അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,394 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 321 പേരാണ് ആശുപത്രികളില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇന്നലത്തെ കണക്കുകളെ അപേക്ഷിച്ച് എട്ടു പേരുടെ വര്‍ദ്ധനവാണ് ആശുപത്രികളില്‍ ഉണ്ടായിരിക്കുന്നത്. ആശുപത്രികളില്‍ കഴിയുന്നവരില്‍. 58 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലത്തെ കണക്കുകളെ അപേക്ഷിച്ച് തീവ്രപരിചരണത്തില്‍ കഴിഞ്ഞവരില്‍ ഒരാളുടെ കുറവ് വന്നിട്ടുണ്ട്. എത്ര ചെറിയ ലക്ഷണങ്ങളാണെങ്കിലും ആളുകള്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിക്കണമെന്നും കോവിഡ് ടെസ്റ്റ് നടത്തണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. കുട്ടികളുടെ കാര്യം ഏറെ പ്രധാനമാണെന്നും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും സ്കൂളില്‍ പോകരുതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടത്തുന്ന ടെസ്റ്റിംഗ് കുറയ്ക്കാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവും അറിയിച്ചു. അടുത്തമാസം കൂടി വലിയ തോതിലുള്ള ടെസ്റ്റിംഗ് തുടര്‍ന്നേക്കും. Share This…
2022 ലെ അവധി ആഘോഷങ്ങള്‍ ചെലവേറിയതായേക്കും
2022 ലെ സമ്മര്‍ ഹോളിഡേയസ് ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുന്നവര്‍ക്ക് അല്‍പ്പം നിരാശ പകരുന്ന കണക്കുകൂട്ടലുകളാണ് പുറത്ത് വരുന്നത്. ഈ സമയം എയര്‍ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്നേക്കുമെന്ന് റയാന് എയര്‍ മേധാവി മൈക്കിള്‍ ലിയറി ആണ് മുന്നറിയിപ്പ് നല്‍കിയത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ലിയറിയുടെ പ്രതികരണം. കോവിഡ് കാലത്തിനുശേഷം അവധി ആഘോഷിക്കാനുള്ളവരുടെ എണ്ണം കൂടാന്‍ സാധ്യതയുള്ളതും ടിക്കറ്റുകള്‍ക്ക് ഡിമാന്‍ഡ് വര്ദ്ധിക്കുമെന്നതുമാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായി ഇദ്ദേഹം ചൂണ്ടികാട്ടിയത്. യൂറാപ്പില്‍ മുഴുവന്‍ ഈ പ്രതിഭാസം ഉണ്ടാകുമെന്നും വിമാന ടിക്കറ്റ് നിരക്കുകള്‍ മാത്രമല്ല ഒപ്പം ഹോട്ടലുകളുടെ നിരക്കും വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലയളവിലെ യാത്രക്കാരുടെ കുറവ് വിമാന കമ്പനികള്‍ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും പല രാജ്യങ്ങളും ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ഇന്‍സന്റീവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും കോവിഡ് കാലത്തിന് ശേഷമെത്തുന്ന അടുത്ത സമ്മര്‍ ഹോളിഡേ ആഘോഷമാക്കാനിരിക്കുന്നവര്ക്ക്…
അയർലണ്ടിലെ ക്രിക്കറ്റ് ടൂർണമെന്റ്
