അയര്‍ലണ്ടിന്റെ പൊതുഗതാഗത രംഗത്തെ പ്രമുഖരായ ഡബ്ലിന്‍ ബസ് വനിതാ ഡ്രൈവര്‍മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന ശമ്പളവും ആനുകൂല്ല്യങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ട് ദിവസത്തെ ഓപ്പണ്‍ റിക്രൂട്ട്മെന്റ് ഡേ നടത്തി റിക്രൂട്ട്മെന്റ് നടത്താവാണ് തീരുമാനം. ആഴ്ചയില്‍ അഞ്ച് ദിവസമാണ് ജോലി. 815.30 യൂറോയാണ് തുടക്കത്തില്‍ ഒരാഴ്ചയിലെ ശമ്പളം. ഒക്ടോബര്‍ 21 , നവംബര്‍ 11 ദിവസങ്ങളിലാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. 18 വയസ്സ് പൂര്‍ത്തിയായ രണ്ട് വര്‍ഷമെങ്കിലും മുമ്പെടുത്ത കാര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കമ്പനി ട്രെയിനിംഗ് നല്കുന്നതാണ.് ജോലിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ കമ്പനി പെന്‍ഷനും മെഡിക്കല്‍ ആനുകൂല്ല്യങ്ങളും സൗജന്യ ബസ് യാത്ര, കുറഞ്ഞ നിരക്കിലുള്ള ട്രെയിന്‍ യാത്ര എന്നീ ആനുകൂല്ല്യങ്ങളും ലഭിക്കുന്നതാണ.് ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കാന്‍ താത്പര്യം ഉള്ളവര്‍ താഴെകൊടുത്തിരിക്കുന്ന മെയില്‍ ഐഡിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പങ്കെടുക്കേണ്ട ദിവസം, സമയം, മറ്റ് നിര്‍ദ്ദേശങ്ങള്‍…
തൊഴിലവസരങ്ങളുമായി ഐടി കമ്പനി HCS
ഐടി മേഖലയില്‍ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് Waterford കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയായ HCS. ഐടി സെക്യൂരിറ്റി , ടെലകോം മേഖലകളിലാണ് ഇപ്പോള്‍ കമ്പനി സേവനങ്ങള്‍ നല്‍കുന്നത്. മറ്റൊരു പ്രമുഖ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ Fortinet മായി കൈകോര്‍ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തൊഴിലവസരങ്ങള്‍. 15 പേരെ നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം. ഐടി മേഖലയില്‍ തന്നെയാവും ഒഴിവുകള്‍. ഉയര്‍ന്ന ശമ്പളവും ആനുകൂല്ല്യങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ രണ്ട് തസ്തികകളിലേയ്ക്ക് ഇതിനകം തന്നെ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. സീനിയര്‍ ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റ്, ഐടി ഫീല്‍ഡ് സര്‍വ്വീസ് എഞ്ചിനിയര്‍ എന്നി തസ്തികകളിലാണ് ഇപ്പോള്‍ ഒഴിവുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്കുന്നതിനുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. CLICK HERE Share This News
PENNEYS ക്രിസ്മസ് കാലത്തേയ്ക്ക് ജീവനക്കാരെ നിയമിക്കുന്നു
