12-15 പ്രായത്തിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

രാജ്യത്ത് കോവിഡിനെതിരെ കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 12 മുതല്‍ 15 വയസ്സുവരെയുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ആലോചന. ദേശീയ രോഗപ്രതിരോധ ഉപദേശക സമതിയാണ് സര്‍ക്കാരിനോട് ഇക്കാര്യം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ നിര്‍ദ്ദേശം ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയും അംഗീകരിച്ചിട്ടുണ്ട്. നിലവില്‍ ഫൈസര്‍ വാക്‌സിന്‍ 12-15 പ്രായപരിധിയിലുള്ളവര്‍ക്ക് തങ്ങളുടെ വാക്‌സിന്‍ നല്‍കാനുള്ള അംഗീകാരത്തിനായി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയെ സമീപിച്ചിട്ടുണ്ട്. രാജ്യത്ത് 12-15 പ്രായപരിധിയിലുള്ളവരില്‍ 70 ശതമാനം കുട്ടികളും ഇതിനകം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ.് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. Share This News

Share This News
Read More

ഫെബ്രുവരി അവസാനത്തോടെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി മാറും

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും എടുത്തുമാറ്റാനുള്ള നെഫറ്റ് (NPHET) നിര്‍ദ്ദേശം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കും ഇതോടെ കോവിഡ് നിയന്ത്രണങ്ങള്‍ അടുത്തമാസം മുതല്‍ ഉണ്ടാവില്ലെന്ന് ഉറപ്പായി. മന്ത്രിസഭായോഗം ശുപാര്‍ശകള്‍ അംഗീകരിക്കുന്നതോടെ കോവിഡിന് മുമ്പത്തെ സാമൂഹ്യജീവിതാന്തരീക്ഷം തിരികെ എത്തുമെന്നാണ് കരുതുന്നത്. സ്‌കൂളുകളിലെ അടക്കം മാസ്‌ക് ധരിക്കലും പൊതു ഇടങ്ങളിലെ മാസ്‌ക് ധരിക്കലും ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങളാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി 28 വരെ മാത്രമെ നിയന്ത്രണങ്ങള്‍ ഉണ്ടാവൂ എന്നാണ് വിവരം. ഇതിനു ശേഷം നെഫറ്റ് അടക്കമുള്ള സംവിധാനങ്ങളും പിരിച്ച് വിടാന്‍ ചീഫ് മെഡിക്കല്‍ ഓഫീസറും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം കുറയ്ക്കാനും നെഫറ്റില്‍ അടക്കം നിയോഗിച്ചിരിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാരെ തങ്ങളുടെ മാതൃസംഘടനയിലേയ്ക്ക് തിരികെ നിയമിക്കാനും സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം കുറയ്ക്കുമ്പോള്‍ ഇവിടങ്ങളിലുള്ള ജീവനക്കാരെയും തിരികെ വിളിയ്ക്കും. Share This News

Share This News
Read More

കോവിഡില്‍ വലിയ ആശ്വാസം ; ഐസിയു കേസുകള്‍ കുറയുന്നു

രാജ്യത്ത് കോവിഡ് കണക്കുകളില്‍ ആശ്വസ വാര്‍ത്തകള്‍ പുറത്തുവരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം 52 പേര്‍ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. 2021 സെപ്റ്റംബര്‍ നാലിന് ശേഷം ഏറ്റവും കുറവ് ഐസിയു കേസുകളാണിത്. 595 പേരാണ് രാജ്യത്താകെ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 1865 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആഴ്ചാവസാനങ്ങളില്‍ കോവിഡ് കണക്കുകള്‍ പുറത്തുവിടുന്ന പതിവ് ആരോഗ്യ വകുപ്പ് ഉടന്‍ അവസാനിപ്പിക്കുമെന്നും സൂചനയുണ്ട്. 5 വയസ്സിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനുവേണ്ടി രജിസ്റ്റര്‍ ചെയ്യാനും വാക്‌സിന്‍ സ്വീകരിക്കാനും ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. Share This News

