രാജ്യത്ത് ഇന്‍ഡോര്‍ ഡൈനിംഗുകള്‍ തുറക്കാനുള്ള തീരുമാനം വന്നിരിക്കുകയാണ്. ആഘോഷങ്ങള്‍ ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കണമെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ നല്കുന്ന മുന്നറിയിപ്പ്. ഇന്‍ഡോര്‍ ഡൈനിംഗുകളില്‍ നിന്നും കുട്ടികളെ പരമാവധി അകറ്റി നിര്‍ത്തണമെന്നും കുട്ടികളുമായി പുറത്തു പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഔട്ട് ഡോര്‍ ആക്ടിവിറ്റികളില്‍ മാത്രം അവരെ പങ്കാളിക്കളാക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമിന്റെ മീറ്റിംഗില്‍ സംസാരിക്കുമ്പോഴാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഇത്തരമൊരു മുന്നറിയിപ്പ് മുന്നോട്ട് വച്ചത്. രാജ്യത്ത് ഡെല്‍റ്റാ വകഭേദം വ്യാപിക്കാനിടയുണ്ടെന്നും ഇത് ആരംഭിച്ചു കഴിഞ്ഞെന്നും ഇതിനാലാണ് കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് റസ്റ്റോറന്റുകള്‍, പബ്ബുകള്‍, ഹോട്ടലുകള്‍ എന്നിവ തുറക്കാനും വാക്സിനേഷന് പൂര്‍ത്തിയാക്കിവര്‍ക്ക് പ്രവേശനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. Share This News
ഡിജിറ്റല്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് നാളെ
രാജ്യത്ത് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് നല്കുന്ന യൂറോപ്യന്‍ ഡിജിറ്റല്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് ഉടന്‍ തന്നെ നല്‍കും . വ്യാഴാഴ്ച ഇത് അര്‍ഹരായവരുടെ മെയിലിലേയ്ക്ക് അയച്ചു നല്‍കാനാണ് തീരുമാനം. ഏകദേശം ഒരു മില്ല്യനോളം ആളുകള്‍ക്ക് വ്യാഴാഴ്ച ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സര്‍ക്കാര്‍ അംഗീകരിച്ച വാക്സിനേഷന് സെന്ററുകളില്‍ നിന്നും വാക്സിന് സ്വീകരിച്ച എല്ലാവര്ക്കും യാതൊരു തടസ്സവുമില്ലാതെ വാക്സിന് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്കി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കോവിഡില്‍ നിന്നും മുക്തരായവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ക്ക് നാഷണല്‍ കോള്‍ സെന്ററിലേയ്ക്ക് വിളിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോള്‍ സെന്റര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിട്ടേയ്ക്കും. ഇന്‍ഡോര്‍ ഡൈനിംഗുകളിലും ഒപ്പം വിദേശയാത്രകള്‍ക്കും വാക്സിന് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അത്യന്താപേക്ഷിതമാണ്. Share This News
16 വയസ്സുകാര്‍ക്കും വാക്സിന് സെപ്റ്റംബറില്‍
രാജ്യത്തെ വാക്സിന് വിതരണം കൂടുതല്‍ വേഗത്തിലാക്കാന്‍ ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായി. സെപ്റ്റംബര്‍ അവസാനത്തോടെ വാക്സിന് ആവശ്യമുള്ള 16 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കുമെന്നും ക്യാബിനറ്റ് വ്യക്തമാക്കി. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ്കേസുകളില്‍ ഡെല്‍റ്റാ വകഭേദം കൂടുതലുള്ളതിനാല്‍ ഇതിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് വാക്സിന് വിതരണം അതിവേഗത്തിലാക്കാന്‍ തീരുമാനിച്ചത്. ഡെല്‍റ്റാ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗവണ്മെന്റ് നിര്‍ദ്ദേശിച്ചു. 