വൈദ്യുതിയുടേയും പാചകവാതകത്തിന്റേയും വില ഉയരുന്നു

രാജ്യത്ത് ജീവിത ചിലവ് വര്‍ദ്ധിക്കുന്നു. വൈദ്യുതിയുടേയും പാചകവാതകത്തിന്റേയും വിലയില്‍ ഉടന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഇലക്ട്രിക് അയര്‍ലണ്ട് പ്രഖ്യാപിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിക്ക് ഒമ്പത് ശതമാനവും പാചകവാതകത്തിന് 7.8 ശതമാനവും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് അറിയിപ്പ്. ആഗസ്റ്റ് ഒന്നു മുതലാണ് ചാര്‍ജ്ജ് വര്‍ദ്ധനവ് പ്രാബല്ല്യത്തില്‍ വരുന്നത്. ഹോള്‍സെയില്‍ വിലയിലെ വര്‍ദ്ധനവിനെ തുടര്‍ന്നാണ് വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് ഇലക്ട്രിക് അയര്‍ലണ്ട് വക്താക്കള്‍ പറഞ്ഞു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക് അനുസരിച്ച് വൈദ്യതി ചാര്‍ജില്‍ ഒരു വര്‍ഷം ശരാശരി 100 യൂറോയുടെ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. പാചകവാതക വിലയില്‍ ഒരു വര്‍ഷം ശരാശരി 60 യൂറോയുടെ വര്‍ദ്ധനവുണ്ടായേക്കും. യൂറോപ്യന്‍ രാജ്യങ്ങളുടെ ശരാശരി വൈദ്യതി നിരക്കിനേക്കാള്‍ 23 % കൂടുതലാണ് അയര്‍ലണ്ടിലെ വൈദ്യുതി നിരക്ക്. വൈദ്യുതി നിരക്കിന്റെ കാര്യത്തില്‍ 27 യൂറോപ്യന്‍ രാജ്യങ്ങളില്‍ നാലാം സ്ഥാനത്തും പാചകവാതക വിലയുടെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്തുമാണ് ഇപ്പോള്‍ അയര്‍ലണ്ട്.…

Share This News
Read More

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഫ്‌ളൈറ്റുകള്‍ ആരംഭിക്കുന്നു; സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും അത്യാവശ്യയാത്രകള്‍ക്കല്ലാതെയും വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. ജൂലൈ 19 മുതലാണ് സര്‍വ്വീസുകള്‍ നിലവില്‍ വരിക. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ മുമ്പത്തേത്തില്‍ നിന്നും വിത്യസ്തമായ സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും യാത്രകള്‍ അനുവദിക്കുക. എയര്‍ ലിംഗസ് അധികൃതരാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ജീവനക്കാരുടേയും യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്ന രീതിയില്‍ ഉള്ള സാമൂഹ്യ അകലമടക്കമുള്ള മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണം. ജീവനക്കാരെല്ലാം ഫെയ്‌സ്മാസ്‌ക്കുകള്‍ ധരിക്കും. എയര്‍പോര്‍ട്ടിനുള്ളിലുടനീളം പ്രൊട്ടക്റ്റീവ് സ്‌ക്രീനുകളും ഉണ്ടാകും. യാത്രക്കാര്‍ പരമാവധി ഓണ്‍ലൈനില്‍ ചെക്ക്-ഇന്‍ ചെയ്യണമെന്നും എയര്‍ ലിംഗസ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോര്‍ഡിംഗ് ഗെയ്റ്റിന് സമീപത്തെത്തുമ്പോള്‍ യാത്രക്കാര്‍ക്ക് തന്നെ അവരുടെ ബോര്‍ഡിംഗ് പാസുകള്‍ സ്‌കാന്‍ ചെയ്യാം. തുടര്‍ന്ന് ഇവിടെ നില്‍ക്കുന്ന ഉദ്യോഗസ്ഥരെ പാസ്‌പോര്‍ട്ട് കാണിക്കണം. എല്ലാവരുടേയും ശരീരോഷ്മാവ് പരിശോധിക്കും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല. വിമാനങ്ങള്‍ക്കുള്ളില്‍ ആശുപത്രികളില്‍ ഉപയോഗിക്കുന്ന ഫില്‍ട്രേഷന്‍ സിസ്റ്റം ഉപയോഗിച്ച് വൈറസ്…

