അയര്‍ലണ്ടില്‍ സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റിലേയ്ക്കാണ് രാജ്യം ഉറ്റു നോക്കുന്നത്. കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളും സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ മേഖലയിലെ പ്രതിസന്ധിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിരവധി ക്ഷേമപദ്ധതികള്‍ ഉണ്ടാകുമന്നൊണ് കണക്ക് കൂട്ടല്‍. രാജ്യത്തെ മിനിമം വേതനം വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകളില്‍ നിന്നും ലഭ്യമാകുന്നത്. ദൈനം ദിന ചെലവുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു ആലോചന നടത്തുന്നത്. 10.20 യൂറോയാണ് നിലവിലെ മിനിമം വേതനം. ഇതില്‍ നിന്നും എത്രയായി ഉയര്‍ത്തും എന്ന കാര്യം വ്യക്തമല്ലെങ്കിലും കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കാന്‍ ആലോചനയുണ്ടെന്ന സൂചന പ്രധാനമന്ത്രി തന്നെയാണ് നല്‍കിയത്, പെന്ഷന്, സാമൂഹ്യാ സുരക്ഷാ പദ്ധതികള്‍, ഇന്ധന വിഹിതം എന്നിവയും വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. Share This News
അയര്‍ലണ്ടിലെ കോവിഡ് കണക്കുകള്‍
അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1432 പേര്‍ക്ക് കൂടി കോവിഡ് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 272 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇന്നലത്തെ കണക്കുകളനുസരിച്ച് ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 14 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 63 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. ഇവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവുണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ചയില്‍ 30 പേര് കോവിഡിനെ തുടര്‍ന്ന് മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,209 ആയി. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പുതിയ നാല് മരണങ്ങള് കൂടി സ്ഥിരീകരിച്ചു. 394 പേരാണ് ഇവിടെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 34 പേര് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ് കഴിയുന്നത്. Share This News
പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ പ്രാഥമീക സമ്പര്‍ക്കമാണെങ്കിലും ഐസൊലേഷന്‍ വേണ്ട
അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് നിരവധി സ്കൂള്‍ കുട്ടികള്‍ക്കാണ് ക്വാറന്റീനില്‍ കഴിയേണ്ടി വരുന്നത്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് സ്കൂള്‍ ദിനങ്ങളും നഷ്ടപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ താഴ്ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇനി ക്വാറന്റീന് വേണ്ട എന്ന തീരുമാനത്തിലേയ്ക്കാണ് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. ഇതുവരെ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികളും ക്വാറന്റീനില്‍ പ്രവേശിക്കുകയും ടെസ്റ്റിംഗ് നടത്തുകയും ചെയ്യണമായിരുന്നു എന്നാല്‍ ഇങ്ങനെയുള്ളവര്‍ക്ക് പ്രാദേശിക ഹെല്‍ത്ത് കെയര്‍ ടീം നിഷ്കര്‍ഷിച്ചാല്‍ മാത്രം ഇനി ക്വാറന്റീന് മതി എന്നാണ് സര്‍ക്കാര്‍ തീരുമാനം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ വീടുകളില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ വീട്ടിലുള്ള എല്ലാവരും ഐസൊലേഷനില്‍ കഴിയണമെന്ന കാര്യത്തില്‍ മാറ്റമില്ല. കുട്ടികളില്‍ ആര്‍ക്കെങ്കിലും കോവിഡ്-19 ലക്ഷണങ്ങള്‍ കണ്ടാല്‍ അവരും തീര്‍ച്ചയായും ക്വാറന്റീനില്‍ കഴിയുകയും ടെസ്റ്റ് ചെയ്യുകയും വേണം. സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിന്റെ പേരില്‍ രാജ്യത്ത് കോവിഡ് വ്യാപനം…
