കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 15 കോവിഡ് മരണങ്ങള്‍

രാജ്യത്ത് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത് 15 കോവിഡ് മരണങ്ങള്‍. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ഇതോടെ ഇതുവരെയുള്ള ആകെ കോവിഡ് മരണങ്ങള്‍ 5,074 ആയി. പുതുതായി 1,861 കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 249 ആളുകളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 54 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. എന്നാല്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളില്‍ കഴിയുന്ന 43% പേരും 50 വയസ്സില്‍ താഴെയുള്ളവരാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും രണ്ട് ഡോസ് വാക്‌സിനും കൃത്യമായി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Share This News

Share This News
Read More

Nurses with PIN or Decision Letters for Cavan

Servisource Healthcare, in partnership with the HSE are recruiting Nurses with PINs or Decision Letters living in Ireland to work in an Emergency Department or ICU setting in a hospital in the North East of Ireland. Requirements NMBI Pin or Decision Letter. Living in Ireland. Candidates must have at least two years’ experience as a Nurse in an Emergency/ICU setting. Candidates must be working continuously for the last 2 years, any gaps in your recent experience will not be accepted Please send your updated CV, along with your Decision Letter/NMBI…

Share This News
Read More

300 അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് അയര്‍ലണ്ട് അഭയം നല്‍കും

അഫ്ഗാനില്‍ താലിബാന്‍ അധികാരമേറ്റെടുത്തതിനെ തുടര്‍ന്ന് രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന 300 പേര്‍ക്ക് അഭയം നല്‍കാന്‍ അയര്‍ലണ്ട് സര്‍ക്കാര്‍ തീരുമാനിച്ചു. അഭയാര്‍ത്ഥി, ഫാമിലി റിയൂനിഫിക്കേഷന്‍ പ്രോഗ്രാമുകളിലാണ് ഇവരെ രാജ്യത്തെത്തിക്കുക. ഇതില്‍ ശാസ്ത്ര- സാങ്കേതിക രംഗങ്ങളില്‍ യോഗ്യതയുള്ള അഞ്ച് യുവജനങ്ങളും ഉള്‍പ്പെടുന്നു. ഇവര്‍ താലിബാനെ ഭയന്ന് ഇതിനകം രാജ്യം വിട്ടവരാണ്. ഇവരെക്കൂടാതെ മാനുഷീക പരിഗണന വെച്ച് 150 പേര്‍ക്ക് വിസ നല്‍കും 45 പേര്‍ക്ക് വിസ നല്‍കുന്ന കാര്യം ഇതിനകം തന്നെ തീരുമാനമായിട്ടുണ്ട്. ഫാമിലി റിയൂണിഫിക്കേഷനായി അപേക്ഷ നല്‍കിയ 103 പേരുടെ അപേക്ഷകള്‍ വേഗത്തില്‍ അനുവദിച്ച് നല്‍കാനും തീരുമാനമായിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം വിസകള്‍ വഴി അയര്‍ലണ്ടിലേയ്ക്ക് പ്രവേശനം നല്‍കേണ്ടവരെ ഇതിനകം കണ്ടെത്തിക്കഴിഞ്ഞതായും റോഡ്രിക് ഒ ഗോര്‍മാന്‍ പറഞ്ഞു Share This News

Share This News
Read More

രണ്ട് ഡോസുകളും വിത്യസ്ത വാക്‌സിനുകള്‍ നല്‍കാന്‍ അനുമതി

രാജ്യത്ത് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് രണ്ട് ഡോസും വിത്യസ്ത വാക്‌സിനുകള്‍ നല്‍കാന്‍ സാധിക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു. ഇതു സംബന്ധിച്ച് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ അനുമതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു. ഇത് ഒരു നല്ല വാര്‍ത്തയാണെന്നു പറഞ്ഞ ഡോണ്‍ലി ആദ്യ ഡോസ് അസ്ട്രാസെനക്ക വാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ അത്യാവശ്യ സഹാചര്യങ്ങളില്‍ രണ്ടാം ഡോസായി ഒരു mRNA വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണോ എന്ന കാര്യത്തിലും ആലോചനയും പഠനങ്ങളും നടന്നു വരികയാണെന്നും സെപ്റ്റംബര്‍ അവസാന ആഴ്ചയോ അല്ലെങ്കില്‍ ഓക്ടോബര്‍ ആദ്യമോ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റര്‍ ഡോസ് വാക്‌സിന്റെ ആവശ്യമുണ്ടോ , ഏത് വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് ഇത് നല്‍കേണ്ടത്. ഏത് സമയത്താണ് നല്‍കേണ്ടത് എന്നീ കാര്യങ്ങളാണ് ഇപ്പോള്‍ പരിശോധിച്ചു വരുന്നതെന്നും സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു.…