12 മുതല്‍ 15 വരെ പ്രായക്കാര്‍ക്ക് വാക്സിന് നല്‍കാമോ എന്ന കാര്യവും ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്. ഇതോടൊപ്പം ബൂസ്റ്റര്‍ ഷോട്ട് ആവശ്യമുണ്ടോ എന്നതും വിദഗ്ദരുടെ പരിഗണനയിലാണ്. ഫൈസര്‍ വാക്സിന് 12 വയസ്സുമുതലുള്ളവര്‍ക്ക് നല്കാന് സാധിക്കുമോ എന്നതാണ് ദേശിയ രോഗ പ്രതിരോധ ഉപദേശക സമിതിയുടെ മുമ്പില്‍ ഇപ്പോഴുള്ള കാര്യം. മൊഡേണ വാക്സിനും ഇതു സംബന്ധിച്ചുള്ള അനുമതിക്കായി യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയെ സമീപിച്ചിട്ടുണ്ട്. 12 വയസ്സിനു താഴെയുള്ളവര്‍ക്ക്…
രാജ്യത്ത് പുതിയ 600 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 600 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 64 പേരാണ് വിവധ ആശുപത്രികളില്‍ ചികത്സയിലുള്ളത്. ഇതില്‍ 16 പേര് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലാണ്. രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് 500 ദിവസങ്ങള്‍ പിന്നിട്ടതായി സര്‍ക്കാര്‍ അറിയിച്ചു. ഈ ദിവസങ്ങള്‍ തരണം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും എല്ലാവരും ഒന്നിച്ചു നിന്നതിനാലാണ് പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിച്ചതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു. രാജ്യത്ത് അഞ്ച് മില്ല്യണ്‍ വാക്സിനുകള്‍ ഇതുവരെ വിതരണം ചെയ്തതായും ഓരോ ദിവസവും സമൂഹത്തിന്റെ പ്രതിരോധശേഷി കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക ബുദ്ധിമുട്ടാണെന്നും എന്നാല്‍ ഡെല്‍റ്റാ വകഭേദം വ്യാപിക്കുമെന്ന മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ പരമാവധി സഹകരിച്ച് സാമൂഹ്യ അകലവും മറ്റ് നിബന്ധനകളും പാലിക്കണമെന്നും വരും ദിവസങ്ങളില്‍…
വാക്സിന് സ്വീകരിച്ചവര്‍ക്ക് ഇന്‍ഡോര്‍ ആഘോഷങ്ങളാവാം
രാജ്യത്ത് റെസ്റ്റോറന്റുകള്‍, പബ്ബുകള്‍, കഫേകള്‍, ഹോട്ടലുകള്‍ എന്നവയില്‍ ഇന്‍ഡോര്‍ ഡൈനിംഗുകള്‍ ഉടന്‍ ആരംഭിക്കും. രണ്ട ഡോസ് വാക്സിനുകളും സ്വീകരിച്ചവര്‍ക്കായിരിക്കും ഇന്‍ഡോര്‍ പ്രവേശനം അനുവദിക്കുക. ഇതിനായുള്ള നിയമഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചു. ജൂലൈ 23 മുതല്‍ ഇന്‍ഡോര്‍ ഡൈനിംഗുകള്‍ക്ക് അനുമതി നല്‍കാം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കാബിനറ്റ് അംഗീകരിച്ച നിയമഭേദഗതി തുടര്‍ന്നുള്ള നടപടി ക്രമങ്ങള്‍ക്ക് ശേഷം പ്രസിഡന്റ് ഒപ്പിട്ടാല്‍ മാത്രമേ രാജ്യത്ത് നടപ്പിലാക്കാന്‍ സാധിക്കൂ. ഇത് ഈ മാസം 23 നുള്ളില്‍ പൂര്‍ത്തികരിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ആറ് മാസത്തിനുള്ളില്‍ കോവിഡ് വന്ന് രോഗമുക്തി നേടിയവര്‍ക്കും പ്രവേശനാനുമതി നല്‍കും. ഇവരും വാക്സിന് സ്വീകരിച്ചവരും ഇത് തെളിയിക്കുന്ന രേഖകള്‍ കൈവശം കരുതണം. ഇത് കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് ഇടപെടല്‍ ഉണ്ടാവില്ല. മറിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തരമായ പരിശോധനകള്‍ ഉണ്ടാവും. എന്നാല്‍ ഇത് നൂറ് ശതമാനം ഫലപ്രാപ്തിയുള്ള ഒരു സംവിധാനമാണെന്ന് കരുതുന്നില്ലെന്നും കാബിനറ്റ് വിലയിരുത്തി.…
പുതിയ ഇളവുകളില്‍ തീരുമാനം ഇന്ന്