അയർലണ്ടിലെ പ്രമുഖ ടെന്നീസ് ക്രിക്കറ്റ് ക്ലബുകൾ വർഷാവർഷം വേനൽക്കാലത്തു നടത്തി വരുന്ന ടെന്നീസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഈ വർഷത്തെ കൊട്ടിക്കലാശമായി താല സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ക്രിക്കറ് മാമാങ്കത്തിൽ അയർലണ്ടിലെ 12 പ്രമുഖ ടീമുകൾ മറ്റുരയ്ക്കുന്നു. കോവിഡ് പാശ്ചാത്തലത്തിലും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പു വരുത്തി നടത്തുന്ന ടൂർണമെന്റിന് ആവേശോജ്വലമായ സ്വീകരണം ആണ് അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികളിൽ നിന്നും ലഭിച്ചു കൊണ്ടിരുന്നത്. തായ് ഫുഡിന്റെ രാജാക്കന്മാർ ആയ CAMILE , അയർലണ്ടിലെ ഇന്ത്യക്കാർക്ക് സുപരിചിതരായ SPICE BAZAR കൂടാതെ അയർലണ്ടിലെ ഇന്ത്യൻ വനിതാ ഫാഷനിലെ അവസാന വാക്ക് INDIE-WEAVES മുഖ്യ സ്പോൺസർമാർ ആയ ടൂർണമെന്റിലെ ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് TSK സൂപ്പർ കപ്പും €350 കാഷ് പ്രൈസും ആണ്, രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും €250 കാഷ് പ്രൈസും ലഭിക്കും. ഇതു കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ, ബൗളർ,…
അയർലണ്ടിലെ ആദ്യത്തെ മലയാളി ഇവന്റ് മാനേജ്മെന്റ്
അയർലണ്ടിലെ മലയാളികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ റോയൽ കേറ്ററിംഗ് ഇപ്പോൾ പുതിയ മേഖലയിലേയ്ക്ക് അവരുടെ സേവനം വിപുലീകരിച്ചു. ഒരു പതിറ്റാണ്ടിലേറെയായി അയർലണ്ടിലെ മലയാളികൾക്ക് വിവിധ സന്തോഷ വേളകളിൽ സ്വാദേറിയ ഭക്ഷണസൽക്കാരം ഒരുക്കുന്ന റോയൽ കേറ്ററിംഗ് ഇപ്പോൾ ഇവന്റ് മാനേജ്മെന്റും ആരംഭിച്ചിരിക്കുന്നതായി അറിയിച്ചിരിക്കുന്നു. അയർലണ്ടിലെ കുടിയേറ്റ മലയാളികളുടെ കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ടുകൊണ്ട് എല്ലാവിധ ചെറുതും വലുതുമായ ഇവെന്റുകൾ റോയൽ കേറ്ററിംഗ് ആരംഭിച്ചു കഴിഞ്ഞാതായി റോയൽ കേറ്ററിംഗ് അറിയിച്ചു. വിവാഹം, മാമ്മോദീസ, ആദ്യ കുർബാന, പിറന്നാൾ ആഘോഷങ്ങൾ, ഫാമിലി ഗെറ്റ്ടുഗെതർ, കമ്മ്യൂണിറ്റി കൂട്ടായ്മകൾ എന്നിങ്ങനെ ചെറുതും വലുതുമായ ഏത് സൽക്കാരത്തിനും ഇനി മുതൽ ഫുൾ ലൈസൻസ് ഉള്ള ഇവന്റായി വളരെ പ്രൊഫഷണലായി റോയൽ കേറ്ററിംഗ് & ഇവന്റ് മാനേജ്മന്റ് നിങ്ങൾക്കൊപ്പം ഉണ്ടാവും. സ്റ്റേജ് ഡെക്കറേഷൻ, ഹാൾ ഡെക്കറേഷൻ തുടങ്ങിയവ ഇൻഷുറൻസ് കവറോടു കൂടി ചെയ്തു കൊടുക്കുന്ന അയർലണ്ടിലെ ആദ്യത്തേതും നിലവിലെ ഒരേയൊരു മലയാളി ഇവന്റ്…
സിറ്റിസണ്‍സ് ഇന്‍ഫര്‍മേഷന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ മാറ്റം
സിറ്റിസണ്‍സ് ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡിലേയും ഇതുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളുടേയും ഹെല്‍പ്പ് ലൈന്‍ ഫോണ്‍ നമ്പറുകളില്‍ മാറ്റം വരുത്തി. നമ്പറുകളുടെ തുടക്ക അക്കങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത് മുന്‍പ് ഉപയോഗിച്ചിരുന്ന 0761 നു പകരം ഇപ്പോള്‍ 0818 ആണ് പുതിയ നമ്പര്‍. ഈ നമ്പറുകളിലേയ്ക്ക് വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് വിളിക്കുന്നതിന് മുമ്പ് ഈടാക്കിയിരുന്ന ചാര്‍ജുകള്‍ തന്നെയായിരിക്കും ഈടാക്കുക. ചാര്‍ജില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. മാറ്റം വരുത്തിയ പുതിയ നമ്പറുകള്‍ താഴെപ്പറയുന്നവയാണ് സിറ്റിസണ്‍സ് ഇന്‍ഫര്‍മേഷന്‍ ഫോണ്‍ സര്‍വ്വീസ് :018 07 4000 മണി അഡൈ്വസിംഗ് ആന്‍ഡ് ബഡ്ജറ്റിംഗ് സര്‍വ്വീസ് : 0818 07 2000 നാഷണല്‍ അഡ്വക്കേസി സര്‍വ്വീസ് : 0818 07 3000 https://centres.citizensinformation.ie/ എന്ന വെബ്സൈററില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. 0761 ല്‍ ആരംഭിക്കുന്ന നമ്പറുകളിലെ സേവനങ്ങള്‍ 2021 ഡിസംബര്‍ 31 വരെ…
