ഡബ്ലിനിൽ ഹോസ്പിറ്റലിലേയ്ക്ക് കൂടുതൽ അവസരങ്ങൾ വീണ്ടും. വിദേശ നഴ്സുമാർക്ക് അപേക്ഷിക്കാം.

അയർലണ്ടിലെ നഴ്സുമാരുടെ ക്ഷാമം വീണ്ടും കൂടുന്നു. ഡബ്ലിനിലെ പ്രധാന ഹോസ്പിറ്റലുകളിലൊന്നായ ബോമൻഡ്‌ ഹോസ്പിറ്റലിൽ നിരവധി വേക്കൻസികളാണ് നിലവിലുള്ളത്. മലയാളികളടക്കം ധാരാളം ഇന്ത്യൻ നഴ്സുമാർ ഈ ഹോസ്പിറ്റലിൽ വർഷങ്ങളായി ജോലി ചെയ്യുന്നുണ്ട്. NMBI ഡിസിഷൻ ലെറ്റർ ലഭിച്ചവർക്കും, ഡിസിഷൻ ലെറ്ററിനായി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവർക്കും ഈ ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ചുവടെ:  DESCRIPTION Cpl Healthcare in partnership with our client Beaumont Hospital are holding Interviews for International Nurses. Beaumont Hospital is a large academic teaching hospital based in north Dublin City, providing emergency and acute care services across 54 medical specialties to a local community of over 290,000 people. In addition, they are a Designated…

Share This News
Read More

500 പേര്‍ക്ക് ജോലി ഉറപ്പ് നല്‍കി അയര്‍ലണ്ടില്‍ ആമസോണ്‍ വെയര്‍ഹൗസ്

ഓണ്‍ലൈന്‍ വിപണനരംഗത്തെ ആഗോള ഭീമനായ ആമസോണ്‍ അയര്‍ലണ്ടില്‍ വെയര്‍ഹൗസും ഫുള്‍ഫില്‍മെന്റ് സെന്ററും ആരംഭിക്കുന്നു. പുതുതായി 500 പേര്‍ക്ക് ഇവിടെ തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഡബ്‌ളിനിലെ ബ്ലാഡോണെല്‍ ബിസിനസ് പാര്‍ക്കിലാണ് ആമസോണിന്റെ കൂറ്റന്‍ വെയര്‍ ഹൗസ് സ്ഥാപിക്കുന്നത്. 6,30,000 സ്‌ക്വയര്‍ഫൂട്ട്  വിസ്തൃതിയിലാണ് വെയര്‍ഹൗസ് ഒരുങ്ങുന്നത്. അയര്‍ലണ്ടിലെ ആദ്യ ആമസോണ്‍ വെയര്‍ഹൗസായ ഇവിടെന്നും അയര്‍ലണ്ടിലേയ്ക്കും യൂറോപ്പിലെ മറ്റുരാജ്യങ്ങളിലേയ്ക്കുമുള്ള പ്രൊഡക്ടുകളുടെ പാക്കിംഗും ഷിപ്പിംഗുമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. വെയര്‍ഹൗസ് യാഥാര്‍ത്ഥ്യമാകുന്നതിലൂടെ അയര്‍ലണ്ടിലുള്ള അമസോണ്‍ കസ്റ്റമേഴ്‌സിന് തങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ ഒരു ദിവസത്തിനുള്ളില്‍ ലഭിക്കും. അടുത്ത വര്‍ഷമാകും ഇവിടെ നിന്നുള്ള സേവനങ്ങള്‍ ആരംഭിക്കുക. നിലവില്‍ ആമസോണിന് അയര്‍ലണ്ടില്‍ ഒരു ഡെലിവെറി സ്‌റ്റേഷന്‍ മാത്രമാണുള്ളത്. രണ്ടാമത്തെ ഡെലിവറി സ്‌റ്റേഷന്‍ ഡബ്ലിനില്‍ ഉടന്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇവിടെ 20 പേര്‍ക്ക് സ്ഥിരജോലി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. Share This News