ക്രിസ്മസ് കാലത്തെ തിരക്ക് കണക്കിലെടുത്ത് പ്രമുഖ റീട്ടെയ്ല്‍ സ്ഥാപനമായ PENNEYS ജീവനക്കാരെ നിയമിക്കുന്നു. ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. ക്രിസ്മസിലേയ്ക്ക് ഇനി 100 ല്‍ താഴെ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മാത്രമല്ല ക്രിസ്മകാല ഷോപ്പിംഗ് ഉടന്‍ ആരംഭിക്കുകയും ചെയ്യും. മണിക്കൂറിന് 12 യൂറോയാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ചകളില്‍ കൂടുതല്‍ ശമ്പളം ലഭിക്കും. സിറ്റി സെന്റര്‍ ഷോപ്പിലേയ്ക്കാണ് നിയമം. ആഴ്ചയില്‍ 20 മണിക്കൂര്‍ മുതല്‍ 37.5 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കാണ് മുന്‍ഗണന. ആഫ്റ്റര്‍നൂണ്‍ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് ഒരു മണിക്കും ഈവനിംഗ് ഷിഫ്റ്റ് വെകുന്നേരം അഞ്ചുമണിക്കും ആരംഭിക്കും. ആഴ്ചയില്‍ ഏത് ദിവസവും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. റീട്ടെയ്ല്‍ അസിസ്റ്റന്റ് തസ്തികയിലായിരിക്കും നിയമനം പ്രഗാന ഉത്തരവാദിത്വങ്ങള്‍ താഴെ പറയുന്നു….. Providing customers with an amazing experience as you help them with things like sizes…
40 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി കണ്‍സ്ട്രക്ഷന്‍ കമ്പനി
ഡബ്ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ മേഖലയിലെ പ്രമുഖ കമ്പനിയായ സ്ട്രാറ്റാ ( STRATA) കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുന്നു. ഡിജിറ്റല്‍ കണ്‍സ്ട്രക്ഷന്‍ സര്‍വ്വീസ്, പ്രൗജക്ട് മാനേജ്മെന്റ് എന്നിവയാണ് കമ്പനിയുടെ പ്രധാന സേവനങ്ങള്‍. 40 തൊഴിലവസരങ്ങള്‍ അടുത്ത മൂന്ന വര്‍ഷത്തിനകം നല്‍കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. അയര്‍ലണ്ടില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്കി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി ബിസിനസ് വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി. construction scheduling and planning management, 4D/5D digital services, BIM management, sustainability, data analytics and forensic delay analysis. എന്നീ മേഖലകളിലായിരിക്കും അവസരങ്ങള്‍ ഉണ്ടാവുക. ആദ്യഘട്ട നിയമനങ്ങള്‍ ഉടന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി കമ്പനിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. CLICK HERE Share This News
അയർലണ്ടിൽ ഏജൻസി സ്റ്റാഫ് ആയി ജോലി ചെയ്യാൻ ആവശ്യമായ എല്ലാ കോഴ്സുകളും ഒരു കുടക്കീഴിൽ
നിങ്ങൾ അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് അല്ലെങ്കിൽ നഴ്സായോ ഏജൻസി സ്റ്റാഫായി ജോലി ചെയ്യുന്നവരോ ഇനി ചെയ്യാൻ പോകുന്നവരോ ആണെങ്കിൽ ഈ വെബ്സൈറ്റ് നിങ്ങൾക്ക് പ്രയോജനകരമാകും. അയർലണ്ടിൽ ഹെൽത്ത് കെയർ ഇൻഡസ്ട്രിയിൽ ജോലി ചെയ്യാൻ നിരവധി റിഫ്രഷർ കോഴ്സുകളും ആവശ്യമാണ്. നിങ്ങൾക്ക് നിലവിൽ ഉള്ള ഡിഗ്രി സെർട്ടിഫിക്കറ്റുകൾക്ക് പുറമേ മറ്റു ചില ഹ്രസ്വകാല കോഴ്സുകൾ കൂടി മിക്കവാറും എല്ലാ ഏജൻസികളും ആവശ്യപ്പെടാറുണ്ട്. ഇവയിൽ ചിലത് ചുവടെ ചേർക്കുന്നു. Cardiac First Response – (CPR & AED) Prevention and Management of Aggression and Violence (PMAV) People/Patient Handling Safeguarding Vulnerable Adults Infection Prevention & Control Fire Safety ഈ കോഴ്സുകളെല്ലാം ഇപ്പോൾ Edmart Training and Consultancy യിൽ നിന്ന് ലഭ്യമാണ്. www.edmart.ie എന്ന വെബ്സൈറ്റിൽ എല്ലാ കോഴ്സുകളുടെയും വിവരങ്ങൾ ലഭ്യമാണ്.…