Share This News
Read More

ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം ട്രെൻഡിങ് ചാർട്ടിൽ

ഫോർ മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്” സീസൺ 1 ലെ അവസാന ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയായിൽ ട്രെൻഡിങ് ചാർട്ടിൽ ഇടം നേടി ശ്രദ്ധേയമാകുന്നു. അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനു സുപരിചിതനായ ഗായകനും  ആരോഗ്യ മേഖലാ പ്രവർത്തകനുമായ ‘ലിൻസൻ തോമസ്’ ആലപിച്ച “നിലാ നിലാ”എന്ന് തുടങ്ങുന്ന  ഗാനമാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 4 മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ൽ വിനോദ് വേണു എഴുതിയ മനോഹര ഗാനം അയർലണ്ടിലെ പ്രകൃതിസുന്ദരമായ പാർക്കുകളുടെയും ഫോർട്ടുകളുടെയും പാശ്ചാത്തലത്തിൽ ആണ് വിഷ്വൽ ചെയ്തിരിക്കുന്നത്. ഫോർ മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ  അയർലണ്ട് എപ്പിസോഡിലൂടെയാണ് ലിൻസനെ ഫോർ മ്യൂസിക്സ് കണ്ടെത്തിയത്. സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന “മ്യൂസിക് മഗ്ഗി”ലൂടെ അയർലൻഡിൽ നിന്നുള്ള പത്തൊൻപതോളം പുതിയ പാട്ടുകാരെയാണ് ഫോർ മ്യൂസിക്സ് സംഗീതലോകത്തിന് സമ്മാനിച്ചത്. അയർലൻഡിന്റെ മനോഹരമായ…

Share This News
Read More

ഒടുവില്‍ മാസ്‌ക് മാറ്റാന്‍ പച്ചക്കൊടി

ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ എടുത്ത നിയന്ത്രണങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുക എന്നത്. മാസ്‌ക് ജനങ്ങളുടെ ജീവിത ശൈലിയുടെ ഭാഗമായി തന്നെ മാറിയിരുന്നു. കോവിഡ് വിവിധ തരംഗങ്ങളിലൂടെയും വിവിധ വകഭേദങ്ങളിലും ആഞ്ഞടിക്കുമ്പോഴും കോവിഡിനെ പേടിച്ച് കഴിയേണ്ട കോവിഡിനൊപ്പം ജീവിക്കാം എന്ന തീരുമാനത്തിലേയ്‌ക്കെത്തുകയാണ് രാജ്യങ്ങള്‍. അമേരിക്കയും യുകെയും അടക്കമുള്ള രാജ്യങ്ങള്‍ ഇതിനകം മാസ്‌ക് എടുത്തു മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ അയര്‍ലണ്ടും നിര്‍ണ്ണായക തീരുമാനത്തിലേയ്ക്ക് എത്തിയിരിക്കുന്നു. പൊതുവിടങ്ങളില്‍ മാസക് നിര്‍ബന്ധമാണെന്ന നിയമം എടുത്തുമാറ്റാന്‍ ഇന്നലെ ചേര്‍ന്ന നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമിന്റെ(NPHET) യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ സ്‌കൂളുകള്‍, പൊതുഗതാഗതങ്ങള്‍, ടാക്‌സികള്‍, റീട്ടെയ്ല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ ഇനി മാസ്‌ക് ധരിക്കേണ്ടി വരില്ല. റസ്റ്റോറന്‍ന്റ്, പബ്ബുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരേയും നിര്‍ബന്ധിത മാസ്‌ക് ധാരണത്തില്‍ നിന്നും ഒഴിവാക്കും. എന്നാല്‍…

Share This News
Read More

കൊടുങ്കാറ്റ് മുന്നറിയിപ്പ് ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

യൂനീസ് കൊടുങ്കാറ്റ് രാജ്യത്ത് ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കരുതല്‍ നീക്കങ്ങളുമായി ഭരണകൂടം. ഒമ്പത് കൗണ്ടികളില്‍ സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. 130 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊടുങ്കാറ്റിനു മുന്നോടിയായി മഴയും പ്രളയവും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള കോര്‍ക്ക്, കെറി, ക്ലെയര്‍, വാട്ടര്‍ ഫോര്‍ഡ്, എന്നിവിടങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മായോ, സ്ലിഗോ, ലിട്രിം, ഡൊണെഗല്‍, റോസ്‌കോമണ്‍ എന്നിവിടങ്ങളിലുമാണ് ഇന്ന് അവധി നല്‍കിയിരിക്കുന്നത്. ഡബ്ലിന്‍ , കില്‍ഡെയര്‍ , വിക്ലോ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണെങ്കിലും ഇവിടങ്ങളില്‍ പൊതു അവധികള്‍ പ്രഖ്യാപിച്ചിട്ടില്ല. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സ്ഥപന അധികൃതര്‍ക്ക് തീരുമാനമെടുക്കാം. Share This News

Share This News
Read More

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ അഞ്ച് വയസ്സിന് മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ അഞ്ച് വയസ്സുമുതല്‍ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഇപ്പോള്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാം. ജോയിന്റ് കമ്മിറ്റി ഓഫ് വാക്‌സിനേഷന്‍ ആന്‍ഡ് ഇമ്മ്യൂണൈസേഷന്റെ നിര്‍ദ്ദേശാനുസരണമാണ് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ മറ്റ് രോഗങ്ങളുളള കുട്ടികള്‍ക്കും കോവിഡ് വന്നാല്‍ കൂടുതല്‍ അപകട സാധ്യതയുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ അഞ്ച് വയസ്സിനും 11 വയസ്സിനും ഇടയിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫൈസര്‍ വാക്‌സിനാണ് ഇവര്‍ക്കു നല്‍കുക. പത്ത് മൈക്രോഗ്രാമിന്റെ രണ്ട് ഡോസുകളാവും നല്‍കുക. രണ്ട് ഡോസുകള്‍ക്കുമിടയില്‍ 12 ആഴ്ചത്തെ ഇടവേളയാണ് നിശ്ചയിച്ചിരിക്കുന്നത്. Share This News