800 പേര്‍ക്ക് തൊഴിലവസരങ്ങളുമായി ഏണസ്റ്റ് ആന്‍ഡ് യംഗ് ; ഫ്രഷേഴ്സിനും അവസരം
മള്‍ട്ടിനാഷണല്‍ ഫ്രഫഷണല്‍ സര്‍വ്വീസ് കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യംഗ് (EY)അയര്‍ലണ്ടില്‍ പുതുതായി 800 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇത്രയും പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ പകുതി ഒഴിവുകള്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്. ബാക്കി വരുന്ന 400 ഒഴിവുകളില്‍ ബിരുദധാരികളായ ഫ്രഷേഴ്സിനെയാണ് നിയമിക്കുന്നത്. അയര്‍ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമായുള്ള കമ്പനിയുടെ ഏഴ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് പുതിയ നിയമനങ്ങള്‍ ഇതില്‍ മൂന്ന് ക്വാര്‍ട്ടേഴ്സുകള്‍ ഡബ്ലിനിലാണ്. കോര്‍ക്ക്, ഗാല്‍വേ, ലിമെറിക്ക് , വാട്ടര്‍ ഫോര്‍ഡ് എന്നിവിടങ്ങളിലാണ് മറ്റ് ക്വാര്‍ട്ടേഴ്സുകള്‍. ടാക്സ്, ഓഡിറ്റ്, കണ്സല്ട്ടിംഗ്, ഇക്കണോമിക്സ്, നിയമം, സൈബര്‍ സെക്യൂരിറ്റി, ടെക്നിക്കല്‍ മേഖലയിലാകും പുതിയ നിയമനങ്ങള്‍ നടത്തുക. കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതുതായി ആളെ നിയമിക്കാന്‍ പദ്ധതിയിടുന്നതെന്നും അധികം വൈകാതെ ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നും കമ്പനി മാനേജ്മെന്റ് വ്യക്തമാക്കി. കോവിഡിനെ…
അയര്‍ലണ്ടിലെ പുതിയ കോവിഡ് കണക്കുകള്‍
അയര്‍ലണ്ടിലെ പുതിയ കോവിഡ് കണക്കുകള്‍ പുറത്തുവിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,423 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 286 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 11 കേസുകള്‍ കുറവാണ്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത് 63 പേരാണ്. ഇന്നലത്തെ കണക്കുകളിലും ഇത്രയും ആളുകള്‍ തന്നെയായിരുന്നു തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്നത്. വാക്സിനേഷന് ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു. ചുമ, പനി, തൊണ്ട വേദന, തലവേദന, എന്നീ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും ചെറിയ ലക്ഷണങ്ങള്‍ കാണിച്ചാല്‍ പോലും കുട്ടികള്‍ സ്കൂളുകളില്‍ പോകാന്‍ പാടില്ലെന്നും ടോണി ഹോളോഹാന്‍ മുന്നറിയിപ്പ് നല്കി. 1,00,000 പേര്‍ക്ക് 390 എന്നതാണ് കഴിഞ്ഞ രണ്ടാഴ്ചത്തെ കോവിഡ് വ്യാപന നിരക്ക്. ഈ മാസം ആദ്യം ഇത് ഒരു ലക്ഷം പേര്‍ക്ക്…
ഔട്ട് ഡോര്‍ ഡൈനിംഗുകളില്‍ പുകവലി നിരോധനം വരുമോ
രാജ്യത്തെ ഔട്ട് ഡോര്‍ ഡൈനിംഗ് സ്ഥലങ്ങളില്‍ പുകവലി പൂര്‍ണ്ണമായി നിരോധിക്കണം എന്ന ആവശ്യം ഉയരുന്നു. ഒരു പക്ഷെ അധികമാരും പിന്തുണയ്ക്കാത്ത ഒരു ആവശ്യമായിരിക്കും ഇത് എന്നാല്‍ കൗണ്‍സിലര്‍ എറിക്കാ ഡോയലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തന്റെ മകളുമൊത്ത് വൈകുന്നേരം പുറത്തിറങ്ങിയ എറിക്കാ ഔട്ട് ഡോര്‍ ഡൈനിംഗില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് എറിക്കയെ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നതിലേയ്ക്ക് എത്തിയത്. ആരു പിന്തുണച്ചാലും ഇല്ലെങ്ങിലും ഈ ആ ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് എറിക്കയുടെ പക്ഷം. തന്റെ ആവശ്യം എറിക്ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് മണിക്കൂറുകള്‍ക്കുള്ളില്‍ 11,000 ലൈക്കുകളും നൂറുകണക്കിന് ഷയറുകളും കമന്റുകളുമാണ് ലഭിച്ചത്. തന്റെ ആവശ്യത്തെ അംഗീകരിക്കുന്ന കുറച്ചു പേരെങ്കിലുമുണ്ടെന്നും ഡൈനിംഗുകളില്‍ പുകവലി നിരോധിക്കണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ടു പോകുമെന്നും എറിക്കാ പറഞ്ഞു. Share This News
അമേരിക്കയിലേയ്ക്കുള്ള യാത്ര ഉടന്‍ സാധ്യമാകുമോ ?