കഴിഞ്ഞയാഴ്ച കോവിഡ് പരിശോധന നടത്തിയവരില്‍ 45 % വിദ്യാര്‍ത്ഥികള്‍
കഴിഞ്ഞയാഴ്ച രാജ്യത്ത് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വലിയ തോതില്‍ കോവിഡ് പരിശോധനകള്‍ നടത്തി ആരോഗ്യ വകുപ്പ്. ഇന്നലെ ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞയാഴ്ചയില്‍ രാജ്യത്താകമാനം നടന്ന പരിശോധനയില്‍ 45 ശതമാനവും വിദ്യാര്‍ത്ഥികളായിരുന്നു. സ്കൂളുകളിലെ വ്യാപനത്തോത് പുറത്തുള്ളതിനേക്കാള്‍ ഇപ്പോളും കുറവാണ്. ഇതിനാല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പോകുന്നതില്‍ മറ്റ് തടസ്സങ്ങളില്ലെന്നും അധികൃതര്‍ പറയുന്നു. കോവിഡ് സ്ഥിരീകരിച്ചിരുന്നവരുമായി പ്രാഥമീക സമ്പര്‍ക്കമുണ്ടായിരുന്ന 12,000 വിദ്യാര്‍ത്ഥികള്‍ ഇപ്പോളും ക്വാറന്റീനിലുണ്ടെന്നും എന്നാല്‍ ഒരു മില്ല്യനോളം വിദ്യാര്‍ത്ഥികളെ പരിഗണിക്കുമ്പോള്‍ ഇതൊരു ചെറിയ സംഖ്യയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എച്ച് എസ് ഇ ചീഫ് എക്സിക്യൂട്ടിവ് പോള്‍ റീഡ് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,346 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോവിഡിനെ തുടര്‍ന്ന് ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം 315 ആണ് . 59 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. Share This News
ഡബ്ലിനിൽ ഹോസ്പിറ്റലിലേയ്ക്ക് കൂടുതൽ അവസരങ്ങൾ വീണ്ടും. വിദേശ നഴ്സുമാർക്ക് അപേക്ഷിക്കാം.
അയർലണ്ടിലെ നഴ്സുമാരുടെ ക്ഷാമം വീണ്ടും കൂടുന്നു. ഡബ്ലിനിലെ പ്രധാന ഹോസ്പിറ്റലുകളിലൊന്നായ ബോമൻഡ് ഹോസ്പിറ്റലിൽ നിരവധി വേക്കൻസികളാണ് നിലവിലുള്ളത്. മലയാളികളടക്കം ധാരാളം ഇന്ത്യൻ നഴ്സുമാർ ഈ ഹോസ്പിറ്റലിൽ വർഷങ്ങളായി ജോലി ചെയ്യുന്നുണ്ട്. NMBI ഡിസിഷൻ ലെറ്റർ ലഭിച്ചവർക്കും, ഡിസിഷൻ ലെറ്ററിനായി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവർക്കും ഈ ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ചുവടെ: DESCRIPTION Cpl Healthcare in partnership with our client Beaumont Hospital are holding Interviews for International Nurses. Beaumont Hospital is a large academic teaching hospital based in north Dublin City, providing emergency and acute care services across 54 medical specialties to a local community of over 290,000 people. In addition, they are a Designated…
500 പേര്‍ക്ക് ജോലി ഉറപ്പ് നല്കി അയര്‍ലണ്ടില്‍ ആമസോണ്‍ വെയര്‍ഹൗസ്