Share This News
Read More

ഏഴ് കൗണ്ടികളില്‍ കൊടുങ്കാറ്റിന് സാധ്യത ; ഓറഞ്ച് അലര്‍ട്ട്

വെള്ളിയാഴ്ച അയര്‍ലണ്ടില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ഏഴ് കൗണ്ടികളില്‍ വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. യൂനൈസ് എന്നാണ് ഈ കാറ്റിന് പേരിട്ടിരിക്കുന്നത്. ക്ലെയര്‍, കോര്‍ക്ക്, കെറി, ലിമെറിക്, വാട്ടര്‍ഫോര്‍ഡ് , ഗാല്‍വേ. വാക്‌സ് ഫോര്‍ഡ് എന്നീ കൗണ്ടികളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന കൗണ്ടികള്‍. ചില സ്ഥലങ്ങളില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിമുതല്‍ 11 വരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച വെളുപ്പിനെ ഒരുമണിമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ മഴമുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. യെല്ലോ അലര്‍ട്ടാണ് മഴയുടെ കാര്യത്തില്‍ നല്‍കിയിരിക്കുന്നത്. കാറ്റിനൊപ്പം മഴയ്ക്കും ശക്തമായ മഞ്ഞുവീഴ്ചയ്ക്കുമുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പില്‍ ഉണ്ട്. Share This News

Share This News
Read More

എത്ര നാള്‍ മാസ്‌ക് ധരിക്കണം ; തീരുമാനം ഉടന്‍

രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് നിലവില്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ലോകത്ത് ചില രാജ്യങ്ങള്‍ ഇതിനകം തന്നെ മാസ്‌ക് ഒഴിവാക്കി കഴിഞ്ഞു. അയര്‍ലണ്ടില്‍ മാസ്‌ക് എത്രനാള്‍ ധരിക്കേണ്ടി വരും എന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ ചേരും. ഇവര്‍ പ്രധാനമായും പരിഗണിക്കുന്നത്. സ്‌കൂളുകളിലെ വിഷയമാണ്. അഞ്ച് വയസ്സിന് മുകളിലേയ്ക്കുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാനുള്ള അവസരമുള്ളതിനാല്‍ സ്‌കൂളുകളില്‍ മാസ്‌ക് ഈ മാസത്തോടെ ഒഴിവാക്കും എന്നാണ് കരുതുന്നത്. മാസ്‌ക് എല്ലാ സ്ഥലങ്ങളിലും ഒഴിവാക്കുന്നതിനെ കുറിച്ച് ചര്‍ച്ചകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ എതിര്‍പ്പുകളും ഉണ്ട്. മാത്രമല്ല ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. NPHET ന്റെ ഭാഗത്തു നിന്നുള്ള ശുപാര്‍ശകളും ഈ വിഷയത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. Share This News

Share This News
Read More

ബൂസ്റ്റര്‍ ഡോസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ ഇനിയും

അയര്‍ലണ്ടില്‍ പ്രൈമറി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി നിശ്ചിത കാലാവധിയ്ക്ക് ശേഷം കോവിഡിനെതിരായ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ഇനിയും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പുറത്തു വന്ന കണക്കുകള്‍ പ്രകാരം ഏകദേശം 40,000 ത്തോളം ആളുകള്‍ക്ക് ഇതുവരെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടില്ല. വിദേശയാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്കാണ് ഇത് ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. വിദേശയാത്രകള്‍ക്ക് എല്ലാം തന്നെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്. പ്രൈമറി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് രണ്ടാം ഡോസിന് ശേഷം 9 മാസമാണ് കാലാവധിയുള്ളത്. 27 ലക്ഷത്തോളം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞു. വാക്‌സിനെടുത്തവര്‍ ഇ-മെയില്‍ അഡ്രസ് തെറ്റായി നല്‍കിയതോ അല്ലെങ്കില്‍ വാക്‌സിന്‍ എടുത്ത കേന്ദ്രങ്ങളില്‍ നിന്നും അപ്‌ഡേഷന്‍ ലഭിക്കാത്തതോ ആണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകാന്‍ കാരണമെന്നാണ് എച്ച്എസ്ഇയുടെ വീശദീകരണം. Share This News

Share This News
Read More