Share This News
Read More

കോവിഡ് ഔട്ട്‌ബ്രേക്കുകള്‍ ജോലിസ്ഥലങ്ങളിലും സമൂഹ ഒത്തു ചേരലുകളിലും

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുമ്പോള്‍ മുന്നറിയിപ്പുമായി ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ്. സമൂഹത്തിന്റെ വിവിധയിടങ്ങളിലെ ആളുകളുടെ ഒത്തുചേരലുകളും ജോലിയിടങ്ങളുമാണ് കുടുതല്‍ കോവിഡ് ഔട്ട് ബ്രേക്കുകള്‍ക്ക് കാരണമാകുന്നതെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് പറയുന്നു. ഒരു ആഴ്ചയില്‍ കുറഞ്ഞത് 100 ഔട്ട്‌ബ്രേക്കുകളെങ്കിലും ഉണ്ടാകുന്നുണ്ടെന്നും കൂടുതലും ജോലി സ്ഥലങ്ങളും ആള്‍ക്കൂട്ടങ്ങളുമാണെന്നും ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് പറയുന്നു. ജോലി സ്ഥലങ്ങള്‍ മാത്രമല്ല ജോലി സ്ഥലത്തേയ്ക്കും തിരിച്ചുമുള്ള യാത്രകളും കൂടുതല്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. രോഗലക്ഷണങ്ങളുള്ളവര്‍ ജോലിക്ക് പോകുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ജോലിക്ക് വരുന്നവരില്‍ വാക്‌സിന്‍ എടുത്തവരും ഇല്ലാവരുമുണ്ടെന്ന കാര്യം പരിഗണിക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു. ജോലിയിടങ്ങളിലെ ഓഫീസ് സ്‌പെയ്‌സുകള്‍ ഒരു പക്ഷെ സുരക്ഷിതമായിരിക്കാമെന്നും എന്നാല്‍ ചായകുടിക്കാനും ഭക്ഷണം കഴിക്കാനുമുള്ള ഒത്തുചേരലുകള്‍ ഇവിടെ ഉണ്ടാകുന്നതാണ് വ്യാപനത്തിന് കാരണമെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും എച്ച്എസ്ഇ മുന്നറിയിപ്പ് നല്‍കുന്നു. Share This News

Share This News
Read More

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉടന്‍ ബോണസ് അനുവദിക്കണമെന്ന ആവശ്യവുമായി യൂണിയനുകള്‍

അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ബോണസ് ഉടന്‍ അനുവദിക്കണമെന്നും കോവിഡ് കാലത്തെ തങ്ങളുടെ സേവനങ്ങള്‍ മാനിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരെ പ്രശംസിച്ച് നിരവധി പ്രസ്താവനകള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെങ്കിലും ബോണസ് അടക്കമുള്ള കാര്യത്തില്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ലാത്തത് ഖേദകരമാണെന്ന് ഇവര്‍ പറയുന്നു. യുകെ, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ബോണസ് വിതരണം നടത്തി കഴിഞ്ഞെന്നും അയര്‍ലണ്ടില്‍ ഇനിയും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് ഇവരുടെ പരാതി. യൂണിയനുകള്‍ ഇത് സംബന്ധിച്ച് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഒരുങ്ങുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടി ഇതുവരെ ഉണ്ടാകാത്തതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ നിരാശയുണ്ടെന്നും യൂണിയനുകള്‍ പറയുന്നു. രോഗികളുമായി ഇടപഴകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 47 ഇരട്ടി കൂടുതലാണെന്നും ഇതിനകം തന്നെ 30000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം വന്നു കഴിഞ്ഞെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. Share…

Share This News
Read More

അയർലണ്ടിൽ നഴ്സുമാർക്ക് ധാരാളം അവസരങ്ങൾ

അയർലണ്ടിലേക്ക് വിദേശ നഴ്സുമാരെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്ന ഏജൻസിയാണ് CCM റിക്രൂട്ട്മെന്റ്. CCM അവരുടെ ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും നിരവധി നേഴ്സ് വേക്കൻസികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. NMBI രെജിസ്ട്രേഷനോ ഡിസിഷൻ ലെറ്ററോ ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. INTERVIEW WORKSHOP FOR NURSING JOBS IN IRELAND CCM Recruitment are delighted to announce our upcoming interview workshop for Nursing Jobs in Ireland with one of our most prestigious Hospital clients. The interviews will be held virtually in August 2021. Ireland is a country filled with a vibrant mix of culture, history, great people and a thriving economy. Full of charm and hospitality, a multi-cultural population…