രാജ്യത്ത് പുതിയ ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് ഇന്നു ചേരുന്ന ക്യാബിനറ്റ് യോഗം തീരുമാനമെടുക്കും. റസ്റ്റോറന്റുകള്‍, പബ്ബുകള്‍ ഹോട്ടലുകള്‍ എന്നിവയില്‍ ഇന്‍ഡോര്‍ ഡൈനിംഗ് അനുവദിക്കുന്നത് സംബന്ധിച്ചാണ് ഇന്നു തീരുമാനമെടുക്കുന്നത്. ഇന്‍ഡോര്‍ ഡൈനിംഗിനു വേണ്ടി 1947 ലെ പബ്ലിക് ഹെല്‍ത്ത് ആക്ട് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമായി ഇന്‍ഡോര്‍ ഹോസ്പിറ്റാലിറ്റി തുറന്നു കൊടുക്കുന്നതിനായാണ് ഈ നിയമഭേദഗതി. എന്തായാലും ഇതില്‍ ഉറച്ചു നിന്നുകൊണ്ടുള്ള ഒരു തീരുമാനമാകും സര്‍ക്കാര്‍ സ്വീകരിക്കുക. ജൂലൈ -19 ന് രണ്ടാം ഘട്ടം ലോക്ഡൗണ്‍ ഇളവുകള്‍ നടപ്പിലാക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപന സാധ്യതയെക്കുറിച്ച് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനര്‍ വിചിന്തനം നടത്തുന്നുന്നതും നിയമഭേദഗതി നടപ്പിലാക്കുന്നതും. ഇന്‍ഡോര്‍ ഹോസ്പിറ്റാലിറ്റി അനുവദിക്കണമെന്ന് ഈ മേഖലയിലെ സംരഭകരുടെ ഭാഗത്തു നിന്നും സര്‍ക്കാരിന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. Share…
വാക്സിനേഷന് സ്റ്റാറ്റസ് വെളിപ്പെടുത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണ്
മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന്റെ കാര്യത്തില്‍ പുതിയ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍. ജോലി ചെയ്യുന്ന സ്ഥാപന ഉടമകള്‍ ആവശ്യപ്പെട്ടാല്‍ തങ്ങളുടെ വാക്സിനേഷന് സ്റ്റാറ്റസ് വെളിപ്പെടുത്താന്‍ ഇവര്‍ ബാധ്യസ്ഥരായിരിക്കും. ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടീവ് ആണ് ഈ നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. വാക്സിനേഷന് ‘അത്യാവശ്യ സുരക്ഷാ മാനദണ്ഡമായി (Necessary Safety measure) പരിഗണിക്കണമെന്ന ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണറുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് ഇങ്ങനെയൊരു നിര്‍ദ്ദേശം പുറത്തിറക്കിയത്. പകര്‍ച്ചവ്യാധിയുടെ സമയത്ത് മറ്റ് ജീവനക്കാരുടേയും രോഗികളുടേയും സുരക്ഷ ഉറപ്പാക്കേണ്ട സാഹചര്യമുള്ളതിനാല്‍ റിസ്ക് മുന്‍കുട്ടി കാണുന്നതിനാണ് മുന്‍ നിര ആരോഗ്യ പ്രവര്‍ത്തകര്‍, സ്ഥപന ഉടമകള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ വാക്സിനേഷന് സ്റ്റാറ്റസ് വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാക്സിനേഷന് നടത്താതെ രോഗവ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യമാണെങ്കില്‍ രോഗിയുമായി നേരിട്ട് ഇടപഴകേണ്ട ജോലിയില്‍ നിന്നും ഇവര്‍ മാറി നില്‍ക്കേണ്ടി വരും. Share This News
ഇന്‍ഡോര്‍ ഡൈനിംഗ് സൂഗമമാക്കാന് നിയമഭേദഗതി
രാജ്യത്ത് ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഇന്‍ഡോര്‍ ഡൈനിംഗുകള്‍ അടക്കമുള്ളവ തുറന്നു കൊടുക്കുന്നതിനായി നടപ്പിലാക്കുന്ന പുതിയ നിയമഭേദഗതി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരുന്നു. ഇന്‍ഡോര്‍ ഡൈനിംഗുകളില്‍ റസ്റ്റോറന്റുകളും പബ്ബുകളും അടക്കമുള്ള സ്ഥലങ്ങളില്വാക്സിനേഷന് പൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രവേശനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ വാക്സിനേഷന് പൂര്‍ത്തിയായവരെ മാത്രം അകത്തു പ്രവേശിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് നിയമപ്രശ്നങ്ങളിലേയ്ക്ക് പോകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ നടപടി. 