വാര്‍ത്തകള്‍ ശരവേഗത്തില്‍ നിങ്ങളിലേയ്ക്ക് ; ഐറിഷ് വനിതയുടെ വാട്‌സപ്പ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാര്‍ത്തകളും വസ്തുതകളും വളച്ചൊടിക്കലുകളില്ലാതെ അയര്‍ലണ്ടിലെ മലയാളി സമൂഹത്തിലേയ്ക്ക് എത്തിക്കുന്ന ഐറിഷ് വനിത പുതിയൊരു ചുവടുകൂടി വയ്ക്കുകയാണ്. വാര്‍ത്തകള്‍ ശരവേഗത്തില്‍ വായനക്കാരിലേയ്‌ക്കെത്താന്‍ ഐറിഷ് വനിതയുടെ വാട്‌സപ്പ് ചാനല്‍ ആരംഭിച്ചു കഴിഞ്ഞു. പിച്ചവച്ച കാലം മുതല്‍ ഐറിഷ് വനിതയെ എല്ലാ പിന്തുണയും നല്‍കി കൈപിടിച്ചു നടത്തി, ചേര്‍ത്തു നിര്‍ത്തിയ അയര്‍ലണ്ട് മലയാളികളോട് ഐറിഷ് വനിതയ്ക്കുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവത്തതാണ്. വാര്‍ത്തകളിലെ വിശ്വാസ്യത കാത്തു സൂക്ഷിച്ചും അറിയേണ്ട കാര്യങ്ങള്‍ അതിവേഗം നിങ്ങളിലേയ്‌ക്കെത്തിച്ചും നന്ദി നിറഞ്ഞ ഹൃദയത്തോടെ ഇതുവരെയെന്ന പേലും ഇനിയും ഐറിഷ് വനിത ഒപ്പമുണ്ടാകും. തൊഴില്‍ മേഖലയിലായാലും ഇമിഗ്രേഷനുമായി ബന്ധപ്പെട്ടായാലും അയര്‍ലണ്ടിലും കാര്യള്‍ അനുനിമിഷം മാറുകയാണ്. ഇത്തരം കാര്യങ്ങളിലെ കൃത്യമായ അറിവ് ഈ പ്രവാസ ജീവിതത്തിലെ മുന്നോട്ടുള്ള യാത്രയില്‍ അനിവാര്യമാണ്. ഇത്തരം അപ്‌ഡേഷനുകള്‍ കൃത്യമായി വായനക്കാരിലേയ്‌ക്കെത്തിക്കാന്‍ ഐറിഷ് വനിത ശ്രമിക്കുന്നുണ്ട്. ഈ അറിവുകളും അറിയിപ്പുകളും വാര്‍ത്തകളും തിരക്കേറിയ ജീവിതത്തില്‍ നിങ്ങള്‍ക്കും നഷ്ടമാകരുത്…

Share This News
Read More

ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ജിൻസന്റെയും എബിയുടെയും കുടുംബങ്ങൾക്ക് യാത്രയയപ്പ് നൽകി നീനാ മലയാളി സമൂഹം. 