Share This News
Read More

കൈവശം പാസ്‌പോര്‍ട്ടില്ലെങ്കില്‍ വിദേശ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്

കൈവശം പാസ്‌പോര്‍ട്ട് ഇല്ലാത്തവരാരും വിദേശ യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം . പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ശേഷം ഉടന്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ പലരും ടിക്കറ്റ് ബുക്കിംഗ് നടത്തുന്നത് പ്രശ്‌നങ്ങളിലേയ്ക്ക് കടക്കുന്ന സാഹചര്യത്തിലാണ് വിദേശ കാര്യ മന്ത്രാലയം ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ വലിയ തോതിലാണ് പുതിയ പാസ്‌പോര്‍ട്ടുകള്‍ക്കും പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ ലഭിക്കുന്നതെന്നും ഇതിനാല്‍ ഇവ ഇഷ്യൂ ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. പാസ് പോര്‍ട്ട് പുതുക്കി നല്‍കുന്നതിന് 10-15 ദിവസം വരെയും പുതിയ പാസ്‌പോര്‍ട്ട് നല്‍കുന്നതിന് 40 ദിവസം വരെയും ഇപ്പോള്‍ സമയമെടുക്കുന്നുണ്ട്. വിദേശ യാത്രകള്‍ക്ക് അനുമതി നല്‍കി തുടങ്ങിയതോടെയാണ് കോവിഡ് ആദ്യഘട്ടം മുതല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാതിരുന്നവരും പുതുക്കാതിരുന്നവരും ഇപ്പോള്‍ ഇതിനായി അപേക്ഷകള്‍ നല്‍കി തുടങ്ങിയത്. ഇതിനാല്‍ തന്നെ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പാസ്‌പോര്‍ട്ട് ഓഫീസുകളിലെ ജീവനക്കാരുടെ കുറവും…

Share This News
Read More

അസ്ട്രാസെനക്ക് , ജാന്‍സണ്‍ വാക്‌സിനുകള്‍ ഇനി തത്ക്കാലത്തേയ്ക്ക് വാങ്ങില്ല

അയര്‍ലണ്ടില്‍ വാക്‌സിനേഷന്‍ ദ്രൂതഗതിയില്‍ പുരോഗമിക്കുമ്പോള്‍ സര്‍ക്കാര്‍ സുപ്രധാനമായ തീരുമാനത്തിലേയ്ക്ക് നീങ്ങുന്നു. അസ്ട്രാസെനക്ക, ജാന്‍സണ്‍ എന്നീ വാക്‌സിനുകളുടെ വാങ്ങല്‍ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്താനാണ് നിലവിലെ തീരുമാനം . മൊഡേണ വാക്‌സിന്റെ ലഭ്യത വര്‍ദ്ധിച്ചതും മൊഡേണയിലേയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ അടക്കം കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതുമാണ് ഇതിന് കാരണം. വാക്‌സിന്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് കൃത്യസമയത്ത് നല്‍കാന്‍ കഴിയുംവിധം മൊഡോണ വാക്‌സിന്‍ എത്തുന്ന സാഹചര്യത്തില്‍ മറ്റു വാക്‌സിനുകള്‍ കൂടുതല്‍ വാങ്ങി വാാക്‌സിനുകള്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടാകാതിരിക്കാന്‍ കൂടിയാണ് സര്‍ക്കാരിന്റെ തീരുമാനം. ദേശിയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ നിര്‍ദ്ദേശവും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. നിലവിലെ കരാറുകള്‍ അനുസരിച്ചു തന്നെ മൊഡേണയുടെ ഏകദേശം 7,00,000 ത്തോളം ഡോസ് വാക്‌സിനുകള്‍ വരും ആഴ്ചകളില്‍ അയര്‍ലണ്ടിലെത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മുതിര്‍ന്ന പൗരന്‍മാരില്‍ 90 ശതമാനം പേരും ഇതിനകം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ 81 ശതമാനം ആളുകള്‍ രണ്ട് ഡോസുകളും…

Share This News
Read More