌സിനേഷന്‍ പോര്‍ട്ടല്‍ 30-34 പ്രായപരിധിയിലുള്ളവര്‍ക്കായി ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഇന്നു മുതല്‍ ഈ പ്രായപരിധിയിലുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്യാം. ഫൈസര്‍ അല്ലെങ്കില്‍ മൊഡോണ വാക്‌സിനാണ് ഇവര്‍ക്ക് നല്‍കുക. 18-34 പ്രായപരിധിയിലുള്ളവര്‍ക്ക് പരമാവധി ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനും മുതിര്‍ന്നവര്‍ക്ക് അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ട് ഡോസുകളും പൂര്‍ത്തിയാക്കാനുമാണ് സര്‍ക്കാര്‍ ശ്രമം. 18-34 പ്രായപരിധിയിലുള്ളവര്‍ക്ക് തങ്ങള്‍ക്ക് അടുത്തുള്ള അംഗീകൃത ഫാര്‍മസിയില്‍ നിന്നും ജാന്‍സണ്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കാമെന്നും ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ കണക്കുകളനുസരിച്ച് 18 നും 34 നും ഇടയില്‍ പ്രായപരിധിയില്‍ പെട്ടവര്‍ ഏദേശം 800,000 ആളുകളാണ് ഇനി വാക്‌സിന്‍ സ്വീകരിക്കുവാന്‍ ഉള്ളത്. അയര്‍ലണ്ടിലെ ജനസംഖ്യയുടെ 69 ശതമാനത്തോളം ഇതിനകം ആദ്യ ഡോസ് വാക്‌സിന്‍…
സീഫുഡ് പ്ലാന്റില്‍ 42 പേര്‍ക്ക് കോവിഡ്
കോ ഡൗണില്‍ പ്രവര്‍ത്തിക്കുന്ന സീ ഫുഡ് പ്ലാന്റില്‍ 42 ജോലിക്കാര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പ്ലാന്റ് താത്ക്കാലികമായി അടച്ചു. 250 ഓളം ജോലിക്കാരാണ് ഇവിടെയുള്ളത്. താത്ക്കാലികമായി അടച്ച ഫാക്ടറി ഉടന്‍ തന്നെ അണുനശീകരണത്തിന് വിധേയമാക്കും. കേവിഡ് ഡെല്‍റ്റാ വകഭേദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച കോ ഡൗണില്‍ കില്‍ലീല്‍ പ്രദേശത്ത് മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ സജീവമായിരുന്നു. കഴിഞ്ഞ ആഴ്ച കുറച്ച് ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രതിരോധ നടപടിയെന്ന നിലയില്‍ എല്ലാവര്‍ക്കും പരിശോധന നടത്താന്‍ തീരുമാനിച്ചതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കമ്പനി കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രവര്‍ത്തിച്ചതെന്നും എല്ലാ വിധത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും എടുത്തിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇവരില്‍ കോവിഡിന്റെ ഏത് വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരുമായി സമ്പര്‍ക്കം…
ഡെല്‍റ്റാ വ്യപനത്തെ തടയാനൊരുങ്ങി സര്‍ക്കാര്‍
രാജ്യത്ത് ഡെല്‍റ്റാ- വകഭേദ വ്യാപന മുന്നറിയിപ്പ് ആരോഗ്യവിദഗ്ദര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നല്‍കുമ്പോള്‍ ഇതിനെ നേരിടാനൊരുങ്ങുകയാണ് അയര്‍ലണ്ട്. ആദ്യ ഘട്ടമായി വാക്‌സിനേഷന്‍ പരമാവധി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായാണ് 18-34 വയസ്സുകാര്‍ക്ക് 750 ഫാര്‍മസികളില്‍ ഉള്‍പ്പെടെ വാക്‌സിനേഷന്‍ സൗകര്യമൊരുക്കിയത്. 60.-69 വയസ്സുകാരുടെ രണ്ടാം ഡോസും എത്രയു വേഗം പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇളവുകള്‍ക്കായി ബിസിനസ്സ് മേഖലയില്‍ നിന്നടക്കമുള്ളവര്‍ നിരന്തരം ആവശ്യപ്പെടുമ്പോഴും സര്‍ക്കാര്‍ കരുതലോടെയാണ് നീങ്ങുന്നത്. ഇളവുകള്‍ പ്രഖ്യാപിച്ചാലും അത് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായി നിജപ്പെടുത്താനും സാധ്യതയുണ്ട്. ദിനംപ്രതി ആയിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ആശുപത്രി സൗകര്യങ്ങളൊരുക്കുന്നത്. ഇന്റന്‍സിവ് കെയര്‍ യൂണീറ്റ് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഇളവുകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുംഇല്ലാത്ത നിലപാടാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ സ്വീകരിച്ചിരിക്കുന്നത്. Share This News
കോവിഡ് ട്രാവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍
രാജ്യത്ത് ഡിജിറ്റല്‍ കോവിഡ് ട്രാവല്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ തന്നെ നല്‍കി തുടങ്ങും. ജൂലൈ 19 ന് മുമ്പ് സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാവര്‍ക്കും നല്‍കുവാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. അയര്‍ലണ്ടില്‍ ഇന്‍ഡോര്‍ ഡൈനിംഗുകള്‍ക്ക് അനുമതി നല്‍കുമ്പോളും ഈ സര്‍ട്ടിഫിക്കറ്റുകള്‍ ആളുകള്‍ക്ക് ഉപകാരപ്പെടും. ഏകദേശം 1.8 മില്ല്യണ്‍ ആളുകള്‍ക്കാണ് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുക. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ അല്ലെങ്കില്‍ കോവിഡ് രോഗം വന്ന് ഭേദമായവര്‍ ഇങ്ങനെയുള്ളവരാണ് ഈ 1.8 മില്ല്യണ്‍ ആളുകള്‍. ഹോസ്പിറ്റാലാറ്റി സെക്ടറിലെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളിലും ഈ വിഷയം ഉയര്‍ന്നു വന്നിരുന്നു. ഇന്‍ഡോര്‍ ഡൈനിംഗുകളിലേയ്ക്ക് വാക്‌സിനേഷന്‍ സ്വീകരിച്ചവരെ മാത്രം ഉള്‍പ്പെടുത്തുക എന്നൊരു തീരുമാനം വന്നാല്‍ ഈ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ റെസ്റ്റോറന്റുകളിലും പബ്ബുകളിലും ഉപയോഗിക്കാന്‍ സാധിക്കും. യൂറോപ്പിലേയക്കും യൂറോപ്പിനകത്തും സ്വതന്ത്ര യാത്ര സാധ്യമാകുന്ന ഒരു രേഖകൂടിയാണ് ഡിജിറ്റല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് ഇതിനകം…