60 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അനുമതി

അയര്‍ലണ്ടില്‍ അറുപത് വയസ്സ് മുതല്‍ മുകളിലേക്ക് പ്രയമുള്ള ആളുകള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനത്തിന് അനുമതി ലഭിച്ചു. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയാണ് അനുമതി നല്‍കിയത്. ഇന്നലെ രാത്രി ചേര്‍ന്ന യോഗത്തിലാണ് അനുമതി നല്‍കാന്‍ തീരുമാനമെടുത്തത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും ഇക്കര്യത്തില്‍ ദേശീയ രോഗ പ്രതിരോധ ഏജന്‍സി തീരുമാനമെടുത്തില്ല. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇതിനിടെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും തല്‍ക്കാലം പിന്‍മാറണമെന്ന് നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. മുന്‍ തീരുമാനപ്രകാരം ഒക്ടോബര്‍ 22 മുതലാണ് കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരേണ്ടത്. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. Share This News

Share This News
Read More

കുട്ടികള്‍ക്ക് ഫ്‌ളൂ വാക്‌സിന്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം

രാജ്യത്തെ കുട്ടികള്‍ക്ക് ഫ്‌ളൂ വാക്‌സിന്‍ നല്‍കണമെന്ന് ആരോഗ്യവകുപ്പ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍ക്ക് മൂക്കിലേയ്ക്ക് സ്‌പ്രേ ചെയ്യുന്ന വാക്‌സിന്‍ ഇപ്പാള്‍ ലഭ്യമാണ്. തണുപ്പുകാലം കഴിയുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഹെല്‍ത്ത് സെന്ററുകളിലും ഫാര്‍മസികളിലും വാക്‌സിന്‍ ലഭ്യമാണ്. തികച്ചും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്. ഫ്‌ളു വളരെ വേഗം കുട്ടികളില്‍ പടരാനും ഗുരുതര രോഗാവസ്ഥകള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്നും അതിനാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തിന് മാതാപിതാക്കള്‍ അടിയന്തിര പ്രധാന്യം നല്‍കണമെന്നും എച്ച്എസ്ഇ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വിന്റര്‍ സീസണിലും വാക്‌സിന്‍ നല്‍കിയിരുന്നു എങ്കിലും കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ഫലപ്രദമായി വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടികള്‍ക്ക് പുറമേ 65 വയസ്സിന് മുകളിലേയ്ക്കുള്ളവര്‍ക്കും ഈ വാക്‌സിന്‍ നല്‍കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. Share This News

Share This News
Read More

യൂറോപ്പില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങളൊരുക്കാന്‍ ഫേസ് ബുക്ക്

സോഷ്യല്‍ മീഡിയ ലോകത്തെ വമ്പന്‍മാരായ ഫേസ്ബുക്ക് യൂറോപ്പില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഒരുക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനിടെ 10,000 പുതിയ തൊഴിലവസരങ്ങളാണ് ഫേസ് ബുക്ക് യൂറോപ്പില്‍ വാഗ്ദാനം ചെയ്യുന്നത്. വിര്‍ച്ച്വല്‍ രംഗത്ത് പുത്തന്‍ അനുഭവം സമ്മാനിക്കുന്ന പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫേം തയ്യാറുക്കുന്നതിന്റെ ഭാഗമായാണ് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി തുറക്കുന്ന പുതിയ ഓഫീസുകളിലായിരിക്കും പുതിയ നിയമനങ്ങള്‍ നടത്തുന്നത്. ഫേസ് ബുക്കിന്റെ ഇഎംഇഎ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത് അയര്‍ലണ്ടിലാണ്. ഇതിനാല്‍ തന്നെ ഈ ജോലി ഒഴിവുകളില്‍ നല്ലൊരു ശതമാനം അയര്‍ലണ്ടിലായിരിക്കുമെന്നും അയര്‍ലണ്ടിലുള്ളവര്‍ക്ക് നിയമനം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഫേസ് ബുക്കിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കാണ് ഫേസ് ബുക്ക് അയര്‍ലണ്ട് വഹിച്ചിരിക്കുന്നത്. ഇതിനാല്‍ തന്നെ പുതുതായി വരുന്ന ഒഴിവുകളില്‍ പ്രധാന പരിഗണനയും അയര്‍ലണ്ടിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫേസ് ബുക്ക് നേരത്തെ തന്നെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ ജീവനക്കാര്‍ക്ക്…

Share This News
Read More

ബ്രിട്ടനിലുള്ള ഐറീഷ് പൗരന്‍മാര്‍ക്കും ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം

യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുകയാണ് രാജ്യം. അയര്‍ലണ്ടില്‍ അര്‍ഹരായ എല്ലാവര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു ആദ്യ ഘട്ടത്തില്‍ ചെയ്തത്. രണ്ടാം ഘട്ടമായി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ താമസക്കാരായ ഐറീഷ് പൗരന്‍മാര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള അവസരം നല്‍കിയിരുന്നു. ഇപ്പോള്‍ ബ്രിട്ടനില്‍ താമസക്കാരായ ഐറീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള അവസരമാണ് നല്‍കുന്നത്. ഒക്ടോബര്‍ 15 മുതല്‍ ഇതിനുള്ള അവസരമുണ്ടായിരിക്കും. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ തെളിവ് സഹിതമാണ് അപേക്ഷിക്കേണ്ടത്. യൂറോപ്പില്‍ യാത്രയും മറ്റും സുഗമമാക്കുന്നതിനാണ് യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. Share This News