Share This News
Read More

അയര്‍ലണ്ടില്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് വൈകും

യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും രാജ്യത്തിനുള്ളിലും കോവിഡ് കാലഘട്ടത്തില്‍ സുഗമ യാത്ര ഉറപ്പാക്കുന്ന വാക്‌സിന്‍ പാസ്‌പോര്‍ട്ട് അഥവാ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് അയര്‍ലണ്ട് ഒഴിച്ചുള്ള രാജ്യങ്ങളില്‍ നാളെ റെഡിയാകും. യൂറോപ്യന്‍ കമ്മീഷണര്‍ ഓഫ് ജസ്റ്റീസാണ് ഇക്കര്യം വ്യക്തമാക്കിയത്. നാളെ മുതലാണ് ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് പ്രാബല്ല്യത്തില്‍ വരുന്നത്. മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെല്ലാം ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നാല്‍ ആരോഗ്യവകുപ്പിന്റെ സിസ്റ്റങ്ങള്‍ കഴിഞ്ഞയിടെ ഹാക്കിംഗിന് വിധേയമായിരുന്നു ഇതിനാലാണ് അയര്‍ലണ്ടില്‍ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് താമസിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 452 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 44 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 14 പോര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. Share This News

Share This News
Read More

ഓണ്‍ലൈനായി യുകെയില്‍ നിന്നും വാങ്ങിയാല്‍ ചിലവ് കൂടും

ബ്രെക്‌സിറ്റിന് ശേഷവും ഓണ്‍ലൈനായി യുകെ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ അയര്‍ലണ്ടില്‍ കുറവല്ല. എന്നാല്‍ ഇന്നുമുതല്‍ ഇങ്ങനെയുള്ള പര്‍ച്ചേസുകള്‍ക്ക് ചിലവ് കൂടും. ബ്രിട്ടന്‍ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഏത് രാജ്യത്ത് നിന്നും സാധനങ്ങള്‍ വാങ്ങിയാലും അവയ്ക്ക് വാറ്റ് നല്‍കണം എന്ന നിയമം ഇന്നുമുതല്‍ നിലവില്‍ വരികയാണ്. നിലവില്‍ യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നും അയര്‍ലണ്ടിലേയ്ക്ക് വാങ്ങുന്ന സാധനങ്ങള്‍ക്ക് വില 22 യൂറോയില്‍ താഴെയാണെങ്കില്‍ വാറ്റ് നല്‍കേണ്ടതില്ലായിരുന്നു. എന്നാല്‍ ഇന്നുമുതല്‍ ഓണ്‍ലൈനായി യൂറോപ്പിനു പുറത്തു നിന്നും വാങ്ങുന്ന എല്ലാ സാധനങ്ങള്‍ക്കും വാറ്റ് നല്‍കണം. അയര്‍ലണ്ടില്‍ നിരവധി ആളുകളാണ് ബ്രിട്ടനിലുള്ള ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത്. ബ്രിട്ടന്‍ യുറോപ്യന്‍ യൂണിയന് പുറത്ത് പോയിട്ടും ആളുകള്‍ ഇങ്ങനെ വാങ്ങുന്നത് തുടരുകയാണ്. അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും പുതിയ നിബന്ധന തിരിച്ചടിയാകും. വാങ്ങുന്ന സാധനത്തിന്റെ വില…