നീനാ ( കൗണ്ടി ടിപ്പററി) : നീണ്ട കാലത്തെ അയർലണ്ടിലെ പ്രവാസജീവിത ശേഷം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ജിൻസനും നിഷയ്ക്കും,എബിക്കും സുപ്രിയയ്ക്കും നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ഹൃദയ നിർഭരമായ യാത്രയയപ്പ് നൽകി.  നീനാ കൈരളിയുടെ സ്ഥാപക മെമ്പർമാരും നിരവധിതവണ കൈരളിയുടെ കമ്മറ്റി മെമ്പറുമാരും ആയിരുന്ന ജിൻസണും നിഷയും കൈരളി യുടെ വളർച്ചയുടെ നാൾവഴികളിൽ നിരവധി സംഭാവനകൾ നൽകിയവരാണ്.നീനാ കൈരളിയുടെ മുൻ പ്രസിഡന്റ് കൂടിയാണ് ജിൻസൺ.കൂടാതെ നീനാ ക്രിക്കറ്റ് ക്ലബിന്റെ ക്യാപ്റ്റനും നിരവധി തവണ മികച്ച കളിക്കാരനുമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിഭയാണ് ജിൻസൺ.  നീനാ കൈരളിയുടെ നാനാ വിധത്തിലുള്ള പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായിരുന്നു എബിയും സുപ്രിയയും.കലാ സാംസ്കാരിക മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് ഇരു കുടുംബങ്ങളും .സുഹൃത്ത് ബന്ധങ്ങൾ സൃഷ്ടിക്കാനും അത് നിലനിർത്താനും ഏറെ താല്പര്യം ഉള്ളവരായിരുന്നു ഇരു കുടുംബങ്ങളും. പുതിയ ജീവിത സാഹചര്യങ്ങളിൽ കൂടുതൽ മികവാർന്ന രീതിയിൽ ശോഭിക്കുവാൻ…

Share This News
Read More

സ്റ്റാമ്പ് ഫോര്‍ വിസക്കാര്‍ക്ക് സന്തോഷവാര്‍ത്ത

അയര്‍ലണ്ടിലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലികള്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. അയര്‍ലണ്ടില്‍ താമസിക്കുന്ന കൂടുതല്‍ വിദേശികള്‍ക്ക് സര്‍ക്കാര്‍ ജോലി ചെയ്യാന്‍ അവസരമൊരുങ്ങുന്ന വിധത്തിലുള്ള മാറ്റമാണ് വന്നിരിക്കുന്നത് ഇനി മുതല്‍ സ്റ്റാമ്പ് ഫോര്‍ വിസയില്‍ അയര്‍ലണ്ടില്‍ കഴിയുന്നവര്‍ക്കും സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാം. വിദേശ പൗരന്‍മാര്‍ക്ക് അയര്‍ലണ്ട് ഒരു നിശ്ചിത കാലത്തേയ്ക്ക് അനുവദിക്കുന്ന വിസയാണ് സ്റ്റാമ്പ് ഫോര്‍. നേരത്ത തന്നെ ഇവര്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ സാധിച്ചിരുന്നു. ഉയര്‍ന്ന ശമ്പളവും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജോലി സാഹചര്യങ്ങളുമാണ് അയര്‍ലണ്ടിലെ സര്‍ക്കാര്‍ ജോലികള്‍ക്ക് ലഭിക്കുന്നത്. ഇനി മുതല്‍ ഇന്ത്യക്കാരടക്കമുള്ള നിരവധി ആളുകള്‍ക്ക് ഈ ജോലികള്‍ക്ക് അപേക്ഷിക്കാം. പൊതുമേഖലാ ജോലികളില്‍ കൂടുതല്‍ വൈവിദ്ധ്യത ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. 2022 ല്‍ മാത്രം അയര്‍ലണ്ടില്‍ ഇരുപതിനായിരത്തിലധികം സ്റ്റാംമ്പ് ഫോര്‍ വിസകളാണ് അനുവദിച്ചത്. Share This News