ഓണ്‍ലൈന്‍ വിപണനരംഗത്തെ ആഗോള ഭീമനായ ആമസോണ്‍ അയര്‍ലണ്ടില്‍ വെയര്‍ഹൗസും ഫുള്‍ഫില്‍മെന്റ് സെന്ററും ആരംഭിക്കുന്നു. പുതുതായി 500 പേര്‍ക്ക് ഇവിടെ തൊഴില്‍ നല്കാന് സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഡബ്ളിനിലെ ബ്ലാഡോണെല്‍ ബിസിനസ് പാര്‍ക്കിലാണ് ആമസോണിന്റെ കൂറ്റന്‍ വെയര്‍ ഹൗസ് സ്ഥാപിക്കുന്നത്. 6,30,000 സ്ക്വയര്‍ഫൂട്ട് വിസ്തൃതിയിലാണ് വെയര്‍ഹൗസ് ഒരുങ്ങുന്നത്. അയര്‍ലണ്ടിലെ ആദ്യ ആമസോണ്‍ വെയര്‍ഹൗസായ ഇവിടെന്നും അയര്‍ലണ്ടിലേയ്ക്കും യൂറോപ്പിലെ മറ്റുരാജ്യങ്ങളിലേയ്ക്കുമുള്ള പ്രൊഡക്ടുകളുടെ പാക്കിംഗും ഷിപ്പിംഗുമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. വെയര്‍ഹൗസ് യാഥാര്‍ത്ഥ്യമാകുന്നതിലൂടെ അയര്‍ലണ്ടിലുള്ള അമസോണ്‍ കസ്റ്റമേഴ്സിന് തങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ ഒരു ദിവസത്തിനുള്ളില്‍ ലഭിക്കും. അടുത്ത വര്‍ഷമാകും ഇവിടെ നിന്നുള്ള സേവനങ്ങള്‍ ആരംഭിക്കുക. നിലവില്‍ ആമസോണിന് അയര്‍ലണ്ടില്‍ ഒരു ഡെലിവെറി സ്റ്റേഷന് മാത്രമാണുള്ളത്. രണ്ടാമത്തെ ഡെലിവറി സ്റ്റേഷന് ഡബ്ലിനില്‍ ഉടന്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇവിടെ 20 പേര്‍ക്ക് സ്ഥിരജോലി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. Share This News
അയര്‍ലണ്ടില്‍ സന്ദര്‍ശക വിസ തിങ്കളാഴ്ച മുതല്‍
അയര്‍ലണ്ടിലേയ്ക്ക് സന്ദര്‍ശക വിസയെടുത്തു യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. സന്ദര്‍ശക വിസകള്‍ നല്‍കുന്നത് അയര്‍ലണ്ട് പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 13 തിങ്കളാഴ്ച മുതല്‍ സന്ദര്‍ശക വിസകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് അയര്‍ലണ്ട് മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്കുന്ന എല്ലാവിധ വിസകളും നിര്‍ത്തിവച്ചിരുന്നു. ഇതിനുശേഷമാണ് സ്പൗസ് വിസ അനുവദിച്ചത്. അപ്പോളും സന്ദര്‍ശക വിസക്കാര്‍ക്ക് വിലക്കുണ്ടായിരുന്നു . ഈ നിയന്ത്രണമാണ് ഇപ്പോള്‍ എടുത്തു മാറ്റിയിരിക്കുന്നത്. മലയാളികളടക്കം അയര്‍ലണ്ടില്‍ സ്ഥിര താമസമാക്കിയ നിരവധി പേര്‍ക്ക് ആശ്വാസം നല്കുന്ന വാര്‍ത്തയാണിത് . മാതാപിതാക്കളടക്കം തങ്ങളുടെ പ്രിയപ്പെട്ടവരെ കുറഞ്ഞകാലത്തേയ്ക്കാണെങ്കിലും സന്ദര്‍ശക വിസയില്‍ ഒപ്പം കൊണ്ടുവന്നു നിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കും. അയര്‍ലണ്ടിലെ എല്ലാവിധ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടായിരിക്കും സന്ദര്‍ശക വിസക്കാര്‍ക്ക് അയര്‍ലണ്ടില്‍ പ്രവേശനം നല്‍കുന്നത്. കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതിന്റെയൊ കോവിഡ് രോഗം വന്നു ഭേദമായതിന്റെയോ സര്‍ട്ടിഫിക്കറ്റും നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും സന്ദര്‍ശക വിസയില്‍…
Require Child Minder
Greetings!!! We are looking for a child minder to mind our baby of 17 months and we stay in South Douglas Road. Please contact 0894807108. Thank you . Share This News