Share This News
Read More

ലോക്ഡൗണ്‍ ഇളവുകള്‍ വൈകും

രാജ്യത്ത് രണ്ടാം ഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ നടപ്പിലാക്കുന്നത് വൈകും. ജൂലൈ അഞ്ചിന് ഇളവുകള്‍ നടപ്പിലാക്കും എന്നാണ് അറിയിച്ചിരുന്നതെങ്കിലും ചീഫ് മെഡിക്കല്‍ ഓഫീസറുടേയും, നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ എമര്‍ജന്‍സി ടീമിന്റെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് പുതിയ തീരുമാനം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുത്തത്. ഇളവുകള്‍ നടപ്പിലാക്കുന്നത് ഏതാനും ആഴ്ചകള്‍ നീട്ടിവയ്ക്കുന്നു എന്നാണ് തീരുമാനമെങ്കിലും ജൂലൈ 19 ന് ഇളവുകള്‍ നടപ്പിലാക്കാം എന്നാണ് സര്‍ക്കാരിന്റെ നിലവിലെ പദ്ധതി. ഇതിനിടയില്‍ കോവിഡ് വ്യാപനവും വാകിസനേഷന്റെ പുരോഗതിയും വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാനാണ് സാധ്യത. ഔട്ട് ഡോര്‍ ഡൈനിംഗ് , ഡ്രിങ്കിംഗ്, മറ്റു വലിയ ഒത്തു ചേരലുകള്‍ എന്നിവ അനുവദിക്കുന്നതായിരുന്നു മുമ്പ് പ്രഖ്യാപിച്ചിരുന്ന രണ്ടാം ഘട്ട ഒഴിവുകള്‍. കോവിഡ് ഡെല്‍റ്റ വകഭേദം രാജ്യത്ത് കണ്ടെത്തുകയും വ്യാപനസാധ്യത ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് ഇളവുകള്‍ നടപ്പിലാക്കുന്നത്…

Share This News
Read More

തൊഴില്‍രഹിത വേതനം : അപേക്ഷാ തിയതി നീട്ടി

ലോക്ഡൗണ്‍ പ്രതിസന്ധികള്‍ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അധിക തൊഴില്‍രഹിത വേതനത്തിനായി പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള തിയതി നീട്ടി. പുതിയ തീരുമാനമനുസരിച്ച് ജൂലൈ ഏഴുവരെ അപേക്ഷകള്‍ സ്വീകരിക്കും. മുന്‍പ് അപേക്ഷകള്‍ ജൂണ്‍ 30 വരെയെ സ്വീകരിക്കൂ എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ജൂലാ അഞ്ചിന് രണ്ടാം ഘട്ട ഇളവുകള്‍ പ്രബല്ല്യത്തില്‍ വരും എന്ന കണക്കുകൂട്ടലിലായിരുന്നു സര്‍ക്കാര്‍ മുമ്പ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. എന്നാല്‍ ഇപ്പോള്‍ ഇളവുകള്‍ നടപ്പിലാക്കുന്നത് നീട്ടിവച്ച സാഹചര്യത്തിലാണ് ജൂലൈ ഏഴ് വരെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ച ഫിനാന്‍ഷ്യല്‍ റിക്കവറി പ്ലാന്‍ അനുസരിച്ച് തൊഴില്‍ രഹിത വേതനം പല ഘട്ടങ്ങളിലായി അടുത്ത ഫെബ്രുവരി മാസത്തോടെ നിര്‍ത്തലാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇപ്പോള്‍ ആഴ്ചയില്‍ 350 യൂറോയാണ് ഈ ഇനത്തില്‍ നല്‍കുന്നത്. മുമ്പ് സാധാരണ ഗതിയില്‍ നല്‍കിയ വന്നിരുന്നത് 203 യൂറോയായിരുന്നു. സെപ്റ്റംബറില്‍ ഇതില്‍ നിന്നും…