ഗാര്‍ഡയില്‍ ക്ലറിക്കല്‍ ഓഫീസര്‍ ; അപേക്ഷാ തിയതി നീട്ടി
അയര്‍ലണ്ട് പോലീസില്‍ ക്ലറിക്കല്‍ ഓഫീസറാകാന്‍ ഇനിയും അവസരം. ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി നീട്ടി. സെപ്റ്റംബര്‍ 20 ആയിരുന്നു ആദ്യ വിജ്ഞാപനത്തിലെ അവസാന തിയതിയെങ്കില്‍ ഇപ്പോള്‍ ഇത് സെപ്റ്റംബര്‍ 27 ആക്കി പുതുക്കി നിശ്ചയിച്ചു. രാജ്യവ്യാപകമായി 400 ലധികം ഒഴിവുകളിലേയ്ക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. HR , FINANCE , LEAGAL SERVICE, MEDICAL SERVICE എന്നീ വിഭാഗങ്ങളിലാണ് ക്ലറിക്കല്‍ തസ്തികകളില്‍ ഒഴിവുകളുള്ളത്. 17 വയസ്സാണ് കുറഞ്ഞ പ്രായപരിധി. മുന്‍പരിചയമുള്ളവര്‍ക്കാണ് മുന്‍ഗണന. സെപ്റ്റംബര്‍ 27 ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ അപേക്ഷിക്കാം ഓണ്‍ലൈനായുള്ള അപേക്ഷകള്‍ മാത്രമെ സ്വീകരിക്കുകയുള്ളു. അപേക്ഷ നല്‍കുന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഗാര്‍ഡയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. GARDA Share This News
Revolute ല്‍ ഒഴിവുകള്‍ ; ഇപ്പോള്‍ അപേക്ഷിക്കാം
പ്രമുഖ ഇ – ബാങ്കിംഗ് സേവന കമ്പനിയായ റെവല്യൂട്ടില്‍ ഒഴിവുകള്‍. തങ്ങളുടെ സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍ നടത്തുന്നത്. പുതിയ മോര്‍ട്ട്ഗേജ് പദ്ധതികള്‍ രൂപീകരിച്ച് ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് പുതിയ നിയമനങ്ങളിലൂടെ കമ്പനി ലക്ഷ്യം വെയ്ക്കുന്നത്. Mortgage Product Managers, Mortgage Credit Managers, Business Compliance Managers, Software Engineers, Technical Profuct Managers ഇങ്ങനെ വിവിധ ഒഴിവുകളിലേയ്ക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മോര്‍ട്ട്ഗേജ് മേഖലയില്‍ മുന്‍ പരിചയമുള്ളവര്‍ക്കാണ് അവസരങ്ങള്‍. അയര്‍ലണ്ടില്‍ താമസിക്കാനും ജോലി ചെയ്യാനും നിയമപരമായി അനുമതിയുള്ളവര്‍ക്കാണ് കൂടുതലും അവസരങ്ങള്‍. നിലവില്‍ ആറായിരത്തോളം ആളുകളാണ് Revolute ല്‍ ജോലി ചെയ്യുന്നത്. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. APPLY NOW Share This News
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ബാഗേജ് ഹാന്‍ഡ്ലേഴ്സിന്റെ ഒഴിവ്
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ബാഗേജ് ഹാന്‍ഡ്ലേഴ്സിനെ നിയമിക്കുന്നു. Aer Lingus വിമാനക്കമ്പനിയാണ് നിയമനം നടത്തുന്നത്. 