1947 ലെ പബ്ലിക് ഹെല്‍ത്ത് ആക്ടിലാണ് ഭേദഗതി വരുത്തുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളും വാക്സിന് സ്വീകരിച്ചാല്‍ ആ ഭേദഗതി അസാധുവാകും. ജൂലൈ -19 മുതല്‍ രണ്ടാം ഘട്ട ഇളവുകള്‍ പ്രാബല്ല്യത്തില്‍ വരുമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഇനിയുള്ള ഇളവുകള്‍ രണ്ട് ഘട്ടമായി നടപ്പിലാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. Share This News
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ക്വാറന്റീന് നിയമങ്ങളില്‍ മാറ്റം
യാത്രകളുമായി ബന്ധപ്പെട്ട ക്വാറന്റീന് നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി നോര്‍ത്തേണ്‍ അയര്‍ലണ്ട്. മറ്റ് രാജ്യങ്ങളിലെ യാത്രകള്‍ക്ക് ശേഷം നോര്‍ത്തേണ്‍ അയര്‍ലണ്ടിലേയ്ക്ക് തിരിച്ചെത്തുന്നവര്‍ക്ക് ഗുണം ചെയ്യുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആംമ്പര്‍ ലസ്റ്റില്പ്പെട്ട രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്കാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. ഈ നിയന്ത്രണങ്ങള്‍ ജൂലൈ 26 മുതല്‍ നിലവില്‍ വരും. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതും ആംപര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതുമായ അമേരിക്ക , ഗ്രീസ്, സ്പെയിന് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സെല്‍ഫ് ക്വാറന്റീന്റെ ആവശ്യമില്ല. ഇവിടെ എത്തിക്കഴിഞ്ഞ് എട്ടു ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധനയും ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ബാധകമല്ല. എന്നാല്‍ വരുന്നതിന്റെ രണ്ടാം ദിവസം കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധനയില്‍ ഇളവില്ല. രാജ്യത്ത് രണ്ടാം ഘട്ട ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായാണ് ഈ നിബന്ധനകളിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിലേയും പരിപാടികളിലേയും സാമൂഹ്യ അകല നിബന്ധനയും…
രാജ്യത്തെ ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ശമ്പളം ഇങ്ങനെ
കോവിഡ് കാലഘട്ടത്തില്‍ ജനങ്ങള്‍ക്കുമുന്നില്‍ പല സാഹചര്യങ്ങളിലും എത്തിയതും നിര്‍ദ്ദേശങ്ങള്‍ നല്കിയതും രാജ്യത്തെ ഉയര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥരായിരുന്നു. കോവിഡ് കാലഘട്ടത്തില്‍ സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും പ്രതിസന്ധികളെ തരണം ചെയ്യുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതും ഇവരായിരുന്നു. ഉയര്‍ന്ന ശമ്പളമായിരിക്കും ഇവര്‍ വാങ്ങുക എന്നതില്‍ സംശയമില്ല. എന്നാല്‍ ഇവരുടെ സാലറി എത്ര എന്ന് അറിയാന്‍ ആകാംക്ഷയുണ്ടെങ്കില്‍ അത് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് ഡിപ്പാര്‍ട്ട്മെന്റിന്റെ സാമ്പത്തീക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ഒരു വര്‍ഷം വാങ്ങുന്ന ശമ്പളം 187,000 യൂറോയാണ്. ഡെപ്യൂട്ടി ചീപ് മെഡിക്കല്‍ ഓഫീസറായ ഡോ. റോനാന്‍ ഗ്ലെയ്ന്റെ വാര്‍ഷിക ശമ്പളം 126000 യൂറോയാണ്. ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് സിഇഒ പോള്‍ റീഡിന്റെ ശമ്പളം 358,651 യൂറോയാണ്. Share This News