Share This News
Read More

വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ്

രാജ്യത്ത് വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് . പ്രമുഖ റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റുകളായ ഡാഫ്റ്റ്, മൈഹോം എന്നിവ നടത്തിയ പഠന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഡബ്ലിന്‍ നഗരത്തിലെ വീടുകളുടെ വില ഉയരുന്നതിനേക്കാള്‍ വേഗത്തില്‍ തലസ്ഥാനത്തിന് പുറത്തുള്ള വീടുകളുടെ വില ഉയരുന്നതായാണ് ഇരു റിപ്പോര്‍ട്ടുകളും ഒരു പോലെ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെയും ഇപ്പോഴത്തേയും വീടുകളുടെ ലിസ്റ്റിംഗ് പ്രൈസ് താരതമ്യം ചെയ്താണ് പഠനം നടത്തിയത്. ഡബ്ലിനില്‍ വീടുകളുടെ വില 8.4% വര്‍ദ്ധിച്ചു എന്ന് ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുമ്പോള്‍ 10.6 % വര്‍ദ്ധനവാണ് രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡബ്ലിന് പുറത്തുള്ള സ്ഥലങ്ങളില്‍ 13 ശതമാനത്തിന് മുകളിലാണ് ചോദ്യ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറും രണ്ടാം ക്വാര്‍ട്ടറും തമ്മില്‍ താരതമ്യം ചെയ്യുമ്പോഴും ഡബ്ലിനില്‍ നാല് ശതമാനവും പുറത്ത് 7.4 ശതമാനവും വില ഉയര്‍ന്നിട്ടുണ്ടെന്നാണ്…

Share This News
Read More

രാജ്യത്ത് ഡെല്‍റ്റാ വകഭേദ മുന്നറിയിപ്പ്

രാജ്യത്ത് കോവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനമുണ്ടാകിനടയുണ്ടെന്ന് മുന്നറിയിപ്പ്. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമിന്റെ പ്രത്യേക യോഗത്തിലാണ് സര്‍ക്കാരിന് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഓരോ ദിവസവും നിരവധി ആളുകള്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നും മരണ നിരക്ക് ആഗസ്റ്റ് മാസത്തോടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്താനിടയുണ്ടെന്നുമാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിനായി 60-69 പ്രായപരിധിയിലുള്ളവര്‍ക്ക് എത്രയും വേഗം രണ്ട് ഡോസ് വാക്‌സിനുകളും നല്‍കണമെന്നും 40 വയസ്സിനു താഴെയുള്ളവര്‍ക്കും അസ്ട്രാസെനക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുകള്‍ നല്‍കണമെന്നും വിദഗ്ദര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്‍ഡോര്‍ ഡൈനിംഗ്, ഡ്രിങ്കിംഗ് അടക്കമുള്ള ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നത് ഏതാനും ആഴ്ചകള്‍ക്കു ശേഷം മതിയെന്നും എന്‍പിഎച്ച്ഇടി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെ മുന്‍ തീരുമാനപ്രകാരം ജൂലൈ അഞ്ച് മുതല്‍ ഇന്‍ഡോര്‍ ഡൈനിംഗുകളും വലിയ ഒത്തുചേരലുകളുമടക്കമുള്ള ലോക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കാനായിരുന്നു പദ്ധതി. എന്നാല്‍ പുതിയ നിര്‍ദ്ദേശങ്ങളുടേയും മുന്നറിയിപ്പുകളുടേയും പശ്ചാത്തലത്തില്‍…

Share This News
Read More

ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഉടന്‍

രാജ്യത്ത് രണ്ടാംഘട്ട ലോക്ഡൗണ്‍ ഇളവുകളില്‍ ഉടന്‍ തീരുമാനമാകും. നേരത്തെയുള്ള തീരുമാനമനുസരിച്ച് ജൂലൈ അഞ്ചിന് കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഡെല്‍റ്റാ വകഭേദം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുന്നത്. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഇന്ന് യോഗം ചേരും. യോഗത്തിലെ തീരുമാനങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയും നാളത്തെ മന്ത്രിസഭായോഗം ഇതിന്റെ പശ്ചാത്തലത്തില്‍ അന്തിമ തീരുമാനം എടുക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനും തമ്മില്‍ പ്രാഥമിക ആശയവിനിമയം നടത്തി. ഇന്‍ഡോര്‍ ഡൈനിംഗ്, പുറമേയുള്ള ഒത്തുചേരലുകള്‍, എന്നിവ ജൂലൈ അഞ്ച് മുതല്‍ അനുവദിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. Share This News

Share This News
Read More