Share This News
Read More

ഡ്രോണ്‍ ഉപയോഗിച്ച് മരുന്നുകള്‍ വീട്ടിലെത്തിക്കാന്‍ ആമസോണ്‍

മരുന്നു വിതരണ രംഗത്ത് വിപ്ലവകകരമായ മാറ്റമൊരുക്കാന്‍ ആമസോണ്‍. മരുന്നുകള്‍ക്കായി ഇനി ഫാര്‍മസികളല്‍ പോയി കാത്തു നില്‍ക്കുകയോ അല്ലെങ്കില്‍ ഓര്‍ഡര്‍ ചെയ്ത് ഡെലിവെറിക്കായി ഏറെ നേരം കാത്തിരിക്കുകയോ ചെയ്യേണ്ട. ഓര്‍ഡര്‍ ചെയ്താല്‍ മരുന്നുകള്‍ മനിറ്റുകള്‍ക്കുള്ളില്‍ വീട്ടിലെത്തും. മരുന്നുകള്‍ ഡെലിവറി ചെയ്യാന്‍ ഡ്രോണ്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണ് ആമസോണ്‍. ഡോക്ടറുടെ കുറിപ്പടി വെച്ചാണ് ഓര്‍ഡര്‍ ചെയ്യേണ്ടത്. കമ്പനിയുടെ പ്രൈം വിഭാഗത്തിനാണ് ഇതിന്റെ ചുമതല. അമേരിക്കയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ടില്‍ തെരഞ്ഞെടുത്ത 500 മരുന്നുകളാണ് ഇങ്ങനെ ഡെലിവെറി ചെയ്യുന്നത്. കുടുതല്‍ രാജ്യങ്ങളിലേയ്ക്കും കൂടുതല്‍ മരുന്നുകളിലേയ്ക്കും ഇത് വ്യാപിപ്പിക്കും. യുകെ, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ അടുത്ത ഘട്ടത്തില്‍ തന്നെ ഈ പദ്ധതി നടപ്പിലാക്കും. Share This News

Share This News
Read More

എക്‌സില്‍ പോസ്റ്റ് പങ്ക്‌വെയ്ക്കണമെങ്കില്‍ ഇനി പണം നല്‍കണം

ട്വിറ്റര്‍ മസ്‌ക് ഏറ്റെടുത്തതോടെ അവിടെ മാറ്റങ്ങളായിരുന്നു. ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മസ്‌ക് അത് തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ ട്വിറ്റര്‍ പേര് മാറി എക്‌സ് ആയി മാറി. എക്‌സിന്റെ ജനപ്രീതിയിലും കാര്യമായ ഇടിവു തന്നെ ഉണ്ടായി. എന്നിരുന്നാലും മസ്‌കിന് വിടാന്‍ പദ്ധതിയില്ല. എക്‌സില്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കണമെങ്കില്‍ ഇനി പണം നല്‍കണം എന്നതാണ് പുതിയ മാറ്റം. പോസ്റ്റുകള്‍ സൗജന്യമായി വായിക്കാം പക്ഷെ പങ്കുവയ്ക്കണമെങ്കില്‍ വര്‍ഷം ഒരു ഡോളര്‍ എന്ന തുക നല്‍കി സബ്‌സ്‌ക്രിപ്ഷന്‍ എടുക്കണം. ന്യൂസിലാന്‍ഡ് , ഫിലിപ്പന്‍സ് എന്നിവിടങ്ങളിലാണ് ഇത് ആദ്യം നടപ്പിലാക്കുന്നത്. താമസിയാതെ എല്ലാ രാജ്യങ്ങളിലേയ്ക്കുമെത്തും. എക്‌സിലെ വ്യാജന്‍മാരെ നേരിടാനാണ് ഈ തീരുമാനമെന്നാണ് മസ്‌കിന്റെ വിശദീകരണം. പണം നല്‍കി വേരിഫൈ ചെയ്ത അക്കൗണ്ടുകളെ ഈ ചാര്‍ജില്‍ നിന്നും ഒഴിവാക്കിയേക്കും. Share This News

Share This News
Read More

ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ആനുകൂല്ല്യങ്ങളള്‍ വിതരണം ചെയ്യുന്ന ദിവസങ്ങള്‍ ഇങ്ങനെ