Share This News
Read More

അയര്‍ലണ്ടില്‍ സന്ദര്‍ശക വിസ തിങ്കളാഴ്ച മുതല്‍

അയര്‍ലണ്ടിലേയ്ക്ക് സന്ദര്‍ശക വിസയെടുത്തു യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. സന്ദര്‍ശക വിസകള്‍ നല്‍കുന്നത് അയര്‍ലണ്ട് പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 13 തിങ്കളാഴ്ച മുതല്‍ സന്ദര്‍ശക വിസകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് അയര്‍ലണ്ട് മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്‍കുന്ന എല്ലാവിധ വിസകളും നിര്‍ത്തിവച്ചിരുന്നു. ഇതിനുശേഷമാണ് സ്പൗസ് വിസ അനുവദിച്ചത്. അപ്പോളും സന്ദര്‍ശക വിസക്കാര്‍ക്ക് വിലക്കുണ്ടായിരുന്നു . ഈ നിയന്ത്രണമാണ് ഇപ്പോള്‍ എടുത്തു മാറ്റിയിരിക്കുന്നത്. മലയാളികളടക്കം അയര്‍ലണ്ടില്‍ സ്ഥിര താമസമാക്കിയ നിരവധി പേര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത് . മാതാപിതാക്കളടക്കം തങ്ങളുടെ പ്രിയപ്പെട്ടവരെ കുറഞ്ഞകാലത്തേയ്ക്കാണെങ്കിലും സന്ദര്‍ശക വിസയില്‍ ഒപ്പം കൊണ്ടുവന്നു നിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കും. അയര്‍ലണ്ടിലെ എല്ലാവിധ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടായിരിക്കും സന്ദര്‍ശക വിസക്കാര്‍ക്ക് അയര്‍ലണ്ടില്‍ പ്രവേശനം നല്‍കുന്നത്. കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിന്റെയൊ കോവിഡ് രോഗം വന്നു ഭേദമായതിന്റെയോ സര്‍ട്ടിഫിക്കറ്റും നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും സന്ദര്‍ശക വിസയില്‍…

Share This News
Read More

ഏഴ് ദിവസത്തിനിടെ കോവിഡ് മരണം 43

രാജ്യത്ത് കഴിഞ്ഞ ഏഴുദിവസത്തിനിടെ നടന്ന 43 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ഇതോടെ കോവിഡ് രോഗവ്യാപനം ആരംഭിച്ചത് മുതല്‍ ഇതുവരെ 5,155 പേരാണ് മരിച്ചത്. ഈ 43 മരണങ്ങള്‍ ഏഴ് ദിവസത്തിന് മുമ്പ് സംഭവിച്ചതുമാകാമെന്നും ആളുകള്‍ക്ക് മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിച്ചതിനാല്‍ ഈ ദിവസങ്ങളിലെ കണക്കില്‍ വന്നതാകാമെന്ന സൂചനയും ആരോഗ്യ വകുപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,545 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 335 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 56 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. ചീഫ് മെഡിക്കല്‍ ഓഫീസറുടെ വിശദീകരണമനുസരിച്ച് രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്  അഞ്ച് ദിവസത്തെ ശരാശരി കേസുകള്‍ ഇപ്പോള്‍ 1,407 ആണ്. Share This News

Share This News
Read More

പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉടന്‍

രാജ്യത്ത് വാക്‌സിനേഷന്‍ അതിവേഗം പുരോഗമിക്കുന്നതിനിടെ അത്യാവശ്യ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാന്‍ ശുപാര്‍ശ. വൃദ്ധസദനങ്ങളില്‍ ദീര്‍ഘനാളായി കഴിയുന്ന 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഒപ്പം രാജ്യത്ത് 80 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ശുപാര്‍ശ. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയാണ് ഇക്കാര്യത്തില്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടത്. ഡെല്‍റ്റാ വകഭേദത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇത് സഹായം ആകുമെന്നും കോവിഡ് ബാധിച്ചാല്‍ തന്നെ ഗുരുതര രോഗങ്ങളിലേയ്ക്ക് പോകാതിരിക്കാന്‍ സഹായിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. ഒപ്പം മരണ നിരക്ക് കുറയാനും ഇത് കാരണമാകും. വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനാല്‍ രാജ്യത്ത് നിയന്ത്രണങ്ങളില്‍ വരും ദിവസം കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന സൂചന ആരോഗ്യ മന്ത്രി…

Share This News
Read More

മൂല്ല്യനിര്‍ണ്ണയത്തിലെ പിഴവ് ; വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞു

മൂല്ല്യനിര്‍ണ്ണയ സംവിധാനത്തില്‍ പഴവ് സംഭവിച്ചതിനെ തുടര്‍ന്ന് ലീവിംഗ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികളുടെ മാര്‍ക്കില്‍ കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍. 1800 വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണ്ണയത്തിലാണ് പിഴവ് സംഭിവിച്ചത്. ഇത് ഉടന്‍ പരിഹരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടേണ്ട മാര്‍ക്ക് തന്നെ ലഭിക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രതീക്ഷിച്ചതിലും മാര്‍ക്ക് കുറഞ്ഞുപോയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിഴവ് സംഭവിച്ചതായി മനസ്സിലായത്. 1800 വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മാത്രമെ പ്രശ്‌നങ്ങളുള്ളുവെന്നും ഇത് ഉടന്‍ പരിഹരിക്കുമെന്നും ആശങ്ക വേണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്. Share This News