കോവിഡിനെ തുടര്‍ന്ന് വിവിധ ലോക രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങള്‍ ഇപ്പോളും തുടരുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയും ഇതേ തുടര്‍ന്ന് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. ഇത് നിരവധിയാളുകള്‍ക്കാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ നിയന്ത്രണം എടുത്തുമാറ്റണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രാ നിരോധനം എടുത്തു മാറ്റാന്‍ ബൈഡന് ഭരണകൂടം തത്വത്തില്‍ തീരുമാനിച്ചതായാണ് വിവിരം. ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് നവംബര്‍ മാസം മുതല്‍ യാത്ര സാധ്യമാകും. യൂറോപ്യന്‍ രാജ്യങ്ങള്‍ നയതന്ത്ര തലത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചൊലുത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം എടുത്തത്. അമേരിക്കയിലേയ്ക്ക് അവധി ആഘോഷിക്കാന്‍ പോകാന്‍ ഇരിക്കുന്നവര്‍ക്കും പ്രിയപ്പെട്ടവരെ ഏറെ നാളായി പിരിഞ്ഞിരിക്കുന്നവര്‍ക്കും വലിയ സന്തോഷമാണ് ഈ യാത്രാ ഇളവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്നത് Share This News
സൂക്ഷിക്കുക സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തകളെ ; എച്ച്എസ്ഇ കണ്ടെത്തിയത് 1000 വ്യാജ വാര്‍ത്തകള്‍
കോവിഡ് -19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരവധി വ്യാജപ്രചരണങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ അടുത്ത ദിവസങ്ങളില്‍ തന്നെ ആയിരത്തോളം വ്യാജപ്രചരണങ്ങളും വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് കണ്ടെത്തിയത്. കോവിഡ് വാക്സിനേഷനെ സംബന്ധിച്ചും ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ചുമാണ് കൂടുതല്‍ വ്യാജപ്രചരണങ്ങള്‍. ഇതില്‍ 739 പോസ്റ്റുകളും ട്വിറ്ററിലാണ് കണ്ടെത്തിയത്. ഫേസ് ബുക്കില്‍ നിന്നുമാണ് 291 പോസ്റ്റുകള്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് പോസ്റ്റുകളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇത്തരം വ്യാജവാര്‍ത്തകളിലും വ്യാജ പ്രചരണങ്ങളിലും ഉള്‍പ്പെടാതെ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കോവിഡ് പോലുള്ള പ്രതിസന്ധികള്‍ നേരിടാന്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നുമാണ് എച്ച്എസ്ഇ നല്കുന്ന നിര്‍ദ്ദേശം. Share This News
രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ ഇന്നുമുതല്‍ ; ഓഫീസുകള്‍ തുറക്കും
രാജ്യത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ ഇന്നുമുതല്‍ നടപ്പിലാക്കും. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഇളവ്. ഇതോടെ കൂടുതല്‍ ബിസിനസ്സ് സ്ഥാപനങ്ങള്‍ ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇന്‍ഡോറായും ഔട്ട് ഡോറായും നടത്തുന്ന വിവിധ പരിപാടികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ഇതോടെ വര്‍ദ്ധിക്കും. ഓഫീസുകളില്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് ജീവനക്കാരുടെ ഇരിപ്പിടങ്ങള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം വേണം. അല്ലെങ്കില്‍ ഓരോരുത്തരുടേയും ക്യാബിനുകള്‍ കൃത്യമായി വേര്‍തിരിക്കണം. ഓഫീസുകള്‍ക്കുളളില്‍ ജീവനക്കാര്‍ ഒത്തുചേരുന്ന ഇടങ്ങളില്‍ എല്ലാം മാസ്ക് ധരിക്കണം. ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ ജീവനക്കാര്‍ മാത്രമാണ് നിര്‍ബന്ധമായും എത്തേണ്ടത് മറ്റുള്ളവര്‍ക്ക് വീടുകളിലിരുന്നു തന്നെ ജോലി ചെയ്യാം. ഇന്‍ഡോര്‍ പരിപാടികള്‍ സ്പോര്‍ട്, ആര്‍ട്സ്, സാസ്ക്കാരികം, ഡാന്‍സ് ക്ലാസുകള്‍ അടക്കം എല്ലാ പരിപാടികളും പരമാവധി 100 പേരെ ഉള്‍ക്കെള്ളിച്ച്…
ഇളവുകള്‍ അടുത്ത ഘട്ടം തിങ്കളാഴ്ച മുതല്‍
അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങളിലെ അടുത്ത ഘട്ടം ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നടപ്പിലാക്കാമെന്ന് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ശുപാര്‍ശ ചെയ്തു. ഏറ്റവുമവസാനത്തെ കോവിഡ് കണക്കുകള്‍ പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു ശുപാര്‍ശ. കൂടുതല്‍ ആളുകള്‍ക്ക് ജോലിസ്ഥലങ്ങളില്‍ പോകാനും കൂടുതല്‍ ബിസിനസ്സുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും തിങ്കളാഴ്ച മുതല്‍ അവസരം ലഭിക്കും മാത്രമല്ല. ഇന്‍ഡോര്‍ , ഔട്ട് ഡോര്‍ , പരിപാടികള്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിച്ച് നടത്താനും അനുമതി ലഭിക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ 1413 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 290 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 67 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. അഞ്ച് ദിവസത്തെ ശരാശരി രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലെ 1,407 ല്‍ നിന്നും 1,395 ലേയ്ക്ക് കുറഞ്ഞിട്ടുണ്ട്. Share This News