രാജ്യത്തെ ഔട്ട് ഡോര്‍ ഡൈനിംഗ് സ്ഥലങ്ങളില്‍ പുകവലി പൂര്‍ണ്ണമായി നിരോധിക്കണം എന്ന ആവശ്യം ഉയരുന്നു. ഒരു പക്ഷെ അധികമാരും പിന്തുണയ്ക്കാത്ത ഒരു ആവശ്യമായിരിക്കും ഇത് എന്നാല്‍ കൗണ്‍സിലര്‍ എറിക്കാ ഡോയലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തന്റെ മകളുമൊത്ത് വൈകുന്നേരം പുറത്തിറങ്ങിയ എറിക്കാ ഔട്ട് ഡോര്‍ ഡൈനിംഗില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് എറിക്കയെ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നതിലേയ്ക്ക് എത്തിയത്. ആരു പിന്തുണച്ചാലും ഇല്ലെങ്ങിലും ഈ ആ ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് എറിക്കയുടെ പക്ഷം. തന്റെ ആവശ്യം എറിക്ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് മണിക്കൂറുകള്‍ക്കുള്ളില്‍ 11,000 ലൈക്കുകളും നൂറുകണക്കിന് ഷയറുകളും കമന്റുകളുമാണ് ലഭിച്ചത്. തന്റെ ആവശ്യത്തെ അംഗീകരിക്കുന്ന കുറച്ചു പേരെങ്കിലുമുണ്ടെന്നും ഡൈനിംഗുകളില്‍ പുകവലി നിരോധിക്കണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ടു പോകുമെന്നും എറിക്കാ പറഞ്ഞു. Share This News
അമേരിക്കയിലേയ്ക്കുള്ള യാത്ര ഉടന്‍ സാധ്യമാകുമോ ?
കോവിഡിനെ തുടര്‍ന്ന് വിവിധ ലോക രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങള്‍ ഇപ്പോളും തുടരുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയും ഇതേ തുടര്‍ന്ന് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. ഇത് നിരവധിയാളുകള്‍ക്കാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ നിയന്ത്രണം എടുത്തുമാറ്റണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രാ നിരോധനം എടുത്തു മാറ്റാന്‍ ബൈഡന് ഭരണകൂടം തത്വത്തില്‍ തീരുമാനിച്ചതായാണ് വിവിരം. ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് നവംബര്‍ മാസം മുതല്‍ യാത്ര സാധ്യമാകും. യൂറോപ്യന്‍ രാജ്യങ്ങള്‍ നയതന്ത്ര തലത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചൊലുത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം എടുത്തത്. അമേരിക്കയിലേയ്ക്ക് അവധി ആഘോഷിക്കാന്‍ പോകാന്‍ ഇരിക്കുന്നവര്‍ക്കും പ്രിയപ്പെട്ടവരെ ഏറെ നാളായി പിരിഞ്ഞിരിക്കുന്നവര്‍ക്കും വലിയ സന്തോഷമാണ് ഈ യാത്രാ ഇളവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്നത് Share This News
സൂക്ഷിക്കുക സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തകളെ ; എച്ച്എസ്ഇ കണ്ടെത്തിയത് 1000 വ്യാജ വാര്‍ത്തകള്‍
കോവിഡ് -19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരവധി വ്യാജപ്രചരണങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ അടുത്ത ദിവസങ്ങളില്‍ തന്നെ ആയിരത്തോളം വ്യാജപ്രചരണങ്ങളും വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് കണ്ടെത്തിയത്. കോവിഡ് വാക്സിനേഷനെ സംബന്ധിച്ചും ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ചുമാണ് കൂടുതല്‍ വ്യാജപ്രചരണങ്ങള്‍. ഇതില്‍ 739 പോസ്റ്റുകളും ട്വിറ്ററിലാണ് കണ്ടെത്തിയത്. ഫേസ് ബുക്കില്‍ നിന്നുമാണ് 291 പോസ്റ്റുകള്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് പോസ്റ്റുകളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇത്തരം വ്യാജവാര്‍ത്തകളിലും വ്യാജ പ്രചരണങ്ങളിലും ഉള്‍പ്പെടാതെ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കോവിഡ് പോലുള്ള പ്രതിസന്ധികള്‍ നേരിടാന്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നുമാണ് എച്ച്എസ്ഇ നല്കുന്ന നിര്‍ദ്ദേശം. Share This News
രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ ഇന്നുമുതല്‍ ; ഓഫീസുകള്‍ തുറക്കും
രാജ്യത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ ഇന്നുമുതല്‍ നടപ്പിലാക്കും. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഇളവ്. ഇതോടെ കൂടുതല്‍ ബിസിനസ്സ് സ്ഥാപനങ്ങള്‍ ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇന്‍ഡോറായും ഔട്ട് ഡോറായും നടത്തുന്ന വിവിധ പരിപാടികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ഇതോടെ വര്‍ദ്ധിക്കും. ഓഫീസുകളില്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് ജീവനക്കാരുടെ ഇരിപ്പിടങ്ങള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം വേണം. അല്ലെങ്കില്‍ ഓരോരുത്തരുടേയും ക്യാബിനുകള്‍ കൃത്യമായി വേര്‍തിരിക്കണം. ഓഫീസുകള്‍ക്കുളളില്‍ ജീവനക്കാര്‍ ഒത്തുചേരുന്ന ഇടങ്ങളില്‍ എല്ലാം മാസ്ക് ധരിക്കണം. ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ ജീവനക്കാര്‍ മാത്രമാണ് നിര്‍ബന്ധമായും എത്തേണ്ടത് മറ്റുള്ളവര്‍ക്ക് വീടുകളിലിരുന്നു തന്നെ ജോലി ചെയ്യാം. ഇന്‍ഡോര്‍ പരിപാടികള്‍ സ്പോര്‍ട്, ആര്‍ട്സ്, സാസ്ക്കാരികം, ഡാന്‍സ് ക്ലാസുകള്‍ അടക്കം എല്ലാ പരിപാടികളും പരമാവധി 100 പേരെ ഉള്‍ക്കെള്ളിച്ച്…
ഇളവുകള്‍ അടുത്ത ഘട്ടം തിങ്കളാഴ്ച മുതല്‍
അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങളിലെ അടുത്ത ഘട്ടം ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നടപ്പിലാക്കാമെന്ന് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ശുപാര്‍ശ ചെയ്തു. ഏറ്റവുമവസാനത്തെ കോവിഡ് കണക്കുകള്‍ പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു ശുപാര്‍ശ. കൂടുതല്‍ ആളുകള്‍ക്ക് ജോലിസ്ഥലങ്ങളില്‍ പോകാനും കൂടുതല്‍ ബിസിനസ്സുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും തിങ്കളാഴ്ച മുതല്‍ അവസരം ലഭിക്കും മാത്രമല്ല. ഇന്‍ഡോര്‍ , ഔട്ട് ഡോര്‍ , പരിപാടികള്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിച്ച് നടത്താനും അനുമതി ലഭിക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ 1413 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 290 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 67 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. അഞ്ച് ദിവസത്തെ ശരാശരി രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലെ 1,407 ല്‍ നിന്നും 1,395 ലേയ്ക്ക് കുറഞ്ഞിട്ടുണ്ട്. Share This News
പെട്രോള്‍ , ഡീസല്‍ വില വര്‍ദ്ധനവിന് സാധ്യത