Share This News
Read More

18 വയസ്സില്‍ താഴയുള്ളവരിലും കോവിഡ് വ്യാപനം കൂടുന്നു

രാജ്യത്ത് 18 വയസ്സില്‍ താഴെയുള്ള ആളുകളില്‍ കോവിഡ് വ്യാപനം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. ഏറ്റവുമൊടുവില്‍ എച്ച്എസ്ഇ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കോവിഡിനെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 10 പേരില്‍ ഒരാള്‍ 18 വയസ്സിന് താഴെ പ്രായപരിധിയിലുള്ളവരാണെന്നാണ്. വിവിധ ആശുപത്രികളിലായി 329 പേര്‍ ചികിത്സയില്‍ കഴിയിമ്പോള്‍. ഇതില്‍ 33 പേരും 18 വയസ്സിന് താഴെ പ്രായമുള്ളവരാണെന്നാണ് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിന്റെ റിപ്പോര്‍ട്ട്. 13 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള ചെറിയൊരു ശതമാനം പേര്‍ നേരത്തെ ഇന്റന്‍സീവ് കെയര്‍ യൂണീറ്റിലും ചികിത്സ തേടിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം കൂടുന്നതായും കണക്കുകളുണ്ട്. ഇതിനകം തന്നെ കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 14000 വിദ്യാര്‍ത്ഥികളെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,470 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 367 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 59…

Share This News
Read More

വ്യവസായങ്ങള്‍ക്ക് ഉണര്‍വേകാന്‍ സര്‍ക്കാര്‍ സഹായം

രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് മന്ദഗതിയിലായ സാമ്പത്തിക മേഖലയ്ക്ക് കുടുതല്‍ ഉണര്‍വ് പകരാന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍ രംഗത്ത്. ബിസിനസ് റിസംപ്ഷന്‍ സപ്പോര്‍ട്ട് സ്‌കീം എന്ന പേരിലാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതിനായി അപേക്ഷകള്‍ നല്‍കാന്‍ വ്യവസായ സംരഭങ്ങള്‍ക്ക് ഇപ്പോള്‍ അവസരമുണ്ട്. നവംബര്‍ 30 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. കഴിഞ്ഞ ഒരു വര്‍ഷക്കാലം തങ്ങളുടെ വ്യവസായവരുമാനത്തില്‍ കുറവ് സംഭവിച്ചവര്‍ക്കാണ് സഹായം നല്‍കുന്നത്. 2019 ലെ വിറ്റുവരവിനെ അടിസ്ഥാനമാക്കിയാണ് സഹായം നല്‍കുന്നത്. 2019 ല്‍ ഒരാഴ്ചയിലെ ശരാശരി വിറ്റുവരവിന്റെ മൂന്നിരട്ടിയാണ് ഒറ്റത്തവണയായി നല്‍കുന്നത്. വ്യവസായങ്ങള്‍ക്ക് ഉണര്‍വ് പകരാന്‍ നേരത്തെയും സര്‍ക്കാര്‍ ചില പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. സ്‌മേള്‍ ബിസിനസ് അസിസ്റ്റന്‍സ് സ്‌കീം, ടൂറിസം ബിസിനസ് കണ്ടിന്യുറ്റി സ്‌കീം , കോവിഡ് റെസ്ട്രിക്ഷന്‍സ് സപ്പോര്‍ട്ട് സ്‌കീം എന്നിവയായിരുന്നു ഇത്. Share This News

Share This News
Read More

കോവിഡിന്റെ രണ്ട് വകഭേങ്ങള്‍ കൂടി രാജ്യത്ത് കണ്ടെത്തി

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ കൂടുതല്‍ ഡെല്‍റ്റാ വകഭേദത്തില്‍ പെട്ടതാണെന്ന വാര്‍ത്തകള്‍ക്കിടെ കോവിഡിന്റെ മറ്റ് രണ്ട് വകഭേദങ്ങള്‍ കൂടി അയര്‍ലണ്ടില്‍ കണ്ടെത്തി. ലാമ്പാര്‍ഡ്, B.1.621 (MU) എ്ന്നി വകഭേദങ്ങളാണ് കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് കേസുകളാണ് MU വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. ലാമ്പാര്‍ഡ് വകഭേദത്തില്‍ പെട്ട അഞ്ച് കേസുകളാണ് ഉള്ളത്. ഇതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,144 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 384 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 59 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1,764 കേസുകളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇവിടെ ഒമ്പത് മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു.ഈ മാസം പകുതിയോടെ കോവിഡ് കേസുകള്‍ കൂടിയേക്കുമെന്നാണ് വിലയിരുത്തല്‍ ഫൈസര്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന്റെ സാധ്യത യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി…

Share This News
Read More