ഇക്കഴിഞ്ഞ ബഡ്ജറ്റില്‍ ജീവിത ചെലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രഖ്യപിച്ച സാമൂഹ്യ സുരക്ഷാ ആനുകൂല്ല്യങ്ങള്‍ വിതരണം ചെയ്യുന്ന തിയതികളുടെ കാര്യത്തില്‍ ധാരണയായി നവംബര്‍ 20 തിങ്കളാഴ്ച മുതലാണ് ആനുകൂല്ല്യങ്ങള്‍ നല്‍കി തുടങ്ങുക. വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ് – 400 യൂറോ, ഡിസബിലിറ്റി സപ്പോര്‍ട്ട് ഗ്രാന്റ് – 400 യൂറോ , ഫ്യുവല്‍ അലവന്‍സ് ടോപ് അപ്പ് -300 യൂറോ എന്നിവയാണ് അന്നു മുതല്‍ വിതരണം ചെയ്യുക. നാല് ലക്ഷത്തിലധികം ആളുകള്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക. നവംബര്‍ 27 ന് ആരംഭിക്കുന്ന ആഴ്ചയില്‍ കെയറേഴ്‌സ് സപ്പോര്‍ട്ട് ഗ്രാന്റ് -400 യൂറോ , ലീവിംഗ് അലോണ്‍ അലവന്‍സ് – 200 യൂറോ , ചൈല്‍ഡ് ഫെനഫിറ്റ് – 100 യൂറോ എന്നീവ വിതരണം ചെയ്യും. ഡിസംബര്‍ നാലിന് ആരംഭിക്കുന്ന ആഴ്ചയില്‍ ക്രിസ്മസ് ബോണസ് വിതരണം ചെയ്യും. ഡബിള്‍ ചൈല്‍ഡ് ബെനഫിറ്റായ 280…

Share This News
Read More

Wyeth Nutrition കമ്പനി അടച്ചുപൂട്ടലിലേക്ക്

Nestlé യുടെ ഉടമസ്ഥതയില്‍ ഉള്ള Wyeth Nutrition കമ്പനി അടച്ചു പൂട്ടലിലേയ്ക്ക് 2026 ആദ്യ പാദത്തില്‍ തന്നെ പ്രവര്‍ത്തനമവസാനിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ലിമെറിക്കിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 542 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഘട്ടം ഘട്ടമായി ഇവരുടെ എല്ലാവരുടേയും ജോലി നഷ്ടമാകും. ഇത്രയധികം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നത് കനത്ത തിരിച്ചടിയാണെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്. ഇതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന റിസേര്‍ച്ച് സെന്റര്‍ 2025 ആദ്യം അടച്ചുപൂട്ടും. ഉത്പാദനം കുറയ്ക്കുന്നതോടെ തൊഴിലാളികളുടെ എണ്ണവും കുറച്ചുകൊണ്ടുവരും. നേരത്തെ Pfizer ന്റെ ഉടമസ്ഥതയിലായിരുന്ന പ്ലാന്റ് 2012ലാണ് നെസ്‌ലെ ഏറ്റെടുത്തത്. കുഞ്ഞുങ്ങള്‍ക്കുള്ള Infants Formula യാണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. ചൈനയിലേയ്ക്കായിരുന്നു ഇവിടുന്ന് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നത്. ചൈനയില്‍ തങ്ങളുടെ ഉത്പന്നങ്ങളുടെ ആവശ്യം കുത്തനെ ഇടിഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്. ജനനനിര Share This News