Share This News
Read More

കോവിഡ് കേസുകള്‍ കൂടാന്‍ കാരണം യുകെയുമായുള്ള സമ്പര്‍ക്കമെന്ന് ആരോഗ്യമന്ത്രി

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നത് ആശങ്കയുയര്‍ത്തുന്നു. ഇതിനിടെ കോവിഡ് വ്യാപനം കൂടുന്നതിന് കാരണം അയര്‍ലണ്ടും യുകെയും തമ്മിലുള്ള സമ്പമാര്‍ക്കാണെന്ന പ്രസ്താവനയുമായി ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി രംഗത്തു വന്നു. ഏറ്റവുമധികം വാക്‌സിനേഷന്‍ നടന്ന രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ടെന്നും എന്നാല്‍ ഇപ്പോള്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിന് പിന്നില്‍ യുകെയുമായി രാജ്യത്തിനുള്ള സമ്പര്‍ക്കമാണെന്നും സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു. ഇരു രാജ്യങ്ങളിലേയ്ക്കുമുള്ള പോക്കും വരവും വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതലുള്ള ആറ് ദിവസത്തെ കണക്കുകള്‍ പ്രകാരം 9,800 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 22 മുതല്‍ രാജ്യത്ത് അടുത്തഘട്ടം ഇളവുകള്‍ നടപ്പിലാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ പുനരാലോചന നടത്തുകയാണ്. കോവിഡ് വ്യാപനം സംബന്ധിച്ച പുതിയ വിവരങ്ങളും ആരോഗ്യ വകുപ്പിന്റെ പൊതുജനാരോഗ്യ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കും ഇളവുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. Share This News

Share This News
Read More

നിയന്ത്രണങ്ങളിലെ ഇളവുകളില്‍ ഉറപ്പില്ലെന്ന് സര്‍ക്കാര്‍

രാജ്യത്ത് അടുത്തഘട്ടം ലോക്ടൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത് ഒക്ടോബര്‍ 22 മുതലാണ്. ഈ ദിവസത്തിലേയ്ക്ക് ഒരാഴച മാത്രം ബാക്കി നില്‍ക്കെ അന്നേ ദിവസം ഇളവുകള്‍ പ്രഖ്യാപിക്കാനാകുമോ എന്നത് സംബന്ധിച്ച് ഉറപ്പില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഇളവുകളുടെ കാര്യത്തില്‍ അടുത്തയാഴ്ച ആദ്യത്തോടെ മാത്രമെ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും രോഗികളുടെ എണ്ണം വളരെ വേഗത്തില്‍ ഉയരുന്നത് നല്ല സൂചനയല്ലെന്നും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുമായ ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ച ശേഷം മാത്രമെ തുടര്‍ന്നുള്ള ഇളവുകളില്‍ തീരുമാനമെടുക്കൂ എന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കി. സാമൂഹ്യ അകലവും തുറസായ സ്ഥലങ്ങളിലെ മാസ്‌കിന്റെ ഉപയോഗം അടക്കമുള്ള നിയന്ത്രണങ്ങളും ഒക്ടോബര്‍ 22 മുതല്‍ ഒഴിവാക്കുമെന്നായിരുന്നു മുമ്പുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍ Share This News

Share This News
Read More

കോവിഡ് കണക്കുകള്‍ രണ്ടായിരത്തിന് മുകളില്‍ ; വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഇനിയും

രാജ്യത്ത് കോവിഡ് കണക്കുകള്‍ വീണ്ടും ഉയരുന്നതായി സൂചനകള്‍ അവസാന 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം കോവിഡ് കേസുകള്‍ രണ്ടായിരത്തിന് മുകളിലാണ്. 2066 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 26 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,306 ആയി. 408 പേരാണ് നിലവില്‍ ചികിത്സയ്ക്കായി ആശുപത്രികളിലുള്ളത്. 69 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് വാക്‌സിനേഷന്‍ അതിവേഗത്തില്‍ മുന്നോട്ട്‌പോകുമ്പോഴും ഇനിയും വാക്‌സിന്‍ സ്വീകരിക്കത്തവര്‍ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. 300,0000 ത്തോളം മുതിര്‍ന്ന് ആളുകള്‍ ഇപ്പോഴും വാക്‌സിനോട് വിമുഖത കാട്ടുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ റൊനാന്‍ ഗ്ലൈന്‍ പറഞ്ഞു. ഇതിനാല്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കുക എന്നതാണ് കോവിഡ് വര്‍ദ്ധിക്കുന്നത് തടയാനുള്ള എക പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം ഡോസ് എടുക്കേണ്ട സമയമായിട്ടും സ്വീകരിക്കാത്ത 70,000 ആളുകള്‍ ഇനിയും…