അയര്‍ലണ്ടില്‍ പെട്രോളിന്റേയും ഡീസലിന്റേയും വിലകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. കാര്‍ബണ്‍ നികുതി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം അടുത്ത ബഡ്ജറ്റില്‍ പ്രഖ്യാപിച്ചേക്കും . ഇതോടെയാണ് ഇന്ധന വിലവര്‍ദ്ധനവ് പ്രതീക്ഷിക്കുന്നത്. നിലവില സാഹചര്യത്തില്‍ പെട്രോളിന്റെ നികുതി ഒരു ലീറ്ററിന് ഡീസലിന്റെ നികുതിയേക്കാള്‍ 11.6 സെന്റ് കൂടുതലാണ്. മിനറല്‍ ഓയില്‍ ടാക്സ് 10.4 സെന്റ് ആണ് കൂടുതല്‍. കാര്‍ബണ്‍ ടാക്സ് വര്‍ദ്ധിപ്പിക്കുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും ഇടയിലുള്ള നികുതിയിലെ വിത്യാസം ഇല്ലാതാക്കുന്നതിനായി ഡീസലിന് കൂടുതല്‍ നികുതി ചുമത്താനും സാധ്യതയുണ്ട്. രാജ്യത്തെ ടാക്സ് സ്റ്റാറ്റര്‍ജി ഗ്രൂപ്പും കാലാവസ്ഥാ വ്യതിയാന ഉപദേശക സമിതിയുമടക്കം ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഡീസലിന് നല്കുന്ന സബ്സിഡികള്‍ എടുത്തുമാറ്റിയാല്‍ അത് ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതിയ്ക്ക് ഗുണം ചെയ്യുമെന്നും പഠനങ്ങളുണ്ട്. ലഭിക്കുന്ന സൂചനകളനുസരിച്ച് ഒക്ടോബര്‍ 13 മുതല്‍ ഡീസലിന്റേയും പെട്രോളിന്റെയും വില വര്‍ദ്ധിച്ചേക്കും . 60 ലിറ്റര്‍ ഡീസല്‍ നിറയ്ക്കുമ്പോള്‍ 1.48 യൂറോയും ഇതേ…
കിൽകെന്നിയിലെ ഈ വർഷത്തെ ഓണാഘോഷം
മലയാളിയുടെ സ്വന്തം ആഘോഷമായ ഓണം കേരളത്തിന്റെ ഭൂമിശാസ്ത്ര അതിർത്തിയും കടന്ന് ആഗോള ആഘോഷമായി മാറിയിട്ട് കാലങ്ങളേറെയായി.. തനിമയും പൊലിമയും ഒട്ടും കുറയാതെ അയർലണ്ടിലെ കിൽകെന്നി മലയാളികളും 2021ഇൽ ഓണത്തെ വരവേറ്റു. അയർലണ്ട് ന്റെ ചരിത്രമുറങ്ങുന്ന കിൽകെന്നി കൊട്ടാരത്തിന്റ മുന്നിൽ കേരളത്തനിമയോട് കൂടി അണിഞ്ഞൊരുങ്ങിയ 16 മങ്കമാർ ചുവടുവച്ച തിരുവാതിര ഏവർക്കും കണ്ണിനു ആനന്ദമായി !! തന്റെ പ്രജകളെ കാണാൻ മാവേലി തമ്പുരാൻ ഇത്തവണ river നോറിലൂടെ വഞ്ചിയിലാണ് എത്തിച്ചേർന്നത്. കളിയും ചിരിയും ഓണപ്പാട്ടുകളുo കുടപിടിച്ച ആഘോഷത്തിലെ തിരുവാതിര കിൽകെന്നി castle മുറ്റത്തു പകർത്താൻ സന്തോഷത്തോടെ അനുവാദം തന്നതിലൂടെ അധികാരികൾ, നമ്മുടെ video ആളുകൾ കാണും തോറും കിൽകെന്നി യുടെ ടൂറിസം പ്രൊമോഷൻ ബൂസ്റ്റ് up ആകുമെന്നും പ്രതീക്ഷിക്കുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. . Share This News
ടിക്ക് ടോക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
സാമൂഹ മാധ്യമമായ ടിക് ടോക്കിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിവര സംരക്ഷണവുമായി ബന്ധപ്പെട്ട് രണ്ട് അന്വേഷണങ്ങളാണ് നടക്കുക. കുട്ടികളുമായി ബന്ധപ്പെട്ട വിവിരങ്ങള്‍ സൂക്ഷിക്കുന്നതില്‍ രാജ്യത്തെ നിയമം കൃത്യമായി പാലിക്കുന്നുണ്ടോ എന്നതാണ് അന്വേഷണ പരിധിയില്‍ വരുന്ന ആദ്യ വിഷയം. രാജ്യത്തു നിന്നുള്ള ഇത്തരം വിവരങ്ങള്‍ ചൈനയിലേയ്ക്ക് കൈമാറുന്നുണ്ടോ എന്നതാണ് രണ്ടാമത്തെ അന്വേഷണ വിഷയം. 18 വയസ്സില്‍ താഴയുള്ളവരുടെ വ്യക്തിപരമായ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കുന്നുണ്ടോ എന്നതും 13 വയസ്സിന് താഴയുള്ളവര്‍ ആണോ എന്ന് മനസ്സിലാക്കാന്‍ കൃത്യമായ സംവിധാനമുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ സ്വമേധയാ ആണ് അന്വേഷണം നടത്തുന്നതെന്നും പരാതികളുടെ അടിസ്ഥാനത്തിലല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ മാസം ആദ്യം 225 മില്ല്യണ്‍ യൂറോ ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ വാട്സാപ്പിന് പിഴ വിധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 27 അന്വേഷണങ്ങളായിരുന്നു ഡിപിസി നടത്തിയത്. ഇതില്‍ 14 അന്വേഷണങ്ങളും ഫേസ്ബുക്കുമായി ബന്ധപ്പെട്ട സോഷ്യല്‍…