Share This News
Read More

ക്രിസ്മസ് യാത്രകള്‍ക്ക് ഒരുങ്ങുന്നുവോ ? സുപ്രധാന അറിയിപ്പ്

ക്രിസ്മസിന് അയര്‍ലണ്ടിന് പുറത്തേയ്ക്ക് യാത്രക്കൊരുങ്ങുന്നുവര്‍ക്ക് സുപ്രധാന അറിയിപ്പ്. നിങ്ങള്‍ IRP കാര്‍ഡ് പുതുക്കേണ്ടവരാണെങ്കില്‍ ഒക്ടോബര്‍ 31 ന് മുമ്പ് അപേക്ഷ നല്‍കണം. അവധിക്കാലത്തിലേയ്ക്ക് പ്രവേശിക്കുന്നതിനാലും അപേക്ഷകളുടെ ബാഹുല്ല്യം മൂലവും കാലതാമസമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ്. ലഭിക്കുന്ന അപേക്ഷകളിന്‍മേല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കാര്‍ഡ് കൈവശമെത്തുന്നതിന് കുറഞ്ഞത് ആറാഴ്ചയെങ്കിലും സമയമെടുക്കും ഇതിനാല്‍ ഒക്ടോബര്‍ 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകളില്‍ ക്രിസ്മസിന് മുമ്പ് കാര്‍ഡ് ലഭിക്കുമെന്ന് ഉറപ്പ് നല്‍കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഡബ്ലിനിലും സമീപത്തും താമസിക്കുന്നവര്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി അപേക്ഷ നല്കാവുന്നതാണ്. https://inisonline.jahs.ie/user/login Share This News

Share This News
Read More

പൗരത്വത്തിനായുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം

അയര്‍ലണ്ട് പൗരത്വത്തിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ കാതലായ മാറ്റം വരുത്തി സര്‍ക്കാര്‍. അപേക്ഷകള്‍ ഇനി ഓണ്‍ലൈനായി നല്‍കാം. ആര്‍ക്കും എളുപ്പത്തില്‍ പൂരിപ്പിക്കാവുന്ന അപേക്ഷയാണ് ഓണ്‍ലൈനില്‍ ഉള്ളതെന്നും ഇതിനോടൊപ്പം ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്താല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ പഴയ രീതിയില്‍ അപേക്ഷിച്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചവര്‍ക്ക് അതേ രീതിയില്‍ തുടരുകയോ അല്ലെങ്കില്‍ പുതുതായി ഓണ്‍ലൈന്‍ രീതിയില്‍ ആരംഭിക്കുകയോ ചെയ്യാം. അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://inisonline.jahs.ie/user/login പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ഓണ്‍ലൈന്‍ ഫോമുകള്‍ ഇപ്പോള്‍ ലഭ്യമല്ല. ഉടന്‍ തന്നെ ഇത് ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.irishimmigration.ie/citizenship-applications-can-now-be-made-online/ Share This News

Share This News
Read More

വീണ്ടും പിരിച്ചുവിടവല്‍ പ്രഖ്യാപിച്ച് LinkedIn

മൈക്രോസോഫ്റ്റിന്റെ പ്രഫഷണലുകള്‍ക്കായുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ലിങ്ക്ഡ് ഇന്‍ വീണ്ടും പിരിച്ചു വിടല്‍ പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ 668 പേര്‍ക്കാണ് ജോലി നഷ്ടമാവുക. കമ്പനിയുടെ രണ്ടാം ഘട്ട പിരിച്ചുവിടലാണ് ഇത്. അയര്‍ലണ്ടിലെ ജീവനക്കാരേയും ഈ നീക്കം ബാധിച്ചേക്കും. വരുമാന വളര്‍ച്ചയുടെ വേഗത കുറഞ്ഞതാണ് കമ്പനിയെ ആള്‍ബലം കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്. നിലവില്‍ ഇരുപതിനായിരത്തോളം പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ മൂന്നുശതമാനത്തിലധികം പേരെയാണ് പിരിച്ചുവിടുന്നത്. അയര്‍ലണ്ടില്‍ തന്നെ രണ്ടായിരത്തോളം ജീവനക്കാരുണ്ട്. engineering, product, talent and finance teasm എന്നീ വിഭാഗങ്ങളില്‍ നിന്നാവും പിരിച്ചുവിടല്‍ ഉണ്ടാവുക. എല്ലാവിധ ആനുകൂല്ല്യങ്ങളും നല്‍കിയാവും പിരിച്ചുവിടല്‍ ഉണ്ടാവുക. Share This News

Share This News
Read More