Share This News
Read More

നേഴ്‌സുമാരുടെ ജോലി സമയം കുറച്ചാല്‍ കൂടുതല്‍ പേര്‍ക്ക് അവസരങ്ങള്‍ ലഭിക്കും

മുമ്പ് സാമ്പത്തീക പ്രതിസന്ധിയുടെ പേരില്‍ അയര്‍ലണ്ടില്‍ ദീര്‍ഘിപ്പിച്ച നേഴ്‌സുമാരുടെ ജോലി സമയം കുറയ്ക്കാനാകുമോ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം . ജോലി സമയം പഴയ രീതിയിലേയ്ക്ക് കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ഇത് സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തീക ബാധ്യത ഉണ്ടാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. നേഴ്‌സുമാരുടെ ജോലി സമയം പഴയ രീതിയിലേയ്ക്ക് കുറച്ചാല്‍ ഇതിനിടയിലെ മണിക്കൂറുകള്‍ കവര്‍ ചെയ്യുന്നതിന് കുറഞ്ഞത് 1700 നേഴ്‌സുമാരെ പുതുതായി നിയമിക്കേണ്ടി വരുമെന്നാണ് എച്ച്എസ്ഇ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇതിനായി ഏകദേശം 300 മില്ല്യണ്‍ യൂറോയുടെ അധിക ബാധ്യത ഉണ്ടാകുമെന്നും എച്ച്എസ്ഇ പറയുന്നു. ജോലി സമയം 2010 ല്‍ നിലനിന്നിരുന്ന അവസ്ഥയിലേയ്ക്ക് കുറയ്ക്കണമെന്ന നേഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കപ്പെടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. Share This News

Share This News
Read More

2022 ലേയ്ക്കുള്ള ബഡ്ജറ്റ് പ്രഖ്യാപിച്ചു

അയര്‍ലണ്ടില്‍ 2022 വര്‍ഷത്തേയ്ക്കുള്ള ബഡ്ജറ്റ് പ്രഖ്യാപിച്ചു. 4.7 ബില്ല്യണ്‍ യൂറോയുടെ ബഡ്ജറ്റാണ് പ്രഖ്യാപിച്ചത്. 1.5 ബില്ല്യണ്‍ യൂറോയുടെ അധിക ചിലവ് വരുന്ന ബഡ്ജറ്റില്‍ 520 മില്ല്യണ്‍ യൂറോയുടെ ഇന്‍കം ടാക്‌സ് ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍ ഇനി പറയുന്നവയാണ്. ഹോസ്പിറ്റാലിറ്റി മേഖലയ്ക്കുള്ള വാറ്റ് 2022 ഓഗസ്റ്റ് വരെ ഒമ്പത് ശതമാനമായി തുടരും. വ്യക്തിഗത നികുതി ക്രെഡിറ്റ്, എംപ്ലോയി നികുതി ക്രെഡിറ്റ്, ഏണ്‍ഡ് ഇന്‍കം ക്രെഡിറ്റ് എന്നിവ 50 യൂറോ കൂട്ടും. മിനിമം വേതനം ചെറിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ 10.20 യൂറോ ആയിരുന്നത് ഇപ്പോള്‍ മണിക്കൂറിന് 10.50 യൂറോ ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. യുവ തൊഴിലന്വേഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ സാമൂഹ്യ സുരക്ഷാ പേയ്‌മെന്റ് , സ്റ്റേറ്റ് പെന്‍ഷന്‍ എന്നിവ 5 യൂറോ ഉയര്‍ത്തിയിട്ടുണ്ട് . വര്‍ക്ക് ഫ്രം ഹോമിനായി ഉപയോഗിക്കുന്ന ഹീറ്റ്, വൈദ്യുതി , ബ്രോഡ്ബാന്‍ഡ്…

Share This News
Read More

രാജ്യത്തെ കോവിഡ് കണക്കുകള്‍ ; വാക്‌സിനെടുക്കണമെന്ന് വീണ്ടും സര്‍ക്കാര്‍

രാജ്യത്ത് പുതുതായി 1,358 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകളാണിത്. ഇവരില്‍ 400 പേരാണ് ചികിത്സയിലുള്ളത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 18 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കുകളാണിത്. മാര്‍ച്ച് മാസത്തില്‍ ഒരു സമയം 418 പേര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. 75 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ അഞ്ച് ദിവസത്തെ രോഗബാധിതരുടെ ശരാശരി കണക്കുകള്‍ 1,578 ആണ്. ആശുപത്രികളിലും ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലും ചികിത്സയിലുള്ളവരില്‍ കൂടുതല്‍ ആളുകളും വാക്‌സിന്‍ സ്വീകരിക്കാത്തവരാണെന്ന കണക്കുകള്‍ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് ഇനിയും വാക്‌സിനെടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കണമെന്നും പ്രതിരോധം ശക്തമാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ കഴിയുന്നവരില്‍ 67 ശതമാനം ആളുകള്‍ വാക്‌സിന്‍ ഒരു ഡോസ് പോലും സ്വീകരിക്കാവരും മൂന്ന് ശതമാനം…

Share This News
Read More