15.81 യൂറോ മണിക്കൂര്‍ സാലറിയും ഒപ്പം മറ്റ് നിരവധി ആനുകൂല്ല്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നത്. ഒക്ടോബര്‍ മാസം മുതലാവും നിയമനം. ഇത് സ്ഥിരനിയമനങ്ങളായിരിക്കും. Health & Safety മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് കായികാദ്ധ്വാനം ആവശ്യമുള്ള ജോലിയാണിത്. ആഴ്ചാവസാനങ്ങള്‍ , അവധി ദിനങ്ങള്‍ എന്നിവയിലും ജോലി ചെയ്യാന്‍ തയ്യാറുള്ളവരാകണം അപേക്ഷകര്‍. സൗജന്യ യൂണിഫോം, എയര്‍പോര്‍ട്ടില്‍ സൗജന്യ പാര്‍ക്കിംഗ്, സൗജന്യ പരിശീലനം. യൂറോപ്പ് നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലേയ്ക്ക് കുറഞ്ഞ ചെലവില്‍ യാത്ര, എന്നിവയും തെരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നു. മാനുവല്‍ ഹാന്‍ഡ്ലിംഗ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. ആവശ്യമായ മറ്റ് യോഗ്യതകള്‍ താഴെ പറയുന്നു. . Be at least 18 years of age at the closing date of this notice . Pass a…
വിലക്കുറവ് പ്രഖ്യാപിച്ച് Bord Gais Energy യും
രാജ്യത്ത് ഊര്‍ജ്ജവിതരണക്കമ്പനികള്‍ ഓരോന്നായി തങ്ങളുടെ വൈദ്യുതി ഗ്യാസ് വിലകളില്‍ കുറവ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായ ഈ ഈ തിരുമാനം ഇപ്പോള്‍ Bord Gais Energy യും പ്രഖ്യാപിച്ചിരിക്കുകയാണ.് നവംബര്‍ ഒമ്പത് മുതല്‍ വൈദ്യുതിയുടേയും ഗ്യാസിന്റെയും വിലകളില്‍ 15.5 ശതമാനത്തിന്റെ കുറവ് വരുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏകദേശം ആറ് ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. Bord Gais Energy യുടെ വൈദ്യുതിയും ഗ്യാസും ഉപയോഗിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 631 യൂറോയുടെ ലാഭം പ്രതീക്ഷീക്കാം. വൈദ്യുതി മാത്രം ഉപയോഗിക്കുന്നവര്‍ക്ക് ശരാശരി 357 യൂറോയുടേയും ഗ്യാസ് ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം ശരാശരി 274 യൂറോയുടെയുമാണ് കുറവുണ്ടാകുക. Share This News
First Home Scheme കൂടുതല്‍ വ്യാപിപ്പിച്ചേക്കും
വീടുകളുടെ വിലയും വാടകയും നിയന്ത്രണമില്ലാതെ കുതിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിവരുന്ന First Home Scheme കൂടുതല്‍ വ്യാപിപ്പിച്ചേക്കുമെന്ന് സൂചന. വരുന്ന ബഡ്ജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ മേടിക്കുന്നവര്‍ക്കും ഈ ആനുകൂല്ല്യം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ചുള്ള വകുപ്പ് മന്ത്രി നല്കി കഴിഞ്ഞു. നിലവില്‍ പുതിയ വീട് വാങ്ങിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്ല്യം ലഭിക്കുന്നത്. എന്നാല്‍ ആദ്യം വീടു വാങ്ങുന്നവരില്‍ പലരും സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ വാങ്ങുന്നതിനാല്‍ ഈ ആനുകൂല്ല്യത്തിന്റെ പ്രയോജനം കൂടുതല്‍ പേര്‍ക്ക് ലഭിക്കുന്നില്ല. ഇതേ തുടര്‍ന്നാണ് സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ക്കും ഇത് ബാധകമാക്കണമെന്ന സമ്മര്‍ദ്ദം സര്‍ക്കാരിനുമേല്‍ ഉണ്ടായത്. വീടു വാങ്ങിക്കുന്നവര്‍ക്ക് മാത്രമല്ല പുതുതായി വീട് നിര്‍മ്മിക്കുന്നവരേയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന പ്രഖ്യാപനം ബഡ്ജറ്റില്‍ ഉണ്ടായേക്കും ബാങ്കുകളുടെ മോര്‍ട്ടഗേജുമായി ബന്ധപ്പെടുത്തി ആകെ ചെലവിന്റെ 30 ശതമായമായിരിക്കും ഇവര്‍ക്ക് ലഭിക്കുക. Share This…