മദ്യവിതരണത്തിനുള്ള ലൈസന്‍സ് നിബന്ധനകളില്‍ ഇളവുകള്‍ വരുന്നു
കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണിന് ശേഷം രാജ്യത്ത് പൊതുപരിപാടികളും ആഘോഷങ്ങളും രാത്രികാല ആഘോഷങ്ങളും ആരംഭിച്ചു വരുന്ന സാഹചര്യത്തില്‍ മദ്യ വിതരണത്തിനുള്ള ലൈസന്‍സിന് ചില ഇളവുകള്‍ വരുത്താന്‍ സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ മന്ത്രിസഭയില്‍ നടന്നതായാണ് സൂചന. പൊതുപരിപാടികകള്ക്കുള്ള താത്ക്കാലിക മദ്യവിതരണ ലൈസന്‍സ് ഇനി എളുപ്പമായേക്കും. സാസ്കാരിക വേദികള്‍, തീയേറ്ററുകള്‍, ഗ്യാലറികള്‍, വിവിധ എക്സിബിഷനുകള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇനി മദ്യ വിതരണം നടത്തുന്നതിനുള്ള ലൈസന്‍സ് എളുപ്പത്തില്‍ ലഭിച്ചേക്കും. ബാറുകളുടെയും നൈറ്റ് ക്ലബ്ബുകളുടേയും സമയം വര്‍ദ്ധിപ്പിക്കാനും പുതിയ നയത്തില്‍ നിര്‍ദ്ദേശമുണ്ട്. രാത്രികാല ആഘോഷങ്ങള്‍ കൂടുതല്‍ നടക്കുന്നതും സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും മന്ത്രിസഭ പരിഗണിച്ചിരുന്നു. രാത്രികാല ആഘോഷങ്ങള്‍, പ്രദര്‍ശനങ്ങള്‍, സാസ്കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവ കൂടുതല്‍ ഇടങ്ങളില്‍ സംഘടിപ്പിക്കാനും ഒപ്പം ദേശീയ സാസ്കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാനും പദ്ധതിയുണ്ട്. സമയം വര്‍ദ്ധിപ്പിക്കുന്നതും മദ്യവിതരണ നിബന്ധനകളില്‍ ഇളവു…
രാജ്യത്തെ ഏറ്റവും പുതിയ കോവിഡ് കണക്കുകള്‍
അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,394 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 321 പേരാണ് ആശുപത്രികളില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇന്നലത്തെ കണക്കുകളെ അപേക്ഷിച്ച് എട്ടു പേരുടെ വര്‍ദ്ധനവാണ് ആശുപത്രികളില്‍ ഉണ്ടായിരിക്കുന്നത്. ആശുപത്രികളില്‍ കഴിയുന്നവരില്‍. 58 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലത്തെ കണക്കുകളെ അപേക്ഷിച്ച് തീവ്രപരിചരണത്തില്‍ കഴിഞ്ഞവരില്‍ ഒരാളുടെ കുറവ് വന്നിട്ടുണ്ട്. എത്ര ചെറിയ ലക്ഷണങ്ങളാണെങ്കിലും ആളുകള്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിക്കണമെന്നും കോവിഡ് ടെസ്റ്റ് നടത്തണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. കുട്ടികളുടെ കാര്യം ഏറെ പ്രധാനമാണെന്നും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും സ്കൂളില്‍ പോകരുതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടത്തുന്ന ടെസ്റ്റിംഗ് കുറയ്ക്കാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവും അറിയിച്ചു. അടുത്തമാസം കൂടി വലിയ തോതിലുള്ള ടെസ്റ്റിംഗ് തുടര്‍ന്നേക്കും. Share This…